കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗത്താഫ്രിക്ക 103 ഓവറില്‍ 91 റണ്‍സ്; മുട്ടി മുട്ടി റെക്കോര്‍ഡിട്ട് ജനാബ് ആംല സാഹിബ്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പിച്ചില്‍ നാലാമിന്നിംഗ്‌സില്‍ 491 റണ്‍സിന്റെ ലക്ഷ്യം വെച്ചുകൊടുത്താല്‍ പിന്നെ ഒരു സന്ദര്‍ശക ടീം എന്തുചെയ്യണം. ജയിക്കാന്‍ എന്തായാലും പറ്റില്ല. പിന്നെ മുട്ടുക തന്നെ. മുട്ടല്‍എന്ന് വെച്ചാ ഒടുക്കത്തെ മുട്ടല്‍. 103 ഓവറില്‍ 91 റണ്‍സാണ് അവസാനദിനമായ തിങ്കളാഴ്ച ഉച്ചവരെ ദക്ഷിണാഫ്രിക്ക മുട്ടി നേടിയത്. മുട്ടിന് നേതൃത്വം കൊടുത്ത് ഒച്ചിഴയും ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ആംല ലോക റെക്കോര്‍ഡും ഇട്ടു.46 പന്തുകള്‍ കളിച്ച ശേഷമാണ് ക്യാപ്റ്റന്‍ ആദ്യത്തെ റണ്‍സെടുത്തത്.

എ ബി ഡിവില്ലിയേഴ്‌സ് 35 പന്തുകളെടുത്തു ഈ നേട്ടം കൈവരിക്കാന്‍. ഫാഫ് ഡുപ്ലിസിയാകട്ടെ ഇതുക്കും മേലെ പോയി.53 പന്തുകള്‍ വേണ്ടിവന്നു ഫാഫിന് അക്കൗണ്ട് തുറക്കാന്‍. ക്ഷമ ഈമാന്റെ ഭാഗമാണ് എന്ന നബിവചനം പിന്‍പറ്റി ലോക മുസല്‍മാന്‍മാരുടെ യശസ് ഉയര്‍ത്തിയ ജനാബ് ഹാഷിം ആംല സാഹിബിന്റെ പേരില്‍ തുടങ്ങുന്നു ദില്ലി ടെസ്റ്റിലെ ട്രോളുകള്‍. കാണൂ..

ഇതാണാ ട്രോള്‍, ജയ് കുഞ്ഞാപ്പ

ഇതാണാ ട്രോള്‍, ജയ് കുഞ്ഞാപ്പ

ക്ഷമ ഈമാന്റെ ഭാഗമാണ് എന്ന നബിവചനം പിന്‍പറ്റി ലോക മുസല്‍മാന്‍മാരുടെ യശസ് ഉയര്‍ത്തിയ ജനാബ് ഹാഷിം ആംല സാഹിബിന് കുഞ്ഞാപ്പ ലീഗിന്റെ അഭിവാദ്യങ്ങള്‍. ട്രോള്‍

വണ്‍ഡേയില്‍ ഞങ്ങളില്ല സര്‍

വണ്‍ഡേയില്‍ ഞങ്ങളില്ല സര്‍

ഏകദിന പരമ്പരയില്‍ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണോ കോലിയും ഇന്ത്യന്‍ ടീമും ഈ തീര്‍ക്കുന്നത്. നാടോടിക്കാറ്റിലെ രംഗം വെച്ച് ഒരു ട്രോള്‍

എന്തുകൊണ്ടാ ഇങ്ങനെ

എന്തുകൊണ്ടാ ഇങ്ങനെ

മുട്ടാതെ വയ്യ പിച്ച് പഴുത്ത് ചീഞ്ഞളിഞ്ഞിരിക്കുകയാണ് സര്‍ - ദാസന്‍ ആംലയും വിജയന്‍ ഡിവില്ലിയേഴ്‌സും.

ദൃശ്യം ഡാ

ദൃശ്യം ഡാ

ഫുള്‍ടോസും ഷോര്‍ട്ട് പിച്ചും എറിഞ്ഞ് പ്രലോഭിക്കും, വീഴരുത് - അഞ്ചാം ദിവസത്തെ കളിക്ക് മുന്നേ സഹതാരങ്ങള്‍ക്ക് ടിപ് കൊടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഷിം ആംല.

ഒരു ഫോറടിക്കോ

ഒരു ഫോറടിക്കോ

ആംല ഒരു ഫോറടിക്കോ. ഇല്ല. ഇന്ത്യേനെ പേടിപ്പിക്കാന്‍. ഇല്ലാ പറ്റില്ല - പ്രേമത്തിലെ രംഗം വെച്ച് ഒരു ട്രോള്‍.

ഇതാണാ വാചകം

ഇതാണാ വാചകം

മുട്ടുവിന്‍ സമനിലായക്കപ്പെടും - എന്ന് സ്വന്തം ഹാഷിം ആംല

എന്താ ഒരു ബഹളം

എന്താ ഒരു ബഹളം

മുട്ടലില്‍ ദ്രാവിഡിനെയും ഗാവസ്‌കറിനെയും വരെ നാണിപ്പിച്ചുകളഞ്ഞു ഹാഷിം ആംല. ക്ലാസ് മേറ്റ്‌സ് എന്ന ചിത്രത്തിലെ രംഗമാണ് ട്രോളില്‍

ട്രോളി ഔട്ടാക്കി

ട്രോളി ഔട്ടാക്കി

നല്ല ഓളത്തില്‍ മുട്ടിക്കൊണ്ടിരുന്ന ആംലയായിരുന്നു. മലയാളികളുടെ ഓളത്തില്‍ പെട്ടു. ഔട്ടായി. പാവം

അടിച്ച് ജയിക്കെടാ

അടിച്ച് ജയിക്കെടാ

മുട്ടി മുട്ടി മതിയായി. ആണുങ്ങളെ പോലെ അടിച്ചു ജയിക്കെടാ - 1983 ലെ സച്ചിന്‍ അശ്വിന്റെ രൂപത്തില്‍ ആംലയോട്

ഫുട്‌ബോളിനും ട്രോള്‍

ഫുട്‌ബോളിനും ട്രോള്‍

പല അമ്മമാരും കുട്ടികളെ എന്റെ കളി വെച്ചുറക്കാറുണ്ട്. യുണൈറ്റഡ് ഫാനിന്റെ അമ്മയോടാണ് ആംലയുടെ വീരവാദം.

ഡിഫന്‍ഡിങ് ചാമ്പ്യന്‍

ഡിഫന്‍ഡിങ് ചാമ്പ്യന്‍

ഡിഫന്‍ഡിങ് ചാമ്പ്യന്‍, ഡിഫന്‍ഡിങ് ചാമ്പ്യന്‍ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കണ്ടപ്പോഴാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍ എന്ന വാക്കിന് ഇങ്ങനെ ഒരര്‍ഥമുണ്ടെന്ന് ശരിക്കും തിരിച്ചറിഞ്ഞത്.

കോലിയും ആംലയും

കോലിയും ആംലയും

ദില്ലി ടെസ്റ്റിനിടെ കോലിയും ആംലയും. എന്‍ എന്‍ ബാലകൃഷ്ണനും ജഗദീഷുമാണ് ട്രോളില്‍.

ഇതാണാ റെക്കോര്‍ഡ്

ഇതാണാ റെക്കോര്‍ഡ്

200ലധികം പന്ത് കളിച്ചവരുടെ കൂട്ടത്തിലെ ഏറ്റഴും താഴ്ന്ന സ്‌ട്രൈക്ക് റേറ്റ്. ഇതാണ് ആംലയുടെ പേരിലുള്ള പുതിയ റെക്കോര്‍ഡ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Block, block and block. This was South Africa captain Hashim Amla's strategy in a bid to save the 4th Test against India. Thanks to his blockathon, Amla entered the record books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X