കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം അല്ല! ഇതാ തനി 'സൈബര്‍ഗുണ്ടകള്‍'... നോമ്പുകാലത്തെ തെറിവിളികള്‍; ഹനാനെ മറന്നുകാണില്ലല്ലോ...

Google Oneindia Malayalam News

കൊച്ചി: സൈബര്‍ ഗുണ്ടകള്‍ എന്ന് പറഞ്ഞാല്‍, അതിനെ സിപിഎമ്മിനോട് ചേര്‍ത്ത് വയ്ക്കുക എന്നതാണ് ഇപ്പോഴത്തെ പൊതുരീതി. സൈബര്‍ ഇടങ്ങളില്‍ ഗുണ്ടായിസം കാണിക്കുന്നതില്‍ സിപിഎമ്മുകാര്‍ അത്ര മോശമൊന്നും അല്ലെങ്കിലും അവരെ വെല്ലുന്നവര്‍ ഇഷ്ടംപോലെ പുറത്തുണ്ട്.

കേരളത്തിന് ഏറെ പ്രിയങ്കരിയായ ഹനാന്‍ ആണ് ഇപ്പോള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. ടിക് ടോക്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒന്ന് വിമര്‍ശിച്ചതേ ഓര്‍മയുള്ളൂ. പിന്നെ വെട്ടുകിളിക്കൂട്ടം പറന്നെത്തുകയായിരുന്നു. അതില്‍ കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, മുസ്ലീം ലീഗുകാരും അനവധിയുണ്ട്.

കണ്ണ് പൊട്ടുന്ന ചീത്തയാണ് ഹനാനെ ഇവര്‍ വിളിക്കുന്നത്. അതിനിടെ ഹനാന്‍ നടത്തിയ മറ്റൊരു വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിന് കനത്ത നാണക്കേടിന് വഴിവയ്ക്കുകയും ചെയ്തു.

അതേ ഹനാന്‍ തന്നെ

അതേ ഹനാന്‍ തന്നെ

റോഡരികില്‍ സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം വൈറല്‍ ആയത് മലയാളി മറന്നുകാണില്ല. ആ ചിത്രത്തില്‍ ഉണ്ടായിരുന്ന അതേ ഹനാന്‍ തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയേയും കോണ്‍ഗ്രസ്സിനേയും അല്‍പം പരിഹാസത്തോടെ വിമര്‍ശിച്ചു എന്നതാണ് കുറ്റം.

ചെന്നിത്തല ഇനിയും ഉസ്മാനെ വിളിക്കണം

ചെന്നിത്തല ഇനിയും ഉസ്മാനെ വിളിക്കണം

എന്റെ ടിക് ടോക് രാഷ്ട്രീയം എന്ന തലക്കെട്ടോടെ ആയിരുന്നു ഹനാന്റെ വീഡിയോ. ലോകം മുഴുവന്‍ എന്നെ ചവിട്ടി പുറത്താക്കാന്‍ നോക്കിയപ്പോള്‍ എന്റെ കൂടെ നിന്നത് കോണ്‍ഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം- ഇതായിരുന്നു ഹനാന്റെ വാക്കുകള്‍.

കുരുപൊട്ടിയവര്‍

കുരുപൊട്ടിയവര്‍

കോണ്‍ഗ്രസിനേയും രമേശ് ചെത്തിത്തലയേയും പരിസഹിച്ചു എന്നത് കേട്ടതേയുള്ളൂ. വെട്ടുകിളി കൂട്ടം എത്തി. പിന്നെ തെറിവിളിയായി, അധിക്ഷേപമായി. എന്നാല്‍ അതിലൊന്നും കാര്യങ്ങള്‍ നിന്നില്ല എന്നത് വേറെ കാര്യം.

സഹായത്തിന്റെ കഥകള്‍

സഹായത്തിന്റെ കഥകള്‍

ഏറെ ദുരിതത്തില്‍ ആയിരുന്നു ഹനാന്റെ ജീവിതം. അക്കാലത്ത് സഹായിക്കാന്‍ ഈ പറയുന്ന കോണ്‍ഗ്രസ്സും രമേശ് ചെന്നിത്തലയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന വാദവും പൊക്കിപ്പിടിച്ചാണ് സൈബര്‍ ഗുണ്ടകള്‍ എത്തിയത്. ഒരു സൈബര്‍ രാഷ്ട്രീയക്കാരിയായി തരംതാഴതരുത് എന്ന ഉപദേശവും ഉണ്ട്.

ചെന്നിത്തലയുടെ 'വീട്'

ചെന്നിത്തലയുടെ 'വീട്'

ഹനാന് വീട് വച്ചുനല്‍കുമെന്ന് പല വാഗ്ദാനങ്ങളും ഉണ്ടായിരുന്നു. രാമപുരത്ത് ജോയ് മുണ്ടക്കാടന്‍ ഹനാന് സ്ഥലം നല്‍കിയിരുന്നു. ഈ സ്ഥലത്ത് വീട് വച്ച് നല്‍കാമെന്ന് കുവൈത്തിലെ ഒരു സ്ഥാപനം വീട് വച്ച് നല്‍കാമെന്ന് അറിയിച്ചിരുന്നത്രെ. ഇക്കാര്യം തന്നെയാണ് അവര്‍ അറിയിച്ചത് എന്നാണ് അന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഹനാനോട് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ച കാര്യവും ചെന്നിത്തല അന്ന് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

ഒരു ചുക്കും കിട്ടിയില്ല

ഒരു ചുക്കും കിട്ടിയില്ല

എന്നാല്‍ ഇതിനും കൊടുത്തു ഹനാന്‍ ചെവിടടച്ച് മറുപടി. കുവൈത്ത് മലയാളികളില്‍ നിന്ന് അങ്ങനെ ഒരു സഹായമേ ലഭിച്ചിട്ടില്ലത്രെ. താനിപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത് എന്നും ഹനാന്‍ വ്യക്തമാക്കുന്നുണ്ട്.എന്തുകൊണ്ടാണ് തനിക്കെതിരെ ഇത്തരം അധിക്ഷേപങ്ങള്‍ ഉയരുന്നത് എന്നതിനെ കുറിച്ചും ഹനാന്‍ പരാമര്‍ശിക്കുന്നുണ്ട്.

നോമ്പുകാലമായിട്ടും

നോമ്പുകാലമായിട്ടും

നോമ്പുകാലമാണ്, ആരേയും ധ്വംസിക്കരുത് എന്ന് പറയുന്ന ചിലരും ഉണ്ട് ഹനാനെ തെറിവിളിക്കുന്നവരുടെ കൂട്ടത്തില്‍ എന്നതാണ് മറ്റൊരു സത്യം. അവരും തെറിവിളിയുടെ കാര്യത്തില്‍ ഒരല്‍പം പോലും പിറകിലല്ല. ഹനാന് പിന്തുണയമായി വേറൊരു വിഭാഗം കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.

English summary
How Congress supporters reacts to Hanan's Tik Tok and Facebook videos?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X