• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാര്‍ലിയും വരില്ല ടെസ്സയും വരില്ല! ആരും തെക്കുംനാഥനും ആവില്ല! എന്നാലും ആ ട്രോളുകള്‍ മറക്കാനാകുമോ

Google Oneindia Malayalam News

ഇത്തവണ തൃശൂര്‍ പൂരം നിയന്ത്രണങ്ങളൊന്നും ഇല്ലാതെ നടത്തണം എന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്തായാലും തൃശൂര്‍ പൂരം ഇത്തവണ ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള തീരുമാനത്തില്‍ അധികൃതര്‍ എത്തി എന്നത് ആശ്വാസം പകരുന്ന ഒന്നാണ്.

രണ്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷം രോഗികള്‍; കൈവിട്ട് കേന്ദ്ര സര്‍ക്കാർ...? പ്രതിരോധം സംസ്ഥാനങ്ങളുടെ മാത്രം ചുമതലരണ്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷം രോഗികള്‍; കൈവിട്ട് കേന്ദ്ര സര്‍ക്കാർ...? പ്രതിരോധം സംസ്ഥാനങ്ങളുടെ മാത്രം ചുമതല

കൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എകൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എ

ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണമായി എന്ന് പറയാന്‍ പറ്റില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ട്രോളുകളെ അങ്ങനെ മറക്കാന്‍ പറ്റുമോ! രസകരമായ സാമൂഹ്യ വിമര്‍ശനങ്ങളായിരുന്നു അതില്‍ ഭൂരിപക്ഷവും. പൂരം വഴി രോഗം പരക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആ ട്രോളുകള്‍ ഒന്ന് കൂടി നോക്കാം...

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

കാത്തിരിപ്പായിരുന്നു

കാത്തിരിപ്പായിരുന്നു

പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും പരസ്പരം കുടമാറ്റം നടത്തി കളിക്കുമ്പോള്‍ ജനിതകമാറ്റം നടത്തി കൂടുതല്‍ പടരാന്‍ കാത്തിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു. അവരുടെ അവസാന പ്രതീക്ഷയും വൃഥാവിലായിരിക്കുകയാണ്.

മാസ്‌കോ നെറ്റിപ്പട്ടമോ

മാസ്‌കോ നെറ്റിപ്പട്ടമോ

ശരിക്കും തൃശൂര്‍ പൂരം നടത്തിയാലും അതൊരു സന്ദേശം ആകുമത്രേ. മനുഷ്യര്‍ മാത്രമല്ല, ആനകള്‍ വരെ മാസ്‌ക് ഇട്ടാണ് വരുന്നതെന്ന്. നെറ്റിപ്പട്ടം ആനയുടെ തുമ്പിക്കൈയിന്റെ അറ്റം വരെ നീട്ടേണ്ടി വരും എന്ന് മാത്രം!

അങ്ങനെ ആയിരുന്നേല്‍

അങ്ങനെ ആയിരുന്നേല്‍

തൃശൂര്‍ പൂരത്തിനേയും തിരഞ്ഞെടുപ്പ് പ്രചാരണത്തേയും ഒരുപോലെ കണ്ട ചിലരുണ്ടായിരുന്നു. എന്തായാലും അവരുടെ പ്രശ്‌നം ഇനിയും മാറുമെന്ന് തോന്നുന്നില്ല. അങ്ങ് മഹാരാഷ്ട്രയിലും ഗുജറാത്തിലും യുപിയിലും ഒക്കെ കൊവിഡ് വ്യാപിച്ചത് തിരഞ്ഞെടുപ്പുകൊണ്ടാണെന്ന് കൂടി പറയുമോ ആവോ!

പടമാകണോ അതോ

പടമാകണോ അതോ

പൂരത്തിന് പോയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല എന്നത് ശരിയാണ്. പൂരത്തിന് പോയിരുന്നെങ്കില്‍ ചിലപ്പോള്‍ തൃശൂര്‍ ഭാഷയില്‍ പറയുന്നത് പോലെ 'പടമായേനെ'. എന്തായാലും ഇനി പേടിക്കേണ്ടതില്ലല്ലോ.

ടെസ്സേ... വീട്ടിലിരുന്നോ

ടെസ്സേ... വീട്ടിലിരുന്നോ

തൃശൂര്‍ പൂരത്തിന് വന്ന് കണ്ടുപിടിക്കാന്‍ ആയിരുന്നല്ലോ അന്ന് ചാര്‍ളി ടെസ്സയോട് പറഞ്ഞത്. ഇത്തവണ ആയിരുന്നെങ്കില്‍ ടെസ്സയോട് വീട്ടിലിരുന്നോളാന്‍ പറഞ്ഞേനെ. പൂരം അടുത്ത വര്‍ഷവും ഉണ്ടാകുമല്ലോ!

കൊറോണ പാസ്

കൊറോണ പാസ്

പൂരത്തിന് പങ്കെടുക്കുന്നവര്‍ക്ക് പാസ് അനുവദിക്കണം എന്ന് വരെ ചര്‍ച്ച വന്നതാണല്ലോ. അങ്ങനെയെങ്കില്‍ കൊറോണ ചമ്മി പോയേനെ. ഇത്രം മനുഷ്യരെ വെട്ടിച്ച് എങ്ങനെ പാസ് സംഘടിപ്പിക്കും പാവം കൊറോണ!

മുന്നില്‍ നിന്ന് നയിച്ചാട്ടേ

മുന്നില്‍ നിന്ന് നയിച്ചാട്ടേ

എന്ത് വന്നാലും തൃശൂര്‍ പൂരം നടത്തണം എന്ന് ആവശ്യപ്പെട്ട് ചില പ്രമുഖരും രംഗത്ത് വന്നിരുന്നു. അങ്ങനെ വരുന്നവരോട് ഒന്നേ ട്രോളന്‍മാര്‍ക്ക് പറയാനുണ്ടായിരുന്നുള്ളു- മുന്നില് നിന്ന് നയിച്ചാട്ടേ എന്ന്!

കാത്തുകാത്തിരുന്നു

കാത്തുകാത്തിരുന്നു

തൃശൂര്‍ പൂരം നടത്തുന്നതിനെ കുറിച്ച് എന്താണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം എന്നറിയാന്‍ കേരളം കാത്തിരുന്നതാണ്. പക്ഷേ, പിണറായി വിജയന്‍ പറഞ്ഞിട്ട് അതിന് എതിര് പറയാന്‍ വേണ്ടി കാത്തിരുന്നതായിരുന്നു. ഇനിയിപ്പോ എന്ത് പറയുമോ എന്തോ!

തെക്കുംനാഥന്‍ ആയേനെ

തെക്കുംനാഥന്‍ ആയേനെ

വടക്കുംനാഥന്റെ മണ്ണിലേക്ക് പൂരം കാണാന്‍ പോയിരുന്നേല്‍ ചിലരെങ്കിലും തെക്കോട്ടെടുത്ത് തെക്കുംനാഥന്‍ ആയിപ്പോയേനെ എന്നാണ് ട്രോളന്‍മാര് പറയുന്നത്. ഭാഗ്യം, അതിനി സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം.

ഇങ്ങനേയും ഉണ്ട്

ഇങ്ങനേയും ഉണ്ട്

കൊറോണയല്ല എന്ത് വലിയ ദുരന്തം വന്നാലും പൂരം ഒഴിവാക്കാന്‍ പറ്റില്ലെന്ന് പറയുന്ന ചിലകൂട്ടരുണ്ട്. അവരൊക്കെ ഒടുക്കം വരെ ഇങ്ങനെ തന്നെ പറയുമായിരിക്കും എന്നും ട്രോളന്‍മാര്‍ കരുതുന്നുണ്ട്.

ഉസ്തല്ലേ ഉസ്തല്ലേ

ഉസ്തല്ലേ ഉസ്തല്ലേ

പൂരം കാണാന്‍ പോകുന്നില്ലേ എന്ന് ചോദിച്ച് ട്രോളാന്‍ പലരും കാണും. പക്ഷേ, ത്രിവിക്രമന്റെ അടുത്ത് അത് വല്ലതും നടക്കുമോ. പൂരം അടുത്ത കൊല്ലവും വരുമല്ലോ, അത് എങ്ങോട്ടും ഓടിപ്പോവില്ലല്ലോ എന്ന് പറയുന്ന മനുഷ്യരും ഉണ്ട്.

എന്തൊക്കെ പ്രതീക്ഷകളായിരുന്നു

എന്തൊക്കെ പ്രതീക്ഷകളായിരുന്നു

തൃശൂര്‍ പൂരവും ഒരു സുവര്‍ണാവസരം ആയി ഉപയോഗിക്കാം എന്ന് കരുതിയ ചില കൂട്ടരും ഇവിടെ ഉണ്ടായിരുന്നത്രെ. എന്തായാലും ഗുണം എന്ന് വിചാരിച്ചതായിരുന്നു. പക്ഷേ, ഇനി അതിനും സാധ്യതയില്ല.

അത് നല്ല ഐഡിയ

അത് നല്ല ഐഡിയ

കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് എന്നൊരു മണ്ടത്തരം എന്‍എസ് മാധവന്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ആ അഞ്ചില്‍ ഒരാളെ മാത്രം മാറ്റി നിര്‍ത്തി ബാക്കിയുള്ളവര്‍ക്ക് പൂരത്തില്‍ പങ്കെടുത്തൂടെ എന്ന് ചോദിക്കാനുള്ള ആര്‍ജ്ജവം എത്രപേര്‍ കാണിക്കും!!!

ശുഭം

ശുഭം

ഇത്തവണ തൃശൂര്‍ പൂരത്തിന് പോയി ഇങ്ങനെ അര്‍മാദിച്ചാല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ ഉത്തരം ഇത്രയേ ഉള്ളു. അടുത്ത വര്‍ഷം ഇതുപോലെ വീട്ടുകാര്‍ക്ക് പത്രത്തില്‍ ഒരു പരസ്യം കൊടുക്കാം...

എന്ത് കോപ്പായാലും

എന്ത് കോപ്പായാലും

ആരെങ്കിലും പൂരം ആഘോഷിക്കാന്‍ പോയിരുന്നെങ്കിലത്തെ സ്ഥിതി ഒന്ന് ആലോചിച്ച് നോക്കിക്കേ. വീട്ടുകാര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ വീട്ടില്‍ കയറ്റുമായിരുന്നോ. എന്ത് ആചാരം ആയാലും ജീവനല്ലേ വലുത്.

ഏത് സംസ്‌കാരം

ഏത് സംസ്‌കാരം

തൃശൂര്‍ പൂരം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു പൂരപ്രേമികളുടെ പൊതുവേയുള്ള വാദം. ഇതിനുള്ള ഏറ്റവും മികച്ച ഉത്തരമായിരുന്നു ഇത്- ഏത് സംസ്‌കാരം, ശവസംസ്‌കാരത്തിന്റയോ എന്നത്!

കിടുക്കൻ 'പ്രാങ്കുമായി' മോഹൻലാൽ! മത്സരാർത്ഥികളെ പറ്റിച്ചു... ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരച്ചിൽ, എല്ലാം വെറുതേകിടുക്കൻ 'പ്രാങ്കുമായി' മോഹൻലാൽ! മത്സരാർത്ഥികളെ പറ്റിച്ചു... ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരച്ചിൽ, എല്ലാം വെറുതേ

മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

English summary
How Social Media mocked discussion on Thrissur Pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X