• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വധഭീഷണി കിട്ടിയിട്ടും ശ്രീധരൻ പിള്ളയ്ക്ക് രക്ഷയില്ല!!! 'ബലിദാനി' സൃഷ്ടിയിൽ അടപടലം പൊളിച്ച് ട്രോളൻമാർ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്. ബിജെപി ഓഫീസിലേക്ക് സ്പീഡ് പോസ്റ്റില്‍ ആണ് ഭീഷണിക്കത്ത് വന്നത് എന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന്‍ അറിയിച്ചിരുന്നു.

ബാഹുബലിയെ വരെ ബലിദാനിയാക്കിക്കളയും!!! വ്യാജവാർത്തയിൽ പൊളിഞ്ഞടങ്ങി സംഘികള്‍... കടുകുവറുത്ത് ട്രോളുകൾ!

ളാഹയില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയതിനെ പോലീസ് അതിക്രമത്തില്‍ കൊലചെയ്യപ്പെട്ടതാണെന്ന് പറഞ്ഞവരാണ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും. അതിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതിന് മുമ്പേ, ആ 'ബലിദാനി' വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

അവൻ വന്നു! അവൻ ശക്തനാണ്! അവന് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതേയായില്ല! അംഗണവാടി പിള്ളേർക്കും നോ രക്ഷ!

ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു വധഭീഷണിക്കഥ കൂടി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ എങ്ങനെ പ്രതികരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ശ്രീധരന്‍ പിള്ളയ്ക്ക് ട്രോളുകളുടെ ബഹളമാണ്!!!

ഇനി കേന്ദ്രമെങ്ങാനും!!!

ഇനി കേന്ദ്രമെങ്ങാനും!!!

കത്ത് വന്നത് മുംബൈയില്‍ നിന്നോ മറ്റോ ആണെന്നാണ് പറയുന്നത്. ശബരിമലയില്‍ ഒരു ബലിദാനിയെ കിട്ടാത്തതുകൊണ്ട് ഇനി കേന്ദ്ര നേതൃത്വം എങ്ങാനും.... ട്രോളാണേ!

ദാരിദ്ര്യം

ദാരിദ്ര്യം

സാധാരണ തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ വലിയ ക്വട്ടേഷനുകളൊക്കെ മാത്രമേ എടുക്കാറുള്ളുവത്രെ. അതും ഇന്റര്‍നാഷണല്‍. ഇതിപ്പോള്‍ കടുത്ത ദാരിദ്ര്യം ആയിപ്പോയല്ലോ എന്നാണ്!

പരസ്പരത്തിലെ തീവ്രവാദി

പരസ്പരത്തിലെ തീവ്രവാദി

അന്താരാഷ്ട്ര തീവ്രവാദികള്‍ ഒന്നും ഇതുപോലെയുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കില്ലത്രെ. എന്നിട്ടും ഇങ്ങനെ ഒരു ക്വട്ടേഷന്‍ ഏറ്റെടുത്ത തീവ്രവാദിയെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടത് പരസ്പരം സീരിയലിലെ തീവ്രവാദി മാത്രം ആണത്രെ!

സംഘിയാകുമ്പോള്‍ പിന്നെ...

സംഘിയാകുമ്പോള്‍ പിന്നെ...

സംഘികളുടെ ചരിത്ര ബോധത്തെ കുറിച്ച് ചോദിക്കരുത് എന്നാണ് പറയുക. ചിലപ്പോള്‍ ഇതല്ല, ഇതിനപ്പുറവും പറഞ്ഞുകളയും!

പറഞ്ഞുഫലിപ്പിക്കാന്‍ പോലും!!!

പറഞ്ഞുഫലിപ്പിക്കാന്‍ പോലും!!!

ഒരു വ്യാജ ബലിദാനിയേയോ വ്യാജ വധഭീഷണിയേയോ പറഞ്ഞു ഫലിപ്പിക്കാന്‍ പോലും ബിജെപിക്ക് പറ്റുന്നില്ലത്രെ. പിന്നെ ഇവരെങ്ങനെ കേരളം ഭരിക്കും എന്നാണ് ചോദ്യം!

ആര്?

ആര്?

രാജീവ് ഗാന്ധിയെ വധിച്ചതുപോലെ, രഥയാത്രയില്‍ പങ്കെടുത്ത് കൊല്ലും എന്നാണല്ലോ ഭീഷണി. ഇനിയിപ്പോള്‍ വേറെ ആരേയും കിട്ടാത്തതുകൊണ്ട് ഇദ്ദേഹം തന്നെ ആയിരിക്കുമോ ആ കത്തും അയച്ചത്!

കാത്തോളണേ...

കാത്തോളണേ...

ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി എന്ന വാര്‍ത്ത കണ്ടപ്പോള്‍ കമ്മികള്‍ ഒക്കെ ഒടുക്കത്തെ ചിരി ആയിരുന്നു. പക്ഷേ, സംഘികള്‍ അങ്ങനെ അല്ല കേട്ടോ!

ഇതാണോ ആ കത്ത്!!!

ഇതാണോ ആ കത്ത്!!!

എംഎം ലോറന്‍സിന്റെ കൊച്ചുമോനെ ബിജെപി പരിപാടിയില്‍ പങ്കെടുപ്പിച്ചത് പോലെ കുറേ അംഗണവാടി കുട്ടികളേയും പിടിച്ചിട്ടുണ്ടത്രെ. ഇനി അവര്‍ക്ക് കിന്‍ഡര്‍ ജോയ് കിട്ടാത്തതിന്റെ പേരില്‍ എങ്ങാനും എഴുതിയതായിരിക്കുമോ എന്നാണ്!

സെന്റിമെന്റ്‌സോ...

സെന്റിമെന്റ്‌സോ...

എന്നാലും സെന്റിമെന്റ്‌സ് എന്നൊന്നും പറഞ്ഞേക്കരുത്. രഥയാത്രയില്‍ രാജീവ് ഗാന്ധി മോഡലില്‍ വധിക്കും എന്നൊക്കെ പറഞ്ഞാല്‍, എത്ര പേര്‍ ആ യാത്രയില്‍ പങ്കെടുക്കും എന്നെങ്കിലും ഓര്‍ക്കണ്ടേ!

നല്ല വെയ്റ്റായിരിക്കും

നല്ല വെയ്റ്റായിരിക്കും

വധഭീഷണിയൊക്കെ ഉണ്ടെന്ന് പറഞ്ഞാല്‍ നല്ല വെയ്റ്റ് അല്ലേ. സാധാരണ മോദിജിയ്‌ക്കൊക്കെ അല്ലേ വധഭീഷണി വരാറുള്ളത്.

ഇതിപ്പോള്‍ വെയ്റ്റും പോയി, നാണക്കേട് ബാക്കിയാവുകയും ചെയ്തു!

ആര് വരാന്‍

ആര് വരാന്‍

എന്നാലും സ്പീഡ് പോസ്റ്റില്‍ ഒക്കെ വധഭീഷണി മുഴക്കുന്ന ആളെ സമ്മതിക്കണം. എന്നിട്ടാണെങ്കിലോ, ഇതുവരെ അന്വേഷിച്ച് ഒരു കോണ്‍സ്റ്റബിള്‍ പോലും അങ്ങോട്ട് പോയിട്ടില്ല!

ഇതാണോ തീവ്രവാദി!!!

ഇതാണോ തീവ്രവാദി!!!

സിഐഡി മൂസയിലെ തീവ്രവാദിയായ സലീം കുമാറിനെ അറിയില്ലേ... ഇനിയിപ്പോള്‍ അതുപോലത്തെ വല്ല തീവ്രവാദിയും ആയിരിക്കുമോ കത്തയച്ചിട്ടുണ്ടാവുക!

സത്യായിട്ടും!!!

സത്യായിട്ടും!!!

കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ഈ കഥാപാത്രത്തെ ഓര്‍മയില്ലേ... തമിഴ് സിനിമയില്ഡ ജില്ലാ കളക്ടറുടെ റോള്‍ കിട്ടിയെന്ന് പറഞ്ഞ അതേ ആള്‍. ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി എന്ന് കേട്ടപ്പോള്‍ ചിലര്‍ക്ക് ഇതാണത്രെ ഓര്‍മവന്നത്!

ശരിക്കും

ശരിക്കും

അതേ... ആ കത്ത് കണ്ടാല്‍ തന്നെ അറിയാം. ശരിക്കും ആരോ എഴുതി അയച്ചതുപോലെ തന്നെ ഉണ്ട്. ഇനി ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ!

ഇങ്ങനെയൊന്നും പറയരുത്...

ഇങ്ങനെയൊന്നും പറയരുത്...

സംഗതി ട്രോള്‍ ആണെന്നൊക്കെ ആണ് പറയുന്നത്. എന്നാലും ഇത്തരത്തില്‍ ഒക്കെ പറയുന്നത് ട്രോള്‍ ആണോ എന്ന് സൃഷ്ടിച്ചുവിടുന്നവര്‍ ത്‌ന്നെ ആലോചിക്കേണ്ടതാണ്.

 ചിരിച്ച് പോയി

ചിരിച്ച് പോയി

രാജീവ് ഗാന്ധിയെ വധിച്ചതുപോലെ തന്നേയും വധിക്കുമെന്ന് ഭീഷണിയുണ്ടെന്ന് പറഞ്ഞതാ... ജനങ്ങളും മുഖ്യമന്ത്രിയും ഒക്കെ ചിരിക്കുകയാണത്രെ!

അടുത്ത നാടകം

അടുത്ത നാടകം

പന്തളം ശിവദാനെ ബലിദാനിയാക്കാനുള്ള നാടകം അടപടലം പൊളിഞ്ഞിരുന്നു. ഇപ്പോഴിതാ സംഘി തീയേറ്റേഴ്‌സിന്റെ അടുത്ത നാടകം... എനിക്ക് വധഭീഷണിയുണ്ടേ!

 അടുത്തത് എടുക്കാം...

അടുത്തത് എടുക്കാം...

ഓരോന്ന് പൊളിയുമ്പോള്‍ പുതിയതായി ഓരോന്ന് എടുക്കണമല്ലോ... ശബരിമലയില്‍ ഇതുവരെ ഇറക്കിയതെല്ലാം പൊളിഞ്ഞു. ഏറ്റവും ഒടുവിലത്തേതാണ് വധഭീഷണി!

ഹൊന്നും ഫറ്റിയില്ല...

ഹൊന്നും ഫറ്റിയില്ല...

ഇനിയിപ്പോള്‍ എന്ത് പറ്റാനാണ്.... വളരെ സീരിയസ് ആയ ഒരു വാര്‍ത്ത കൊടുത്തപ്പോള്‍ അതിന് മുക്കാല്‍ ഭാഗവും കുമ്മോജി കിട്ടുന്ന ഒരു അവസ്ഥ ആലോചിച്ച് നോക്കിക്കേ!

അക്ഷരത്തെറ്റോ...

അക്ഷരത്തെറ്റോ...

ഇനിയിപ്പോള്‍ ആ കത്തിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചിട്ടെന്താ കാര്യം. കത്തെഴുതിയ ആളെ അല്ലേ കണ്ടുപിടിക്കേണ്ടത്!

അതെന്താ അങ്ങനെ!!

അതെന്താ അങ്ങനെ!!

അതെന്താ ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി വന്നൂടെ...? മോദിജിയ്‌ക്കൊക്കെ ഇടയ്ക്കിടെ വരുന്നതാണല്ലോ. ഇതെന്തൊരു കഷ്ടമാണ്!!

English summary
How Social Media reacted to death threat against PS Sreedharan Paillai news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more