കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് പേരുടെ മരണത്തില്‍ 'ഹഹഹ' സ്‌മൈലിയിടുന്ന സൈബര്‍ സഖാക്കളും സംഘികളും... ഈ ദുരന്തങ്ങള്‍ അപമാനം

  • By Desk
Google Oneindia Malayalam News

കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്. വെള്ളപ്പൊക്കം കാണാന്‍ പോയതോ, ആസ്വദിക്കാന്‍ പോയതോ ആയിരുന്നില്ല അവര്‍. ഒരു നാടിന്റെ ദുരന്തം പൊതുസമൂഹത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി ഓടിയെത്തിയവരായിരുന്നു അവര്‍.

ഒരു സുരക്ഷ സംവിധാനവും ഇല്ലാതെയാണ് അവര്‍ അവിടെ എത്തിയത് എന്നത് ശരി തന്നെ. അത് ചര്‍ച്ചയാവുകയും വേണം. എന്നാല്‍ സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരില്‍ അവരുടെ മരണം ആഘോഷമാക്കുന്നവരുടെ മനോനില എന്താണ് സൂചിപ്പിക്കുന്നത്?

സൈബര്‍ സഖാക്കള്‍ മാത്രമല്ല, സൈബര്‍ സംഘികളും ഇതില്‍ മോശക്കാരല്ല. മീശ നോവല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമിക്ക് കിട്ടിയ ദൈവശാപം ആണ് ഈ രണ്ട് മരണം എന്ന് വരെ പറയുന്നവരെ കാണാം സോഷ്യല്‍ മീഡിയയില്‍.

അത്രയും വെറുപ്പിച്ചിട്ടുണ്ടെന്ന്

അത്രയും വെറുപ്പിച്ചിട്ടുണ്ടെന്ന്

മാധ്യമ സംഘത്തിലെ രണ്ട് പേരുടെ മരണത്തില്‍ ആളുകള്‍ സന്തോഷിക്കുന്നതില്‍ ആരേയും കുറ്റം പറയാന്‍ പറ്റില്ലെന്നാണ് ചിലരുടെ വാദം. മാധ്യമങ്ങള്‍ അത്രയും ജനങ്ങളെ വെറുപ്പിച്ചിട്ടുണ്ടത്രെ. നല്ല ന്യായീകരണം തന്നെ...

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയോ?

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയോ?

അപകടത്തിന് മുമ്പ് എടുത്ത ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിന്റെ പേരിലാണ് ഈ ആക്രോശങ്ങള്‍. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയുണ്ടാക്കിയാല്‍ ഇതുപോലെ മരിക്കുന്നതില്‍ സന്തോഷിക്കുന്ന മനുഷ്യര്‍...

 ഏറ്റവും വിമര്‍ശനം

ഏറ്റവും വിമര്‍ശനം

സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത് കിരണ്‍ തോമസിനായിരുന്നു. പിണറായി വിജയന്‍ മാധ്യമങ്ങളോടുള്ള നിലപാട് മാറ്റിയാല്‍ ഇത്തരം അപകടങ്ങള്‍ ഇനി ഉണ്ടാവില്ലെന്നാണ് കറുത്ത ഹാസ്യം.

വൃത്തികെട്ട ജോലി മുഖം

വൃത്തികെട്ട ജോലി മുഖം

രണ്ട് പേരുടെ മരണ വാര്‍ത്ത കേള്‍ക്കുന്ന ആര്‍ക്കും ഒരു സങ്കടവും ഉണ്ടാവില്ലത്രെ. അവരും മനുഷ്യരാണ്, തൊഴിലാളികളാണ് എന്നൊക്കെ അറിയാമെങ്കിലും ഓര്‍മയില്‍ വരിക മാധ്യമ പ്രവര്‍ത്തകരുടെ വൃത്തികെട്ട ജോലി മുഖം ആണത്രെ.

എത്ര ക്രൂരം

എത്ര ക്രൂരം

സോഷ്യല്‍ മീഡിയയിലെ ഇടത് ശബ്ദങ്ങളില്‍ ഒരാളുടേതാണ് ഈ പോസ്റ്റ്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയുണ്ടാക്കാന്‍ പോയി വെള്ളത്തില്‍ വീണ് മരിച്ച മാധ്യമ തൊഴിലാളികള്‍ക്ക് ആദരാഞ്ജലികളെന്ന്... എന്ത് പറയാന്‍.

രോഷമാണോ ഇത്...

രോഷമാണോ ഇത്...

മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അനുചിതമായ ഇടപെടലുകളുടെ പേരിലായിരുന്നു അതില്‍ പലതും. അതിന്റെ പേരില്‍ ഇപ്പോഴത്തെ ഈ ദുരന്തത്തെ പരിസഹിക്കുന്നവര്‍ മനുഷ്യര്‍ തന്നെ ആണോ ?

ഇത്ര ചിരിക്കണോ...

ഇത്ര ചിരിക്കണോ...

അവിടെ മുങ്ങിക്കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശ്വാസം കിട്ടുന്നുണ്ടോ എന്നൊക്കെ ചോദിക്കാന്‍ ഹൃദയമുള്ളവര്‍ക്ക് കഴിയുമോ? സംഘിയോ സഖാവോ അല്ലെന്ന് തോന്നുന്നു... രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രം ആക്കിയിട്ടുള്ള ആളാണ്.

മാതൃഭൂമിക്ക് ദൈവശാപം

മാതൃഭൂമിക്ക് ദൈവശാപം

എസ് ഹരീഷിന്റെ നോവല്‍ പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്ക് ദൈവശാപം കിട്ടിയതാണത്രെ. ഇവരുടെയൊക്കെ ദൈവം ആരാണെന്ന് ചോദിച്ചുപോകും ഹൃദയമുള്ള മനുഷ്യര്‍.

ദൈവം ബാക്കിവയ്ക്കില്ലെന്ന്

ദൈവം ബാക്കിവയ്ക്കില്ലെന്ന്

തിരുമേനിമാരുടെ ശാപം മാതൃഭൂമിക്ക് കിട്ടി തുടങ്ങിയോ എന്നാണ് ഒരാളുടെ സംശയം. പണ്ടത്തെ പോലെ അല്ല, ദൈവം ഇപ്പോള്‍ അപ്പപ്പോള്‍ കൂലി കൊടുക്കുന്നു എന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍.

കുത്തിത്തിരിപ്പ്

കുത്തിത്തിരിപ്പ്

കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ പോയവരാണത്രെ... മനുഷ്യരായിരുന്നു അവരും. ജോലി ചെയ്യാന്‍ പോയതായിരുന്നു അവിടേക്ക്...

 എങ്ങനെ സന്തോഷിക്കാതിരിക്കും

എങ്ങനെ സന്തോഷിക്കാതിരിക്കും

ഒരു ദുരന്തം ഉണ്ടായാല്‍ സന്തോഷിക്കാന്‍ പാടില്ല എന്നാണ്. എന്നാല്‍ ഇത് എങ്ങനെ സന്തോഷിക്കാതിരിക്കും എന്നാണ് മറ്റൊരാളുടെ കമന്റ്. അതിനെ വിമര്‍ശിക്കുന്നവരും ഉണ്ട്.

എങ്ങനെ കഴിയുന്നു

എങ്ങനെ കഴിയുന്നു

കേരള ജനത സന്തോഷിക്കുന്ന ദുരന്ത വാര്‍ത്ത എന്നൊക്കെ എങ്ങനെ പറയാന്‍ കഴിയുന്നു ഇവര്‍ക്ക്. എങ്ങനെയാണ് ഇവര്‍ക്ക് 'മനസ്സുകൊണ്ട് നന്നായി' സ്വയം പറയാന്‍ കഴിയുന്നത്?

വിരോധം

വിരോധം

പല മാധ്യമ പ്രവര്‍ത്തകരോടും ഉള്ള വിരോധം ആണ് ഇവിടെ രണ്ട് പേരുടെ മരണത്തില്‍ ഇവര്‍ പ്രകടിപ്പിക്കുന്നത്. കഴിവ് പുറത്തെടുക്കാനുള്ള അവസരമായി കണക്കാക്കണമെന്നൊക്കെ പറയുന്നവരെ എന്ത് ചെയ്യണം...

ഓവറാക്കി ചളമാക്കുന്ന അപ്പുക്കുട്ടന്‍മാര്‍... കഴുത്തറ്റം മുങ്ങിയാല്‍ എന്തുണ്ട് ഗുണം?ഓവറാക്കി ചളമാക്കുന്ന അപ്പുക്കുട്ടന്‍മാര്‍... കഴുത്തറ്റം മുങ്ങിയാല്‍ എന്തുണ്ട് ഗുണം?

ബിബിന് വേണ്ടിയുള്ള കാത്തിരിപ്പും അവസാനിച്ചു; രണ്ടാമത്തെ മൃതദേഹവും കണ്ടെത്തിബിബിന് വേണ്ടിയുള്ള കാത്തിരിപ്പും അവസാനിച്ചു; രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

English summary
How some people celebrated the death of two Mathrubhumi News team members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X