കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് മെസ്സഞ്ചറിലും ഗൂഗിള്‍ അലോയിലും സീക്രട്ട് ചാറ്റ്, എങ്ങനെ ഉപയോഗിക്കും!!

Google Oneindia Malayalam News

കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറും ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഈ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സീക്രട്ട് ചാറ്റ് എന്ന പേരില്‍ ആണ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് മാത്രമാണ് പ്രത്യേകത.

ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാട്‌സ്ആപ്പ് ആയിരുന്നു എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആദ്യം അവതരിപ്പിച്ചത്. ഏറെ ചര്‍ച്ചയായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷിതമല്ലെന്നും ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും അവകാശപ്പെട്ട് ജോണ്‍ മക്കാഫെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ച ഈ സംവിധാനം ചാറ്റ് ബോക്‌സുകളിലേക്കുള്ള തേര്‍ഡ് പാര്‍ട്ടിയുടെ കടന്നുകയറ്റത്തെ ഇല്ലാതാക്കുന്നു.

ഫീച്ചര്‍

ഫീച്ചര്‍

സീക്രട്ട് ചാറ്റ് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞതിന് ശേഷമുള്ള ചാറ്റുകളെല്ലാം എന്‍ഡ്ടുഎന്‍ഡ് സംവിധാനത്തിന് കീഴില്‍ വരുന്നതായിരിക്കും.

ലോഗിന്‍

ലോഗിന്‍

ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത ഏതെങ്കിലും ഒരു ഡിവൈസില്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുന്ന ഓരോതവണയും ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യത ഈ സംവിധാനം ഉറപ്പുവരുത്തും.

ഓപ്ഷനില്‍

ഓപ്ഷനില്‍

ഏതെങ്കിലും സുഹൃത്തുക്കളുമായി നിര്‍ണ്ണായകമായ എന്തെങ്കിലും കാര്യങ്ങള്‍ പങ്കുവെയ്ക്കാനുള്ളപ്പോഴും ഇത്തരത്തില്‍ സീക്രട്ട് ചാറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.

ന്യൂ മെസേജില്‍

ന്യൂ മെസേജില്‍

ഹോം പേജിലെ ന്യൂ മെസേജില്‍ ടാപ്പ് ചെയ്യുന്നതോടുകൂടിയാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനമുള്ള ചാറ്റ് ബോക്‌സ് ആക്ടിവേറ്റ് ആകുകയുള്ളൂ. ഹോം സ്‌ക്രീനിന്റെ വലതുവശത്ത് മുകളിലായിരിക്കും ചാറ്റ് ബോക്‌സിന്റെ സ്ഥാനം.

ഉപയോക്താക്കളുടെ സുരക്ഷ

ഉപയോക്താക്കളുടെ സുരക്ഷ

ഗൂഗിള്‍ ഒടുവില്‍ അവതരിപ്പിച്ച ചാറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ അലോയിലും സീക്രട്ട് ചാറ്റ് സംവിധാനം ലഭ്യമാണ്. വാട്ട്‌സ്ആപ്പിലെപ്പോലെ നേരിട്ട് എന്‍ഡ് ടു എന്‍ക്രിപ്ഷന്‍ മെസേജ് ലഭിക്കുന്നില്ലെങ്കിലും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അലോയും സീക്രട്ട് ചാറ്റ് എന്ന പേരില്‍ ഈ സംവിധാനം ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ടൈമര്‍

ടൈമര്‍

സീക്രട്ട് ചാറ്റ് സെറ്റിംഗ്‌സിലുള്ള വ്യത്യാസം ടൈമര്‍ സെറ്റ് ചെയ്യാമെന്നതാണ്. ഉപയോക്താക്കള്‍ സെറ്റ് ചെയ്യുന്ന സമയം കഴിഞ്ഞ് ഒരു തവണ വായിച്ചു കഴിഞ്ഞാല്‍ ചാറ്റ് ബോക്‌സിലെ മെസേജുകള്‍ അപ്രത്യക്ഷമാകും എന്നതാണ് സീക്രട്ട് ചാറ്റിന്റെ പ്രത്യേകത.

English summary
How To Use Secret Chat Feature Facebook Messenger And Google Allo. Google Allo launched by Google to beat Whatsapp messenger by facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X