കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് നിങ്ങള്‍ പിസി ജോര്‍ജിനെ പിന്തുണക്കുന്നു?

Google Oneindia Malayalam News

കേരള രാഷ്ട്രീയത്തില്‍ ഒറ്റയാനെ പോലെ നിന്ന് പോരാടുന്ന പി സി ജോര്‍ജ്ജിനു എന്റെ വക ഒരു ലൈക് - ഇതാണ് തലക്കെട്ടില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം. ഫേസ്ബുക്കില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ് എന്ന പേജാണ് ജോര്‍ജിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ചെയ്യുന്നത്.

പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും പേജിന് ഇല്ല. പൂഞ്ഞാറാണ് ഹോംടൗണ്‍ എന്ന് പേജിനെക്കുറിച്ചുള്ള വിവരങ്ങളില്‍ കാണാം. ദിവസങ്ങള്‍ മാത്രം പ്രായമായ ഈ പേജിന് ഇതിനോടകം തന്നെ ലൈക്കുകളുടെ എണ്ണം 500 കവിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ഭീഷ്മാചാര്യനായ കെ എം മാണിക്കെതിരായ പോരാട്ടത്തില്‍ പി സി ജോര്‍ജിന് ഒപ്പം കൂടുകയാണ് ഈ പേജ്.

പി സി വന്‍ ഹിറ്റാണ്

പി സി വന്‍ ഹിറ്റാണ്

ടി വി ചാനലുകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വന്‍ ഹിറ്റാണ് പി സി ജോര്‍ജ് എന്ന പേര്. അതുകൊണ്ട് തന്നെയാണ് പി സിയുടെ ജനപ്രീതി മുതലെടുക്കാനായി ഇത്തരമൊര് പേജ് ഫേസ്ബുക്കില്‍ തുടങ്ങിയിരിക്കുന്നതും.

ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ്

ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ്

എന്ന് വാട്ടര്‍ മാര്‍ക് ചെയ്ത് ആളുകള്‍ ഈ പേജില്‍ സ്വന്തം ഫോട്ടോ അപ്ലോഡ് ചെയ്യുന്നു. ആരൊക്കെയാണ് പി സിയെ ഇങ്ങനെ പിന്തുണക്കുന്നത് എന്ന വിവരങ്ങളും പേജില്‍നിന്നും കിട്ടും.

കാര്‍ട്ടൂണുകള്‍, ചിത്രങ്ങള്‍

കാര്‍ട്ടൂണുകള്‍, ചിത്രങ്ങള്‍

കെ എം മാണിക്കും മകനും എതിരായ കാര്‍ട്ടൂണുകളും ചിത്രങ്ങളും സിനിമാ ഡയലോഗുകളുമാണ് പേജിലെ പ്രധാന പോസ്റ്റുകള്‍.

കള്ളന്‍ അകത്തോ

കള്ളന്‍ അകത്തോ

കള്ളനായ കെ എം മാണി അകത്തും സത്യം പറഞ്ഞ പി സി ജോര്‍ജ് പുറത്തുമായി എന്നാണ് പേജില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രം പറയുന്നത്

ആരാണിവിടത്തെ ഗംഗ

ആരാണിവിടത്തെ ഗംഗ

മണിച്ചിത്രത്താഴിലെ ഡയലോഗിന് സ്പൂഫുണ്ടാക്കിയിരിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കൂ

അപ്പോള്‍ പറഞ്ഞുവന്നത് ഇതാണ്

അപ്പോള്‍ പറഞ്ഞുവന്നത് ഇതാണ്

ബാര്‍ കോഴയിലെ ഇതുവരെ പറഞ്ഞുവന്ന കാര്യം ഇതാണ്. കാണൂ

ഞാനുമെന്റെ മോനും

ഞാനുമെന്റെ മോനും

ആരാണ് ഈ പാര്‍ട്ടി എന്ന് ചോദിക്കരുത്. ചോദിച്ചാല്‍ ഉത്തരം ഇങ്ങനിരിക്കും

English summary
I support PC George page is super hit in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X