കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിയു 'സീക്രട്ട് ഗ്രൂപ്പ്' പൂട്ടിച്ചു! ഗാന്ധിജി, മതമൗലിക വാദികള്‍? ചളിയന്‍മാരെ തോല്‍പിക്കാനാവില്ല!

Google Oneindia Malayalam News

ഓണ്‍ലൈന്‍ ലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ട്രോള്‍ ഗ്രൂപ്പ് ആണ് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അഥവ ഐസിയു. ഇടതും വലതും നോക്കാതെ എല്ലാത്തിനേയും ട്രോളുന്നവര്‍ എന്നതായിരുന്നു ഐസിയുവിന്റെ പ്രത്യേക. എന്നാല്‍ അതിന് കൃത്യമായ ചില മാനദണ്ഡങ്ങളും ഉണ്ടായിരുന്നു.

Read Also: മതപരിവര്‍ത്തനത്തിന് ഖുറേഷി വന്‍ തുക വാങ്ങി? മെറിനെ മറിയമാക്കിയ യഹ്യയ്ക്കും പണം?Read Also: മതപരിവര്‍ത്തനത്തിന് ഖുറേഷി വന്‍ തുക വാങ്ങി? മെറിനെ മറിയമാക്കിയ യഹ്യയ്ക്കും പണം?

രണ്ട് ലക്ഷം പേരുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന് അഡ്മിന്‍മാരില്‍ ഒരാളായ ആര്‍ദ്ര ചാനല്‍ പരിപാടിയില്‍ പറഞ്ഞപ്പോള്‍ അതിനെവവരെ ട്രോളിയവരാണ് ഐസിയുക്കാര്‍. എന്നാല്‍ ഇപ്പോള്‍ ഐസിയുവിന്റെ ആ സീക്രട്ട് ഗ്രൂപ്പ് 'പൂട്ടിച്ചിരിയ്ക്കുകയാണ്'. പിന്നില്‍ പതിവ് പോലെ മത, രാഷ്ട്രീയ മൗലികവാദികള്‍ തന്നെയെന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗാന്ധിജിയുടെ രാഷ്ട്രീയം ചോദ്യം ചെയ്തുകൊണ്ടുള്ള ട്രോളുകളും ഗ്രൂപ്പില്‍ ഏറെ വന്നിരുന്നു

ഫ്രീതിങ്കേഴ്‌സ് എന്ന പുരോഗമനാത്മ ഫേസ്ബുക്ക് ഗ്രൂപ്പ് പലതവണ പൂട്ടിയ്ക്കപ്പെട്ടിട്ടുണ്ട്. അതിന് പിന്നില്‍ പലപ്പോഴും എതിര്‍ ഗ്രൂപ്പുകളായിരുന്നു. എന്നാല്‍ എതിര്‍ ഗ്രൂപ്പുകളിലെ ട്രോളേഴ്‌സ് ആയിരിക്കില്ല ഐസിയു പൂട്ടിച്ചത് എന്ന് ഉറപ്പാണ്.

മതം തന്നെ കാരണം?

മതം തന്നെ കാരണം?

മത വിമര്‍ശനം തന്നെയാണ് പലപ്പോഴും ഇത്തരം പകപോക്കലുകള്‍ക്ക് പിന്നില്‍ എന്നത് വ്യക്തമാണ്. ശുദ്ധഹാസ്യത്തിന്റെ വഴിപിന്തുടരുന്ന ഐസിയുവിനും ഒടുവില്‍ ആ ഗതി തന്നെ വന്നു.

ഗാന്ധിജിയാണോ പ്രശ്‌നം?

ഗാന്ധിജിയാണോ പ്രശ്‌നം?

ഗാന്ധിജിയുടെ നിലപാടുകളെ രൂക്ഷമാ ട്രോളുകളിലൂടെ ഐസിയു കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അതാണോ പ്രശ്‌നം എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മുമ്പും പൂട്ടിച്ചു

മുമ്പും പൂട്ടിച്ചു

ആദ്യമായിട്ടല്ല ഐസിയുവിന് ഈ ഗതി വരുന്നത്. 2015 ഏപ്രില്‍ മാസത്തില്‍ പേജ് തന്നെ ചിലര്‍ മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ പൂട്ടിച്ചിരുന്നു.

ഐസിസും നോമ്പും

ഐസിസും നോമ്പും

മലയാളികള്‍ ഐസിസില്‍ ചേര്‍ന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ രൂക്ഷമായ പരിഹാസമായിരുന്നു ഐസിയുവിലെ ട്രോളേഴ്‌സ നടത്തിയത്. നോമ്പിനേയും പെരുന്നാളിനേയും വരെ ഐസിയുക്കാര്‍ ട്രോളിയിരുന്നു.

മതത്തെ ട്രോളുമ്പോള്‍

മതത്തെ ട്രോളുമ്പോള്‍

പൊതുവേ മതത്തെ തൊട്ടുകളിയ്ക്കുമ്പോള്‍ എല്ലാവരും അല്‍പം സൂക്ഷിയ്ക്കാറുണ്ട്. എന്നാല്‍ വികാരം വ്രണപ്പെടും എന്നതുകൊണ്ട് ഒരു വിമര്‍ശനവും ഐസിയു ഗ്രൂപ്പില്‍ മാറ്റി നിര്‍ത്തപ്പെടാറില്ല.

പതിവ് രീതി തന്നെ

പതിവ് രീതി തന്നെ

ഫേസ്ബുക്കില്‍ ഏതെങ്കിലും ഗ്രൂപ്പുകള്‍ പൂട്ടിയ്ക്കുക എന്നത് ഗൂഢാലോചന നടത്തി തന്നെ ചെയ്യുന്ന പണിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് പലതവണ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതിന്റെ രീതി തന്നെ ഉദാഹരണം.

ട്രോളുകള്‍ പോകുമോ?

ട്രോളുകള്‍ പോകുമോ?

ഗ്രൂപ്പില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്ത അസംഖ്യം ട്രോളുകള്‍ ഉണ്ട്. അതെല്ലാം നഷ്ടപ്പെടുമോ എന്നതാണ് മിക്കവരുടേയും ദു:ഖം.

പോകില്ല ട്രോളുകള്‍

പോകില്ല ട്രോളുകള്‍

ഐസിയു ഗ്രൂപ്പിലെ ട്രോളുകള്‍ നഷ്ടപ്പെടാനിടയില്ലെന്നാണ് സൂചന. ചളുയൂണിയന്‍. കോം എന്ന ടംബ്ലര്‍ ബ്ലോഗിലേയ്ക്ക് മിക്ക ട്രോളുകളും മിറര്‍ ചെയ്യിക്കാറുണ്ടെന്നാണ് അഡ്മിന്‍മാര്‍ വ്യക്തമാക്കുന്നത്.

ചളിയന്‍മാരോടോ കളി

ചളിയന്‍മാരോടോ കളി

ഗ്രൂപ്പ് പൂട്ടിച്ചതിന്റെ സന്തോഷത്തില്‍ ആരും അധികം ഞെളിയേണ്ടതില്ല. ഐസിയു സീക്രട്ട് ഗ്രൂപ്പ് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്.

English summary
After mass reporting, the Mallu troll group ICU closed by Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X