കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍, പഠനക്യാമ്പ് എറണാകുളത്ത്,ആഗസ്റ്റ് 30, 31 തീയതികളില്‍

വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍, പഠനക്യാമ്പ് എറണാകുളത്ത്

Google Oneindia Malayalam News

വിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. 'വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍' എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയില്‍ ഐ.ടി.@സ്‌കൂളിന്റെ റീജിയണല്‍ റിസോഴ്‌സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കുന്നു. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

പരിശീലനം

പരിശീലനം

ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെയും (സി.ഐ.എസ്) ഇന്ത്യന്‍ വിക്കിമീഡിയ പ്രവര്‍ത്തകരുടെ ഔദ്യോഗികകൂട്ടായ്മയായ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റേയും കേരള സര്‍ക്കാരിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസപദ്ധതിയായ ഐ.ടി. അറ്റ് സ്‌കൂള്‍( it@school) എന്ന സ്ഥാപനത്തിന്റേയും, മലയാളം വിക്കിസമൂഹം എന്നിവരുടെയും ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതല്‍ വിവരങ്ങള്‍ വിക്കിഡാറ്റയില്‍ ചേര്‍ക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വറി, അനുബന്ധ എക്‌സ്റ്റെന്‍ഷനുകള്‍ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.

എന്താണു വിക്കിഡാറ്റ?

എന്താണു വിക്കിഡാറ്റ?

മനുഷ്യര്‍ക്കും യന്ത്രങ്ങള്‍ക്കും ഒരേപോലെ തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമണ്‍സ് പ്രമാണങ്ങള്‍ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതില്‍ ഇന്റര്‍വിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉള്‍പ്പെടും. വിക്കിഡാറ്റയില്‍ വിക്കിമീഡിയ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു.

 ഡാറ്റാബെയ്‌സ്

ഡാറ്റാബെയ്‌സ്

300 ഓളം വിക്കിപീഡിയയില്‍ പൊതുവായി വരുന്ന ഏതെങ്കിലും ഒരു കാര്യം, ഉദാഹരണത്തിന് ഇന്ത്യയുടെ പ്രസിഡന്റ്, കേരളത്തിന്റെ മുഖ്യമന്ത്രി, ഫിസിക്‌സിനു നോബല്‍ സമ്മാനം ലഭിച്ച വ്യക്തി തുടങ്ങിയുള്ള ഇടയ്ക്കിടേ മാറാവുന്നതും സ്ഥിരമായി നില്‍ക്കാവുന്നതുമായ എല്ലാ വിവരങ്ങളുടേയും ഒരു ഏകീകൃത ഡാറ്റാബെയ്‌സ് ആണിത്... ഏതെങ്കിലും ഒരു വിക്കിപീഡിയയില്‍ കാര്യകാരണ സഹിതം വിവിരം പുതുക്കപ്പെട്ടാല്‍ ആ ലേഖനം ഉള്ള ലോകത്തിലെ സകല വിക്കിപീഡീയകളിലും മാറ്റപ്പെടുന്ന രീതിയാണ് വിക്കിഡാറ്റയുടേത്. വിവിധ വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ് ആര്‍ക്കും സൌജന്യമായി ലഭ്യമാകുന്നതും ആര്‍ക്കും പുതുക്കാവുന്നതും തികച്ചും സ്വതന്ത്രമായി ലഭിക്കുന്നതും ആണ്.

അസഫ് ബാര്‍ട്ടോവ്

അസഫ് ബാര്‍ട്ടോവ്

വിക്കിമീഡിയ ഫൗണ്ടേഷന്‍ സീനിയര്‍ പ്രോഗ്രാം മാനേജര്‍ ആണ് അസഫ് ബാര്‍ട്ടോവ്. വിജ്ഞാന വിനിമയ രംഗത്ത് അന്തസാദ്ധ്യതകള്‍ തുറക്കുന്ന വിക്കിഡാറ്റ വെബ്‌സൈറ്റിനെ (https://www.wikidata.org) കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അത് വികസിപ്പിക്കുന്നതില്‍ എപ്രകാരം പങ്കാളികളാകാം എന്നതിനെ കുറിച്ചുമാണ് വിക്കമീഡിയ ഫൌണ്ടേഷനിലെ അസഫ് ബാര്‍ട്ടോവ് മലയാളി വിക്കിമീഡിയന്മാരോട് സംസാരിക്കുക. വികസ്വര രാജ്യങ്ങളിലെ വിക്കിമീഡിയാ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്ന അസഫ് മലയാളം വിക്കിമീഡിയ സംരംഭങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. മലയാളി വിക്കിമീഡിയര്‍ക്കുള്ള പരിശീലനത്തിന് പുറമേ പൊതുജനങ്ങള്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ക്കുമായി വിക്കിഡാറ്റ പരിചയപ്പെടുത്തിയുള്ള പൊതുപരിപാടിയിലും അസഫ് പങ്കെടുക്കുന്നുണ്ട്. ഈ പരിപാടി നാളെ (31 ആം തീയ്യതി) ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് വൈകുന്നേരം മൂന്നുമണിക്കു നടക്കുന്നു. ആര്‍ക്കും ഈ പരിപാടിയിലേക്ക് എത്തിച്ചേരാവുന്നതാണ്.

English summary
Immense possibilities of Wiki data; workshop conducting at Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X