ലേഡി ഡോക്ടറുടെ വകയും പൊങ്കാല!! കണ്ണന്താനത്തിന് അടപടലം ട്രോളുകൾ... എന്തിനാ ചക്കരേ ഫ്‌ലൈറ്റ് എടുത്തത്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  വനിതാ ഡോക്ടര്‍ ചീത്ത വിളിച്ചതിനും ട്രോള്‍ കണ്ണന്താനത്തിന്

  കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഷ്ടകാലം ആണെന്ന് തോന്നുന്നു. മന്ത്രി സ്ഥാനം ഏറ്റെടുത്തത് മുതല്‍ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്.

  കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!

  കുറ്റം പറയാന്‍ പറ്റില്ല, പലപ്പോഴും ഇതിനുള്ള കാരണങ്ങള്‍ ഉണ്ടാക്കുന്നതും അദ്ദേഹം തന്നെയാണ്. ഏറ്റവും ഒടുവില്‍ ഇംഫാല്‍ വിമാവനത്താവളത്തില്‍ ലേഡി ഡോക്ടറുടെ വക ചീത്തയും കേള്‍ക്കേണ്ടി വന്നു. അതിന് കാരണം താന്‍ അല്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരിച്ചിട്ടുണ്ട്.

  ദിലീപ് ആവശ്യപ്പെട്ടത് കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ; വാഹനത്തിൽ പ്രത്യേക സജ്ജീകരണം... മുഖം പതിയണം

  എന്നാല്‍ അതൊന്നും ട്രോളന്‍മാരെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണല്ലോ അവര്‍. എന്തിനാ ചക്കരേ ഫ്‌ലൈറ്റ് എടുക്കാന്‍ പോയത് എന്നാണ് അവര്‍ ഇപ്പോള്‍ കണ്ണന്താനത്തോട് ചോദിക്കുന്നത്.

  എവിടെ പരിപാടി അവതരിപ്പിച്ചാലും

  എവിടെ പരിപാടി അവതരിപ്പിച്ചാലും

  പറഞ്ഞുപറഞ്ഞ് ഇപ്പോള്‍ രാമന്‍ കുട്ടിയുടെ അവസ്ഥയാണ് കണ്ണന്താനത്തിന്. എവിടെ പരിപാടി അവതരിപ്പിച്ചാലും പൊങ്കാല ഏറ്റുവാങ്ങാന്‍ ആണല്ലോ വിധി!

  എന്ത് ചെയ്താലും!!!

  എന്ത് ചെയ്താലും!!!

  ശബരിമലയില്‍ വേഗത്തില്‍ എത്തി എന്ന് പറഞ്ഞപ്പോള്‍ പൊങ്കാല. ഭാര്യ ചാനലിനോട് സംസാരിച്ചപ്പോള്‍ പൊങ്കാല. ഇപ്പോ ഇത്തിരി ലേറ്റ് ആയതിനും പൊങ്കാല. എന്ത് ചെയ്താലും പ്രശ്‌നമാണല്ലോ!

   മന്ത്രിയാണെന്ന് പോലും നോക്കാതെ!!!

  മന്ത്രിയാണെന്ന് പോലും നോക്കാതെ!!!

  കേരളത്തിലെ സംഘികള്‍ക്കൊന്നും ഇംഗ്ലീഷില്‍ അങ്ങനെ തെറി കേട്ടിട്ടുണ്ടാവില്ല. ഇതിപ്പോള്‍ ഇംഗ്ലീഷില്‍ നല്ല മുട്ടന്‍ ചീത്തയല്ലേ കേട്ടത്. അതും മന്ത്രിയാണെന്ന പരിഗണന പോലും കിട്ടാതെ!

  ട്രോളന്‍മാര്‍ക്കും വേണം വിശ്രമം

  ട്രോളന്‍മാര്‍ക്കും വേണം വിശ്രമം

  മിസ്റ്റര്‍ കണ്ണന്താനം... ട്രോളന്‍മാരും മനുഷ്യരാണ്. അവര്‍ക്കും ആവശ്യമായ വിശ്രമം വേണം, നിങ്ങള്‍ കുടുംബസമേതം ഇങ്ങനെ ഓരോന്ന് ഒപ്പിച്ചുവച്ചാല്‍ പണിയെടുത്ത് ട്രോളന്‍മാരുടെ നടു ഒടിയും!

  എന്തിനാ വിമാനം

  എന്തിനാ വിമാനം

  സത്യത്തില്‍ എന്തിനാണ് ഇദ്ദേഹം വിമാനത്തിലൊക്കെ യാത്ര ചെയ്യുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് 32 മിനിട്ടുകൊണ്ട് എത്തിയ ആളല്ലേ... ഒന്ന് ആഞ്ഞ് നടന്നാല്‍ തീരാവുന്ന പ്രശ്‌നമല്ലേ ഉള്ളൂ!

  ഓണ്‍ലൈന്‍ ആണെങ്കിലും ഓഫ് ലൈന്‍ ആണെങ്കിലും

  ഓണ്‍ലൈന്‍ ആണെങ്കിലും ഓഫ് ലൈന്‍ ആണെങ്കിലും

  ഓണ്‍ലൈനില്‍ ആണെങ്കില്‍ ട്രോളന്‍മാരെ കൊണ്ട് ഒരു രക്ഷയും ഇല്ല. ഓഫ് ലൈനില്‍ ആണെങ്കില്‍ നാട്ടുകാരുടെ തെറിവിളി... മടുത്തുകാണുമോ ഈ ജീവിതം!

  വേണ്ടായിരുന്നു!!!

  വേണ്ടായിരുന്നു!!!

  എന്തായാലും ഇത്രയ്ക്ക് വേണ്ടായിരുന്നു എന്ന് കണ്ണന്താനത്തിന് പോലും തോന്നിക്കാണും. അങ്ങനെ ആയിരുന്നല്ലോ ആ പൊട്ടിത്തെറി!

  ഭയങ്കര രസാണത്രെ!!!

  ഭയങ്കര രസാണത്രെ!!!

  നിങ്ങളാരെങ്കിലും ഇംഗ്ലീഷില്‍ തെറി കേട്ടിട്ടുണ്ടോ... ഇല്ലെങ്കില്‍ കേള്‍ക്കണമത്രെ... നല്ല രസമാണെന്ന്!!!

  മണ്ടത്തരം സേവിങ്‌സ് അക്കൗണ്ടില്‍

  മണ്ടത്തരം സേവിങ്‌സ് അക്കൗണ്ടില്‍

  കണ്ണന്താനത്തിനെ ഇത്തവണ ട്രോള്‍ ചെയ്യാന്‍ പോലും ചിലര്‍ തയ്യാറല്ലത്രെ. മണ്ടത്തരം സേവിങ്‌സ് അക്കൗണ്ടില്‍ ഇട്ട പോലെ ആണത്രെ... കൂടിക്കൊണ്ടേയിരിക്കും എന്ന്!

  കൊല്ലാം, പക്ഷേ...

  കൊല്ലാം, പക്ഷേ...

  ഓടിയാല്‍ ട്രോള്, വിമാനത്തില്‍ ലേറ്റ് ആയാല്‍ ട്രോള്‍.... പക്ഷേ, ഇതുകൊണ്ടൊന്നും കണ്ണന്താനത്തെ ആര്‍ക്കും തോല്‍പിക്കാനാവില്ല!

  സ്വന്തം ഭാഷ അല്ലാത്തതുകൊണ്ട്

  സ്വന്തം ഭാഷ അല്ലാത്തതുകൊണ്ട്

  എന്തിനാണ് ഈ പാവം സ്ത്രീയെ വീണ്ടും വീണ്ടും ട്രോളുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്തായാലും സ്വന്തം ഭാഷ അല്ലാത്തതുകൊണ്ട് ഒരു റിലാസ്‌കേഷന്‍ ഒക്കെ ഉണ്ടാവും!

  അതെങ്കിലും ഒന്ന്

  അതെങ്കിലും ഒന്ന്

  താന്‍ ഒരു കേന്ദ്ര മന്ത്രിയാണെന്ന കാര്യം എങ്കിലും ആ സ്ത്രീയോട് ഒന്ന് പറഞ്ഞുകൊടുക്കൂ എന്ന് കണ്ണന്താനം ഉള്ളിലെങ്കിലും പറഞ്ഞിട്ടുണ്ടാകും.

  ആ എന്നോടാ... ബാലാ

  ആ എന്നോടാ... ബാലാ

  വിമാനത്തില്‍ കയറാന്‍ വൈകി എത്തി എന്നതാണല്ലോ കണ്ണന്താനത്തിനെതിരെ ലേഡി ഡോക്ടറുടെ പരാതി. വെറും 32 മിനിട്ടുകൊണ്ട് പമ്പയില്‍ നിന്ന് സന്നിധാനത്തെത്തിയ ഈ തന്നോടാണോ ഇങ്ങനെയൊക്കെ ചോദിക്കുന്ന് എന്ന് അദ്ദേഹം മനസ്സില്‍ ഓര്‍ത്തുകാണും.

  അത്രയേ ഉള്ളോ

  അത്രയേ ഉള്ളോ

  വിമാനം വൈകിയത് കൊണ്ട് അവിടെ എത്താന്‍ വൈകും എന്നതാണോ പ്രശ്‌നം. വെറും 32 മിനിട്ടുകൊണ്ട് പമ്പയില്‍ നിന്ന് സന്നിധാനത്തെത്തിയ കണ്ണന്താനത്തിന് ആ പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ!

  നമ്മളും അവരും

  നമ്മളും അവരും

  സാധാരണക്കാര്‍ ആരെങ്കിലും ആണെങ്കില്‍ കേന്ദ്ര മന്ത്രി കാരണം വിമാനം വൈകിയാല്‍ മിണ്ടില്ല. എന്നാല്‍ ആ ലേഡി ഡോക്ടറോ? അവസാനം എഴുതി വാങ്ങിച്ചില്ലേ...

  അതായിരുന്നു നല്ലത്

  അതായിരുന്നു നല്ലത്

  കേന്ദ്ര മന്ത്രിസഭയില്‍ ഒകികെ അംഗമായിട്ടുള്ള ഒരു നേതാവല്ലേ താന്‍... ഇങ്ങനെയൊക്കെ ചീത്ത വിളിക്കുന്നതിലും നല്ലത് അങ്ങ് കൊന്ന് കളയാമായിരുന്നില്ലേ!

  ഓടി വന്നാല്‍ മതിയായിരുന്നു

  ഓടി വന്നാല്‍ മതിയായിരുന്നു

  വിമാനത്തില്‍ ഒന്നും കയറായെ ഓടി അങ്ങ് പോയാല്‍ മതിയായിരുന്നു. എന്നാല്‍ ഇങ്ങനെ വല്ല ചീത്തയും കേള്‍ക്കേണ്ടി വരുമായിരുന്നോ!

  തോന്നിയതാവും!!!

  തോന്നിയതാവും!!!

  ഫ്‌ലൈറ്റ് ലേറ്റ് ആയി എന്ന് ഡോക്ടര്‍ക്ക് തോന്നിയതാവും. താന്‍ സാധാരണ എല്ലാം വേഗത്തിലാക്കാറേ ഉള്ളൂ!

  മണിപ്പൂരില്‍ പോയി വാങ്ങി

  മണിപ്പൂരില്‍ പോയി വാങ്ങി

  കണ്ണന്താനത്തിന്റെ തള്ളുകള്‍ സഹിക്കാന്‍ വയ്യാതെ മലയാളികള്‍ കൊടുക്കാനിരുന്നതായിരുന്നത്രെ. അത് മണിപ്പൂരില്‍ പോയി വാങ്ങി എന്ന വ്യത്യാസമേ ഉള്ളൂ എന്ന്!!!

  രണ്ട് മണിക്കൂര്‍ കിട്ടിയാല്‍

  രണ്ട് മണിക്കൂര്‍ കിട്ടിയാല്‍

  പട്‌നയിലെ ആശുപത്രിയില്‍ എത്താന്‍ വൈകി എന്നതാണല്ലോ ഡോക്ടറുടെ പ്രശ്‌നം. ഒരു രണ്ടു മണിക്കൂര്‍ കിട്ടിയാല്‍ വേണമെങ്കില്‍ കാറിലും അവിടെ എത്തിച്ച് കൊടുക്കും!

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Imphal Airport Issue: Social Media trolls mocking Alphons Kannanthanam

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്