കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിക്കുക!!! ഈ സൈബര്‍ നിയമങ്ങള്‍ നിങ്ങളെ കുരുക്കും

  • By Sandra
Google Oneindia Malayalam News

ദില്ലി: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സാങ്കേതിക വിദ്യയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് എന്‍ക്രിപ്ഷന്‍ പോളിസിയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്ധ്യോഗിക വൃത്തങ്ങള്‍ ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

മെസ്സഞ്ചറില്‍ ചാറ്റ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണം!!!മെസ്സഞ്ചറില്‍ ചാറ്റ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണം!!!

സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ജോയിന്റ് സെക്രട്ടറി ആര്‍ കെ സുധാന്‍ഷു വ്യക്തമാക്കിയിരുന്നു. സൈബര്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നതാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്.

cyber-crime45

ഭേദഗതി നിലവില്‍ വരുന്നതോടെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സങ്കേതങ്ങളിലെല്ലാം സ്വകാര്യതയും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കപ്പെടുന്നതിനായി എന്‍ക്രിപ്ഷന്‍ നയങ്ങള്‍ പ്രാബല്യത്തില്‍ വരും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുള്‍പ്പെടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയും ഹാക്കര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തും.

English summary
India to amend cyber laws to ensure protection for in Internet and social media platforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X