കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'14 സെക്കന്റില്‍' സിങ്കത്തെ ബിബിസിയില്‍ എടുത്തു... കൂട്ടത്തില്‍ മനോരമയും ഐസിയുവും ട്രോള്‍ മലയാളവും!

Google Oneindia Malayalam News

എക്‌സൈസ് കമ്മീഷമര്‍ ഋഷി രാജ് സിങിന്റെ '14 സെക്കന്റ്' നോട്ടം വലിയ വാര്‍ത്തയായിരുന്നു. അതുവരെ ഒരു ഹീറോ ആയിരുന്ന സിങ്കത്തെ സോഷ്യല്‍ മീഡിയ ശരിക്കും 'വലിച്ചൊട്ടിച്ചു'.

ഋഷിരാജ് സിങ് പറഞ്ഞത് കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും വാര്‍ത്തയായിരുന്നു. എന്നാല്‍ സംഗതി ഇപ്പോള്‍ അതും വിട്ട് പുറത്തേയ്ക്ക് പോയി. സാക്ഷാല്‍ ബിബിസി തന്നെ അത് വാര്‍ത്തയാക്കി.

സത്യം പറഞ്ഞാല്‍ സിങ് പറഞ്ഞത് മാത്രമല്ല വാര്‍ത്തയായത്, സിങ്കത്തെ ട്രോളിയ ട്രോള്‍ ഗ്രൂപ്പുകളും ബിബിസിയിലെത്തി. ചുളുവില്‍ മലയാള മനോരമയും!!!

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

14 സെക്കന്റ്

14 സെക്കന്റ്

പതിനാല് സെക്കന്റ് നേരം ഏതെങ്കിലും പുരുഷന്‍ തുറിച്ച് നോക്കിയാല്‍ സ്ത്രീകള്‍ക്ക് പരാതിപ്പെടാമെന്നും പുരുഷനെതിരെ കേസ് എടുക്കാമെന്നും ആയിരുന്നു ഋഷിരാജ് സിങ് പറഞ്ഞത്. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു.

മനോരമയും

മനോരമയും

ഇത് സംബന്ധിച്ച വാര്‍ത്ത ബിബിസിയും റിപ്പോര്‍ട്ട് ചെയ്തു. അതിനായി ഉപയോഗിച്ചത് മനോരമ ഓണ്‍ലൈന്‍ അവരുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ആയിരുന്നു. അങ്ങനെ മനോരമയും ചുളുവില്‍ ബിബിസിയിലെത്തി!

ഐസിയു

ഐസിയു

ട്രോള്‍ ഗ്രൂപ്പ് ആയ ഐസിയുവിന്റെ ട്രോളും ബിബിസി പ്രസിദ്ധീകരിച്ചു.

ട്രോള്‍ മലയാളം

ട്രോള്‍ മലയാളം

ട്രോള്‍ മലയാളത്തില്‍ നിന്നുള്ള നാല് ട്രോളുകളാണ് ബിബിസി വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

എന്‍എസ് മാധവന്‍

എന്‍എസ് മാധവന്‍

എഴുത്തുകാരനും സാമൂഹ്യ വിമര്‍ശകനും ആയ എന്‍എസ് മാധവന്‍ ഋഷിരാജ് സിങിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മാധവന്റെ ട്വീറ്റും ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
India amused by '14-second staring' rule- BBC Report on Rishiraj Singh's controversial statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X