കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി... ഉടൻ തന്നെ!!! രാജ്ദീപിന്റെ പ്രവചനം; അത് കുമ്മനം തന്നെ അല്ലേ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും!

ദില്ലി: ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് രാജ്ദീപ് സര്‍ദേശായി. ഇപ്പോള്‍ ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ആണ്. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സര്‍ദേശായിയുടെ വിലയിരുത്തലുകള്‍ക്ക് എപ്പോഴും പ്രേക്ഷകരും ഉണ്ട്.

കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!

അങ്ങനെയുള്ള രാജ്ദീപ് സര്‍ദേശായി ആണ് ഇപ്പോള്‍ പറയുന്നത് കേരളത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന രീതില്‍ പറയുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ദില്ലി ഘടകത്തിന് വേണ്ടി മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് കോശി ജോയി നടത്തിയ അഭിമുഖത്തിലായിരുന്നു സര്‍ദേശായി ഇങ്ങനെ പറഞ്ഞത്.

അട്ടയ്ക്കും ഉടുമ്പിനും മേലെ കായൽ ചാണ്ടി!!! പിണറായിക്കും ചാണ്ടിക്കും നിലത്ത് നിർത്താതെ പൊങ്കാല...അട്ടയ്ക്കും ഉടുമ്പിനും മേലെ കായൽ ചാണ്ടി!!! പിണറായിക്കും ചാണ്ടിക്കും നിലത്ത് നിർത്താതെ പൊങ്കാല...

കേരളത്തില്‍ നിന്ന് ആരായിരിക്കും അങ്ങനെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള ഒരാള്‍ എന്ന രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പതിവ് പോലെ, കുമ്മനം രാജശേഖരന്‍ തന്നെയാണ് ഇത്തവണയും ട്രോളന്‍മാരുടെ പരിഹാസത്തിന് ഇരയായിട്ടുള്ളത്.

പ്രധാനമന്ത്രിയാവാന്‍ കേരളത്തില്‍ നിന്ന്?

പ്രധാനമന്ത്രിയാവാന്‍ കേരളത്തില്‍ നിന്ന്?

പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ഒറാളെ കേരള രാഷ്ട്രീയ വളരെ പെട്ടെന്ന് തന്നെ മുന്നോട്ട് വയ്ക്കും എന്നാണ് താന്‍ കരുതുന്നത് എന്നായിരുന്നു രാജ്ദീപ് സര്‍ദേശായി പറഞ്ഞത്. എന്നാല്‍ അത് ആരായിരിക്കും എന്നതിന്റെ സൂചനയൊന്നും അദ്ദേഹം അഭിമുഖത്തില്‍ നല്‍കുന്നും ഇല്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായത്.

ബിജെപിയുടെ ശ്രമം

ബിജെപിയുടെ ശ്രമം

കേരളത്തില്‍ ബിജെപി ശ്രമിക്കുന്നത് ഒരു മൂന്നാം ബദലിനാണ് എന്നാണ് സര്‍ദേശായിയുടെ വിലയിരുത്തല്‍. കേരളത്തില്‍ ബിജെപി മുഖ്യ പ്രതിപക്ഷം ആയി ഉയര്‍ന്ന് വരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നും സര്‍ദേശായി വിലയിരുത്തുന്നുണ്ട്. രണ്ടോ മൂന്നോ ടേമിന് ശേഷം ആയിരിക്കും ഇത്തരത്തില്‍ സംഭവിക്കുക എന്നും അദ്ദേഹം പറയുന്നുണ്ട്.

കേരള രാഷ്ട്രീയം

കേരള രാഷ്ട്രീയം

കേരള രാഷ്ട്രീയത്തില്‍ നിന്ന് ഒരുപാട് പ്രഗല്‍ഭര്‍ ദേശീയ രാഷ്ട്രീയത്തില്‍ എത്തിയിട്ടുണ്ട്. ജോണ്‍ മത്തായിയും എകെജിയും ഇഎംഎസും വികെ കൃഷ്ണ മേനോനും അതിന് ശേഷം എകെ ആന്റണിയും ശശി തരൂരും അടങ്ങിയതാണ് ആ നിര. അതില്‍ ഇപ്പോഴുള്ളത് ആന്റണിയും ശശി തരൂരും ആണ്. ര്‍ച്ചകളില്‍ ഇവരുടെ പേരുകളും ഉയരുന്നുണ്ട്. എന്നാല്‍ അതിലും എത്രയോ കൂടുതലാണ് കുമ്മനം രാജശേഖരനും ബിജെപി നേതാക്കള്‍ക്കും ഉള്ള പരിഹാസം.

 അത് കുമ്മനം രാജശേഖരനോ

അത് കുമ്മനം രാജശേഖരനോ

കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിയാവാന്‍ പ്രാപ്തിയുള്ള നേതാവായി ഉയര്‍ന്ന് വരാന്‍ പോകുന്നത് കുമ്മനം രാജശേഖരന്‍ ആണെന്നാണ് ഒരു വിഭാഗം പരിഹസിക്കുന്നത്. അവര്‍ അത്തരത്തിലുള്ള ചില ട്രോളുകളും സൃഷ്ടിച്ച് വിടുന്നുണ്ട്.

കും-മാന്‍ പരിഹാസം

കും-മാന്‍ പരിഹാസം

കുമ്മനം രാജശേഖരനെ പരിസഹിക്കാതെ എന്ത് ട്രോള്‍ എന്നാണ് പല ട്രോള്‍ ഗൂപ്പുകളുടേയും അവസ്ഥ. കുമ്മനം തന്നെ പറഞ്ഞ് കുടങ്ങിയ പല കാര്യങ്ങളും വച്ചാണ് പരിഹാസം. അങ്ങനെയാണ് കും-മാന്‍ എന്ന പേരും കുമ്മനടി എന്ന വാക്കും ട്രോളന്‍മാര്‍ സൃഷ്ടിച്ചത്.

എല്ലാവരേയും ഞെട്ടിക്കുമോ

എല്ലാവരേയും ഞെട്ടിക്കുമോ

എകെ ആന്റണിക്ക് ഇനി ദേശീയ രാഷ്ട്രീയത്തില്‍ വല്ല സാധ്യതയും ഉണ്ടോ? എന്തായാലും ശശി തരൂരിന്റെ സാധ്യതകള്‍ കുറച്ച് കാലമായി ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അതിനിടയില്‍ പിണറായി വിജയന്റെ പേരും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവരെയെല്ലാം ഞെട്ടിച്ച് കുമ്മനം രാജശേഖരന്‍ എങ്ങാനും ആകുമോ ആ പ്രധാനമന്ത്രി?

ബിജെപിക്കാര്‍ക്ക് പ്രതീക്ഷ

ബിജെപിക്കാര്‍ക്ക് പ്രതീക്ഷ

എന്തായാലും രാജ്ദീപ് സര്‍ദേശായിയുടെ പ്രവചനത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പ്രതീക്ഷകള്‍ ഏറുകയാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ ഇങ്ങനെ ഒരാള്‍ ഉയര്‍ന്ന് വരാനുള്ള സാധ്യത കുറവാണെന്നാണത്രെ ബിജെപിക്കാരുടെ വിലയിരുത്തല്‍.

കഥകളിങ്ങനെ

കഥകളിങ്ങനെ

കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാവുക എന്നത് മലയാളികള്‍ക്കെല്ലാം സന്തോഷമുള്ള കാര്യം തന്നെ ആണ്. അത് കുമ്മനം ആയാലും പിണറായി വിജയന്‍ ആയാലും ശശി തരൂര്‍ ആയാലും സന്തോഷത്തിന് കുറവൊന്നും ഉണ്ടാവില്ല. മോദിസര്‍ക്കാര്‍ അധികാരമേറ്റ് ഏറെ നാള്‍ കഴിഞ്ഞാണല്ലോ നമുക്ക് സ്വന്തമായി ഒരു കേന്ദ്ര മന്ത്രിയെ കിട്ടിയത്. കേരളത്തില്‍ നിന്ന് ഒരു പ്രധാന മന്ത്രി ഉണ്ടായാല്‍ അക്കാര്യത്തിലും ഒരു തീരുമാനം ഉണ്ടാകുമായിരിക്കും!

English summary
Senior journalist Rajdeep Sardesai has said that soon India might get a Prime Minister from Kerala. He said the state is likely to propose someone who is efficient enough to lead the nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X