കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈനിന്റെ സുരക്ഷാ വീഴ്ച, ഇന്ത്യന്‍ യുവാവിനെ തേടിയെത്തിയത് ട്വിറ്ററിന്റെ പാരിതോഷികം

  • By Sandra
Google Oneindia Malayalam News

സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ ഹ്രസ്വ വീഡിയോ സേവനമായ വൈനിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ ഇന്ത്യക്കാരന് ട്വിറ്ററിന്റെ പ്രതിഫലം. മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററാണ് ഇന്ത്യന്‍ യുവാവിന് പാരിതോഷികമായി 10,080 യുഎസ് ഡോളര്‍(ഏകദേശം 6.8 ലക്ഷം) നല്‍കി. വൈനിന്റെ സോഴ്സ് കോഡ് എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന അവിനാശിന്റെ കണ്ടെത്തലിനാണ് പ്രതിഫലം ലഭിച്ചത്.

ഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി ചൊല്ലാം... ഇതാ ഇങ്ങനെഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി ചൊല്ലാം... ഇതാ ഇങ്ങനെ

ആറ് സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന വീഡിയോ മൈക്രോ ബ്ലോഗിങ് സേവനമാണ് വൈന്‍ നല്‍കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫെയ്സ്ബുക്കിലേക്കും ട്വിറ്ററിലേക്കും വൈനിലൂടെ തങ്ങളുടെ വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സൗകര്യവും വൈനിലുണ്ട്. 2012 ഒക്ടോബറില്‍ 3 കോടിക്ക് ട്വിറ്റര്‍ ഏറ്റെടുത്ത സൈറ്റില്‍ 2015 ഡിസംബറിലെ കണക്ക് പ്രകാരം 20 കോടി സജീവ ഉപയോക്താക്കളാണ് ട്വിറ്ററിന്റെ വൈനിനുള്ളത്.

twitter

നെറ്റ് വര്‍ക്കുകള്‍ വഴി എളുപ്പത്തില്‍ നുഴഞ്ഞുകയറാന്‍ സാധിക്കുന്ന ഇന്റര്‍നെറ്റ് കണക്ടഡ് ഡിവൈസുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സിസ്.ഐഒ(censys.io)യില്‍ നിന്ന് ലഭിച്ച സോഴ്‌സ് കോഡാണ് അവിനാശിന് നിര്‍ണ്ണായകമായത്. വൈനിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് അവിനാശ് ബ്ലോഗ് എഴുതിയിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ ട്വിറ്റര്‍ ഈ തകരാര്‍ പരിഹരിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 31നായിരുന്നു സംഭവം.

വൈനിന്റെ എല്ലാ സോഴ്സ് കോഡും, തേഡ് പാര്‍ട്ടി കീകളും എപിഐ കീകളും മറ്റു സൗകര്യങ്ങളും തനിക്ക് ലഭിച്ചുവെന്നായിരുന്നു അവിനാശ് ബ്ലോഗില്‍ കുറിച്ചത്.

English summary
Indian man get 6.8 lakh from Twitter to found bug in Vine video sharing platform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X