കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനും സൈന്യത്തിനും പോക്കെമോന്‍ ഗോക്ക് വിലക്ക്!!!

  • By Sandra
Google Oneindia Malayalam News

ജക്കാര്‍ത്ത: ജാപ്പനീസ് കമ്പനി പുറത്തിറക്കിയ പ്രമുഖ മൊബൈല്‍ ഗെയിം സിരീസായ പോക്കെമോന്‍ ഗോ കളിക്കുന്നതിന് പോലീസുകാര്‍ക്ക് വിലക്ക്. ഉടന്‍ തന്നെ സൈനിക ഉദ്യോഗസ്ഥര്‍ക്കും പോക്കെമോന്‍ ഗോയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികളാണ് ഇന്ത്യോനേഷ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഗെയിം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് സേനാ തലവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണിത്.

 പോണ്‍ഹബ്ബിലും താരം പോക്കെമോന്‍ തന്നെ!!! എങ്ങനെയെന്നറിയണ്ടേ.. പോണ്‍ഹബ്ബിലും താരം പോക്കെമോന്‍ തന്നെ!!! എങ്ങനെയെന്നറിയണ്ടേ..

രണ്ടാഴ്ച മുമ്പ് ആരംഭിച്ച ജാപ്പനീസ് ഗെയിം സിരീസ് ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഹരമായിക്കഴിഞ്ഞിട്ടുണ്ട്. ഇന്തോനേഷ്യയിലും പോക്കെമോന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ കുറ്റകൃത്യങ്ങളും, അപകടങ്ങളും ഉണ്ടാവാനുള്ള സാധ്യത വിദഗ്ദര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഗെയിം പുറത്തിറങ്ങിയതോടെ ഇത് സത്യമാണെന്ന് തെളിയുകയും ചെയ്തു.

xpokmongo

എന്നാല്‍ പോക്കെമോന്‍ ഗോ ഇന്തോനേഷ്യയില്‍ ഇതുവരെയും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. സുരക്ഷാ മുന്നറിയിപ്പുകളെ വകവെയ്ക്കാതെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താണ് ഇന്തോനേഷ്യയിലെ പോക്കെമോന്‍ ആരാധകര്‍ ഈ റിയാലിറ്റി ഗെയിമിന്റെ ലോകത്തേക്ക് ഊളിയിട്ട് പോകുന്നത്. അതീവ സുരക്ഷാ മേഖലകളിലേക്ക് ആളുകള്‍ പോക്കെമോന്‍ ഗോ കളിച്ച് അശ്രദ്ധരായി എത്തുന്നതും സൈന്യം നേരത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സൗദി: പോക്കെമോന് അറബ് രാജ്യങ്ങളില്‍ ഫത് വ കാരണം കേള്‍ക്കണ്ടേ!!സൗദി: പോക്കെമോന് അറബ് രാജ്യങ്ങളില്‍ ഫത് വ കാരണം കേള്‍ക്കണ്ടേ!!

പോക്കെമോന്‍ ഗുഹയിലെത്തിച്ചു, തിരിച്ചെത്തിച്ചത് ഫയര്‍ഫോഴ്‌സ്!!!പോക്കെമോന്‍ ഗുഹയിലെത്തിച്ചു, തിരിച്ചെത്തിച്ചത് ഫയര്‍ഫോഴ്‌സ്!!!

English summary
Indonesia imposed ban on Pokemon go to police and army officers on sceurity concerns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X