• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

86 ലക്ഷത്തിന്റെ വാച്ച്... മോഹൻലാലിന്റെ വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.. ഒപ്പം ഈ ഇഷ്ടങ്ങളും!!

  • By Kishor

സെലിബ്രിറ്റികളെ മാത്രമല്ല അവരുടെ ഇഷ്ടങ്ങളും ആളുകൾ കൃത്യമായി ഫോളോ ചെയ്യാറുണ്ട്. സച്ചിന് കാറുകളോടും ധോണിക്ക് ബൈക്കുകളോടുമുള്ള കമ്പം. മമ്മൂട്ടിക്ക് ടെക്നോളജിയും കാറുകളും. മകൻ ദുൽഖർ സൽമാന് ബൈക്കുകൾ. ഉണ്ണി മുകുന്ദന് പിന്നെ സ്വന്തം ശരീരം തന്നെയാണ് ക്രേസ്.

ഭർത്താവ് രാജാറാമിന് പിന്നാലെ പ്രമുഖനടി താരാ കല്യാണിനെ കൊന്ന് ഫേസ്ബുക്ക്.. ഞെട്ടിത്തരിച്ച് ആരാധകർ!!

ഇത് പോലെ മോഹന്‍ലാലിനുമുണ്ട് ചില ഇഷ്ടങ്ങൾ. മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ വാച്ചാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ താരം. ഒപ്പം എന്ന സിനിമയിൽ അന്ധന്‍ വേഷം ചെയ്തപ്പോൾ കെട്ടിയ വാച്ച് ചർച്ചയായത് പോലെയല്ല ഇത്. ഇത് അതുക്കും മേലെ, വാച്ചിന്റെ വില കേട്ടാൽ തന്നെ ഞെട്ടും...

ഇവനാണ് അവൻ

ഇവനാണ് അവൻ

അടുത്തിടെ ഒരു പരിപാടിക്ക് എത്തിയപ്പോൾ മോഹൻലാല്‍ കെട്ടിയ വാച്ചാണ് സോഷ്യല്‍ മീഡിയയിൽ താരമായിരിക്കുന്നത്‍. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വെച്ച് നോക്കിയാൽ ഈ വാച്ച് ചില്ലറക്കാരനല്ല.

ലക്ഷങ്ങളുടെ വാച്ച്

ലക്ഷങ്ങളുടെ വാച്ച്

റിച്ചാർഡ് മിലി ആർഎം 11 ബി മോഡലിൽപ്പെട്ട ഈ വാച്ചിന് എൺ‌പത്തിയാറ് ലക്ഷത്തിൽപ്പരം വിലവരുമെന്നാണ് വാട്സ് ആപ്പിൽ പരക്കുന്ന ചിത്രങ്ങൾ പറയുന്നത്. ഇങ്ങനെയൊരു വാച്ച് സ്വന്തമായുള്ള മലയാളികൾ എത്ര പേർ കാണും എന്ന് ഊഹിക്കാമോ..

മോഹൻലാലിന്റെ ഇഷ്ടങ്ങൾ

മോഹൻലാലിന്റെ ഇഷ്ടങ്ങൾ

ഇത് പോലെ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ട് മോഹൻലാലിന്. വിവാദമായ ആ ആനക്കൊമ്പ് അത്തരത്തിൽ ഒരിഷ്ടമായിരുന്നു. വായന മോഹൻലാലിന് വലിയ ഇഷ്ടമാണ്. സംസാരിക്കാൻ ഇഷ്ടമാണ്. എഴുതാൻ ഇഷ്ടമാണ്. യാത്രകൾ ഇഷ്ടമാണ്. പുരാവസ്തുക്കള്‍ ഇഷ്ടമാണ് ഈ ഇഷ്ടങ്ങളെല്ലാം മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ളതാണ്.

അഭിമാനമാണ് മോഹൻലാൽ

അഭിമാനമാണ് മോഹൻലാൽ

മലയാള സിനിമയുടെ അഭിമാനമായ നടനാണ്, ദേശീയ അവാര്‍ഡ് ജേതാവാണ്, നിര്‍മാതാവാണ്, ബ്ലോഗെഴുത്തുകാരനാണ്, ലഫ്. കേണലാണ്, പത്മശ്രീ കിട്ടിയിട്ടുണ്ട് ഇങ്ങനെ മോഹന്‍ലാലിനെപ്പറ്റി ഒട്ടുമിക്ക കാര്യങ്ങളും നമ്മള്‍ മലയാളികള്‍ക്ക് അറിയാം. എന്നാല്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോള്‍ പൊതുവേ കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് കൂടി ഒന്ന് നോക്കാം.

മോഹൻലാലിന്റെ ആദ്യസിനിമ

മോഹൻലാലിന്റെ ആദ്യസിനിമ

ഇന്ന് മോഹന്‍ലാലിന്റെ ഒരു സിനിമ ഇറങ്ങിയാല്‍ അത് നൂറ് കണക്കിന് തീയറ്ററുകളിലെത്തും. എന്നാല്‍ മോഹന്‍ലാലിന്റെ ആദ്യ സിനിമ എത്ര തീയറ്ററുകളില്‍ റിലീസായി എന്നറിയാമോ. ഒരേ ഒരു തീയറ്ററില്‍. അതും പണി പൂര്‍ത്തിയായി 25 വര്‍ഷം കഴിഞ്ഞ്. ചിത്രത്തിന്റെ പേര് തിരനോട്ടം. തിരനോട്ടം വൈകിയെങ്കിലും അപ്പോഴേക്കും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാല്‍ തന്റെ വരവ് പ്രഖ്യാപിച്ചിരുന്നു.

മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത്

മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത്

മോഹന്‍ലാലിന്റെ ബ്ലോഗാണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ലാലിന് വേണ്ടി ആരോ എഴുതിക്കൊടുക്കുന്നതാണ് ഇതൊക്കെ എന്ന് വരെ പറയുന്നവരുണ്ട്. എന്ന് കരുതി മോഹന്‍ലാലിലെ എഴുത്തുകാരനെ ആരും കുറച്ച് കാണുകയൊന്നും വേണ്ട, ഒരു സിനിമയ്ക്ക് പോലും മോഹന്‍ലാല്‍ തിരക്കഥ എഴുതിയിട്ടുണ്ട്. കെ എ ദേവരാജന്‍ സംവിധാനം ചെയ്ത സ്വപ്ന മാളിക എന്ന ചിത്രത്തിന് വേണ്ടിയാണ് ലാല്‍ തിരക്കഥയെഴുതിയത്.

മോഹന്‍ലാലിന്റെ പേരുകള്‍

മോഹന്‍ലാലിന്റെ പേരുകള്‍

ലാലേട്ടന്‍ എന്ന് ആരാധകര്‍ വിളിക്കും. കംപ്ലീറ്റ് ആക്ടറെന്ന് മോഹന്‍ലാല്‍ സ്വയം വിളിക്കുന്നു എന്ന് ആളുകള്‍ കളിയാക്കും. സോഷ്യല്‍ മീഡിയയില്‍ പലരും മോഹന്‍ലാലിനെ വിളിക്കുന്നത് സംഘി എന്നാണ്. ബോണ്‍ ആക്ടറെന്നും മെത്തേഡ് ആക്ടറെന്നും വേഴ്‌സറ്റൈല്‍ ആക്ടറെന്നും ലാലിനെ ആളുകള്‍ വിളിക്കുന്നു

ബുര്‍ജ് ഖലീഫയിലെ ഫ്‌ലാറ്റ്

ബുര്‍ജ് ഖലീഫയിലെ ഫ്‌ലാറ്റ്

ഇനി പറയുന്നത് ഒരു രഹസ്യമൊന്നുമല്ല, ആരാധകരുടെ അഭിമാനമാണ്, ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫല്‍റ്റുള്ള ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ഇത് കൂടാതെ അറേബ്യന്‍ റാഞ്ചസില്‍ ഒരു വില്ലയും മോഹന്‍ലാലിന് സ്വന്തമായുണ്ട്. 940 സ്‌ക്വയര്‍ ഫീറ്റ് വണ്‍ ബെഡ്റൂം അപ്പാര്‍ട്ട്മെന്റ്. 29ാമത്തെ നിലയിലാണ് മോഹന്‍ലാലിന്റെ ഫ്ളാറ്റ്. മൂന്നര കോടി രൂപയാണ് ഇതിന്റെ വില.

ഐശ്വര്യാറായിയുടെ ആദ്യനായകന്‍

ഐശ്വര്യാറായിയുടെ ആദ്യനായകന്‍

ലോകസുന്ദരി സിനിമയിലേക്ക് വന്നത് മോഹന്‍ലാലിന്റെ നായികയായിട്ടാണ് എന്നത് എത്രപേര്‍ക്ക് അറിയാം. മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു ഈ ചിത്രം. ഇത് പക്ഷേ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയൊന്നും ആയിരുന്നില്ല കേട്ടോ.

ക്രിക്കറ്റ് ഫാന്‍

ക്രിക്കറ്റ് ഫാന്‍

അഭിനയവും എഴുത്തും ഫിലോസഫിയും മാത്രമല്ല, ക്രിക്കറ്റും മോഹന്‍ലാലിന് വലിയ ഇഷ്ടമാണ്. കോളജ് ടീമില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള മോഹന്‍ലാല്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്റെ ക്യാപ്റ്റനുമാണ്. ഐ പി എല്‍ ടീമിന് വേണ്ടിവരെ മോഹന്‍ലാല്‍ ശ്രമം നടത്തിയിരുന്നു.

ആറാം ക്ലാസില്‍ 90 വയസ്സുകാരനായി

ആറാം ക്ലാസില്‍ 90 വയസ്സുകാരനായി

ദ കപ്യൂട്ടര്‍ ബോയി' എന്ന ഒരു സ്റ്റേജ് നാടകത്തില്‍ അഭിനയിച്ചതിനാണ് മോഹന്‍ലാലിന് ആദ്യത്തെ പുരസ്‌കാരം ലഭിച്ചത്. തൊണ്ണൂറ് വയസ്സുള്ള ഒരാളുടെ വേഷത്തിലാണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചത്.

അന്ന് അത്ര കൂട്ടായിരുന്നില്ല

അന്ന് അത്ര കൂട്ടായിരുന്നില്ല

സിനിമയ്ക്കകത്തെ മോഹന്‍ലാലിന്റെ ഉറ്റ സുഹൃത്താണ് സംവിധായകന്‍ പ്രിയദര്‍ശന്‍. എന്നാല്‍ ഇവര്‍ തമ്മില്‍ കോളേജ് പഠനകാലത്ത് രണ്ട് ചേരിയിലായിരുന്നു. രാഷ്ട്രീയം തന്നെ വിഷയം. പിന്നീട് മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒത്തിരി ഹിറ്റുകള്‍ പിറന്നിട്ടുണ്ട്.

റിയലിസമെന്നാല്‍ മോഹന്‍ലാല്‍

റിയലിസമെന്നാല്‍ മോഹന്‍ലാല്‍

ലോ പ്രശസ്തമായ ടൈംസ് മാഗസിന്‍ മോഹന്‍ലാലിനെ വിളിച്ചത് ഇന്ത്യാസ് ആന്‍സര്‍ ടു മാര്‍ലോണ്‍ ബ്രാന്റോ എന്ന്. ഇനി ആരാണ് മാര്‍ലോണ്‍ ബ്രാന്റോ എന്നാണോ, റിയലിസം എന്ന വാക്ക് സിനിമാഭിനയത്തിലേക്ക് കൊണ്ടുവന്ന അമേരിക്കന്‍ നടനും സംവിധായകനുമാണ് മാര്‍ലോണ്‍ ബ്രാന്റോ.

ഗുസ്തി ചാമ്പ്യന്‍ മോഹന്‍ലാല്‍

ഗുസ്തി ചാമ്പ്യന്‍ മോഹന്‍ലാല്‍

തായ്ക്കോണ്ടോയില്‍ മോഹന്‍ലാലിന് ഹോണററി ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ളയാളാണ് മോഹന്‍ലാല്‍ എന്ന് എത്രപേര്‍ക്കറിയാം. 1977 - 78 കാലത്ത് സംസ്ഥാന ഗുസ്തി ചാമ്പ്യനുമായിരുന്നു മോഹന്‍ലാല്‍.

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെക്കുറിച്ച്

മലയാളികളുടെ സ്വകാര്യാഭിമാനമായ മോഹന്‍ലാലിനെക്കുറിച്ച് ഗൂഗിളില്‍ ആളുകള്‍ സെര്‍ച്ച് ചെയ്യുന്നത് എന്തൊക്കെ എന്നറിയാമോ - മോഹന്‍ലാല്‍ ബ്ലോഗ്, മോഹന്‍ലാല്‍ മുടി, മോഹന്‍ ലാലിന്റെ തടി, മോഹന്‍ലാല്‍ സ്ത്രീവിഷയത്തില്‍ എങ്ങനെ, മോഹന്‍ലാല്‍ എന്തിന് കേണലായി, മോഹന്‍ലാലിന്റെ മകന്‍.. ഇങ്ങനെ പോകുന്നു ആളുകള്‍ക്ക് മോഹന്‍ലാലിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

വീഡിയോ കാണൂ

വീഡിയോ കാണൂ

English summary
Interesting facts and special likes of actor Mohanlal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more