കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാല

  • By Desk
Google Oneindia Malayalam News

ഐപിഎല്ലില്‍ ഏറെ ആരാധകരുളള ടീം ആണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. കോലി നായകന്‍ എബിഡിയെ പോലുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ വേറേയും. പ്ലേ ബോള്‍ഡ് എന്നും സീ ദ എന്റര്‍ടെയ്ന്‍മെന്റ് എന്നും ഒക്കെ വച്ചടിക്കാന്‍ ഒരു കുറവും ഇല്ല. പക്ഷേ, വന്ന് വന്ന് ഈ സീസണില്‍ ആദ്യം പുറത്ത് പോകുന്ന ടീം എന്ന ലെവലില്‍ എത്തി നില്‍ക്കുകയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂടി തോറ്റതോടെ മിണ്ടാന് പറ്റാത്ത സ്ഥിതിയില്‍ ആണ് ആര്‍സിബി ഫാന്‍സ്. എന്നും അതിനിടയിലും തള്ളിന് ഒരു കുറവും ഇല്ല.

പക്ഷേ, ഹൈദരാബാദ് ടീമിന്റെ കാര്യമാണ് പ്രത്യേകം പറയേണ്ടത്. പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞെങ്കിലും തള്ളി മറിക്കാന്‍ ഒന്നും അവരെ കിട്ടൂല്ല! ഐപിഎല്‍ ട്രോളുകള്‍ ഇങ്ങനെയൊക്കെയാണ്...

ഇത്രേം നേരം

ഇത്രേം നേരം

ഇത്രയും നേരം ഒരുമിച്ചുണ്ടായിരുന്നതാണല്ലോ... ഒറ്റ കളി പൊട്ടിയപ്പോള്‍ പുറത്തായോ എന്നാണ് സംശയം. അതറിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ സണ്‍റൈസേഴ്‌സ് വെറുതേ വിട്ടേനെ!

രണ്ട് പോയന്റ്

രണ്ട് പോയന്റ്

വരുന്നവര്‍ക്കെല്ലാം രണ്ട് പോയന്റ് വീതം വെറുതേ കൊടുക്കുന്ന കുറേ ടീമുകള്‍ ഇത്തവണ ഐപിഎല്‍ കളിക്കുന്നുണ്ട് എന്ന് തോന്നുന്നു. അതില്‍ ഏറ്റവും പ്രമുഖ ടീം ബാംഗ്ലൂര്‍ ആണെന്ന്!

ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

ഒന്നുകില്‍ കിടിലന്‍ ബാറ്റിങ് പുറത്തെടുത്ത് വന്‍ സ്‌കോര്‍ ഒക്കെ കെട്ടിപ്പടുക്കും. പക്ഷേ, ബൗളര്‍മാര്‍ റണ്‍ വാരിക്കോരിക്കൊടുക്കും. അല്ലെങ്കില്‍ നേരെ തിരിച്ചും... ഇതാണ് ആര്‍സിബിയുടെ അവസ്ഥ!

എല്ലാ കൊല്ലവും

എല്ലാ കൊല്ലവും

ഈ വര്‍ഷം ടീമിന് ഭാഗ്യമില്ലെന്നാണ് പുതിയ ഫാന്‍സ് ഒക്കെ പറയുന്നത്. പക്ഷേ, ആദ്യത്തെ സീസണ്‍ മുതല്‍ കട്ട ഫാന്‍ ആയി നില്‍ക്കുന്നവര്‍ക്ക് ഇതൊക്കെ എന്ത്!

ഇത് തന്നെ പല്ലവി

ഇത് തന്നെ പല്ലവി

പ്ലേ ബോള്‍ഡ് എന്നൊക്കെ തട്ടിവിട്ട് ഇറങ്ങുന്ന ടീംസ് ആണ്. കപ്പടിക്കണം എന്ന് പറഞ്ഞാല്‍ പരസ്യത്തിലെ യോഗിപ്പയ്യന്‍ പറയുന്നത് പോലെയാണ് പറയുന്നത് എന്ന് മാത്രം!

ഇംപ്രൂവ്‌മെന്റ് ഉണ്ട്!

ഇംപ്രൂവ്‌മെന്റ് ഉണ്ട്!

എന്തായാലും ആര്‍സിബിയ്ക്ക് ഇത്തവണ ഇത്തിരി ഇംപ്രൂവ്‌മെന്റ് ഒക്കെ ഉണ്ട്. കഴിഞ്ഞ സീസണില്‍ 14 കളികളില്‍ നിന്ന് സ്വന്തമാക്കിയ പോയന്റ് ഇത്തവണ 10 കളികളില്‍ നിന്ന് നേടിയിട്ടുണ്ട്!

വേതാളം പോലെ...

വേതാളം പോലെ...

സത്യത്തില്‍ ഈ പാട്ട് ആര്‍സിബിക്കാര്‍ക്ക് വേണ്ടി എഴുതിയതാണോ എന്നാണ് സംശയം. ആദ്യ സീസണ്‍ മുതല്‍ തുടങ്ങിയതാണ്, വേതാളം പോലെ കൂടെ തുടരുന്ന ഈ ശാപം. ഒന്ന് പ്ലേ ഓഫില്‍ എങ്കിലും എത്തിയാല്‍ മതിയായിരുന്നു.

ബൗളിങ്ങില്‍

ബൗളിങ്ങില്‍

ഐപിഎല്‍ ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെന്നായിരുന്നു ഇത്രേം നാള്‍ പറഞ്ഞിരുന്നത്. എന്തായാലും ഇപ്പോള്‍ ആ ചീത്തപ്പേര് മാറിയിട്ടുണ്ട്. അതിന് കാരണം, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തന്നെ!

തള്ളെന്ന് പറഞ്ഞാല്‍

തള്ളെന്ന് പറഞ്ഞാല്‍

ആരാധകരുടെ കാര്യം കഷ്ടമാണ്. തോറ്റമ്പി എന്ന് വന്നാലും അതങ്ങ് തുറന്ന് സമ്മതിക്കാന്‍ പറ്റില്ലല്ലോ... അതുകൊണ്ട് ഇനിയും പ്രതീക്ഷ വച്ചുകൊണ്ടേയിരിക്കും!

 നല്ല ടീം

നല്ല ടീം

ഒരുകണക്കിന് ഇത് നല്ല കളിയാണ് കേട്ടോ... ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും തമ്മില്‍ ആണെന്ന് തോന്നുന്നു ഈ കളി. ഒരാള്‍ നന്നായാല്‍ മറ്റെ ആള്‍ പണി കൊടുത്തോളും!

ഇതാണ് ടീം

ഇതാണ് ടീം

ഒരു കുറ്റവും പറയാന്‍ ഇല്ലാത്ത ഒരു ടീം ഉണ്ടെങ്കില്‍ അത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രം ആയിരിക്കും. അതിന് പറ്റിയ ഒരു ക്യാപ്റ്റനെ തന്നെ അവര്‍ക്ക് കിട്ടുകയും ചെയ്തു!

 ഇടയ്ക്കിടെ അല്ല

ഇടയ്ക്കിടെ അല്ല

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആകെ വിഷമമാണ്. ഇടയ്ക്കിടെ കളികള്‍ തോല്‍ക്കുന്നു എന്നതാണ് അവരുടെ പ്രശ്‌നം. എന്നാല്‍ ആര്‍സിബിക്ക് അങ്ങനെ ഒരു പ്രശ്‌നമേ ഇല്ല... കഴിഞ്ഞ കളിയിലും തോറ്റിട്ടുണ്ട്!

ഗെയ്‌ലിന്റെ ശാപം

ഗെയ്‌ലിന്റെ ശാപം

ക്രിസ് ഗെയ്‌ലിനെ ഫോം അല്ലെന്നും പറഞ്ഞ് ഒഴിവാക്കിയവരാണ് ബാംഗ്ലൂര്‍ ടീം. ഗെയ്ല്‍ ആണെങ്കില്‍ ഇപ്പോള്‍ ഒടുക്കത്തെ ഫോമും. ശരിക്കും ഗെയ്‌ലിന്റെ ശാപം തന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്!

മനോരമേ...

മനോരമേ...

രാത്രി ഇരുന്ന് കളി മുഴുവന്‍ കണ്ടവരോട് അടുത്ത ദിവസം രാവിലെ ഇങ്ങനെ ഒരു ചതി മനോരമ ചെയ്യാന്‍ പാടുണ്ടോ... ആര്‍സിബിയ്‌ക്കെതിരെ ഇറക്കിയ ട്രോളുകളെങ്കിലും വെറുതേ ആകും എന്ന് ചിന്തിക്കണ്ടേ!

പ്രാര്‍ത്ഥിച്ചാല്‍ മതി!

പ്രാര്‍ത്ഥിച്ചാല്‍ മതി!

ആര്‍സിബി പുറത്തായി എന്ന് കരുതി ആരും സങ്കടപ്പെടേണ്ടെന്ന്... സംഗതി ഇനിയുള്ള എല്ലാ കളിയും വലിയ മാര്‍ജ്ജിനില്‍ ജയിക്കുകയും മുംബൈയും രാജസ്ഥാനും കൊല്‍ക്കത്തയും ഒക്കെ പൊട്ടി പാളീസാവുകയും ചെയ്താല്‍ ചെറിയൊരു പ്രതീക്ഷയുണ്ട്! പ്രാര്‍ത്ഥിച്ചാല്‍ മതി!

കോഴക്കഥ

കോഴക്കഥ

കളി തോറ്റ് പുറത്തായാല്‍ പിന്നെ പറയാന്‍ ഒരു കഥ വേണമല്ലോ... ഐപിഎല്‍ ആകുമ്പോള്‍ കോഴക്കഥയാണ് ഏറ്റവും ഉത്തമം! മുംബൈയും ചെന്നൈയും ഒക്കെ കോഴ കൊടുത്താണത്രെ ജയിക്കുന്നത്! അപ്പോള്‍ ഹൈദരാബാദോ എന്നൊന്നും ചോദിച്ചേക്കരുത്!

ജയിക്കും ജയിക്കും എന്ന് വിചാരിക്കും

ജയിക്കും ജയിക്കും എന്ന് വിചാരിക്കും

ഈ സംഗതി ഒരു സത്യമാണ് കെട്ടോ... ഹൈദരാബാദിനെതിരെ കളിക്കുമ്പോള്‍ ഏത് ടീമും അവസാന നിമിഷം വരെ ജയിക്കും ജയിക്കും എന്ന് വിചാരിക്കും. പക്ഷേ, അത് മാത്രം നടക്കില്ല!

സെഞ്ച്വറിയോ

സെഞ്ച്വറിയോ

ഈ സീസണില്‍ വിരാട് കോലിയുടെ അഞ്ചാം ഐപിഎല്‍ സെഞ്ച്വറി കാണാം എന്നൊക്കെ ആയിരുന്നു ഫാന്‍സിന്റെ തള്ളല്‍. ഇതിപ്പോള്‍ പ്ലേ ഓഫ് പോലും എത്താത്ത സ്ഥിതിയാണ്. സെഞ്ച്വറി ചിലപ്പോള്‍ ഇനിയും വന്നേക്കാം കേട്ടോ!

ബൗളര്‍മാര്‍

ബൗളര്‍മാര്‍

സണ്‍റൈസേഴ്‌സ് ടീമിലെ ബൗളര്‍മാരെ കണ്ട് കോലി കണ്ണും തള്ളി ഇരിക്കുകയാണത്രെ! അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് ആവശ്യത്തില്‍ കൂടുതല്‍ ബൗളര്‍മാരെ ചേര്‍ക്കേണ്ടി വരുമോ എന്നാണ് സംശയം! ഐപിഎല്‍ തോറ്റാലെന്ത്... ലോകകപ്പ് വാങ്ങാല്ലോ!

എങ്ങനെയുണ്ട്....

എങ്ങനെയുണ്ട്....

എന്നാലും ഹൈദരാബാദ് ടീമിനെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ചേസ് ചെയ്യാന്‍ ഇറങ്ങിയ കോലിയെ ശരിക്കും സമ്മതിക്കണം. മുമ്പ് പണി കിട്ടിയ ടീമുകളുടെ അനുഭവം എങ്കിലും പരിഗണിക്കേണ്ടതായിരുന്നു!

ഇതുവരെ ഇല്ല!

ഇതുവരെ ഇല്ല!

പറയുന്നതൊക്കെ ശരിയാണ്... ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് നായകന്‍. റണ്‍ മെഷീന്‍ ആയ എബിഡിയുണ്ട്. പക്ഷേ, ഇതുവരെ ഐപിഎല്‍ കപ്പ് അടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എല്ലാം തീരും!

കാത്തിരിക്കാന്‍

കാത്തിരിക്കാന്‍

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കാണും എന്ന് പറയുമ്പോലെ കാത്തിരിക്കാനും ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കാണും. ഇതിപ്പോള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ഇത്തിരി വര്‍ഷങ്ങള്‍ ആയി എന്ന് മാത്രം!

ഒന്നും പറയാനില്ല

ഒന്നും പറയാനില്ല

ചെയ്‌സ് ചെയ്ത് ജയിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണെന്നൊക്കെ പറയാം. പക്ഷേ, എതിര്‍ടീം ഏതാണെന്ന് കൂടി് നോക്കണം. അല്ലെങ്കില്‍ പിന്നെ ബിജുക്കുട്ടന്‍ സ്റ്റൈലില്‍ ഈ ഡയലോഗ് പറയുകയേ നിവൃത്തിയുള്ളൂ!

ആരോടാണ്!!!

ആരോടാണ്!!!

ഐപിഎല്‍ ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെന്ന് എന്നൊക്കെ പഴയ കഥ വച്ച് തള്ളിമറിക്കാം. പക്ഷേ, ഹൈദരാബാദ് ടീമിനോട് മാത്രം പറയരുത്. വലിച്ച് കീറി ഒട്ടിച്ചുകളയും ബൗളര്‍മാര്‍!

ഭുവനേശ്വര്‍ താരം

ഭുവനേശ്വര്‍ താരം

എന്നാലും ഭുവനേശ്വര്‍ കുമാര്‍ ഇങ്ങനെ പന്തെറിഞ്ഞ് കുടുക്കിക്കളയും എന്ന് കോലി പ്രതീക്ഷിച്ച് കാണില്ല. വിക്കറ്റൊന്നും വേണ്ടാതെ ചുമ്മാ ഇങ്ങനെ ഡെത്ത് ഓവര്‍ എറിയുമ്പോള്‍ മടുപ്പൊന്നും തോന്നില്ലേ ആവോ!

അതാണ് അവസ്ഥ

അതാണ് അവസ്ഥ

ഹൈദരാബാദിനെ ഒരു 130 ല്‍ ഓളൗട്ടാക്കിയിരുന്നെങ്കില്‍ കളി ജയിച്ചേനെ എന്ന്! ഹൈദരാബാദിനെ 20 റണ്‍സില്‍ ഓളൗട്ട് ആക്കിയാല്‍ 10 റണ്‍സിന് ഓളൗട്ട് ആകുന്ന ടീം ആണ്!

ഒരു മാറ്റവും ഇല്ല

ഒരു മാറ്റവും ഇല്ല

അടുത്ത വര്‍ഷവും തള്ളിന്റെ കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ ഒരു കൊടി ഉയരുന്നുണ്ടെങ്കില്‍ അത് ആര്‍സിബിയുടേത് ആയിരിക്കും എന്നായിരിക്കും തള്ള്! ഇത്തവണയും അത് അങ്ങനെ തന്നെ ആയിരുന്നല്ലോ!

വല്ലാത്ത ചെയ്ത്തായിപ്പോയി!

വല്ലാത്ത ചെയ്ത്തായിപ്പോയി!

വെറും 147 റണ്‍സ് അല്ലേ... ഇപ്പോള്‍ ചെയ്‌സ് ചെയ്ത് വരാം എന്നും പറഞ്ഞ് പോയതായിരുന്നു. ഇതിപ്പോള്‍ പട്ടാളത്തിന്റെ ഇടയില്‍ പെട്ട മാമുക്കോയയെ പോലെ ആയിപ്പോയി. ഹൈദരാബാദ് ബൗളര്‍മാര്‍ വളഞ്ഞിട്ടല്ലേ പഞ്ഞിക്കിട്ടത്!

അവര് ജയിച്ചില്ലേ...

അവര് ജയിച്ചില്ലേ...

ബൗളര്‍മാരെക്കൊണ്ട് ഒരു കളി ജയിക്കാം എന്നും പറഞ്ഞ് ഇറങ്ങിയതാണ്. സംഗതി ജയിക്കുകയും ചെയ്തു. പക്ഷേ, അത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനവ്#റെ ബൗളര്‍മാര്‍ ആയിരുന്നു എന്ന് മാത്രം!

അന്ന് മിണ്ടിയാല്‍ മതി

അന്ന് മിണ്ടിയാല്‍ മതി

കപ്പ് ഞങ്ങളുടെ കൈയ്യില്‍ ഇരിക്കും എന്ന സ്ഥിരം പല്ലവി ഇനി മുതല്‍ വേണ്ടെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ആദ്യം കപ്പ് കൈയ്യില്‍ എത്തട്ടേ... എന്നിട്ട് തള്ളാമെന്ന്!

ദില്‍സേ ഡാ... ദൈവത്തിന്റെ പോരാളികള്‍ ഡാ... ഇനി തോല്‍ക്കില്ലേ ഡാ!!! ഐപിഎല്ലില്‍ ട്രോള്‍ പൊടിപൂരം!!!ദില്‍സേ ഡാ... ദൈവത്തിന്റെ പോരാളികള്‍ ഡാ... ഇനി തോല്‍ക്കില്ലേ ഡാ!!! ഐപിഎല്ലില്‍ ട്രോള്‍ പൊടിപൂരം!!!

ദിൽസേ ശരിക്കും ദിൽസേ ആയി! ഷിറ്റ്മാൻ, നീലക്കുറിഞ്ഞി ചീത്തപ്പേര് മാറ്റി ഹിറ്റ്മാൻ...ധോണിപ്പടക്ക് ട്രോൾദിൽസേ ശരിക്കും ദിൽസേ ആയി! ഷിറ്റ്മാൻ, നീലക്കുറിഞ്ഞി ചീത്തപ്പേര് മാറ്റി ഹിറ്റ്മാൻ...ധോണിപ്പടക്ക് ട്രോൾ

തല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ, 'ബോണ്ട' കോലിക്ക് അടപടലംതല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ, 'ബോണ്ട' കോലിക്ക് അടപടലം

English summary
IPL 2018: Banglore Royal Challengers almost out from the league- Social Media trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X