കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

  • By Desk
Google Oneindia Malayalam News

ഐപിഎല്‍ പുതിയ സീസണില്‍ ആദ്യ മത്സരം ഏറെ ആവേശകരം ആയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ചെന്നൈ ടീം തോറ്റ് തുന്നംപാടും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്.

അവസാന ഓവറുകള്‍ വരെ കാര്യങ്ങള്‍ അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ഡൈ്വന്‍ ബ്രാവോ വെടിക്കെട്ട് തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. വെടിക്കെട്ട് എന്ന് പറഞ്ഞാല്‍ അതുപോലെയുള്ള വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു ബ്രാവോ കാഴ്ചവച്ചത്.

ഏറ്റവും ഒടുവില്‍ ബ്രാവോയുടെ വിക്കറ്റ് വീണപ്പോള്‍ വിജയം പ്രതീക്ഷിച്ച മുംബൈക്ക് പിന്നേയും കിട്ടി നല്ല അടി. അത് ജാധവിന്റെ വക ആയിരുന്നു എന്ന് മാത്രം. അങ്ങനെ കാത്തുകാത്തൊരു കസ്തൂരി മാമ്പഴം നോട്ടം തെറ്റിയപ്പോള്‍ പോയി എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങള്‍.

കളി തോറ്റാലും തള്ളിന് കുറവുണ്ടാവില്ലല്ലോ... ദൈവത്തിന്റെ പോരാളികള്‍ തോറ്റാണ് തുടങ്ങാറ് എന്നും പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബ്രാവോയുടെ വെടിക്കെട്ടിനെ വെല്ലുന്ന ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍!

മുംബൈ ഇങ്ങനെ ആണ് കേട്ടോ

മുംബൈ ഇങ്ങനെ ആണ് കേട്ടോ

ഇത് ആദ്യമായിട്ടൊന്നും അല്ല ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍ക്കുന്നത്. ആദ്യ കളിയില്‍ തോറ്റപ്പോഴെല്ലാം കപ്പും എടുത്തിട്ടുണ്ട്... ഇത് മുംബൈ ആണത്രെ... മുംബൈ ഇങ്ങനെ ആണത്രെ!

ഒപിപിഎഫ്

ഒപിപിഎഫ്

ഒപിപിഎഫ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാമോ... ഒന്നില്‍ പൊട്ടിയാല്‍ പിന്നെ ഫൈനലില്‍ എന്നാണത്രെ... മുംബൈ ഇന്ത്യന്‍സ് ആകുമ്പോള്‍ പിന്നെ അങ്ങനെയല്ലേ പറ്റൂ!

ദൈവത്തിന്റെ പോരാളികള്‍

ദൈവത്തിന്റെ പോരാളികള്‍

സച്ചിന്‍ ആണല്ലോ ക്രിക്കറ്റിലെ ദൈവം...മുംബൈ ഇന്ത്യന്‍സ് ആണല്ലോ അപ്പോള്‍ ദൈവത്തിന്റെ പോരാളികള്‍. അവര്‍ തന്നെ ആണല്ലോ ആദ്യത്തെ കളി തോറ്റുകൊണ്ട് തുടങ്ങാറുള്ളത്!

ബ്ലാസ്‌റ്റേഴ്‌സും മുംബൈ ഇന്ത്യന്‍സും

ബ്ലാസ്‌റ്റേഴ്‌സും മുംബൈ ഇന്ത്യന്‍സും

കേരള ബ്ലാസ്‌റ്റേഴ്‌സും ഇങ്ങനെ തന്നെയാണ്. ആദ്യത്തെ കുറേ കളികള്‍ തോല്‍ക്കും. പിന്നെ ഫൈനല്‍ വരെ എത്തുമെന്ന്! പിന്നെ ക്രിക്കറ്റ് ദൈവം ബ്ലാസ്റ്റേഴ്‌സിന്റേയും കൂടെ ഉണ്ടല്ലോ... ഇവര്‍ ശരിക്കും ചേട്ടനും അനിയനും ആണോ എന്നാണ് സംശയം!

തോറ്റതിന് കാരണം

തോറ്റതിന് കാരണം

മുംബൈ ഇന്ത്യന്‍സ് ജയിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിയാമോ? ബ്രാവോയുടെ വെടിക്കെട്ടും ജാധവിന്റെ ഫിനിഷിങ്ങും ആണെന്ന് കരുതിയാല്‍ തെറ്റി. അത് ധോണി നേരത്തേ ഔട്ട് ആയതാണ്... അല്ലെങ്കില്‍ ബ്രാവോയ്‌ക്കൊന്നും ബാറ്റ് ചെയ്യാന്‍ തന്നെ അവസരം കിട്ടില്ലല്ലോ!

11. 36 വരെ...

11. 36 വരെ...

സംഗതി ശരിയാണ് കഴിഞ്ഞ ദിവസം രാത്രി 11.36 വരെ മുംബൈ ഇന്ത്യന്‍സ് ജയിച്ചുനില്‍ക്കുക ആയിരുന്നു. അതും കണ്ട് ഉറങ്ങാന്‍ പോയ ഫാന്‍സും ഉണ്ട്. എന്നാല്‍ 11.37 ന് അല്ലേ ബ്രാവോ ഇറങ്ങി വെടിക്കെട്ട് തുടങ്ങിയത്... പിന്നെ കളി മാറിയില്ലേ

ശരിക്കും വെടിക്കെട്ട്

ശരിക്കും വെടിക്കെട്ട്

30 പന്തില്‍ നിന്ന് ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 68 റണ്‍സാണ് ബ്രാവോ സ്വന്തമാക്കിയത്. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനെ വെല്ലുന്ന വെടിക്കെട്ട്... അത് കഴിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥിതി ഏതാണ്ട് ഇങ്ങനെ ആയിട്ടുണ്ട്!

എന്തൊക്കെ തള്ള്

എന്തൊക്കെ തള്ള്

ഉള്ളില്‍ വലിയ വിഷമം ഉണ്ടെങ്കിലും ഇങ്ങനെ അല്ലേ പറയാന്‍ പറ്റൂ... ഇപ്പോള്‍ എല്ലാവരും കളിയാക്കുമെങ്കിലും കപ്പ് തങ്ങള് തന്നെ കൊണ്ടുപോകും എന്ന്... ഫൈനലില്‍ എത്തിയാല്‍ മതിയായിരുന്നു!

സ്വാഭാവികം!!!

സ്വാഭാവികം!!!

സോഷ്യല്‍ മീഡിയ തുറക്കാന്‍ വയ്യ... എവിടേയും ചെന്നൈയുടെ ആഘോഷമാണ്. ആദ്യത്തെ കളി ജയിച്ചതിന് ഇങ്ങനെ ആഘോഷിക്കുന്നത് സ്വാഭാവികമല്ലേ... രണ്ട് കൊല്ലം ഈച്ചയാട്ടി ഇരുന്ന ടീം ആകുമ്പോള്‍ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നതും സ്വാഭാവികം!

സര്‍വ്വസാധാരണമായ വിഷയം

സര്‍വ്വസാധാരണമായ വിഷയം

കളി തോറ്റതുകൊണ്ടൊന്നും മുംബൈ ഇന്ത്യന്‍സ് ആരാധകരെ ഒതുക്കി ഇരുത്താന്‍ പറ്റില്ല. ഇതൊക്കെ അവര്‍ക്ക് സര്‍വ്വസാധാരണമായ വിഷയം ആണത്രെ... കപ്പ് എടുക്കുക എന്നത് മാത്രമാണല്ലോ ലക്ഷ്യം!

ഗര്‍ഭം കലക്കി

ഗര്‍ഭം കലക്കി

ഇപ്പോള്‍ കേരളത്തിലെ വെടിക്കെട്ടുകള്‍ക്ക് 'ഗര്‍ഭം കലക്കി' എന്ന് പേരുള്ള ഗുണ്ടുകള്‍ ഒന്നും ഉപയോഗിക്കാറില്ല. എന്നാല്‍ അതുക്കും മേലെ ആയിരുന്നു ഡ്വെയ്ന്‍ ബ്രാവോയുടെ വെടിക്കെട്ട്... മുംബൈ ഇന്ത്യന്‍ ഇപ്പോള്‍ ബ്രാവോയെ വിളിക്കുന്നത് തന്നെ ഗര്‍ഭം കലക്കി എന്നാണത്രെ!

ആര്‍ക്കാടാ വയസ്സായത്

ആര്‍ക്കാടാ വയസ്സായത്

34 വയസ്സ് കഴിഞ്ഞിട്ടുണ്ട് വെസ്റ്റ് ഇന്‍ഡീസ് താരം ആയ ഡ്വെയ്ന്‍ ബ്രാവോയ്ക്ക്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും ആണ്. 34 വയസ്സൊന്നും ഒരു വയസ്സേ അല്ലെന്നാണ് ബ്രാവോ ഒറ്റ കളികൊണ്ട് തെളിയിച്ചത്!

ആ എംഐ അല്ല...

ആ എംഐ അല്ല...

എംഐ എന്ന് പറയുമ്പോള്‍ അത് മുംബൈ ഇന്ത്യന്‍സും ആകാം, ഷവോമിയുടെ എംഐ ഫോണും ആകാം... രണ്ടിനും ആരാധകര്‍ക്ക് ഒരു കുറവും ഇല്ല. ഇതിപ്പോള്‍ ആകെ ആശയക്കുഴപ്പം ആകുമല്ലോ എന്നോര്‍ക്കുമ്പോഴാണ്!

ഫീല്‍ഡ് ചെയ്യാന്‍

ഫീല്‍ഡ് ചെയ്യാന്‍

ബ്രാവോ വെടിക്കെട്ട് തുടങ്ങിയതിന് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാര്‍ക്ക് മാത്രമേ പണിയുണ്ടായിരുന്നുള്ളൂ... പന്ത് മുഴുവന്‍ തലക്ക് മുകളിലൂടെ പോകുന്നതിനാല്‍ ഫീല്‍ഡര്‍മാര്‍ വെറുതേ നില്‍ക്കേണ്ട സ്ഥിതിയായി. ഒടുവില്‍ ഒരു ബോളെങ്കിലും ഫീല്‍ഡ് ചെയ്യാന്‍ വേണ്ടി കിട്ടുമോ എന്ന് യാചിക്കേണ്ട അവസ്ഥയിലായി!

അതും സ്വാഭാവികം

അതും സ്വാഭാവികം

മുംബൈ ഇന്ത്യന്‍സ് ആദ്യ കളി തോല്‍ക്കുക എന്നത് സ്വാഭാവികമായ കാര്യം ആണ്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തി വിജയിക്കുന്ന ചെന്നൈ ഫാന്‍സ് സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കുന്നതും സ്വാഭാവികം തന്നെ!

അതില്‍ വീണോളും

അതില്‍ വീണോളും

ആദ്യത്തെ കളി തന്നെ തോറ്റ് തുന്നം പാടി വരുന്നത് കണ്ടാല്‍ ഏത് സച്ചിന്‍ ആണെങ്കിലും ചോദിച്ച് പോകും... പക്ഷേ, വീഴ്ത്താന്‍ ഒരു വഴിയുണ്ട്.... ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ എന്നങ്ങ് കാച്ചിയാല്‍ മതി!

എവിടെ നോക്കിയാലും

എവിടെ നോക്കിയാലും

ബ്രാവോ ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുമ്പ് വരെ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡര്‍മാര്‍ക്ക് നല്ല പണിയായിരുന്നു. എന്നാല്‍ അതിന് ശേഷം ബോളിങ്ങനെ നോക്കി നിന്നാല്‍ മാത്രം മതിയായിരുന്നു!

കോഴക്കളിയില്‍

കോഴക്കളിയില്‍

ചെന്നൈ ആരാധകര്‍ അധികം ആവേശം ഒന്നും കാണിക്കണ്ട... ചെന്നൈ ഈസ് ബാക്ക് എന്ന് പറയുമ്പോള്‍ എന്തിനാണ് രണ്ട് വര്‍ഷം വെറുതേ ഇരിക്കേണ്ടി വന്നത് എന്ന് കൂടി പറയേണ്ടിവരും. കോഴ കളിയില്‍ സസ്‌പെന്‍ഷന്‍ കിട്ടിയ ടീം അല്ലേ!

എംഐ ഫാന്‍സ്

എംഐ ഫാന്‍സ്

എംഐ ഫാന്‍ എവിടെടാ എന്ന് ചോദിച്ചാല്‍ രണ്ട് കൂട്ടര്‍ പുറത്ത് വരും. അതില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിന്റെ ഫാന്‍സിനേയും ഷവോമി ഫോണിന്റെ ഫാന്‍സിനേയും തിരിച്ചറിയാന്‍ ആയിരിക്കും ബുദ്ധിമുട്ട്!

തോല്‍വി രാശി!

തോല്‍വി രാശി!

ആദ്യത്തെ കളിയില്‍ തോല്‍ക്കുന്നത് തങ്ങള്‍ക്ക് ഒരു രാശിയാണെന്നാണല്ലോ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ പറയുന്നത്... എന്തായാലും നാടകം തുടങ്ങിക്കോട്ടെ!

കളി കാണാം

കളി കാണാം

ഇപ്പോള്‍ എല്ലാവരും മുംബൈ ഇന്ത്യന്‍സിനെ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണല്ലോ... ആദ്യത്തെ കളി തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റതല്ലേ കാരണം.... ശരിക്കും ഇനിയാണത്രെ കളി!

എല്ലാം തോറ്റേക്കാം...

എല്ലാം തോറ്റേക്കാം...

ആദ്യ കളി തന്നെ തോറ്റ് തുടങ്ങിയതോടെ മുംബൈ ഇത്തവണയും കപ്പ് എടുത്തേക്കും എന്നാണത്രെ മറ്റ് ടീമുകളുടെ ഫാന്‍സും പറയുന്നത്. അങ്ങനെയാണെങ്കില്‍ ഈ മാച്ച് അല്ല, സീസണിലെ എല്ലാ മാച്ചുകളും തോറ്റാലും കുഴപ്പമില്ലെന്നാണത്രെ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ പക്ഷം!

സ്ഥിരം തള്ള്

സ്ഥിരം തള്ള്

ഇതിപ്പോള്‍ ആദ്യമായിട്ടൊന്നും അല്ല മുംബൈ ഇന്ത്യന്‍സ് ആദ്യത്തെ കളിയില്‍ തന്നെ തോല്‍ക്കുന്നത്. അങ്ങനെ തോറ്റാലെ കപ്പ് അടിക്കാന്‍ പറ്റൂ എന്ന് പറയുന്നതും ആദ്യമായിട്ടല്ല... അപ്പോള്‍ പിന്നെ കുറ്റം പറയാന്‍ പറ്റുമോ!

അതിന് ബ്രാവോ ചാവണം

അതിന് ബ്രാവോ ചാവണം

ധോണിയേയും പിള്ളേരേയും വാംഖഡെ വഴി ഓടിക്കാന്‍ കച്ച കെട്ടി ഇറങ്ങിയതായിരുന്നു രോഹുതി ശര്‍മയും ബുംമ്രയും എല്ലാം. പക്ഷേ, അങ്ങനെ ഓടിക്കണമെങ്കില്‍ ഈ ഡ്വെയ്ന്‍ ബ്രാവോ ചാവണം!

ഹീറോ ജനിക്കുന്നത്

ഹീറോ ജനിക്കുന്നത്

ഈ ഡയലോഗ് ശരിക്കും ചേരുന്നത് ഇവിടെ തന്നെയാണ്. ആട് 2 ല്‍ അറയ്ക്കല്‍ അബു ഡയലോഗ് മാത്രമേ പറഞ്ഞുള്ളു, പക്ഷേ, ഐപിഎല്ലില്‍ യഥാര്‍ത്ഥ ഹീറോ ജനിക്കുക തന്നെ ചെയ്തു

അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

എന്നാലും ഗുരുവായൂരപ്പാ... അങ്ങേക്കും ഈ ഗതി വന്നല്ലോ! ഗുരുവായൂരപ്പന് 1000 രൂപയുടെ സ്‌പെഷ്യൽ ട്രോളുകൾഎന്നാലും ഗുരുവായൂരപ്പാ... അങ്ങേക്കും ഈ ഗതി വന്നല്ലോ! ഗുരുവായൂരപ്പന് 1000 രൂപയുടെ സ്‌പെഷ്യൽ ട്രോളുകൾ

English summary
IPL 2018 : Chennai Super Kings defeated Mumbai Indian , social media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X