കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുലൂ... കിഷനാടാ! ഒന്നും തോന്നരുത്!!! ഇടിവെട്ടാക്കി ദില്‍സേ! അംബാനി പെരുങ്കോഴയെന്ന് പാണ്ടീസ്... ട്രോൾ

  • By Desk
Google Oneindia Malayalam News

ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടാണ് തുടങ്ങാറുള്ളത്. അത് അഹന്തയെ ഇല്ലാതാക്കാന്‍ വേണ്ടിയാണ്- ഇത് പറഞ്ഞപ്പോള്‍ മുംബൈ ടീമിനെ അറഞ്ചം പുറഞ്ചം ട്രോളിയവരാണ് മുംബൈ ഹേറ്റേഴ്‌സ്. കഴിച്ച കളികളില്‍ ഒട്ടുമിക്ക എണ്ണവും തോറ്റ് പണ്ടാറമടങ്ങിയിരിക്കുകയായിരുന്ന മുംബൈ ആരാധകര്‍ക്ക് വേറൊന്നും പറയാന്‍ ഉണ്ടായിരുന്നും ഇല്ല.

എന്നാല്‍ ഇനി മുംബൈ ടീമിനെ ട്രോളാന്‍ ഇത്തിരി വിറയ്ക്കും. കാരണം ഒറ്റയടിത്ത് നാലാം സ്ഥാനത്തെത്തിക്കഴിഞ്ഞു. അതും കൊല്‍ക്കത്തയെ 102 റണ്‍സിന് പൊട്ടിച്ച്. ഇഷാന്‍ കിഷന്റെ ഇടിവെട്ട് ബാറ്റിങ്ങും പാണ്ഡ്യയുടെ അടാറ് ബൗളിങ്ങും.

ഇതൊക്കെ കണ്ടാല്‍ പിന്നെ സിഎസ്‌കെ ഫാന്‍സിന് അടങ്ങിയിരിക്കാന്‍ പറ്റുമോ? അംബാനി കോഴ കൊടുത്ത് ജയിപ്പിച്ചതാണെന്നാണ് അവര്‍ പറയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഒടുക്കത്തെ ട്രോള്‍ യുദ്ധമാണിപ്പോള്‍... കാണൂ...

ഇതാണ് പ്രശ്‌നം

ഇതാണ് പ്രശ്‌നം

ഇത് നോ ബോള്‍ വിളിച്ചില്ലെന്ന് പറഞ്ഞാണ് ഇപ്പോള്‍ ഹേറ്റേഴ്‌സ് എല്ലാം കൂടി ഇറങ്ങിയിരിക്കുന്നത്. അമ്പയര്‍ക്ക് അംബാനി കോഴ കൊടുത്തതാണത്രെ! എന്ത് പറയാന്‍!

ചെന്നൈ ഫാന്‍സ്

ചെന്നൈ ഫാന്‍സ്

എന്തുകൊണ്ടാണ് രണ്ട് വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കളിക്കാതിരുന്നത്. എന്നാലും ആരോപണം മുഴുവന്‍ മുംബൈ ഇന്ത്യന്‍സിനെതിരെ... എന്തൊരു കഷ്ടമാണെന്ന് നോക്കിക്കേ!

അംബാനിയുടെ ഓഫര്‍

അംബാനിയുടെ ഓഫര്‍

കളി അനുകൂലം ആക്കിത്തരാന്‍ അംബാനി ആദ്യം അമ്പയറോട് ആവശ്യപ്പെട്ടത്രെ... ആദ്യം സമ്മതിച്ചില്ലെന്ന്. പിന്നെ ജിയോയില്‍ അണ്‍ലിമിറ്റഡ് നെറ്റും ഫ്രീ കോളും തരാം എന്ന് പറഞ്ഞപ്പോള്‍ ആണത്രെ സമ്മതിച്ചത്!

മുംബൈ ഫാന്‍സ്

മുംബൈ ഫാന്‍സ്

ആകെ പരവേശത്തിലായിരുന്നു മുംബൈ ഫാന്‍സ്. സ്‌കോര്‍ 200 കടന്നപ്പോള്‍ ഇത്തിരി ആശ്വാസം ആയി. പിന്നെ ജയിച്ചപ്പോഴത്തെ കാര്യം പറയണോ

മല്യയുടെ ഭാര്യ!

മല്യയുടെ ഭാര്യ!

എന്തായാലും കോടീശ്വരന്‍മാരുടെ ടീമുകളാണ് മുംബൈയും ബാംഗ്ലൂരും. കോഴക്കഥ പറയുകയാണെങ്കില്‍ ആ ബാംഗ്ലൂരിനും കൊടുക്കാമായിരുന്നല്ലോ കോഴ... മല്യയുടെ ഭാര്യ ഇപ്പോള്‍ ഇങ്ങനെ ണത്രെ പറയുന്നത്!

അതാണ് കിഷന്‍

അതാണ് കിഷന്‍

ഇഷാന്‍ കിഷന്‍ 17 ബോളിലാണ് ഫിഫ്റ്റി തികച്ചത്. അതും ഈ സീസണിലെ രണ്ടാമത്തെ ഫാസ്റ്റസ്റ്റ് ഫിഫ്റ്റി. ഈഡന്‍ ഗാര്‍ഡന്‍സ് രാജകുമാരനായ ആ ക്യാപ്റ്റനോ... പതിവ് പോലെ തുഴച്ചില്‍ മാത്രം!

കളി അറിയില്ലേ

കളി അറിയില്ലേ

ദൈവത്തിന്റെ പോരാളികളാണ് പോലും... കളിയും അറിയില്ലെന്ന്. സത്യത്തില്‍ അത് ശരിക്കും ഒരു നോ ബോള്‍ തന്നെ ആയിരുന്നോ എന്നാണ് ഇപ്പോള്‍ മുംബൈ ഫാന്‍സ് പോലും സംശയിക്കുന്നത്!

കോഴ വാങ്ങിയവര്‍

കോഴ വാങ്ങിയവര്‍

മുംബൈ ജയിച്ചതോടെ മുഴുവന്‍ കോഴക്കഥകള്‍ ആണല്ലോ... അങ്ങനെയെങ്കില്‍ അവരുടെ കാഴ്ചപ്പാടില്‍ കോഴ വാങ്ങിയവര്‍ ഇവരൊക്കെ ആയിരിക്കും! കോഴ വാങ്ങത്തവര്‍ ചെന്നൈ ടീമും ബാഗ്ലൂര്‍ ടീമും!

ജയിച്ചാല്‍ പിന്നെ

ജയിച്ചാല്‍ പിന്നെ

കളി തുടങ്ങുന്നതിന് മുമ്പ് മുംബൈ കണ്ടം വഴി ഓടും എന്ന് പറഞ്ഞിരുന്നവരായിരുന്നു പ്രമുഖ ഫാന്‍സ്. കളി തുടങ്ങിയപ്പോള്‍ പിന്നെ പ്രാര്‍ത്ഥനയായി... ഒടുവില്‍ ജയിച്ചപ്പോള്‍ കോഴയും!

ഫ്രീക്കന്‍സ്!

ഫ്രീക്കന്‍സ്!

കല്യാണത്തിന് എത്തുന്ന പല തരത്തിലുള്ള ആളുകള്‍ ഉണ്ടല്ലോ... ചെറുക്കനും പെണ്ണും ഒക്കെ എത്തുന്നതിന് മുമ്പേ എത്തുന്ന തരത്തിലുള്ള ടീം ആണത്രെ സണ്‍ റൈസേഴ്‌സ്. കല്യാണച്ചെക്കന്റെ കൂടെ വരുന്ന ടീം ആണ് ചെന്ന്. എന്നാല്‍ ബീവറേജില്‍ പോയി ക്യൂ നിന്ന് സാധനവും വാങ്ങി വായിനോട്ടവും കഴിഞ്ഞ മുഹാര്‍ത്ത സയത്ത് എത്തുന്ന ഫ്രീക്കന്‍മാരെ പോലെ ആണ് മുംബൈ ഇന്ത്യന്‍സ്!

ഹൈസ്‌കൂള്‍ ബ്രോ

ഹൈസ്‌കൂള്‍ ബ്രോ

അത് ശരിയാണ്... എവിടെ കളിയുണ്ടോ, അവിടെയെല്ലാം കാണും സീനിയര്‍ ചേട്ടന്‍മാരെ ഒക്കെ വെല്ലുന്ന ഒരു ജൂനിയര്‍ ചെക്കന്‍. അത് പോലെ ആയിരുന്നു കഴിഞ്ഞ ദിവസം ഇഷാന്‍ കിഷന്റെ പ്രകടനം!

നല്ല വിഷമം കാണും

നല്ല വിഷമം കാണും

മുംബൈ തോറ്റുകൊണ്ടിരുന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ചിലര്‍ക്ക്. അന്ന് കോഴ ആരോപണമേ ഉണ്ടായിരുന്നില്ല. മുംബൈ ജയിച്ച് തുടങ്ങിയപ്പോള്‍ പിന്നെ ചറപറ കോഴ ആരോപണം! നല്ല വിഷമം കാണും!

നാല് പാടും ബൗണ്ടറി പായിച്ച്

നാല് പാടും ബൗണ്ടറി പായിച്ച്

ഹിറ്റ് മാന്‍ രോഹിത് ശര്‍മ നോക്കി നില്‍ക്കേ, നാലുപാടും ബൗണ്ടറി പായിക്കുന്ന, മറ്റൊരു ഹിറ്റ് മാന്‍ ആയി മാറുകയായിരുന്നു ഇഷാന്‍ കിഷന്‍....( ഇന്‍ ഹരിഹര്‍ നഗര്‍ സ്റ്റൈലില്‍ വായിക്കണം)

നേര്‍ക്കുനേരെ

നേര്‍ക്കുനേരെ

ഹേറ്റേഴ്‌സിന്റെ പോലും വായടപ്പിച്ച് മുംബൈയുടെ ഈ വിജയത്തെ പോലും കോഴ എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവരോട് ഇത് മാത്രമേ ഇനി പറയാനുള്ളൂവത്രെ... നേര്‍ക്കു നേരെ നിന്ന് പോരാടുന്നവരോടാണ് ഇഷ്ടം, അല്ലാതെ ഒളിച്ചിരുന്ന് നട്ടെല്ലില്ലാ്‌തെ കമന്റ് ഇടുന്നവരോട് അല്ലെന്ന്!

കണക്കെടുത്തോ...

കണക്കെടുത്തോ...

ഓരോ കളി കളിയുമ്പോഴും അടുത്ത കളിയില്‍ ആര്‍ക്കൊക്കെ കോഴ കൊടുക്കണം എന്ന് അംബാനി ഇങ്ങനെ ഇരുന്ന് കണക്ക് കൂട്ടുമത്രെ... മാത്രം ഇഷാന്‍ കിഷന്‍, അവന്റെ ഫിഫ്റ്റിയും ഈ കണക്കില്‍ പെടുത്തുമോ ആവോ!

എങ്ങനേണ്ട്...

എങ്ങനേണ്ട്...

അഞ്ച് കളി തോറ്റാല്‍ പിന്നെ മുംബായെ പിടിച്ചാല്‍ കിട്ടില്ലെന്നായിരുന്നു ഫാന്‍സിന്റെ വെല്ലുവിളി. ഇപ്പോള്‍ അവരൊത്തെ നെഞ്ചും വിരിച്ച് അങ്ങ് നില്‍ക്കുകയല്ലേ!

പാണ്ടി കോഴ

പാണ്ടി കോഴ

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇപ്പോള്‍ ഹേറ്റേഴ്‌സ് വിളിക്കുന്നത് പാണ്ടി കോഴ എന്നാണ്. അവരാണല്ലോ മുംബൈ എല്ലാ കളിയിലും കോഴ കൊടുത്ത് ജയിച്ചതാണെന്ന് പറയുന്നത്. പക്ഷേ, അവര് മാത്രം തോറ്റ് കൊടുത്തതാണത്രെ!

അംബാനിയുടെ കളി

അംബാനിയുടെ കളി

രോഹിത് ശര്‍മയേയും ടീമിനേയും വിശ്വസിച്ചിരുന്നാല്‍ കപ്പ് കിട്ടില്ലെന്ന് അംബാനിക്ക് അറിയാമെന്ന്. അതുകൊണ്ട് അമ്പയര്‍ക്ക് കാശ് കൊടുത്തിട്ടാണത്രെ കളി ജയിക്കുന്നത്!

തോറ്റെന്ന് വരില്ല

തോറ്റെന്ന് വരില്ല

തോറ്റ് തോറ്റ് ഒടുക്കം തോല്‍വിയോടുള്ള പേടി മാറിയ ടീമിനെ വീണ്ടും തോല്‍പിക്കാന്‍ ശ്രമിക്കരുത്... ചിലപ്പോള്‍ തോറ്റെന്ന് വരില്ല! ശരിയാണ്,, മുംബൈയ്ക്ക് തോറ്റ് തോറ്റ് ഒരുമാതിരി പേടിയൊക്കെ മാറിയതാണ്!

ഹേറ്റേഴ്‌സിന്റെ സ്ഥിതി

ഹേറ്റേഴ്‌സിന്റെ സ്ഥിതി

മുംബൈ തോറ്റ് പ്ലേ ഓഫ് പോലും എത്താതെ പുറത്താകും എന്നും പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആളുകളുടെ സ്ഥിതി ഇപ്പോള്‍ ഇങ്ങനെയാണ്. നോക്കിയാല്‍ ഒരുമാതിരി നോട്ടം ആയിപ്പോകും!

ചൗളയുടെ സ്ഥിതി

ചൗളയുടെ സ്ഥിതി

അവസാനത്തെ ഓവര്‍ ആ ചൗളയെ കൊണ്ട് എറിയിക്കാന്‍ എന്തിനാണാവോ ദിനേശ് കാര്‍ത്തിക് തീരുമാനിച്ചത്. അമ്മാതിരി അടിയല്ലേ ലാസ്റ്റ് ഓവറില്‍ വ്ാങ്ങി വച്ചത്. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും!

അപ്പോ ആരാ കോഴ?

അപ്പോ ആരാ കോഴ?

അംബാനി ആര്‍ക്ക് കോഴ കൊടുത്തു എന്നാണ് സത്യത്തില്‍ ഇവരൊക്കെ പറയുന്നത്? എതിര്‍ ടീമിലെ കളിക്കാര്‍ക്കും അമ്പയര്‍ക്കും ആണെങ്കില്‍ കോഴ വാങ്ങിച്ചവരല്ലെ ശരിക്കും കോഴക്കാര്‍?

 റിവ്യൂ ഓപ്ഷന്‍

റിവ്യൂ ഓപ്ഷന്‍

ആ ഒറ്റ നോ ബോള്‍ കൊണ്ടാണ് മുംബൈ ജയിച്ചത് എന്നൊന്നും പറഞ്ഞേക്കരുത്. അതില്‍ വല്ല സംശയവും ഉണ്ടായിരുന്നെങ്കില്‍ ഒരു റിവ്യൂ കൊടുത്താല്‍ പോരായിരുന്നോ... അതിനെന്താ മനസ്സ് വന്നില്ലേ!

പഴയതൊക്കെ ഓര്‍മയുണ്ടോ...

പഴയതൊക്കെ ഓര്‍മയുണ്ടോ...

ഹൈദരാബാദിനെ തോല്‍പിച്ച കളിയൊക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍സിന് ഓര്‍മയുണ്ടോ ആവോ... അന്ന് നാല് റണ്‍സിന് ജയിച്ച കളിയില്‍ നോബോള്‍ വിളിക്കാത്ത ഒരു ബോള്‍ ഉണ്ടായിരുന്നല്ലോ!

ഇത്തിരി പാടായിരിക്കും!

ഇത്തിരി പാടായിരിക്കും!

എന്തായാലും മുംബൈയ്ക്ക് തട്ടിമുട്ടി പ്ലേ ഓഫില്‍ എത്താന്‍ ഒക്കെ സാധിച്ചേക്കും. പക്ഷേ, ഈ മൂന്ന് ടീമുകളുടെ മറികടന്ന് സ്ഥാനം മെച്ചപ്പെടുത്തുക എന്നത് ഇത്തിരി ബുദ്ധിമുട്ടായിരിക്കും!

ഇതാണത്രെ പരിപാടി

ഇതാണത്രെ പരിപാടി

എല്ലാ കളികളികളിലും പൊട്ടി നാറാണക്കല്ലെടുത്ത് ഇരിക്കുമ്പോള്‍ രോഹിത് ശര്‍മ ആണത്രെ ദൈവത്തെ വിളിക്കാന്‍ പറഞ്ഞത്. ആ ദൈവം സച്ചിന്‍ അല്ല കെട്ടോ...!

സ്വാഭാവികം

സ്വാഭാവികം

ഈ കളി ജയിച്ചു എന്നത് സ്വാഭാവികം മാത്രം എന്ന് അംബാനി പറയും. ഐപിഎല്‍ കപ്പ് എടുത്താല്‍ അതും സ്വാഭാവികം എന്നും അംബാനി പറയും... അപ്പോള്‍ ആ സ്വാഭാവികത്തിന്റെ അര്‍ത്ഥം എന്താണോ ആവോ!

ലേലത്തില്‍ അല്ല പൈസ!

ലേലത്തില്‍ അല്ല പൈസ!

മുംബൈ ടീം ലേലത്തില്‍ അധികം പൈസ ഒന്നും മുടക്കിയില്ല. അത് കണ്ടപ്പോള്‍ വിചാരിച്ചു അണ്‍ ക്യാപ്പ്ഡ് ആയ കളിക്കാരെ എടുക്കാന്‍ ആണെന്ന്. പക്ഷേ, സത്യം വേറെ ഒന്നാണത്രെ... ആ പൈസയൊക്കെ അമ്പയര്‍ക്ക് കോഴ കൊടുക്കാന്‍ മിച്ചം വച്ചതാണെന്ന്!

തോറ്റാലും ജയിച്ചാലും

തോറ്റാലും ജയിച്ചാലും

ഇതാണ് ഹേറ്റേഴ്‌സിന്റെ അവസ്ഥ. ജയിച്ചു കഴിഞ്ഞാല്‍ പിന്നെ അംബാനി കോഴക്കഥ. തോറ്റാല്‍ പിന്നെ ദില്‍സേ കഥ. തോറ്റാലും ജയിച്ചാലും അംഗീകരിക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ എത്തിയിട്ടുണ്ട് കാര്യങ്ങള്‍!

പാവം കെകെആര്‍

പാവം കെകെആര്‍

ഒരു വിധത്തില്‍ പ്ലേ ഓഫില്‍ കയറിക്കൂടാം എന്ന് വിചാരിച്ചിരുന്ന കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സ് ആണ്. ഇതുവരെ തട്ടീം മുട്ടീം ഒക്കെ കളിച്ചു വന്ന മുംബൈക്കാര് ഇങ്ങനെ ഒരു പണി തരും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല!

ഒന്ന് പൊരുതിയെങ്കിലും

ഒന്ന് പൊരുതിയെങ്കിലും

എന്തായാലും ഒരുമാതിരി നാണം കെട്ട തോല്‍വി ആയിപപോയി കൊല്‍ക്കത്തയുടേത്. ഒന്ന് പൊരുതിയെങ്കിലും നോക്കാന്‍ ആണത്രെ മുംബൈക്കാര് പറഞ്ഞത്. അല്ലെങ്കില്‍ തന്നെ കോഴക്കളി എന്ന ചീത്തപേരാണ്!

എല്ലാ അമ്പയര്‍മാരേയും വാങ്ങണം

എല്ലാ അമ്പയര്‍മാരേയും വാങ്ങണം

കപ്പ് അടിക്കണം എങ്കില്‍ ഒരു അമ്പയര്‍ക്ക് മാത്രം കോഴ കൊടുത്താല്‍ പോരല്ലോ! അപ്പോള്‍ പിന്നെ എല്ലാം അമ്പയര്‍മാക്കും കൊടുക്കേണ്ടി വരും. ഇനി ജിയോ ഓഫര്‍ എങ്ങാനും നിര്‍ത്തലാക്കുമോ എന്നാണ് ചിലരുടെ പേടി!

എന്താ സന്തോഷിക്കാത്തത്!

എന്താ സന്തോഷിക്കാത്തത്!

അംബാനിക്കും നിത അംബാനിക്കും ഈ കളി ജയിക്കും എന്ന് നേരത്തേ അറിയാമായിരുന്നു എന്ന്! അതെങ്ങനെ ആണെന്ന് മാത്രം ചോദിക്കരുത്... ഹേറ്റേഴ്‌സിന് എന്തും പറയാമല്ലോ!

എതിരാളികളെ പറയില്ല

എതിരാളികളെ പറയില്ല

മുംബൈ ജയിച്ച സ്ഥിതിക്ക് എതിരാളികള്‍ ദുര്‍ബലരായിരുന്നു എന്ന് പറഞ്ഞാലോ എന്നാണത്രെ ഹേറ്റേഴ്‌സ് ആദ്യം ആലോചിച്ചത്. പിന്നെ ആണ് കോഴക്കഥയുമായി ഇറങ്ങിയത്.

ആ കുലൂ....

ആ കുലൂ....

കുല്‍ദീപ് ഓവര്‍ എറിയാന്‍ വന്നപ്പോള്‍ ഇങ്ങനെ ആയിരുന്നത്രെ സംഭാഷണം. പക്ഷേ, ഓവര്‍ കഴിഞ്ഞപ്പോള്‍ കുല്‍ദീപിന്റെ അവസ്ഥ ഏതാണ്ട് ഇങ്ങനെ ആയി. അത് കഴിഞ്ഞ് ചിലപ്പോള്‍ ഒരു കുഴപ്പവും ഇല്ലാതെ എഴുത്തേറ്റ് പോവുകയും ചെയ്തിട്ടുണ്ടാവും!

അശ്വിനാണത്രെ അശ്വിൻ... ക്യാപ്റ്റനാണത്രെ ക്യാപ്റ്റൻ!!! രാഹുലാണെങ്കിൽ പ്വൊളിച്ച്! ഒടുക്കത്തെ ട്രോൾ...അശ്വിനാണത്രെ അശ്വിൻ... ക്യാപ്റ്റനാണത്രെ ക്യാപ്റ്റൻ!!! രാഹുലാണെങ്കിൽ പ്വൊളിച്ച്! ഒടുക്കത്തെ ട്രോൾ...

യോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാലയോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാല

ദില്‍സേ ഡാ... ദൈവത്തിന്റെ പോരാളികള്‍ ഡാ... ഇനി തോല്‍ക്കില്ലേ ഡാ!!! ഐപിഎല്ലില്‍ ട്രോള്‍ പൊടിപൂരം!!!ദില്‍സേ ഡാ... ദൈവത്തിന്റെ പോരാളികള്‍ ഡാ... ഇനി തോല്‍ക്കില്ലേ ഡാ!!! ഐപിഎല്ലില്‍ ട്രോള്‍ പൊടിപൂരം!!!

English summary
IPL 2018: Haters troll Mumbai Indians with match fixing allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X