• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്‍സേ ഡാ... ദൈവത്തിന്റെ പോരാളികള്‍ ഡാ... ഇനി തോല്‍ക്കില്ലേ ഡാ!!! ഐപിഎല്ലില്‍ ട്രോള്‍ പൊടിപൂരം!!!

  • By Desk

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഗതി എന്താകും എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്തായാലും ഐപിഎല്ലില്‍ നിന്ന് ആദ്യം പുറത്താകാന്‍ പോകുന്ന ടീം എന്ന ചീത്തപ്പേര് എന്തായാലും മുംബൈ ഇന്ത്യന്‍സിനല്ല ഇത്തവണ എന്ന് ഉറപ്പായിട്ടുണ്ട്.

ഒരു ഘട്ടത്തില്‍ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് വരെ എത്തിയ പഞ്ചാബ് കിങ്‌സ് ഇലവനെ ആയിരുന്നു കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് തകര്‍ത്തത്. വരുന്നവര്‍ക്കെല്ലാം രണ്ട് പോയന്റ് വീതം കൊടുക്കുന്നവര്‍ എന്ന ചീത്തപ്പേര് , നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കളിച്ചപ്പോള്‍ മാറ്റിയവരാണ് മുംബൈ.

പക്ഷേ, ഒരു കളി ജയിച്ചാല്‍ മതി. പിന്നെ ഹിറ്റ്മാന്റെ പിള്ളേര്‍ തള്ള് തുടങ്ങും എന്നാണ് ആക്ഷേപം. സോഷ്യല്‍ മീഡിയ തുറന്നാല്‍ അങ്ങനെ ചില സംശയവും തോന്നും കെട്ടോ!!!

ഷിറ്റ് മാന്‍ അല്ല, ഹിറ്റ് മാന്‍

ഷിറ്റ് മാന്‍ അല്ല, ഹിറ്റ് മാന്‍

ഫോം ഔട്ട് ആയ സമയത്ത് രോഹിത് ശര്‍മ കേള്‍ക്കാത്ത പരിഹാസങ്ങള്‍ ഉണ്ടായിരുന്നില്ല. ഷിറ്റ്മാന്‍ എന്നും നീലക്കുറിഞ്ഞി എന്നും വിളിച്ചു ചിലര്‍. ഇപ്പോള്‍ ഈ റെക്കോര്‍ഡ് ഒന്ന് നോക്കിക്കേ... എങ്ങനെ വിളിക്കാന്‍ ആണ് തോന്നുന്നത്...

ബ്ലഡി ഗ്രാമവാസീ!!!

ബ്ലഡി ഗ്രാമവാസീ!!!

എതിര്‍ ടീമുകള്‍ക്ക് രണ്ട് പോയന്റ് ഫ്രീ ആയി കൊടുക്കുന്നുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് പോയതാ... അവസാനം ഈ ഗതിയായി! ആറ് വിക്കറ്റിനല്ലേ പൊട്ടിച്ചത്.

അത് ബുദ്ധിമുട്ടാ

അത് ബുദ്ധിമുട്ടാ

സാധാരണ ഗതിയില്‍ അവസാനത്ത്െ നാല് ഓവറില്‍ 49 റണ്‍സ് ഒക്കെ എടുക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആ ബുദ്ധിമുട്ട് അങ്ങ് ഒഴിവാക്കി. മൂന്ന് ഓവറില്‍ തന്നെ കളിയങ്ങ് തീര്‍ത്തുകൊടുത്തു!

വെറുപ്പാണെന്നേ...

വെറുപ്പാണെന്നേ...

ലാസ്റ്റ് ഓവര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വെറുപ്പാണത്രെ. അല്ലേലും ഫിനിഷ് ചെയ്യാന്‍ വേണ്ടി ലാസ്റ്റ് ബോള്‍ വരെ കാത്ത് നില്‍ക്കുന്നതെല്ലാം ഔട്ട് ഓഫ് ഫാഷന്‍ ആണ്. അതുകൊണ്ടാണത്രെ ഒരു ഓവര്‍ ബാക്കി വച്ചത്!

രോഹിത്തിന്റെ മുംബൈ!

രോഹിത്തിന്റെ മുംബൈ!

ആറ് കളി തോറ്റിട്ടും പ്ലേ ഓഫില്‍ കയറില്ലെന്ന് എഴുതിത്തള്ളാന്‍ ഇത് ധോണിയുടെ ചെന്നൈയോ, കോലിയുടെ ബാംഗ്ലൂരോ അല്ല, രോഹിത്തിന്റെ മുംബൈ ആണത്രെ... തള്ളിത്തള്ളി എവിടെ എത്തിക്കുമോ ആവോ!

ഇനി എല്ലാം ഫൈനല്‍!!!

ഇനി എല്ലാം ഫൈനല്‍!!!

ഫൈനലില്‍ രോഹിത് ശര്‍മ തോറ്റ് കൊടുക്കാറില്ലത്രെ! അങ്ങനെയെങ്കില്‍ മുംബൈയെ സംബന്ധിച്ച് ഇനിയുള്ള കളിയെല്ലാം ഫൈനല്‍ ആണ്. ഏതില്‍ തോറ്റാലും പുറത്താ!

ഇനിയാണ് കളി

ഇനിയാണ് കളി

ഇതുവരെയുള്ള കളികളില്‍ മുംബൈ ഇന്ത്യന്‍സ് ഇത്തിരി പുറകോട്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാല്‍ ഇനിയുള്ള കളികളില്‍ ഡ്യൂഡിനെ പോലെ ഒരു വരവുണ്ടെന്ന്! അവസാനം ഡ്യൂഡിന്റെ അവസ്ഥ ആകാതിരുന്നാല്‍ മതിയായിരുന്നു!

ഒറ്റക്കളി മതി

ഒറ്റക്കളി മതി

പോയന്റ് ടേബിളില്‍ തിരിച്ചുപിടിച്ചാല്‍ ഒന്നാമതുള്ള ടീം എന്നായിരുന്നു ഇതുവരേയും ഉളള പരിഹാസം. എന്നാല്‍ ഒറ്റ കളി ജയിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി മുംബൈ. അതില്‍ ഇത്തിരി അഹങ്കരിച്ചാല്‍ തന്നെ എന്താ തെറ്റ്!

വെടിവഴിപാട് വേണ്ടി വരും

വെടിവഴിപാട് വേണ്ടി വരും

കഴിഞ്ഞ ദിവസത്തെ കളിയില്‍ മുംബൈ ജയിച്ചു. ഇനിയുള്ള കളിയില്‍ ചെന്നൈ എങ്ങാനും തോറ്റാല്‍ പിന്നെ സിഎസ്‌കെ ഫാന്‍സിന് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല. വല്ല വെടി വഴിപാടും നടത്തേണ്ടി വരുമോ എന്നാണ് സംശയം!

ദൈവത്തിന്റെ പോരാളികള്‍!

ദൈവത്തിന്റെ പോരാളികള്‍!

എല്ലാവരും തിരിഞ്ഞും മറിഞ്ഞും ട്രോളും. കാരണം അതുപോലെ ആണല്ലോ തള്ളുകള്‍. ഇനി എന്തായാലും എത്ര കളി തോറ്റാലും കപ്പും കൊണ്ടേ പോകൂ എന്ന് തള്ളി മറിച്ചിടാന്‍ ആണത്രെ മുംബൈ ഫാന്‍സിന്റെ പദ്ധതി!

അതാണ് ഹിറ്റ്മാന്‍

അതാണ് ഹിറ്റ്മാന്‍

ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ താരമാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. എന്നാല്‍ ട്വന്റി-20 യില്‍ 300 സിക്‌സ് അടിച്ച രോഹിത് ശര്‍മയെ എതിരാളികള്‍ക്ക് അത്രയ്ക്കങ്ങോട്ട് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു!

എന്ത് മനസ്സിലായി...

എന്ത് മനസ്സിലായി...

കഴിഞ്ഞ ദിവസത്തെ കളിയില്‍ നിന്ന് മുംബൈ ഹേറ്റേഴ്‌സിന് എന്താണ് മനസ്സിലായത്? മുംബൈ ടീമിന് കണ്ടം വഴി ഓടാന്‍ മാത്രം അല്ല, കണ്ടം വഴി ഓടിക്കാന്‍ കൂടി അറിയാമെന്ന് മനസ്സിലായെന്ന്... അടുത്ത കളിയില്‍ കൂടി ഇതെല്ലാം കണ്ടാല്‍ മതിയായിരുന്നു.

ഇത്രയൊക്കെ ആയിട്ടും

ഇത്രയൊക്കെ ആയിട്ടും

ഒമ്പത് കളി കളിച്ചു. അതില്‍ ആകെ ജയിച്ചത് മൂന്നെണ്ണം മാത്രം. ആറ് കളിയില്‍ പൊളിഞ്ഞു പാളീസായി. ഇപ്പോള്‍ ഒരു കളി ജയിച്ചപ്പോഴും പറയുന്നത്, ദൈവത്തിന്റെ പോരാളികളുടെ കഥയാണ്. ഒരു മാറ്റവും ഇല്ല!

ട്രോളില്‍ വിശ്വാസമില്ലെന്ന്

ട്രോളില്‍ വിശ്വാസമില്ലെന്ന്

മറ്റുള്ള ടീമുകള്‍ ജയിക്കുമ്പോള്‍ അവരുടെ ആരാധകര്‍ പറയുന്നത് മുഴുവന്‍ ട്രോളുകള്‍. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തള്ള്... ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ!

എത്തിയാല്‍

എത്തിയാല്‍

എന്തായാലും ചില ആരാധകര്‍ ഇപ്പോഴും പ്ലേ ഓഫില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ല. എന്നാല്‍, ഇനി എങ്ങാനും പ്ലേ ഓഫില്‍ എത്തിയാല്‍ പിന്നെ കപ്പും കൊണ്ടേ മടങ്ങൂ എന്നാണ് വീരവാദം!

പങ്കായം ഫാന്‍സ്

പങ്കായം ഫാന്‍സ്

ഈ ഐപിഎല്ലില്‍ ബദ്ധ വൈരികള്‍ ആയിട്ടുള്ള ടീമുകള്‍ ഏതൊക്കെ എന്ന് ചോദിച്ചാല്‍ അത് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തന്നെ ആയിരിക്കും. ഇപ്പോള്‍ പോയന്റ് പട്ടിക പറഞ്ഞ് തന്നെ ആണ് തിരിച്ചടി!

എത്ര മനോഹരമായാ....

എത്ര മനോഹരമായാ....

ഇന്ന് നമ്മള്‍ പഞ്ചാബിനെ തോല്‍പിച്ചു. അടുത്ത കളിയില്‍ കൊല്‍ക്കത്തയെ തോല്‍പിക്കും. അതും കഴിഞ്ഞാല്‍ പിന്നെ പ്ലേ ഓഫ്... ഒടുക്കം കപ്പും! എന്ത മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന്...

ആ ടീം മുംബൈ തന്നെ

ആ ടീം മുംബൈ തന്നെ

ഒരു ഒറ്റ വിജയം കൊണ്ട് അവസാന സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്ത് എത്താന്‍ പറ്റിയിട്ടുണ്ടെങ്കില്‍ ആ ടീമിന്‌റെ പേര് മുംബൈ ഇന്ത്യന്‍സ് എന്നായിരിക്കും അത്രെ. അഹന്ത ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു!

രണ്ട് പാണ്ഡ്യ

രണ്ട് പാണ്ഡ്യ

ഹാര്‍ദ്ദിക് പണ്ഡ്യ ആദ്യം അങ്ങ് ഔട്ട് ആയപ്പോള്‍ പഞ്ചാബുകാര്‍ ഒന്ന് ആശ്വസിച്ചതാണ്. അപ്പോഴല്ലേ അടുത്തവന്‍ വരുന്നത്. കൃണാല്‍ പാണ്ഡ്യ... കണക്ക് തീര്‍ത്തുകൊടുത്തു!

പോക്കിരി രാജ!!!

പോക്കിരി രാജ!!!

ഇതിപ്പോള്‍ പോക്കിരി രാജയിലെ കഥ പോലെ ആയിട്ടുണ്ട്. അനിയനെ ഒരുത്തന്‍ പഞ്ഞിക്കിട്ടാല്‍ ചോദിക്കാന്‍ വേറെ ഒരു പാണ്ഡ്യ കൂടി ഉണ്ടല്ലോ... അവസാനം ചേട്ടന്‍ പാണ്ഡ്യ വന്ന് എല്ലാവരേയും പഞ്ഞിക്കിട്ട സ്ഥിതിയായി!

കിടക്കണ കിടപ്പ് കണ്ടാ...

കിടക്കണ കിടപ്പ് കണ്ടാ...

ഫ്രീ ആയിട്ട് രണ്ട് പോയിന്റ് വാങ്ങാന്‍ വേണ്ടി മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത് പോയതാ... അവസാനം ഈ ഗതിയായി! പനായി ശവമായി എന്ന് പറഞ്ഞതുപോലെ!

അനിയനെ തൊട്ടാല്‍

അനിയനെ തൊട്ടാല്‍

ഷാജി പാപ്പന് തന്റെ പിള്ളേര്‍ എങ്ങനെ ആണോ, അതുപോലെ ആണത്രെ കൃണാല്‍ പാണ്ഡ്യക്ക് അനിയന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. തന്നെ തൊട്ടാല്‍ ചിലപ്പോള്‍ സഹിച്ചു എന്നിരിക്കും, പക്ഷേ, അനിയനെ തൊട്ടാല്‍ വിടൂല്ലെന്ന്!

മൂര്‍ഖന്‍ പാമ്പുകള്‍

മൂര്‍ഖന്‍ പാമ്പുകള്‍

പാണ്ഡ്യ ബ്രദേഴ്‌സിന് ഭയങ്കര അഹങ്കാരം ആണ് എന്നായിരുന്നു ഹേറ്റേഴ്‌സ് ഇത്രേം നാള്‍ പറഞ്ഞു നടന്നിരുന്നത്. ഇപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാവും! മൂര്‍ഖന്‍ പാമ്പുകളെ ആണല്ലോ നോവിച്ച് വിട്ടത്!

English summary
IPL 2018: Mumbai Indians Fans celebrate their victory with trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X