കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ പഴയ ചെന്നൈയല്ല, പക്ഷേ ധോണി പഴയ ധോണി തന്നെ... ഇത് ബ്ലോക്കർ ധോണി.. ട്രോൾ തന്നെ പൂര ട്രോൾ!!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: അസാധ്യമായത് വീണ്ടും സംഭവിച്ചു. ഐ പി എൽ പതിനൊന്നാം സീസണിലെ ഒന്നാമത്തെ കളിയിൽ മുംബൈ ഇന്ത്യൻസിനെതിരെ അത്ഭുത ജയം പിടിച്ചുവാങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടാമത്തെ കളിയിലും ഇത് ആവർത്തിച്ചു. ഡെത്ത് ഓവർ സ്പെഷലിസ്റ്റുകളായ ജസ്പ്രീത് ഭുമ്ര, മുസ്താഫിസുർ എന്നിവരെ അടിച്ച് പറത്തി ഡ്വെയ്ന്‍ ബ്രാവോയാണ് മുംബൈയ്ക്കെതിരെ താരമായത്. അർധസെഞ്ചുറിയോടെ സാം ബില്ലിംഗ്സാണ് കൊൽക്കത്തയ്ക്കെതിരെ കളിയിലെ താരമായത്.

വയസ്സൻ പട എന്ന് പറഞ്ഞ് ടൂർണമെന്റിന് മുന്പേ തങ്ങളെ കളിയാക്കിയവര്‍ക്കുള്ള ചുട്ട മറുപടിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഓരോ കളിയിലും കൊടുക്കുന്നത്. രണ്ട് കളിയിലും ജയിച്ച് പോയിന്റ് പട്ടികയിലും ഒന്നാമതാണ് ചെന്നൈ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ക്യാപ്റ്റൻ ധോണിയുടെ ഫോം ടീമിന് ബാധ്യതയാണ്. ധോണിയുടെ വള്ളംകളി സ്വന്തം ടീമിന് തന്നെ തലവേദനായിത്തുടങ്ങി, തെന്നൈ ആരാധകർ വരെ ധോണി ഔട്ടായിക്കിട്ടാന്‍ പ്രാർഥിക്കുകയാണ് എന്നൊക്കെയാണ് സോഷ്യൽ മീഡീയയിൽ ട്രോളന്മാർ തള്ളുന്നത്.. കാണാം ധോണിക്കുള്ള ട്രോളുകൾ....

ഇനി ഇതാണ് നല്ലത്

ഇനി ഇതാണ് നല്ലത്

പഴയ വെടിക്കെട്ട് വീരനല്ല ഇപ്പോഴത്തെ ധോണി എന്ന് ആരാധകരും തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് വേണം. അത്രയ്ക്ക് ശോകമായിരുന്നു ധോണി ഐ പി എല്ലിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും കാഴ്ച വെച്ച പ്രകടനങ്ങൾ. ധോണി ക്രിക്കറ്റ് കളി നിർത്തി വള്ളം കളിക്ക് തുഴയാൻ പോയ്ക്കൂടെ എന്നാണ് ഈ ട്രോൾ ദ്യോദിപ്പിക്കുന്നത്.

എന്നാലും ന്യായീകരിക്കും

എന്നാലും ന്യായീകരിക്കും

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എം എസ് ധോണിയെ ന്യായീകരിക്കാൻ ഇപ്പോഴും ആളുകളുണ്ട്. ഈസി ആയി കളിക്കേണ്ട മത്സരം ആവേശകരമാക്കാൻ വേണ്ടിയാണത്രെ ധോണി മധ്യ ഓവറുകളിൽ തട്ടിമുട്ടി കളിച്ചത്. അല്ലാതെ അടിക്കാൻ പറ്റാഞ്ഞ‍ിട്ടല്ല. എങ്ങനെയുണ്ട്.

ബില്ലിങ്സിനെ കാണണേ

ബില്ലിങ്സിനെ കാണണേ

എം എസ് ധോണിയുടെ തുഴച്ചിലിനെ കുറ്റം പറയുമ്പോഴും രവീന്ദ്ര ജഡേജ സിക്സറടിച്ച് ജയിപ്പിച്ചതിനെ അഭിനന്ദിക്കുമ്പോഴും നമ്മളാരും കളി ജയിപ്പിച്ച സാം ബില്ലിങ്സിനെ കാണാതെ പോകരുതേ..

ഇനിയെങ്കിലും പ്ലീസ്....

ഇനിയെങ്കിലും പ്ലീസ്....

ഇനിയെങ്കിലും എന്നെ ഒരു തുഴയനായി അംഗീകരിച്ചുകൂടെ.. ഇനി എത്ര കളികൾ കൂടി തുഴഞ്ഞാലാണ് തുഴയനായി അംഗീകരിക്കുക..

ലോജിക്കിൽ വിശ്വാസമില്ല

ലോജിക്കിൽ വിശ്വാസമില്ല

ഇത്രയും കളികളിൽ തുഴഞ്ഞ് തോല്‍പ്പിക്കുകയോ തോല്പ്പിക്കുന്നതിന് അടുത്ത് വരെ എത്തിക്കുകയോ ചെയ്ത എം എസ് ധോണിയെ ഇപ്പോഴും ഫിനിഷർ എന്നാണ് വിളിക്കുന്നത് എങ്കിൽ ആ ലോജിക്കില്‍ എനിക്ക് വിശ്വാസമില്ലച്ചോ.

നരകത്തിൽ പോകരുതല്ലോ

നരകത്തിൽ പോകരുതല്ലോ

28 പന്ത് കളിച്ചിട്ട് 25 റൺസ്. അതും ഓരോ സിക്സും ഫോറും അടിച്ച ശേഷം. അവസാനം ഔട്ടായി പോകുമ്പോൾ ജയിക്കാന്‍ 10 പന്തിൽ 25 റൺസ് വേണം.. പ്രായം ആയിപ്പോയില്ലേ ഇയാളെ ഒന്നും പറയാനും പറ്റില്ലല്ലോ എന്നാണ് ട്രോൾ

പാവം ബ്രാവോ

പാവം ബ്രാവോ

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിന് കൊടുത്തതെല്ലാം എട്ടിരട്ടിയായി ബ്രാവോ വാങ്ങി. ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ബ്രാവോയുടെ മൂന്നോവറിൽ നിന്നും 50 റൺസാണ് റസ്സലും കൊൽക്കത്തയും വാരിയത്.

നീ പിന്നെ കളിക്കില്ല

നീ പിന്നെ കളിക്കില്ല

പന്തെറിയുന്നതൊക്കെ കൊള്ളാം ധോണിയെ എങ്ങാനും പുറത്താക്കിയാൽ നീ പിന്നെ കളിക്കാൻ ഇറങ്ങില്ല. വന്ന് വന്ന് ധോണിയെ നിര്ത്തി കളി ജയിപ്പിക്കുക എന്നതാണത്രെ എതിർ ക്യാപ്റ്റന്മാരുടെ പുതിയ തന്ത്രം.

ഔട്ടായാലും ചിരിക്കും

ഔട്ടായാലും ചിരിക്കും

സ്വന്തം ടീമിലെ ഒരാൾ ഔട്ടായാല്‍ ആരെങ്കിലും ഇങ്ങനെ ചിരിക്കുമോ. ചിരിക്കും. ചിലർ ഔട്ടാകുമ്പോൾ ടീം അംഗങ്ങളും ആരാധകരും ഉണ്ട് പോലും.

വള്ളം കളിക്ക് വിട്ടോ

വള്ളം കളിക്ക് വിട്ടോ

തന്നോടുള്ള വാത്സല്യം കൊണ്ട് പറയുകയാ. വേഗം തന്നെ ഇത് മതിയാക്കി വേഗം നെഹ്റു ട്രോഫിയിൽ മത്സരിക്കാൻ നോക്ക്. ചുണ്ടൻ വള്ളത്തിന്റെ പ്രധാന തുഴയനായി പോയിക്കൂടേ.

ഇതാണ് നടന്നത്

ഇതാണ് നടന്നത്

സിക്സ് അടിക്ക് അണ്ണാ സിക്സ് അടിക്ക് എന്ന് ആരാധകർ. എന്നാൽ ധോണി എത്ര അടിച്ചിട്ടും കിട്ടുന്നത് ഡോട്ട് ബോളും സിംഗിളും.. ആരോട് പറയാൻ ആര് കേൾക്കാൻ

ഇതാണ് ക്ലാസ്

ഇതാണ് ക്ലാസ്

ഫോം എന്ന് പറയുന്നത് വരും പോകും. പക്ഷേ ക്ലാസ്.. അത് ഇതാണ്.. നാലോവർ പന്തും എറിയും. ഓപ്പൺ‍ ചെയ്ത് വെടിക്കെട്ട് വേറെ. 19 പന്തിൽ 42 റൺസ് എടുത്ത ശേഷം ഷെയ്ൻ വാട്സൻ.

ഇത് മറക്കല്ലേ

ഇത് മറക്കല്ലേ

പ്രായം കൂടി എന്ന് കളിയാക്കുന്നവരെല്ലാം ഒരു കാര്യം ഓർത്താൽ നല്ലത്. പഴകും തോറും വീഞ്ഞിന് വീര്യം കൂടുകയേ ഉള്ളൂ.

ഇപ്പോ എങ്ങനെയുണ്ട്

ഇപ്പോ എങ്ങനെയുണ്ട്

ആദ്യത്തെ കളിയിൽ മുംബൈ ഇന്ത്യൻസ്. അടുത്ത കളിയിൽ കൊൽക്കത്ത.. രണ്ട് ടീമിനെയും കൊതിപ്പിച്ച് പിന്നെ തോല‍്പ്പിച്ചു. ഇപ്പോ പോയിന്റ് പട്ടികയിൽ ടോപ് ടീം.

പണി എടുപ്പിച്ച് കൊല്ലും

പണി എടുപ്പിച്ച് കൊല്ലും

ആൻഡ്രേ റസല്‍, സുനിൽ നരെയ്ൻ, കീരൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, എവിൻ ലെവിസ്... എല്ലാ ടീമിലും കാണും പണി എടുത്ത് തളരാനായി കുറെ വെസ്റ്റ് ഇൻഡീസ് താരങ്ങൾ.

ഇനി ഇതൊക്കെയേ ഉള്ളൂ

ഇനി ഇതൊക്കെയേ ഉള്ളൂ

2007ലെ ട്വന്‍റി 20 ലോക കിരീടം, 2011 ലെ ഏകദിന ലോകകപ്പ്, 2010ലും 11ലും ഐ പി എൽ, 2010ലും 14ലും ചാമ്പ്യൻസ് ലീഗ് ട്രോഫി.. പഴയ കിരീടങ്ങളുടെ കണക്കും പറഞ്‍ഞ് ആശ്വസിക്കാം.

റിയൽ സ്റ്റാർ

റിയൽ സ്റ്റാർ

കളിക്കിടെ കുഞ്ഞ് ആരാധികയുമായി കളിക്കുന്ന ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ. ഈ ചിത്രം കണ്ടാൽ ആരായാലും ഒരുപാട് സന്തോഷിച്ചുപോകും. കളി ചെന്നൈ ജയിച്ചപ്പോളും ഷാരൂഖ് ഖാൻ കയ്യടിക്കുകയായിരുന്നു.

ആരായിരുന്നു മോനേ

ആരായിരുന്നു മോനേ

ലോകത്തിലെ ഏറ്റവും മികച്ച ഒരു ഫിനിഷർ ഉണ്ടായിരുന്നല്ലോ മോനേ.. എന്തുവാ അയാളുടെ പേര്...

ഒന്ന് പോടോ

ഒന്ന് പോടോ

സ്റ്റേഡിയത്തിന് പുറത്ത് കാറ്റും കൊണ്ടിരുന്നവരുടെ തലയിലേക്കാണ് പോലും റസലിന്റെ സിക്സറുകൾ പറന്ന് വീണത് എന്താല്ലേ...

ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!! ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

English summary
Social media troll Chennai captain MS Dhoni after Kolkata Knight Riders - Chennai Super Kings match.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X