കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്വിനാണത്രെ അശ്വിൻ... ക്യാപ്റ്റനാണത്രെ ക്യാപ്റ്റൻ!!! രാഹുലാണെങ്കിൽ പ്വൊളിച്ച്! ഒടുക്കത്തെ ട്രോൾ...

IPL 2018: Social Media trolls mocking R Aswin and praising KL Rahul. ഐപിഎല്‍ 2018: അശ്വിനെ ട്രോളി സോഷ്യല്‍ മീഡിയ, കെഎല്‍ രാഹുലിന് പ്രശംസ

  • By Desk
Google Oneindia Malayalam News

ഐപിഎല്‍ ആവേശം അലതല്ലുകയാണ്. എളുപ്പത്തില്‍ ജയിക്കാവുന്ന ഒരു കളിയാണ് കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സ് ഇലവന്‍ തോറ്റുകൊടുത്തത്. എന്തായാലും അതിന്റെ ലാഭം രാജസ്ഥാന്‍ റോയല്‍സിന് തന്നെ ആയിരുന്നു.

കിടിലന്‍ പ്രകടനം ആയിരുന്നു രാജസ്ഥാന്റെ ബട്‌ലര്‍ പുറത്തെടുത്തത്. അതിലും കിടിലന്‍ പ്രകടനം ആയിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ കെഎല്‍ രാഹുലിന്റേത്. എന്നാല്‍ ഏറ്റവും അധികം ട്രോള്‍ കിട്ടിയതും രാഹുലിന് തന്നെ.

വലിയ ആവേശത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന്‍ പോയതിനേക്കാള്‍ വേഗത്തിലാണ് സംപൂജ്യനായി തിരിച്ചുവന്നത്. ട്രോളുകള്‍ക്ക് പിന്നെ പഞ്ഞമുണ്ടാകുമെന്ന് കരുതാന്‍ പറ്റുമോ....

ഓപ്പണര്‍ ആക്കിയാല്‍

ഓപ്പണര്‍ ആക്കിയാല്‍

ബട്‌ലര്‍ക്ക് ഒരു പ്രത്യേകതയുണ്ടത്രെ... ബാറ്റിങ് ഓര്‍ഡര്‍ അനുസരിച്ചേ ഫോം ആകൂ എന്ന്! ഇത്തവണ ഓപ്പണിങ് ഇറക്കിയപ്പോള്‍ അല്ലേ അങ്ങേരുടെ ശരിക്കുമുള്ള ഫോം പഞ്ചാബ് കിങ്‌സ് ഇലവന്‍ കണ്ടത്!

25 കോടിയുടെ മുതലുകള്‍

25 കോടിയുടെ മുതലുകള്‍

കുറേ കോടികള്‍ മുടക്കി തന്നെയാണ് രാജസ്ഥാന്‍ റോയല്‍സും കളിക്കാരെ എടുത്തിട്ടുള്ളത്. എന്നാല്‍ ബൗളര്‍മാരെ കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. അതിന്റെ സന്തോഷം കൊണ്ടായിരിക്കും!

ധോണിക്ക് പണിയായോ!

ധോണിക്ക് പണിയായോ!

കിടിലന്‍ ബാറ്റിങ് ആയിരുന്നു കെഎല്‍ രാഹുല്‍ പുറത്തെടുത്തത്. അത് കണ്ടപ്പോള്‍ ചങ്ക് പിടഞ്ഞത് ധോണിക്കായിരുന്നത്രെ. കാരണം മറ്റൊന്നും അല്ല, രാഹുലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആണ് എന്നത് തന്നെ!

ഒടുക്കത്തെ ഇറക്കം

ഒടുക്കത്തെ ഇറക്കം

കളി ഇപ്പോള്‍ തീര്‍ത്തുതരാം എന്നും പറഞ്ഞുകൊണ്ടായിരുന്നു പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ വണ്‍ ഡൗണ്‍ ആയി ഇറങ്ങിയത്. പോയതുപോലെ തന്നെ തിരിച്ചുവരികയും ചെയ്തു. ഡക്ക്!

ഹോം ഗ്രൗണ്ട് ആണേൽ

ഹോം ഗ്രൗണ്ട് ആണേൽ

രാജസ്ഥാന്‍ റോയല്‍സിന് ഒരു പ്രത്യേകതയുണ്ട്. അവരുടെ ഹോം ഗ്രൗണ്ടില്‍ ആണ് ഒട്ടുമിക്ക വമ്പന്‍മാരേയും അവര്‍ മുട്ടുകുത്തിക്കും. വെറുതേ പറഞ്ഞതല്ല, കണക്കുണ്ട്!

ഫാസ്റ്റസ്റ്റും സ്ലോവെസ്റ്റും!

ഫാസ്റ്റസ്റ്റും സ്ലോവെസ്റ്റും!

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും വേഗത്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചതിന്റെ റെക്കോര്‍ഡ് ലോകേഷ് രാഹുലിന് ആണ്. കഴിഞ്ഞ കളിയില്‍ ആണെങ്കില്‍ ഏറ്റവും സ്ലോവെസ്റ്റ് ഫിഫ്റ്റിയും! രണ്ടും രാഹുല്‍ വക തന്നെ!

ഒരേ ഉത്തരം

ഒരേ ഉത്തരം

ഈ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത് ആരാണ്- കെഎല്‍ രാഹുല്‍. അപ്പോള്‍ ഏറ്റവും പതുക്കെ അര്‍ദ്ധ സെഞ്ച്വറി നേടിയതോ- അതും കെഎല്‍ രാഹുല്‍! എന്താല്ലേ...!

 ഒറ്റയ്ക്ക് നയിച്ചു

ഒറ്റയ്ക്ക് നയിച്ചു

പഞ്ചാബ് ടീമിന്റെ കാര്യം കഷ്ടമായിരുന്നു. രാഹുല്‍ അല്ലാതെ ഇറങ്ങിയവര്‍ എല്ലാം പെട്ടെന്ന് തന്നെ തിരിച്ചുപോയി. എല്ലാ ചുമതലകളും രാഹുലിന്റെ ചുമലില്‍ ഏല്‍പിച്ചായിരുന്നു ആ പോക്ക്... പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം!

രാഹുല്‍ സെല്‍ഫിഷോ?

രാഹുല്‍ സെല്‍ഫിഷോ?

രാഹുല്‍ മുട്ടിമുട്ടി കളിച്ചതുകൊണ്ടാണ് പഞ്ചാബ് തോറ്റത് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. രാഹുല്‍ സെല്‍ഫിഷ് ആണത്രെ. ഈ കണക്കൊന്ന് നോക്കിയാല്‍ ആര്‍ക്കെങ്കിലും അങ്ങനെ പറയാന്‍ പറ്റുമോ?

സബാഷോ സുഭാഷോ!!!

സബാഷോ സുഭാഷോ!!!

അശ്വിന് ഭയങ്കര ക്യാപ്റ്റന്‍സിയാണ്! കഴിഞ്ഞ കളിയില്‍ ആദ്യത്തെ വിക്കറ്റ് പോയപ്പോള്‍ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയതാണ്... പക്ഷേ, രണ്ടാമത്തെ ബോളില്‍ തന്നെ ബൗള്‍ഡ് ആയിപ്പോയി!

ചിരിച്ച് പണ്ടാറമടങ്ങും

ചിരിച്ച് പണ്ടാറമടങ്ങും

വണ്‍ ഡൗണ്‍ ആയി ഇറങ്ങി ഡക്ക് ആയി പോകുന്ന അശ്വിനെ കണ്ടാല്‍ ആര്‍ക്കായാലും ഒന്ന് ചിരി വരും. എന്നാല്‍ ക്രിസ് ഗെയ്‌ലിന് അങ്ങനെ ചിരിച്ചാന്‍ പറ്റില്ലല്ലോ... കടിച്ച് പിടിച്ച് ഇരുന്നുകാണും!

കൗതുകം ലേശം കുടുതലാ....

കൗതുകം ലേശം കുടുതലാ....

എന്നാലും എന്തിന്റെ പേരിലാണ് അശ്വിന്‍ വണ്‍ ഡൗണ്‍ ഇറങ്ങി പരീക്ഷണം നടത്തിയത് എന്നാണ് ചിലര്‍ക്ക് മനസ്സിലാകാത്തത്. കൗതുകം ലേശം കൂടുതലായതുകൊണ്ടാണത്രെ... മാപ്പാക്കണമെന്ന്!

അത് മറന്നുപോയി!!!

അത് മറന്നുപോയി!!!

ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്നതിനുള്ള ഓറഞ്ച് ക്യാപ് എന്തായാലും കെഎല്‍ രാഹുലിന് കിട്ടി. ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തതിന് ആന്‍ഡ്ര്യൂവിന് പര്‍പ്പിള്‍ ക്യാപ്പും കിട്ടി. പക്ഷേ, പറഞ്ഞിട്ടെന്താ... കളി ജയിക്കാന്‍ മറന്നില്ലേ!

ഓറഞ്ച് ക്യാപ്പിനോ?

ഓറഞ്ച് ക്യാപ്പിനോ?

കെഎല്‍ രാഹുല്‍ കളിച്ച് തുടങ്ങിയത് കണ്ടാല്‍ ആരായാലും ഒന്ന് സംശയിക്കും. അത് ആ ഓറഞ്ച് ക്യാപ്പിന് വേണ്ടി ആയിരുന്നോ എന്ന്... പക്ഷേ, മറ്റെ വശത്ത് വിക്കറ്റുകള്‍ തുരുതുരാ വീഴുന്നത് കാണുമ്പോള്‍ ആ സംശയം ആര്‍ക്കും മാറിക്കിട്ടും

ഒറ്റ നില്‍പായിരുന്നു

ഒറ്റ നില്‍പായിരുന്നു

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയില്‍ ആ പോലീസുകാരന്‍ നിന്നത് പോലെ ആയിരുന്നു കെഎല്‍ രാഹുലിന്റെ നില്‍പ്. 95 നോട്ട് ഔട്ട് ആയിട്ടെന്താ കാര്യം... കളി തോറ്റില്ലേ!

പ്രതികാരം

പ്രതികാരം

കഴിഞ്ഞ തവണ പഞ്ചാബും രാജസ്ഥാനും ഏറ്റുമുട്ടിയത് ഇന്‍ഡോറില്‍ വച്ചായിരുന്നു. അന്ന് രാജസ്ഥാന്‍ തോറ്റു. അതിനുള്ള പ്രതികാരം ആണ് ഇന്നലെ തീര്‍ത്തതെന്ന്!

ഓഹോ... അതിനായിരുന്നല്ലേ!

ഓഹോ... അതിനായിരുന്നല്ലേ!

ടീമിലെ ബാക്കി കളിക്കാരോടെല്ലാം കളി കഴിഞ്ഞപ്പോള്‍ രാഹുല്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു എന്നാണ് കേള്‍ക്കുന്നത്! രാഹുലിന് സെഞ്ച്വറി അടിക്കാനും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനും ആണത്രെ അവരൊക്കെ പെട്ടെന്ന് ഔട്ട് ആയിക്കൊടുത്തത്!

 ഇപ്പോ തിരിച്ചുവരും

ഇപ്പോ തിരിച്ചുവരും

അശ്വിന്‍ ബാറ്റുമായി ഇറങ്ങിയപ്പോള്‍ തന്നെ സെവാഗിന് കാര്യം പിടികിട്ടിയത്രെ... വെറും ആവേശം! ഒന്നും നടന്നും ഇല്ല, ഡക്ക് ആയി തിരിച്ചുവരികയും ചെയ്തു!

സ്റ്റുവര്‍ട്ട് ബിന്നിക്കും

സ്റ്റുവര്‍ട്ട് ബിന്നിക്കും

രാജസ്ഥാന് വേണ്ടി ഇറങ്ങിയ സ്റ്റുവര്‍ട്ട് ബിന്നു ഒടുവില്‍ 7 പന്തില്‍ നിന്ന് 11 റണ്‍സ് ആണ് എടുത്തത്. പക്ഷേ, കരുണ്‍ നായര്‍ പിടിച്ച് റണ്‍ ഔട്ട് ആക്കി. അതിന്റെ പേരില്‍ ബിന്നിക്കും ഉണ്ട് ട്രോളുകള്‍!

ആരോട് കളിച്ചു

ആരോട് കളിച്ചു

സത്യത്തില്‍ കഴിഞ്ഞ ദിവസത്തെ കളി രാജസ്ഥാന്‍ റോയല്‍സും കെഎല്‍ രാഹുലും തമ്മില്‍ ആയിരുന്നത്രെ... ഒടുവില്‍ രാഹുലിനെ 63 റണ്‍സിന് രാജസ്ഥാന്‍ തോല്‍പിച്ചെന്ന്! കുറ്റം പറയാന്‍ പറ്റില്ല, കളിച്ചത് രാഹുല്‍ മാത്രം ആയിരുന്നല്ലോ!

രണ്ട് ക്യാപ്പും

രണ്ട് ക്യാപ്പും

കളി തോറ്റാല്‍ എന്താ... രണ്ട് ക്യാപ്പും ഇപ്പോള്‍ ഞങ്ങളുടെ ടീമിന്റെ കൈയ്യില്‍ അല്ലേ എന്നാണ് ആരാധകര്‍ പറയുന്നത്. ഓറഞ്ച് ക്യാപ്പ് രാഹുലിനും പര്‍പ്പിള്‍ ക്യാപ്പ് ആന്‍ഡ്ര്യൂവിനും!

യഥാര്‍ത്ഥ നായകന്‍

യഥാര്‍ത്ഥ നായകന്‍

ശരിയാണ് ഇങ്ങനെ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ആണ് യഥാര്‍ത്ഥ നായകന്‍മാര്‍ ഉണ്ടാകുന്നതെത്രെ! അങ്ങനെ കെഎല്‍ രാഹുല്‍ രാഹുല്‍ യഥാര്‍ത്ഥ നായകന്‍ ആയിട്ടുണ്ട്!

രാജസ്ഥാനും അറിയാം

രാജസ്ഥാനും അറിയാം

ബൗളിങ്ങിന്റെ കാര്യം പറയുമ്പോള്‍ എല്ലാവര്‍ക്കും ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ കുറിച്ച് മാത്രമേ പറയാനുള്ളൂ. എന്നാല്‍ രാജസ്ഥാന്റെ കഴിഞ്ഞ ദിവസത്തെ കളി കണ്ടാല്‍ ആ അഭിപ്രായം ഒന്ന് മാറ്റിപ്പിടിക്കാനും സാധ്യതയുണ്ട്!

പോയത് പോയില്ലേ...

പോയത് പോയില്ലേ...

കളി കഴിഞ്ഞപ്പോള്‍ രാഹുല്‍ കരച്ചിലോട് കരച്ചിലെന്ന്. അശ്വന്‍ ചെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. അപ്പോഴല്ലേ അറിയുന്നത് കരയുന്നതിന്റെ കാരണം... ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറി അല്ലേ കൈയ്യില്‍ നിന്ന് പോയത്!

കലക്കന്‍ ഇന്നിങ്‌സ്

കലക്കന്‍ ഇന്നിങ്‌സ്

യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് കളി ജയിക്കുന്നതോ തോല്‍ക്കുന്നതോ അല്ല വിഷയം. അവരെ സംബന്ധിച്ച് കഴിഞ്ഞ ദിവത്തെ കളി ഒരുഗ്രന്‍ വിരുന്നായിരുന്നു. ബട്ട്‌ലറും രാഹുലും... എത്ര മനോഹരങ്ങളായ ഇന്നിങ്‌സുകള്‍!

പഴയ ആര്‍സിബിക്കാരന്‍

പഴയ ആര്‍സിബിക്കാരന്‍

സംഗതി ശരിയാണ്, കെഎല്‍ രാഹുല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കളിക്കാരനായിരുന്നു രണ്ട് വര്‍ഷം. അതിന്റെ ഹാങ് ഓവര്‍ ഇതുവരെ പോയിട്ടില്ല എന്ന് തോന്നുന്നു!

റ്റയ്ക്കായിരുന്നു

റ്റയ്ക്കായിരുന്നു

പാവം ലോകേഷ് രാഹുല്‍... പഞ്ചാബിലെ യുവരാജും അശ്വിനും ഗെയ്‌ലും ഒക്കെ ഉണ്ടായിരുന്ന ആ വലിയ ടീമില്‍ അവന്‍ ഒറ്റയ്ക്കായിരുന്നു. ഒറ്റയ്‌ക്കെന്ന് പറഞ്ഞാല്‍ ശരിക്കും ഒറ്റയ്ക്ക്.... ഒടുവില്‍ ചീത്തപ്പേരും!

പണി പാളും

പണി പാളും

ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പറ്റൂ... പക്ഷേ, രാജസ്ഥാന്‍ ഒക്കെ ഇങ്ങനെ ജയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നോക്കിയിട്ട് ഒരു കാര്യവും ഉണ്ടാവില്ല!

ജയിച്ചത് അവരാണെങ്കിലും...

ജയിച്ചത് അവരാണെങ്കിലും...

കളി തോറ്റതില്‍ അശ്വിനും വീരേന്ദ്ര സെവാഗിനും വലിയ വിഷമം ഒന്നും ഇല്ലത്രെ. ജയിച്ചത് രാജസ്ഥാന്‍ ആണെങ്കിലും ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും നമുക്കുള്ളതാണ് എന്നതാണത്രെ ആശ്വാസം!

സുനില്‍ നരെയ്ൻ ആകാൻ പഠിച്ചാല്‍

സുനില്‍ നരെയ്ൻ ആകാൻ പഠിച്ചാല്‍

സുനില്‍ നരെയ്ന്റെ പ്രകടനം ഒക്കെ കണ്ടാണത്രെ അശ്വിന്‍ രണ്ടും കല്‍പിച്ച് വണ്‍ ഡൗണ്‍ ഇറങ്ങിയത്. അതിപ്പോള്‍ ട്രോളന്‍മാര്‍ക്ക് ഒരു ചാകര ഉണ്ടാക്കിക്കൊടുത്തു എന്നല്ലാതെ വേറെ ഗുണം ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്.

യോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാലയോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാല

ദില്‍സേ ഡാ... ദൈവത്തിന്റെ പോരാളികള്‍ ഡാ... ഇനി തോല്‍ക്കില്ലേ ഡാ!!! ഐപിഎല്ലില്‍ ട്രോള്‍ പൊടിപൂരം!!!ദില്‍സേ ഡാ... ദൈവത്തിന്റെ പോരാളികള്‍ ഡാ... ഇനി തോല്‍ക്കില്ലേ ഡാ!!! ഐപിഎല്ലില്‍ ട്രോള്‍ പൊടിപൂരം!!!

English summary
IPL 2018: Social Media trolls mocking R Aswin and praising KL Rahul.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X