• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിൽസേ ശരിക്കും ദിൽസേ ആയി! ഷിറ്റ്മാൻ, നീലക്കുറിഞ്ഞി ചീത്തപ്പേര് മാറ്റി ഹിറ്റ്മാൻ...ധോണിപ്പടക്ക് ട്രോൾ

  • By Desk

ഐപിഎല്ലില്‍ ഇത്തവണത്തെ ഏറ്റവും ശക്തമായ ടീം മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ ആകും. കളി കളികളില്‍ ആകെ രണ്ടെണ്ണം മാത്രമാണ് തോറ്റത്. എങ്കിലും പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.

ദൈവത്തിന്റെ പോരാളികള്‍ എന്ന വിളിപ്പേരും, ഏറ്റവും അധികം ഐപിഎല്‍ കിരീടങ്ങള്‍ എന്ന ചരിത്രവും പേറിയെത്തിയ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ഏഴ് കളികളില്‍ രണ്ട് ജയവും അഞ്ച് തോല്‍വികളും.

എന്തായാലും ചെന്നൈയെ തോല്‍പിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് മുംബൈ ടീം. ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഫോമും കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ ആകെ ട്രോളുകളുടെ ബഹളമാണ്!

തള്ളില്‍ ആര് മോശം

തള്ളില്‍ ആര് മോശം

തള്ളിന്റെ കാര്യത്തില്‍ ആരും മോശമല്ല. ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങും എന്ന് പറഞ്ഞവരിപ്പോ കഷ്ടിച്ച് രണ്ട് കളി ജയിച്ചിട്ടുണ്ട്. ധോണിപ്പടയുടെ കാര്യമാണെങ്കില്‍ തള്ളിന്റെ കാര്യത്തില്‍ പറയുകയേ വേണ്ട!

തിരിച്ചുവരവ്!

തിരിച്ചുവരവ്!

സത്യത്തില്‍ ഇതൊരു തിരിച്ചുവരവ് തന്നെ ആണോ... എന്തായാലും മുംബൈ ഇന്ത്യന്‍സ് ആരാധകരെ സംബന്ധിച്ച് അങ്ങനെ തന്നെ ആണ്. രോഹിത്ത് ഫോം ആയാല്‍ പിന്നെ അവര്‍ക്ക് ഒന്നും നോക്കേണ്ട കാര്യമില്ലല്ലോ!

പോയന്റ് കൊടുക്കുന്നവര്‍

പോയന്റ് കൊടുക്കുന്നവര്‍

എല്ലാവര്‍ക്കും രണ്ട് പോയന്റ് വീതം കൊടുക്കുന്നവര്‍ എന്നാണല്ലോ മുംബൈ ടീമിനെ സിഎസ്‌കെ ഫാന്‍സ് പരിഹസിക്കുന്നത്. ടേബിള്‍ ടോപ്പേഴ്‌സ് എന്നൊക്കെ പറഞ്ഞ് വന്നതാ... അറഞ്ചം പുറഞ്ചം അടി വാങ്ങി പോകേണ്ടി വന്നു!

ഐപിഎല്‍ ഫൈനലോ

ഐപിഎല്‍ ഫൈനലോ

ഒറ്റ കളി ജയിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ആഘോഷമാണ് നടക്കുന്നത്. സത്യത്തില്‍ ഐപിഎല്‍ ഫൈനല്‍ ആണോ ലീഗിലെ ഒരു കളിയാണോ ജയിച്ചത് എന്ന ആശയക്കുഴപ്പത്തിലാണ് ബാക്കിയുള്ളവര്‍!

തള്ളി എത്തിച്ചോളും

തള്ളി എത്തിച്ചോളും

മുംബൈ ഇന്ത്യന്‍സ് ഫാന്‍ ആണോ... എങ്കില്‍ തള്ളിന്റെ കാര്യത്തില്‍ ഒരു മയവും ഉണ്ടാവില്ലെന്ന്! വണ്ടി വഴിയില്‍ നിന്നാലും തള്ളി വീട്ടില്‍ എത്തിച്ച് കൊടുക്കും!

പ്ലേ ഓഫില്‍ തോല്‍പിക്കാന്‍

പ്ലേ ഓഫില്‍ തോല്‍പിക്കാന്‍

മുംബൈ ഇന്ത്യന്‌സിനോട് തോറ്റതിന് ഒരു ന്യായീകരണവും പറയാനില്ലാതെ ഇരിക്കുകയായിരുന്നു. അപ്പോഴല്ലേ ഐഡിയ കിട്ടിയത്... മുംബൈയെ പ്ലേ ഓഫില്‍ തോല്‍പിക്കാന്‍ വേണ്ടി ഇപ്പോള്‍ തോറ്റ് കൊടുത്തതതാണെത്രെ!

ഞാനേ കളിക്കുന്നുള്ളൂ

ഞാനേ കളിക്കുന്നുള്ളൂ

സത്യത്തില്‍ ചെന്നൈ ടീം വളരെ ദു:ഖത്തില്‍ ആണത്രെ. ഈ തോല്‍വിയുടെ കണക്ക് തീര്‍ക്കാന്‍ ഇനി അടുത്ത ഐപിഎല്‍ വരെ കാത്തു നില്‍ക്കണ്ടേ... മുംബൈ പ്ലേ ഓഫില്‍ എത്തുമെന്ന പ്രതീക്ഷ എന്തായാലും സിഎസ്‌കെയ്ക്കില്ല!

പുറത്താകും എന്ന് തോന്നിയാല്‍!

പുറത്താകും എന്ന് തോന്നിയാല്‍!

രോഹിത് ശര്‍മയ്ക്ക് ടീമിനെ കളിച്ച് ജയിപ്പിക്കാനൊക്കെ അറിയുമോ എന്നായിരുന്നു പലരുടേയും സംശയം. ചിലപ്പോഴൊക്കെ ഇങ്ങനെ ജയിപ്പിക്കും... ഐപിഎല്ലില്‍ നിന്ന് പുറത്താകുമോ എന്ന് സംശയം തോന്നുമ്പോള്‍ മാത്രം!

വിസില്‍ അടി!

വിസില്‍ അടി!

ചെന്നൈ ടീമിന് പെരിയ വിസില്‍ പോട് എന്നാണല്ലോ പറയുന്നത്. അതിനുള്ള മുംബൈ ഫാന്‍സിന്റെ മറുപടി ഇങ്ങനെ ആണത്രെ!

അഹന്ത മാറണ്ടേ...

അഹന്ത മാറണ്ടേ...

അഹന്ത ഇല്ലാതാകാന്‍ വേണ്ടി ആണല്ലോ ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങുന്നത്. ഇതിപ്പോള്‍ ഒരു കളി ജയിച്ചപ്പോള്‍ അത്യാവശ്യം അഹന്ത ഒക്കെ ആയിട്ടുണ്ട്. അതുകൊണ്ട് ഇനി അടുത്ത കളികളില്‍ കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ടെന്ന്!

തോറ്റാലും ജയിച്ചാലും

തോറ്റാലും ജയിച്ചാലും

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഈ തോല്‍വിയൊന്നും ഒരു പ്രശ്‌നം അല്ല. തോറ്റാലും ജയിച്ചാലും പോയന്റ് നിലയില്‍ ഒന്നാമത് അവര്‍ തന്നെയാണ്... പക്ഷേ, മുംബൈയ്ക്ക് അങ്ങനെ അല്ലല്ലോ!

പലിശ സഹിതം

പലിശ സഹിതം

മുംബൈ ടീമിന് ഒരു പ്രത്യേകത ഉണ്ടത്രെ... എന്താണ് ആ പ്രത്യേകത എന്ന് ചോദിക്കാമോ... കിട്ടിയതെല്ലാം പലിശ സഹിതം തിരിച്ചുകൊടുക്കുമത്രെ... എല്ലാം കൊടുത്താല്‍ മതിയായിരുന്നു!

ചത്ത പാമ്പ്!

ചത്ത പാമ്പ്!

ചത്ത പാമ്പിനെ പിന്നേയും തല്ലുന്നതില്‍ സാധാരണ ഗതിയില്‍ ഒരു ത്രില്‍ ഇല്ലല്ലോ! അതുപോലെ ആയിരുന്നത്രെ കഴിഞ്ഞ ദിവസത്തെ കളിയ ചത്ത പാമ്പ് പോലെയുള്ള മുംബൈ ടീമിനെ എന്തിന് തോല്‍പിക്കണം എന്ന്!

രണ്ടും കൊള്ളാം

രണ്ടും കൊള്ളാം

ഏഴ് കളി കളിച്ചതില്‍ ആകെ രണ്ടെണ്ണത്തിലാണ് രോഹിത് ശര്‍മ ഫോം ആയത്. അത് രണ്ടും ജയിക്കുകയും ചെയ്തു. കാര്യമൊക്കെ ശരി... ധോണി എത്ര കളിയില്‍ ഫോം ആയി എന്നുകൂടെ പറയണം എന്ന് മാത്രം!

മുക്കിയും മൂളിയും

മുക്കിയും മൂളിയും

കളി തോറ്റാല്‍ പിന്നെ ന്യായീകരണത്തിന്റെ കാര്യത്തില്‍ ചെന്നൈക്കാരും തീരെ മോശമല്ല. മുക്കിയും മൂളിയും ആണത്രെ മുംബൈ ഇന്ത്യന്‍സ് ജയിച്ചത്. ആദ്യത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത് എങ്ങനെ ആണെന്ന് കൂടി ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്!

സന്തോഷമായി

സന്തോഷമായി

സച്ചിന് പിറന്നാള്‍ ദിനത്തില്‍ വിജയം സമ്മാനിക്കും എന്നൊക്കെ പറഞ്ഞ് കളിക്കാന്‍ ഇറങ്ങിയ മുംബൈ ടീം ഗംഭീര തോല്‍വി ആയിരുന്നു അന്ന് ഏറ്റുവാങ്ങിയത്. എന്തായാലും കഴിഞ്ഞ ദിവസം സച്ചിന്റെ മുഖത്ത് ഒരു ചിരിയൊക്കെ കണ്ടു!

എല്ലാം തിരിച്ചുവരവല്ലേ

എല്ലാം തിരിച്ചുവരവല്ലേ

തിരിച്ചുവരും തിരിച്ചുവരും എന്ന് പറഞ്ഞിട്ടാണല്ലോ എല്ലാ കളിയും കളിക്കുന്നത്. ബാംഗ്ലൂരിനോട് ജയിച്ചപ്പോഴും പറഞ്ഞു തിരിച്ചുവന്നു എന്ന്, ഇപ്പോള്‍ ചെന്നൈയോട് ജയിച്ചപ്പോഴും അത് തന്നെ പല്ലവി. വന്നാല്‍ മതിയായിരുന്നു!

ദാനം ആര് കൊടുക്കും

ദാനം ആര് കൊടുക്കും

മുംബൈ ഇന്ത്യന്‍സ് എന്തായാലും രണ്ട് പോയന്റ് ദാനം കൊടുക്കുന്ന പരിപാടി അവസാനിപ്പിച്ചത്രെ. അടുത്തതായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരിക്കുമോ ദാനം ചെയ്യുന്ന ടീം!

വിസിലൊക്കെ വെറുതേ ആയി

വിസിലൊക്കെ വെറുതേ ആയി

പെരിയ വിസില്‍ പോടാനൊക്കെ പറഞ്ഞ് ഇറങ്ങിയതാണ്. കണ്ടം വഴി വിസിലും അടിച്ച് ഓടേണ്ടി വന്നു. ഇനിയിപ്പോള്‍ ഇങ്ങനെ വല്ലതും പറഞ്ഞ് നില്‍ക്കാം

അതാണ് ഹിറ്റ് മാന്‍

അതാണ് ഹിറ്റ് മാന്‍

ധോണിയാണെങ്കില്‍ അവസാന ബോള്‍ വരെ കൊണ്ടുചെന്ന് സിക്‌സ് അടിച്ച് ഫിനിഷ് ചെയ്യാം എന്ന് വിചാരിക്കും. എന്നാല് ഹിറ്റ്മാന്‍ അങ്ങനെ ആണോ... രണ്ട് പന്ത് ബാക്കി നില്‍ക്കേ കളിയങ്ങ് തീര്‍ത്തു!

പൂരം കൊടി കയറി

പൂരം കൊടി കയറി

ആട് സിനിമയിലെ പോലെ ആണ് മുംബൈ ഇന്ത്യന്‍സിന്റെ കാര്യങ്ങള്‍. ഷാജി പാപ്പന്‍ ഉണ്ടെങ്കില്‍ ജയിക്കും എന്ന് പറഞ്ഞതുപോലെ രോഹിത് ശര്‍മയുണ്ടെങ്കില്‍ ജയിക്കും.. ഇപ്പോള്‍ ശരിക്കും പൂരം കൊടിയേറിയത്രെ!

തല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ, 'ബോണ്ട' കോലിക്ക് അടപടലം

ദൈവത്തിനിട്ട് ഇമ്മാതിരി പണി പോരാളികൾ തന്നെ കൊടുക്കണം! ഹിറ്റ്മാൻ ചീറ്റിപ്പോയി, പാണ്ഡ്യ പണ്ടാറമടങ്ങും!

English summary
IPL 2018: Social Media trolls mocking Chennai Super Kings and Mumbai Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X