• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദൈവത്തിനിട്ട് ഇമ്മാതിരി പണി പോരാളികൾ തന്നെ കൊടുക്കണം! ഹിറ്റ്മാൻ ചീറ്റിപ്പോയി, പാണ്ഡ്യ പണ്ടാറമടങ്ങും!

  • By Desk

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. കളിച്ച അഞ്ച് കളിയില്‍ നാലും തോറ്റിരിക്കുകയായിരുന്നല്ലോ ദൈവത്തിന്റെ പോരാളികള്‍. സഹ ഉടമയും മുന്‍താരവും ആയ സച്ചിന് പിറന്നാളിന് വിജയം സമ്മാനിക്കും എന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു... ഒടുവില്‍ പവനായി ശവമായി എന്ന അവസ്ഥയായി.

ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെ വെറും 118 റണ്‍സിന് തളക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിരുന്നു. ഇതോടെ ആരാധകരുടെ തള്ളും ഗംഭീരമായി. എന്നാല്‍ നൂറ് തികയ്ക്കാന്‍ പോലും പറ്റാതെ ദൈവത്തിന്റെ പോരാളികള്‍ക്ക് സാധിച്ചില്ല.

അതിനിടെ ധോണിയെ വെല്ലും ഫിനിഷര്‍ എന്നൊക്കെ തള്ളി ഇറക്കിയ ഹാര്‍ദ്ദിക് പാണ്ഡ്യയും മുംബൈക്ക് എട്ടിന്‌റെ പണി കൊടുത്തു. 19 പന്തില്‍ വെറും 3 റണ്‍സ്... പൊങ്കാലയ്ക്ക് അടുപ്പുകൂട്ടാന്‍ വേറെ എന്ത് വേണം!!!

ഹാപ്പി ബര്‍ത്ത് ഡേ!!!

ഹാപ്പി ബര്‍ത്ത് ഡേ!!!

ഈ അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. എന്നാലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ! ഹിറ്റ് മാന്‍ ആണ് പോലും ഹിറ്റ് മാന്‍... ഇമ്മാതിരി ഒരു ഗിഫ്റ്റ് ഒരു പിറന്നാളുകാരനും കിട്ടിക്കാണില്ല!

ബ്ലാസ്റ്റേഴ്‌സും കൂടെയുണ്ട്!

ബ്ലാസ്റ്റേഴ്‌സും കൂടെയുണ്ട്!

സച്ചിന്‍ സഹഉടമയായ ടീമുകളുടെയെല്ലാം ഗതി ഇത് തന്നെ ആണോ ആവോ... പിറന്നാള്‍ ആയിട്ട് മുംബൈ ഇന്ത്യന്‍സ് കൊടുത്ത ഗിഫ്റ്റ് എന്തായാലും ഉഷാര്‍ ആയി. തെറിവിളി കേള്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഒരു കൂട്ടായി!

ഇത് ടെസ്റ്റ് ആണോ!

ഇത് ടെസ്റ്റ് ആണോ!

ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ഇപ്പോള്‍ ആരും ഇങ്ങനെ ബാറ്റ് ചെയ്യാറില്ല. അപ്പോഴാണ് ഒരുത്തല്‍ ട്വന്റി ട്വന്റിയില്‍ ഇങ്ങനെ മുട്ടി വെറുപ്പിക്കുന്നത്. 19 ബോളില്‍ 3 റണ്‍സ് എന്നൊക്കെ പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്!

ഒടുക്കത്തെ മത്സരം

ഒടുക്കത്തെ മത്സരം

സാധാരണ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ മത്സരം നടക്കാറുള്ളത്. ഇതിപ്പോള്‍ അവസാന സ്ഥാനത്തിന് വേണ്ടി ഡല്‍ഹിയും മുംബൈയും പൊരിഞ്ഞ പോരാട്ടം ആണല്ലോ!

വല്ലാത്ത ട്രെന്‍ഡ്!

വല്ലാത്ത ട്രെന്‍ഡ്!

എന്തായാലും ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനോട് ചെയ്തത് പോലെ ഒന്നും ആരും സ്വന്തം ടീമിനോട് ചെയ്തുകാണില്ല., 17-ാമത്തെ ഓവറില്‍ അമ്മാതിരി മുട്ടായിരുന്നില്ലേ... ലാസ്റ്റ് വിക്കറ്റിലെ ട്രെന്‍ഡ് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം!

കണ്ടത്തില്‍ നടത്തിയാല്‍

കണ്ടത്തില്‍ നടത്തിയാല്‍

ഓരോ കളി കളിയുമ്പോഴും കണ്ടം വഴി ഓടി മടുത്തു എന്നാണത്രെ ഹിറ്റ്മാന്‍ പറയുന്നത്. അതുകൊണ്ട് അടുത്ത കളി കണ്ടത്തില്‍ വച്ച് തന്നെ നടത്താന്‍ പറ്റുമോ എന്നാണ് ചോദ്യം!

വിവാഹ വാര്‍ഷികത്തിന്

വിവാഹ വാര്‍ഷികത്തിന്

ഈ സീസണില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഒരൊറ്റ കളിയിലേ ഫോം ആയുള്ളൂ. അതും ബാംഗ്ലൂരിനെതിരെ. അന്നാണെങ്കില്‍ വിവാഹ വാര്‍ഷികം ആയിരുന്നു. ഇതിപ്പോള്‍ സച്ചിന്റെ പിറന്നാള്‍ ആയിട്ട് ഒരു സാധാരണ ഫിഫ്റ്റി എങ്കിലും അടിച്ചിരുന്നെങ്കില്‍....

ആ മുന്തിരി എവിടെയാ

ആ മുന്തിരി എവിടെയാ

ഇതും ഈ അവസരത്തില്‍ ചോദിക്കുന്നത് ശരിയല്ല. എന്നാലും ചോദിക്കണമല്ലോ... കളി നടക്കുമ്പോള്‍ സച്ചിന്‍ പാജി മുറിച്ച ആ കേക്കിന്റെ പുറത്ത് ഒരു ഉണക്ക മുന്തിരി ഉണ്ടായിരുന്നല്ലോ... അത് എവിടെയാണെന്ന് ഹിറ്റ്മാന് അറിയണമത്രെ!

കുറഞ്ഞുപോയോ....

കുറഞ്ഞുപോയോ....

പിറന്നാള്‍ സമ്മാനം ഇത്തിരി കുറഞ്ഞുപോയോ എന്നാണത്രെ സച്ചിന്‍ പാജിയോട് കളി കഴിഞ്ഞപ്പോള്‍ ഹിറ്റ്മാന്‍ ചോദിച്ചത്. ഇതുപോലുള്ള സമ്മാനമാണെങ്കില്‍ ഇനി ഒരിക്കലും തരരുത് എന്ന് പറഞ്ഞുകാണണം സച്ചിന്‍ പാജി!

ഇപ്പോ വരും!

ഇപ്പോ വരും!

ഇപ്പോള്‍ കളി തോറ്റാലും കപ്പ് തങ്ങള് തന്നെ കൊണ്ടുപോകും എന്നാണ് ആദ്യം മുതലേ മുംബൈ ഫാന്‍സ് തള്ളുന്നത്. ആറ് കളി കളിച്ചതില്‍ അഞ്ചിലും തോറ്റെങ്കിലും ആ തള്ളിന് ഇനിയും കുറവുണ്ടാകും എന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല!

ട്രാക്ടര്‍ പോലും വേണ്ട

ട്രാക്ടര്‍ പോലും വേണ്ട

പണ്ടൊക്കെ കണ്ടം ഉഴുത് മറിക്കാന്‍ കന്നുകാലികളെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നെ ട്രാക്ടര്‍ വന്നപ്പോള്‍ അത് നിര്‍ത്തി. ഇപ്പോഴത്തെ സ്ഥിതിയ്ക്ക് കണ്ടം ഉഴുത് മറിക്കാന്‍ രോഹിത് ശര്‍മയ്ക്ക് ട്രാക്ടര്‍ പോലും വേണ്ട... സ്വന്തം ടീമിനെ കൂട്ടി അങ്ങ് ഇറങ്ങിയാല്‍ മതി!

പൊരിഞ്ഞ യുദ്ധം

പൊരിഞ്ഞ യുദ്ധം

ഒന്നാം സ്ഥാനത്തിന് വേണ്ടി പഞ്ചാബും ചെന്നൈയും തമ്മില്‍ പൊരിഞ്ഞ യുദ്ധത്തിലാണ്. എന്നാല്‍ അവസാന സ്ഥാനത്തിന് വേണ്ടി യുദ്ധവും പോരാട്ടവും ഒന്നും ഇല്ല. മുംബൈ്‌യ്ക്കും ഡല്‍ഹിക്കും ഒരേ മനസ്സാണ്... എന്തൊരു ഐക്യം!

എറിഞ്ഞൊതുക്കി

എറിഞ്ഞൊതുക്കി

സംഗതി ശരിയാണ്. ഹൈദരാബാദിനെ വെറും 118 റണ്‍സിന് എറിഞ്ഞ് ഒതുക്കിയിട്ടുണ്ട് മുംബൈയുടെ പിള്ളേര്‍... പക്ഷേ കളിയുടെ അവസാനം എന്താണ് സംഭവിച്ചത് എന്ന് മാത്രം ചോദിക്കരുത്. അത്രമാത്രം ആയിരുന്നു തള്ളുകള്‍!

ഒരിക്കല്‍ മാത്രം

ഒരിക്കല്‍ മാത്രം

ബാക്കി എല്ലാ കളികളിലും ഹിറ്റ്മാന്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു എന്ന് തോന്നുന്നു. ബാംഗ്ലൂരിനെ കൈയ്യില്‍ കിട്ടിയപ്പോള്‍ മാത്രം പൊളിച്ചടുക്കി. ബാക്കി എല്ലാത്തിലും തഥൈവ!

അഹന്ത ഇല്ലാതായില്ലേ!

അഹന്ത ഇല്ലാതായില്ലേ!

ദൈവത്തിന്റെ പോരാളികള്‍ തോറ്റ് തുടങ്ങുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അഹന്ത ഇല്ലാതാവാന്‍ വേണ്ടി ആണത്രെ. ഇതിപ്പോള്‍ അഞ്ച് കളികള്‍ തോറ്റിട്ടും അഹന്ത ഇല്ലാതായില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല!

ഒരു മാറ്റവും ഇല്ല

ഒരു മാറ്റവും ഇല്ല

അഞ്ച് കളികളാണ് തോറ്റത്. എന്നിട്ടും ഡയലോഗിന് ഒരു കുറവും ഇല്ല. ഇനി ഉള്ള കളികള്‍ മുഴുവന്‍ ജയിച്ച് കപ്പടിക്കും എന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ ഈ തോറ്റതൊന്നും ഇവരല്ലേ എന്നാണ് സംശയം!

അതേയുള്ളൂ രക്ഷ

അതേയുള്ളൂ രക്ഷ

മുംബൈ ഇന്ത്യന്‍സ് ഫാന്‍സിന് മുന്നില്‍ ഇനി ഇതേയുള്ളൂ വഴി... ട്രോളുക! ചെന്നൈയെ ട്രോളുക, ബാംഗ്ലൂരിനെ ട്രോളുക, ധോണിയ്‌ക്കെതിരെ പറയുക, കോലിക്കെതിരെ പറയുക... അല്ലാതെ എന്ത് ചെയ്യാന്‍!

ഹാര്‍പിക് പാണ്ഡ്യ

ഹാര്‍പിക് പാണ്ഡ്യ

എന്നാലും സൂപ്പര്‍ ഫിനിഷര്‍ എന്ന് അഹങ്കരിച്ചിരുന്ന ഹാര്‍ദിക് പാണ്ഡ്യ ഇങ്ങനെ ചെയ്യും എന്ന് ഒരു ഫാനും വിചാരിച്ച് കാണില്ല. എന്തായാലും ഹാര്‍ദികിന്റെ പേര് മാറ്റിയിട്ടുണ്ട് ട്രോളന്‍മാര്‍- ഹാര്‍പിക് പാണ്ഡ്യ!

ഓടിക്കോണം

ഓടിക്കോണം

കളി കഴിഞ്ഞ് കണ്ടപ്പോള്‍ ഹിറ്റ് മാനോട് സച്ചിന്‍ പറഞ്ഞത് ഇതായിരുന്നത്രെ- ആ കാണുന്നതാണ് കണ്ടം, ഇറങ്ങി ഓടിക്കോളാന്‍! എന്നാലും പിറന്നാള്‍ സമ്മാനം തരാം എന്ന് പറഞ്ഞ് കൊതിപ്പിച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ!

ഹീറോയിസം ആണത്രെ

ഹീറോയിസം ആണത്രെ

ആദ്യം ജയിക്കാവുന്ന കളികളൊക്കെ തോല്‍ക്കും അവസാനം തോല്‍ക്കാന്‍ സാധ്യതയുള്ള കളികളൊക്കെ ജയിക്കും- ഇതാണത്‌പെ മുംബൈ ഇന്ത്യന്‍സ്! അതാണത്രെ ഹീറോയിസം!

ഗിഫ്റ്റ് കിട്ടി ബോധിച്ചു!

ഗിഫ്റ്റ് കിട്ടി ബോധിച്ചു!

സച്ചിന്‍ എന്ന് പറഞ്ഞാല്‍ ക്രിക്കറ്റിന്റെ ദൈവം ആണ്. അല്ലാതെ മുംബൈ ഇന്ത്യന്‍സിന്റെ ദൈവം അല്ല. എന്തായാലും സച്ചിന് പിറന്നാള്‍ സമ്മാനം കിട്ടിയിട്ടുണ്ട്, അത് ഹൈദരാബാദ് സണ്‍ റൈസേഴ്‌സിന്റെ വക ആയിരുന്നു എന്ന് മാത്രം!

വെറൈറ്റി അല്ലേ

വെറൈറ്റി അല്ലേ

20 ഓവര്‍ തികച്ച് ബാറ്റ് ചെയ്തില്ല. എടുത്തത് ആകെ 87 റണ്‍സും. ക്യാപ്റ്റന്‍ ഹിറ്റ് മാന്‍ വക രണ്ട് റണ്‍സ്... നല്ല വെറൈറ്റി പിറന്നാല്‍ സമ്മാനം അല്ലേ!

അതേത് ടീം

അതേത് ടീം

മുംബൈ തോല്‍ക്കുമ്പോള്‍ മാത്രം ചൊറിയാന്‍ വരുന്ന കൂട്ടരാണത്രെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍സ്. എന്തായാലും മുംബൈ ടീം ഇത്തവണയും ചൊറിയാനുള്ള അവസരും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്!

ഉള്ളത് പോലും

ഉള്ളത് പോലും

സാധാരണ പോലെ വീട്ടുകാരുടെ കൂടെ ഇരുന്ന് പിറന്നാള്‍ ആഘോഷിച്ചാല്‍ മതിയെന്ന് തോന്നിക്കാണും ക്രിക്കറ്റ് ദൈവത്തിന്. വെറുതേ വിളിച്ചുകൊണ്ടുപോയി ഊണില്ലെന്ന് പറഞ്ഞ അവസ്ഥയായില്ലേ അവസാനം!

മാറ്റി വച്ചാലോ

മാറ്റി വച്ചാലോ

പിറന്നാള്‍ ആഘോഷം അടുത്ത കളി ജയിച്ചിട്ട് വച്ചാല്‍ കുഴപ്പമുണ്ടോ എന്നൊക്കെ ചോദിക്കേണ്ട അവസ്ഥയില്‍ ആയിട്ടുണ്ട് ഹിറ്റ് മാന്‍. സച്ചിന്‍ ഇങ്ങനെ ആട്ടിയോ എന്തോ!

ദൈവത്തിന്റെ പോരാളികൾക്ക് ഓടാൻ കണ്ടം റെഡി! സഞ്ജുവിന് പിന്നേം യോഗമില്ല; ഹിറ്റ്മാന് കിടുക്കാച്ചി ട്രോൾ

ബോണ്ട ടീമിന്റെ കിളി പറന്നു!!! ഗെയ്‌ലാടി കടവത്ത് സൺ റൈസേഴ്‌സിന്റെ അസ്തമയം... ഐപിഎൽ കിടിലോസ്കി ട്രോൾ!

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

English summary
IPL 2018: Social Media trolls mocking Mumbai Indians' defeat on Sachin Tendulkar's birthday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X