• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബോണ്ട ടീമിന്റെ കിളി പറന്നു!!! ഗെയ്‌ലാടി കടവത്ത് സൺ റൈസേഴ്‌സിന്റെ അസ്തമയം... ഐപിഎൽ കിടിലോസ്കി ട്രോൾ!

  • By Desk

ഐപിഎല്ലിന്റെ ആവേശം ഓരോ ദിവസം കഴിയും തോറും അല തല്ലുകയാണ്. അപ്രതീക്ഷിത പ്രകടനങ്ങളും അപ്രതീക്ഷിത ജയങ്ങളും ആണ് സംഭവിക്കുന്നത്. സീസണിലെ എല്ലാ കളികളും ജയിച്ചുവന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പുല്ലുപോലെ അല്ലേ പഞ്ചാബ് തൂത്തെറിഞ്ഞത്.

ക്രിസ് ഗെയ്ല്‍ എന്ന് പറഞ്ഞപ്പോള്‍ ഐപിഎല്‍ ലേലത്തിന് ഒരു ഗുമ്മും ഉണ്ടായിരുന്നില്ല. എന്നാല്‍ കളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഗെയ്‌ലാട്ടം നിര്‍ത്താന്‍ പറ്റുമോ. ഫോമില്ലെന്ന് പറഞ്ഞ് ഇത്തവണ ഗെയ്‌ലിനെ ഒഴിവാക്കിയ കോലിയും സംഘവും തലയില്‍ കൈവച്ച് ഇരിപ്പാണ്.

ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!

ഈ സീസണിലെ ആദ്യ സെഞ്ച്വറിയും കൊണ്ടുപോയില്ലേ ഗെയ്ല്‍. എന്തായാലും സോഷ്യല്‍ മീഡിയ തുറന്നാല്‍ ട്രോളുകളുടെ പൊങ്കാലയാണ്! കഴിഞ്ഞ ദിവസം കളിക്കാത്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പോലും!

കൊതിപ്പിച്ച് കടന്നുകളഞ്ഞു

കൊതിപ്പിച്ച് കടന്നുകളഞ്ഞു

നാല് സിക്‌സ് അടിച്ചുകഴിഞ്ഞപ്പോള്‍ ഒരു ബോള്‍ ബാക്കിയുണ്ടായിരുന്നു. ഗെയ്ല്‍ ആയതുകൊണ്ട് ആ ബോളിലും ഒരു സിക്‌സ് പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ, കൊതിപ്പിച്ച് കടന്നുകളഞ്ഞു!

അതിന്റെ ക്രെഡിറ്റ് എടുക്കണ്ട

അതിന്റെ ക്രെഡിറ്റ് എടുക്കണ്ട

വീരേന്ദ്ര സെവാഗ് ആണല്ലോ പഞ്ചാബ് ടീമിന്റെ ക്യാപ്റ്റന്‍. ഗെയ്‌ലിന്റെ വെടിക്കെട്ടിന്റെ ക്രെഡിറ്റ് മുഴുവന്‍ ഇപ്പോള്‍ വീരുവിന് കൊടുക്കാനുള്ള ശ്രമമാണ്. ഗെയ്‌ലൊന്നും കേള്‍ക്കണ്ട... കേട്ടാല്‍ ഇതായിരിക്കും സംഭവിക്കുക!

കോലിയുടെ കാര്യം

കോലിയുടെ കാര്യം

കഴിഞ്ഞ വര്‍ഷം പ്ലേ ബോള്‍ഡ് ടീമിന്റെ കൂടെ ആയിരുന്നു ഗെയ്ല്‍ ഇത്തവണ അവര്‍ ഒഴിവാക്കിയപ്പോള്‍ ആണ് അശ്വിനും സെവാഗും കൂടി പൊക്കിയത്. ഇപ്പോഴത്തെ കോലിയുടെ അവസ്ഥ നോക്കൂ!

അല്ലെങ്കിലും സിക്‌സ്

അല്ലെങ്കിലും സിക്‌സ്

കളി തുടങ്ങിയാല്‍ പിന്നെ സിക്‌സ് മാത്രമേ അടിക്കാവൂ എന്നാണത്രെ ഗെയ്‌ലിനെക്കൊണ്ട് സെവാഗ് സത്യം ചെയ്യിക്കാന്‍ ശ്രമിച്ചത്. അല്ലെങ്കിലും സിക്‌സ് മാത്രമേ അടിക്കൂ എന്ന് ഗെയ്‌ലും!

പാവങ്ങള്‍

പാവങ്ങള്‍

എല്ലാവരും ബൗളര്‍മാരാണ്... റാഷിദ് ഖാന്‍ ഉണ്ട്, ഭുവനേശ്വര്‍ ഉണ്ട്, ഷാക്കിബ് ഉണ്ട്... പക്ഷേ, പറഞ്ഞിട്ടെന്താ... മറ്റേ സൈഡില്‍ ഗെയ്ല്‍ ഒറ്റയ്ക്ക് പോരെ... 63 പന്തില്‍ 104 റണ്‍സ്.

അടി മാത്രം

അടി മാത്രം

മറ്റ് ടീമുകളെല്ലാം ഐപിഎല്ലില്‍ എങ്ങനെ കളിക്കണം എന്നത് സംബന്ധിച്ച് വന്‍ പ്ലാനിങ് ഒക്കെയാണ് നടത്തുന്നത്. എന്നാല്‍ പഞ്ചാബ് കിങ്‌സ് ഇലവനെ സംബന്ധിച്ച് അത്ര ഭാരിച്ച ചര്‍ച്ചയൊന്നും ഇല്ല... ഓവറും നോക്കണ്ട റണ്‍സും നോക്കണ്ട... അടി എന്ന് പറഞ്ഞാല്‍ കിടുക്കാച്ചി അടിയായിരിക്കണം എന്ന് മാത്രം!

വിഷമം കാണും

വിഷമം കാണും

പ്ലേ ബോള്‍ഡ് ബോണ്ട ടീം എന്ന് അറിയപ്പെടുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് കഷ്ടം. ഫോമിലല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയതായിരുന്നില്ലേ ഗെയ്‌ലിനെ!

അഹങ്കാരം ഒക്കെ പോയി!!!

അഹങ്കാരം ഒക്കെ പോയി!!!

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍ എന്നൊക്കെ പറഞ്ഞ് വലിയ ആളായി നടന്നിരുന്ന ആളായിരുന്നു. പക്ഷേ, ഒരു ഓവറില്‍ നാല് സിക്‌സ് ഗെയ്‌ലിന്റെ വകയായി കിട്ടിയപ്പോള്‍ ആ അഹങ്കാരം ഒക്കെ പോയിക്കിട്ടി!

വല്ലപ്പോഴും മാത്രം

വല്ലപ്പോഴും മാത്രം

ഗെയ്ല്‍ സിക്‌സ് അടിക്കുമ്പോള്‍ ബോള് നോക്കി പല പ്ലയേഴ്‌സിന്റേയും കഴുത്ത് വരെ ഉളുക്കി പോയത്രെ. സിക്‌സ് മാത്രമേ അടുക്കുകയുള്ളോ എന്നാണ് സംശയം. വല്ലപ്പോഴും ഫോറും അടിക്കും... ബാറ്റിന്റെ എഡ്ജില്‍ തട്ടി ഒന്നോ രണ്ടോ പോയാല്‍ ആയി!

യൂണിവേഴ്‌സല്‍ ബോസ്സ്!!!

യൂണിവേഴ്‌സല്‍ ബോസ്സ്!!!

ക്രിക്കറ്റ് ദൈവം, ഓഫ് സൈഡിലെ ദൈവം, വന്‍മതില്‍.. പേരുകള്‍ ഒരുപാടുണ്ട് പലര്‍ക്കും. എന്നാല്‍ വെറും രണ്ട് ഇന്നിങ്‌സ് മാത്രം കളിച്ച് റണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനായി മാറിയ ക്രിസ് ഗെയ്‌ലിന് ഒരു പേരെ ഉള്ളൂ... യൂണിവേഴ്‌സല്‍ ബോസ്സ്!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

സീസണില്‍ കളിച്ച മൂന്ന് കളിയിലും ജയിച്ചിട്ടുള്ള വരവാണ്. പഞ്ചാബ് പുല്ലാണ് എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, ഗെയ്‌ലുനെ കണ്ടതോടെ അതെല്ലാം പോയി!

വജ്രായുധം

വജ്രായുധം

വീരുവിനെ പരിഹസിക്കാന്‍ പണ്ടും പലരും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വീരുവിന്റെ കൈയ്യില്‍ ഉള്ള വജ്രായുധം എന്താണെന്ന് വലിയ പിടിയുണ്ടായിരുന്നില്ല. ഇപ്പോഴല്ലേ പിടി കിട്ടിയത്!

ആ പാവം അശ്വിന്‍ അല്ല

ആ പാവം അശ്വിന്‍ അല്ല

ധോണിയുടെ കീഴില്‍ കളിച്ച ആ പാവം അശ്വിന്‍ അല്ല ഇത്. സ്വന്തം ആയി ധീരമായി തീരുമാനം എടുത്ത് ടീമിനെ വിജയിപ്പിക്കുന ക്യാപ്റ്റന്‍ അശ്വിന്‍ ആണത്രെ ഇത്!

കലിപ്പ് തീര്‍ക്കല്‍

കലിപ്പ് തീര്‍ക്കല്‍

വെറും പാഴ് എന്നൊക്കെ പറഞ്ഞ് പിടിച്ച് പുറത്താക്കിയ ആര്‍സിബിക്കാരോട് ഇപ്പോള്‍ ഗെയ്ല്‍ ചോദിക്കുന്നത് ഇങ്ങനെ ആണത്രെ... ചെന്നൈയ്‌ക്കെതിരെ 63, ഹൈദരാബാദിനെതിരെ 104 നോട്ട് ഔട്ട്!

എന്തൊരു കൂള്‍

എന്തൊരു കൂള്‍

സിക്‌സ് മാത്രം അടിക്കാന്‍ താത്പര്യം ഉള്ള ക്രിസ് ഗെയ്ല്‍ ഇടയ്‌ക്കൊക്കെ സിംഗിളിന് വേണ്ടി ഓടും. അങ്ങനെ പറയാന്‍ പറ്റില്ല, നടക്കും... അത് കാണുമ്പോള്‍ ആരാധകര്‍ക്ക് നെഞ്ചില്‍ ഒരു പിടപ്പാണ്. എങ്ങാനും റണ്‍ ഔട്ട് ആയാലോ!

ചെണ്ട ബൗളേഴ്‌സ്

ചെണ്ട ബൗളേഴ്‌സ്

വിരാട് കോലിയുടെ ടീമില്‍ എത്തിയാല്‍ പിന്നെ ബൗളേഴ്‌സ് എല്ലാം ചെണ്ട പോലെ ആകും. ആര്‍ക്കും വന്ന് കൊട്ടാം എന്ന അവസ്ഥ. ആകെ കൂടി ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഉണ്ടായിരിന്നത് മക്കല്ലം ആയിരുന്നു. അങ്ങേരാണെങ്കില്‍ ഫോമാകുന്നും ഇല്ല!

വോ... വേണ്ട

വോ... വേണ്ട

ഗെയ്‌ലിന്റെ ഇപ്പോഴത്തെ പ്രകടനം കാണുമ്പോള്‍ വിരാട് കോലിക്ക് ചെറിയ ഒരു ആഗ്രഹം ഒക്കെ ഉണ്ട്. വേണമെങ്കില്‍ തിരിച്ച് വിളിക്കാമെന്ന്... പക്ഷേ ഗെയ്‌ലിന് കൂടി താത്പര്യം തോന്നണ്ടേ!

അതാണല്ലോ ശീലം!

അതാണല്ലോ ശീലം!

തഴഞ്ഞവരും തള്ളിപ്പറഞ്ഞവരും... ഗെയ്‌ലിന് ഇതൊന്നും ഒരു പുത്തരിയല്ല. അവര്‍ക്കുള്ള മറുപടി വെടിക്കെട്ടായി കൊടുക്കുന്നതും പുത്തരയില്ല. അതാണല്ലോ ശീലം!

പൂരം കൊടിയേറെ

പൂരം കൊടിയേറെ

കേരളത്തിന്റെ അഭിമാനമായ തൃശൂര്‍ പൂരത്തിന് കൊടിയേറിയിട്ടുണ്ട്. ഐപിഎല്ലിനും അങ്ങനെ ഒരു പൂരത്തിനാണ് കഴിഞ്ഞ ദിവസം കൊടിയേറിയത്. അങ്ങ് മൊഹാലിയില്‍ ആയിരുന്നു എന്ന് മാത്രം!

ഇപ്പോ കാണിച്ച് തരാ...

ഇപ്പോ കാണിച്ച് തരാ...

സണ്‍റൈസേഴ്‌സിന് ഒരു പ്രത്യേകതയുണ്ട്. അവര്‍ 150 ന് മുകളില്‍ റണ്‍സ് എടുക്കാറില്ല, എതിര്‍ ടീമിനെ കൊണ്ട് എടുപ്പിക്കാറും ഇല്ല. അതൊന്നും പക്ഷേ, ഗെയ്‌ലിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ!

എല്ലാം മാറ്റിയിട്ടുണ്ട്

എല്ലാം മാറ്റിയിട്ടുണ്ട്

ഓടാന്‍ മടിയാണെന്ന് കരുതി സിംഗിള്‍ എടുക്കാതിരിക്കരുത് എന്നാണത്രെ പ്രീതി സിന്റ ഗെയ്‌ലിനെ ഉപദേശിച്ചത്. മടിയൊക്കെ മാറ്റം എന്ന്. പക്ഷേ മാറ്റാം എന്ന് ഉദ്ദേശിച്ചത് സിംഗിള്‍ എടുക്കലും ഫോര്‍ അടിക്കലും മാറ്റാം എന്നായിരുന്നത്രെ, ഓണ്‍ലി സിക്‌സ്!

ഒന്നാംകിട ബൗളര്‍!!!

ഒന്നാംകിട ബൗളര്‍!!!

ഗെയ്‌ലിന്റെ അടി കിട്ടാത്തവര്‍ കുറവായിരിക്കും. അതിന്റെ പേരില്‍ കൂട്ടുകൂടാന്‍ ഒന്നും ലോകോത്തര ബൗളറെ കിട്ടില്ല... ആരാണ് ആ ബൗളര്‍? നമ്മുടെ റാഷിദ് ഖാന്‍ തന്നെ!

ഇതൊക്കെ ഒരു റീസണാ...

ഇതൊക്കെ ഒരു റീസണാ...

എന്തിനാണ് ഇങ്ങനെ അടിക്കുന്നത് എന്നാണത്രെ കളി കഴിഞ്ഞ് റാഷിദ് ഖാന്‍ ചോദിച്ചത്. ആദ്യം ലേലത്തില്‍ വച്ചപ്പോള്‍ ആരും ടീമില്‍ എടുത്തില്ലെന്ന്... അതിന്റെ ദേഷ്യം തീര്‍ക്കാന്‍ ആണത്രെ!

അശ്വിന് ഉള്ളത് വഴിയേ....

അശ്വിന് ഉള്ളത് വഴിയേ....

ആര്‍സിബിക്കുള്ള മറുപടിയായിരുന്നു ആ ഇടിവെട്ട് ബാറ്റിങ്. തലയ്ക്ക നേരെ പന്തെറിഞ്ഞതിനാണ് റാഷിദ് ഖാന് കൊടുത്തത്... അശ്വിന്‍ ക്യാപ്റ്റന്‍ ആണല്ലോ... എന്തായാലും ആദ്യത്തെ രണ്ട് മത്സരത്തില്‍ ഇറക്കാതിരുന്നതിനുള്ളത് പിന്നെ കൊടുക്കും!

രണ്ട് തരം

രണ്ട് തരം

ഐപിഎല്ലിലെ സിക്‌സറുകള്‍ ഇനി രണ്ടായി തിരിക്കണമത്രെ... ഒന്ന് ഗെയ്ല്‍ അടിക്കുന്ന സിക്‌സറുകള്‍, പിന്നെ മറ്റുള്ളവര്‍ അടിക്കുന്നത്! എന്തായാലും ധോണി പറയുന്നത് കൂറ്റന്‍ സിക്‌സറിന് എട്ട് റണ്‍സ് കൊടുക്കണം എന്നാണല്ലോ!

ആളുകള്‍ വിളിക്കുന്നത്

ആളുകള്‍ വിളിക്കുന്നത്

ശരിക്കും ഉള്ള പേര് ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്ല്‍ എന്നാണ്. എന്നാല്‍ ലോകം ഇപ്പോള്‍ വിളിക്കുന്നത് യൂണിവേഴ്‌സല്‍ ബോസ് എന്നാണ്!

ക്രിസ് ഗെയ്‌ലിനെ ചൊറിഞ്ഞതാ...

ക്രിസ് ഗെയ്‌ലിനെ ചൊറിഞ്ഞതാ...

വേള്‍ഡ് ബെസ്റ്റ് ടി 20 ബൗളര്‍ക്ക് എന്ത് പറ്റി എന്ന് ചോദിച്ചാല്‍ എന്ത് പറയണം... ക്രിസ് ഗെയ്‌ലിനെ ഒന്ന് ചൊറിഞ്ഞതാണെന്ന് പറഞ്ഞാല്‍ മതിയത്രെ!

നിങ്ങള്‍ക്കുള്ള പണി!!!

നിങ്ങള്‍ക്കുള്ള പണി!!!

ഗെയ്ല്‍ മാത്രമല്ല, രാഹുലും ഉണ്ട്. രണ്ട് പേരേയും ബാംഗ്ലൂര്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതല്ലേ... ഇപ്പോഴാണെങ്കില്‍ രണ്ട് പേരും കിടിലന്‍ ഫോമും! ബാംഗ്ലൂര്‍ ടീമിനുള്ള പണി പിന്നെ കൊടുക്കും!

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

ധോണിക്കിട്ട് സഞ്ജുമോന്റെ ഇടിവെട്ട് വെടിക്കെട്ട്!!! വിഷു കഴിഞ്ഞിട്ടും പടക്കംപൊട്ടിച്ച് ട്രോളുകള്‍...

English summary
IPL 2018: Social Media trolls mocking RCB for not taking Chris Gayle this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X