കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവത്തിന്റെ പോരാളികൾക്ക് ഓടാൻ കണ്ടം റെഡി! സഞ്ജുവിന് പിന്നേം യോഗമില്ല; ഹിറ്റ്മാന് കിടുക്കാച്ചി ട്രോൾ

  • By Desk
Google Oneindia Malayalam News

ദൈവം എന്ന് പറഞ്ഞാല്‍ ക്രിക്കറ്റില്‍ ആണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം ആണല്ലോ... സച്ചിന്റെ ടീം ആണല്ലോ മുംബൈ ഇന്ത്യന്‍സ്! അപ്പോള്‍ പിന്നെ അവര്‍ ദൈവത്തിന്റെ പോരാളികള്‍ കൂടി ആകുമല്ലോ!!

ദൈവത്തിന്റെ പോരാളികള്‍ തോറ്റിട്ടേ തുടങ്ങാറുള്ളൂ എന്നാണ് ആദ്യമൊക്കെ പറഞ്ഞിരുന്നത്. തോല്‍ക്കുന്നതാണ് തങ്ങളുടെ രാശി എന്ന് വരെ പറഞ്ഞു. തോറ്റാലും കപ്പുറപ്പാണെന്ന് വരെ പറഞ്ഞ് നോക്കി. ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയും തോറ്റു!

ഹിറ്റ്മാന്‍, ഹിറ്റ്മാന്‍ എന്ന് കേട്ടിട്ടുണ്ടോ... അങ്ങനെ ഒരാളുണ്ട്... പേര് പറയില്ല. ഹിറ്റൊന്നും അങ്ങനെ കാണാന്‍ പറ്റുന്നില്ല എന്നേ ഉള്ളു! മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കാന്‍ മികച്ച പ്രകടനം പുറത്തെടുത്തത് നമ്മുടെ സഞ്ജു സാംസണ്‍ ആയിരുന്നു. ടോസ് സ്‌കോററുടെ ഓറഞ്ച് തൊപ്പിയും തലയിലുണ്ട്. പക്ഷേ, ഗതി അധോഗതി തന്നെ ആകുമോ എന്നാണ് ട്രോളന്‍മാരുടെ സംശയം!

സഞ്ജു പ്രതീക്ഷിക്കണ്ട

സഞ്ജു പ്രതീക്ഷിക്കണ്ട

മൂന്ന് കളികളില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍. മികച്ച പ്രകടനം ആണ്. കഴിഞ്ഞ കളിയില്‍ 92 റണ്‍സ് ഒക്കെ എടുത്തു. എന്തായാലും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ചാന്‍സ് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന്!

കോഴക്കളി

കോഴക്കളി

അങ്ങനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കളി കൂടി ജയിച്ചു. ഹൈദരാബാദ് സണ്‍റസേഴ്‌സിനെതിരെ ആയിരുന്നു ജയം. അങ്ങനെ വരുമ്പോള്‍ പിന്നെ കോഴക്കഥ പറയാതെ വേറെ നിവൃത്തിയില്ലല്ലോ... ഹേറ്റേഴ്‌സ് അത്രയധികം ഉണ്ട്!

അത് ശരിയാണ്

അത് ശരിയാണ്

സംഗതി ശരിയാണ്... കളി ഒടുക്കത്തെ ആവേശം തന്നെ ആയിരുന്നു. രോഹിത് ശര്‍മ ഡക്ക് ആയെങ്കിലെന്താ, അവസാനം വരെ പൊരിതിയില്ലേ.... ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത് എങ്കിലും!

സ്റ്റില്‍ ലവ്വോ?

സ്റ്റില്‍ ലവ്വോ?

അഞ്ച് കളികളാണ് ഈ സീസണില്‍ ആകെ കളിച്ചത്. അതില്‍ നാലെണ്ണത്തിലും തോറ്റു. ജയിച്ചത് ആകെ ഒറ്റ കളിയില്‍... എന്നാലെന്താ, ഫാന്‍സിന് ഒരു പ്രശ്‌നവും ഇല്ല. ഇപ്പോഴും ഒടുക്കത്തെ സപ്പോര്‍ട്ടാണ്!

തള്ളി സ്റ്റാര്‍ട്ടാക്കിയെന്ന്

തള്ളി സ്റ്റാര്‍ട്ടാക്കിയെന്ന്

കളിയില്‍ ആര് ജയിക്കും എന്ന് അവസാനം വരെ ഒരു എത്തും പിടിയും ഇല്ലാത്ത അവസ്ഥ തന്നെ ആയിരുന്നു. പിടിച്ചു നില്‍ക്കാന്‍ കിട്ടിയ പിടിവള്ളിയല്ലേ... തള്ളിത്തള്ളി മുംബൈ ഫാന്‍സ് സ്റ്റാര്‍ട്ട് ആക്കിയിട്ടുണ്ട്. ഇനിയെങ്കിലും വഴിയില്‍ നില്‍ക്കാതിരുന്നാല്‍ മതിയായിരുന്നു!

തള്ളാന്‍ മാത്രം

തള്ളാന്‍ മാത്രം

അങ്ങനെ അഞ്ച് കളി കളിച്ചതില്‍ നാലാമത്തേതിലും പൊട്ടി. പക്ഷേ, മുംബൈ ഇന്ത്യന്‍സിനെ കുറ്റം പറയാന്‍ പറ്റുമോ... അവര്‍ക്ക് തള്ളാന്‍ മാത്രമ്ല്‌ലോ അറിയൂ, കളി ജയിക്കാന്‍ അറിയില്ലല്ലോ!

ഒന്ന് ജയിച്ച് വരുവാരുന്നു!!!

ഒന്ന് ജയിച്ച് വരുവാരുന്നു!!!

സംഗതി മൂന്ന് കളി തോറ്റ് ഒരു കളിയില്‍ കിടിലന്‍ ജയം ഒക്കെ നേടി ആവേശത്തില്‍ ഇങ്ങനെ വരികയായിരുന്നു. അഞ്ചാമത്തെ കളി ഇപ്പോള്‍ ജയിക്കും എന്നും വിചാരിക്കുമ്പോള്‍ അല്ലേ ഇങ്ങനെ ഒരു പണി കിട്ടിയത്!

ചെന്നൈ താരങ്ങള്‍

ചെന്നൈ താരങ്ങള്‍

കഴിഞ്ഞ ദിവസത്തെ കളിയില്‍ ചെന്നൈയുടെ പ്രകടനം ആയിരുന്നു കിടുക്കന്‍ പ്രകടനം. പത്ത് ഓവറില്‍ 54 റണ്‍സിന് രണ്ട് വിക്കറ്റ് പോയി തകര്‍ന്ന് കിടക്കുകയായിരുന്നു, അവസാനം 20 ഓവര്‍ എത്തിയപ്പോള്‍ മൂന്ന് വിക്കറ്റിന് 182 ... ചെന്നൈ ഇങ്ങനെയൊക്കെ ആണ്!

അഹങ്കാരം മാറിക്കിട്ടി

അഹങ്കാരം മാറിക്കിട്ടി

മികച്ച ബൗളിങ് പുറത്തെടുത്ത് അഹങ്കാരത്തോടെ നില്‍ക്കുകയായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. പക്ഷേ, അവസാനം ആ കൃഷ്ണപ്പ ഗൗതം എടുത്തുടുത്തുകളഞ്ഞില്ലേ... ഇനി ആ അഹങ്കാരം ഉണ്ടാവില്ലായിരിക്കും!

ഡബിള്‍ ഹിറ്റ്മാന്‍!

ഡബിള്‍ ഹിറ്റ്മാന്‍!

ഹിറ്റ്മാന്‍ ഇപ്പോള്‍ ഡബിള്‍ സെഞ്ച്വറി അടിക്കും എന്നൊക്കെയായിരുന്നു തള്ള്. ആ സൂര്യകുമാര്‍ യാദവ് ഔട്ട് ആയപ്പോള്‍ ബാറ്റിങ്ങിന് ഇറങ്ങിയതാണ്... തിരിച്ച് ഡ്രസ്സിങ് റൂമില്‍ എത്തുമ്പോഴേക്കും കക്ഷി അവിടേയ്ക്ക് എത്തിയിരുന്നു. ഡബിളാണത്രെ, ഡബിള്‍!

ഒടുക്കത്തെ ട്രോള്‍!

ഒടുക്കത്തെ ട്രോള്‍!

ക്രിക്കറ്റുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ പോലും ഇപ്പോള്‍ ഹിറ്റ്മാന് രോഹിത് ശര്‍മയെ ട്രോളിക്കൊണ്ടിരിക്കുകയാണ്. വെറും 200 റണ്‍സിനാണത്രെ ഡബിള്‍ സെഞ്ച്വറി നഷ്ടമായത്! ഡക്ക് എന്ന് പറഞ്ഞാല്‍ ഒരുമാതിരി കുട്ടനാടന്‍ ഡക്ക് ആയിപ്പോയി!

ലക്ഷത്തില്‍ ഒന്ന് എന്ന് പറഞ്ഞിട്ട്

ലക്ഷത്തില്‍ ഒന്ന് എന്ന് പറഞ്ഞിട്ട്

ഗൗതമിനെ പോലെ ലക്ഷത്തില്‍ ഒന്നേ കാണൂ എന്നാണത്രെ ഇപ്പോള്‍ ഹേറ്റേഴ്‌സ് ഒക്കെ പറയുന്നത്. ഇതിപ്പോള്‍ ലക്ഷത്തില്‍ ഒന്നേ ഉള്ളൂ എന്ന് പറഞ്ഞിട്ട് ഒരു പത്ത് അമ്പത് എണ്ണം ആയല്ലോ!

 ഇവന്‍ ആരാ...

ഇവന്‍ ആരാ...

വിജയം ഇങ്ങ് കൈപ്പിടിയില്‍ എത്തി എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നല്ലോ മുംബൈ ഇന്ത്യന്‍, പാണ്ഡ്യയും രോഹിതും ബുംമ്രയും ഒക്കെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴല്ലേ ആ ഗൗതം ഇറങ്ങിയത്... അപ്പോള്‍ പിന്നെ എന്തും വിളിച്ച് പോകും!

ഓറഞ്ച് ക്യാപ്പ്!

ഓറഞ്ച് ക്യാപ്പ്!

സീസണില്‍ ഏറ്റവും അധികം റണ്‍സ് എടുക്കുന്ന ആളുടെ തലയില്‍ ആണ് ഓറഞ്ച് ക്യാപ്പ് ഇരിക്കുക. ഇപ്പോള്‍ തന്നെ രണ്ട് മൂന്ന് തലകള്‍ മാറിമറിഞ്ഞിട്ടാണ് സഞ്ജുവിന്റെ തലയില്‍ എത്തിയത്. രണ്ട് ദിവസത്തില്‍ കൂടുതല്‍ അത് ആരുടേയും തലയില്‍ ഇരിക്കില്ലത്രെ!

കൂടെ കൂട്ടണ്ടെന്ന്!

കൂടെ കൂട്ടണ്ടെന്ന്!

മുംബൈയേക്കാള്‍ കഷ്ടമാണ് ദില്ലിയുടെ സ്ഥിതി. പോയന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ്. മുംബൈ ഇങ്ങനെ തോല്‍ക്കുന്നതാണത്രെ അവര്‍ക്കുള്ള ആശ്വാസം. പക്ഷേ ദില്ലിയെ പോലെ ആണോ മുംബൈ... കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരല്ലിയോ!!!

അവര്‍ക്കില്ലാത്ത വിഷമം

അവര്‍ക്കില്ലാത്ത വിഷമം

ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് തോറ്റതില്‍ ദു:ഖം കൂടുതല്‍ മുംബൈ ഇന്ത്യന്‍സിനാണത്രെ... ഏത്, നാല് കളിയില്‍ തോറ്റ മുംബൈ ഇന്ത്യന്‍സിന്! കളിക്കുന്നത് എന്തായാലും ഐപിഎല്‍ തന്നെ ആണല്ലോ അല്ലേ!

മല്ലൂസ് ഹാപ്പി

മല്ലൂസ് ഹാപ്പി

സംഗതി മുെബൈ ഇന്ത്യന്‍സ് ഫാന്‍ ആണെങ്കിലും, മലയാളികളായ ഫാന്‍സിന് കഴിഞ്ഞ ദിവസം അത്രയ്ക്ക് വിഷമം ഒന്നും തോന്നിക്കാണില്ല. കാരണം സഞ്ജു ആയിരുന്നല്ലോ രാജസ്ഥാന്റെ ടോപ് സ്‌കോറര്‍, മാത്രമല്ല ഓറഞ്ച് ക്യാപ്പും കിട്ടിയിട്ടുണ്ട്!

ഫിനിഷറോ.. ചിരിപ്പിക്കരുത്

ഫിനിഷറോ.. ചിരിപ്പിക്കരുത്

ലോകത്തിലെ നമ്പര്‍ വണ്‍ ഫിനിഷന്‍ ധോണിയാണ് എന്നല്ലേ പറയുന്നത്... പക്ഷേ, അത് കേട്ടാല്‍ രഹാനേയും സഞ്ജു സാംസണും, സ്റ്റോക്‌സും ആര്‍ച്ചറും ഗൗതമും ഒക്കെ ഇപ്പോള്‍ ചിരി അടക്കാന്‍ പാടുപെടും. എത്രയെത്ര മികച്ച ഫിനിഷര്‍മാര്‍!

എങ്ങനെ മുഖത്ത് നോക്കും!

എങ്ങനെ മുഖത്ത് നോക്കും!

വിരാട് കോലിയ്ക്കായിരുന്നു ഓറഞ്ച് ക്യാപ്പ് ഇത്രയപം നാള്‍. അത് തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യും. പക്ഷേ, പാവം ഹിറ്റ്മാന്റെ ഭാര്യ... ഇനി എങ്ങനെ ആ അനുഷ്‌കയുടെ മുഖത്ത് നോക്കും!

തീരെ പ്രതീക്ഷിച്ചില്ല!

തീരെ പ്രതീക്ഷിച്ചില്ല!

എന്തുമാതിരി വെല്ലുവിളിയായിരുന്നു. ജയിച്ചുകാണിക്കാന്‍ ഒക്കെ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. അതിപ്പോള്‍ ഈ ചെറിയ പയ്യന്‍ വന്ന് ഇങ്ങനെ ഒരു ഫിനിഷിങ് പ്രകടനം നടത്തുമെന്ന് ജന്മത്തില്‍ പ്രതീക്ഷിച്ച് കാണില്ല!

കഴിഞ്ഞ തവണ...

കഴിഞ്ഞ തവണ...

സംഗതി ഇപ്പോള്‍ നാല് കളി തോറ്റു എന്നതൊക്കെ ശരിയാണ്. കഴിഞ്ഞ തവണ കപ്പ് എടുത്ത ടീം ആണ്. അന്ന് എത്ര തവണ തോറ്റു എന്നറിയാമോ... അഞ്ച് കളികള്‍!

കണ്ടംവഴി...

കണ്ടംവഴി...

നാല് കളികള്‍ തോറ്റ മുംബൈ ഇന്ത്യന്‍സിന് ഇനിയിപ്പോള്‍ കണ്ടംവഴി ഓടുക മാത്രമേ രക്ഷയുള്ളൂ... അല്ലെങ്കില്‍ തന്നെ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. കുറച്ച് കണ്ടങ്ങളെങ്കിലും ബാക്കിവയ്ക്കുമോ എന്നാണ് ചോദ്യം.

വല്ലാത്ത ഇടപെടലായിപ്പോയി

വല്ലാത്ത ഇടപെടലായിപ്പോയി

ഇപ്പോള്‍ ജയിക്കും എന്ന് വിചാരിച്ച് ഇരുന്നപ്പോള്‍ നടുവില്‍ ഇങ്ങനെ ഒരുത്തന്‍ കയറി വന്ന് വെടിക്കെട്ട് നടത്തുന്നത് എന്തൊരു ദ്രാവിഡ് ആണെന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്!

ബോണ്ട ടീമിന്റെ കിളി പറന്നു!!! ഗെയ്‌ലാടി കടവത്ത് സൺ റൈസേഴ്‌സിന്റെ അസ്തമയം... ഐപിഎൽ കിടിലോസ്കി ട്രോൾ!ബോണ്ട ടീമിന്റെ കിളി പറന്നു!!! ഗെയ്‌ലാടി കടവത്ത് സൺ റൈസേഴ്‌സിന്റെ അസ്തമയം... ഐപിഎൽ കിടിലോസ്കി ട്രോൾ!

ധോണിക്കിട്ട് സഞ്ജുമോന്റെ ഇടിവെട്ട് വെടിക്കെട്ട്!!! വിഷു കഴിഞ്ഞിട്ടും പടക്കംപൊട്ടിച്ച് ട്രോളുകള്‍...ധോണിക്കിട്ട് സഞ്ജുമോന്റെ ഇടിവെട്ട് വെടിക്കെട്ട്!!! വിഷു കഴിഞ്ഞിട്ടും പടക്കംപൊട്ടിച്ച് ട്രോളുകള്‍...

English summary
IPL 2018: Social Media trolls mocking Mumbia Indians and Rahit Sharma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X