കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിൽസേയ്ക്ക് പണികൊടുക്കാൻ തോറ്റുകൊടുത്ത പാണ്ടികൾ! ജോസേട്ടൻ മുത്താണ്!! ധോണിപ്പടയ്ക്ക് കിടിലോസ്കി ട്രോൾ

  • By Desk
Google Oneindia Malayalam News

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തള്ളല്‍ നടത്തുന്ന ആരാധകര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആണോ ആതോ മുംബൈ ഇന്ത്യന്‍സിന്റെ ആണോ എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. ചെന്നൈ കളിച്ചാലും മുംബൈ കളിച്ചാലും ട്രോളുകളുമായി രണ്ട് ആരാധകും രംഗത്തുണ്ടാവും.

ഇതില്‍ ഏതെങ്കിലും ഒരു ടീം ആണ് തോല്‍ക്കുന്നതെങ്കില്‍ പിന്നെ പറയുകയും വേണ്ട. പരസ്പരം തള്ളിത്തള്ളി സോഷ്യല്‍ മീഡിയ ട്രോളുകളാല്‍ നിറയും.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയം ഏറ്റുവാങ്ങിയപ്പോഴും ഇത് തന്നെ സ്ഥിതി. മുംബൈ പ്ലേ ഓഫിലെത്താന്‍ ചെന്നൈ തോറ്റു കൊടുത്തതാണെന്നാണ് ഒരു പക്ഷം. അതല്ല, ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കോടി രൂപ കിട്ടാന്‍ വേണ്ടി തോറ്റുകൊടുത്തു എന്ന് വേറൊരുപക്ഷം. എന്തായാലും ധോണിപ്പട തോറ്റുതൊപ്പിയിട്ടു എന്നതാണ് സത്യം!! അതിനിടയില്‍ ജോസ് ബ്ടലറുടെ പ്രകടനം ആരും കാണാതെ പോയിട്ടില്ല എന്നതും മറക്കരുത്!

ഓപ്പണറാക്കിയപ്പോള്‍

ഓപ്പണറാക്കിയപ്പോള്‍

ആദ്യ കളികളില്‍ ഒന്നിലും ജോസ് ബട്‌ലറെ ഓപ്പണര്‍ ആക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തയ്യാറായ്രുന്നില്ല. എന്നാല്‍ ഓപ്പണിങ് ഇറക്കിയപ്പോഴുള്ള സ്ഥിതി നോക്കൂ!

ചുണയുള്ള ബോളേഴ്‌സ് ഉണ്ടോ

ചുണയുള്ള ബോളേഴ്‌സ് ഉണ്ടോ

കളി കളിഞ്ഞപ്പോള്‍ ജോസ് ബട്‌ലര്‍ ധോണിയോട് പറഞ്ഞത് ഇങ്ങനെ ആണത്രെ.. ഇനിയും ചുണയുള്ള ബൗളേഴ്‌സ് ഉണ്ടെങ്കില്‍ അയക്കാന്‍!

സേവാഗേട്ടന്‍ അനുഗ്രഹിക്കണം!!!

സേവാഗേട്ടന്‍ അനുഗ്രഹിക്കണം!!!

ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ദ്ധ സെഞ്ച്വറികള്‍ അടിച്ച റെക്കോര്‍ഡ് വിരേന്ദ്ര സെവാഗിന്റെ പേരിലാണ്. ബട്‌ലര്‍ ആണെങ്കില്‍ ഇപ്പോ തന്നെ നാലെണ്ണം ആയിട്ടുണ്ട്. ഇനി സെവാഗിന്റെ അനുഗ്രഹം കൂടി കിട്ടിയിട്ട് അടുത്ത ഫിഫ്റ്റി അടിച്ചാല്‍ മതി!

റെസ്റ്റെടുക്കാന്‍ സമ്മതിക്കില്ലല്ലേ!

റെസ്റ്റെടുക്കാന്‍ സമ്മതിക്കില്ലല്ലേ!

ഈ കളികൂടി ജയിച്ചാല്‍ പിന്നെ സുഖമായി പ്ലേ ഓഫില്‍ എത്തി റെസ്റ്റ് എടുക്കാം എന്നും വിചാരിച്ച് ഇറങ്ങിയതായിരുന്നു ചെന്നൈ... പക്ഷേ, രാജസ്ഥാന്‍ റോയല്‍സ് സമ്മതിക്കണ്ടേ!

കോടീശ്വരനായിരുന്നു

കോടീശ്വരനായിരുന്നു

വലിയ ടീം എന്നൊക്കെ പറഞ്ഞ് കോടീശ്വരനെ പോലെ നടക്കുകയായിരുന്നു ധോണി. അപ്പോഴല്ലേ ഈ ബട്‌ലര്‍ വന്ന് പാപ്പരാക്കിക്കളഞ്ഞത്!

ബിന്നിച്ചായന്‍ വക!!!

ബിന്നിച്ചായന്‍ വക!!!

രാജസ്ഥാന്‍ സത്യത്തില്‍ ജയിച്ചത് എങ്ങനെയാണ്? ബട്‌ലറിന്റെ കിടിലന്‍ പെര്‍ഫോമന്‍സുകൊണ്ടാണ് എന്നൊന്നും പറഞ്ഞേക്കരുത്. അവസാന ഓവറുകളില്‍ ബിന്നിച്ചായന്‍ വന്ന് മിന്നിച്ചത് അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ എന്ന്!

ആഘോഷം മുംബൈയ്ക്ക്

ആഘോഷം മുംബൈയ്ക്ക്

സ്വന്തം ടീം തോറ്റാലും വേണ്ടില്ല, ചെന്നൈ ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നത് ആരായിരിക്കും? മറ്റാരും അല്ല, അത് മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ മാത്രം ആയിരിക്കും!

എന്താ കുഴപ്പം!!!

എന്താ കുഴപ്പം!!!

മുംബൈ പ്ലേ ഓഫില്‍ കയറാതിരിക്കാന്‍ വേണ്ടി ചെന്നൈ മനപ്പൂര്‍വ്വം തോറ്റുകൊടുത്തതാണെന്നാണ് ഫാന്‍സ് പറയുന്നത്. അല്ലെങ്കില്‍ തന്നെ മുംബൈ പ്ലേ ഓഫില്‍ എത്തിയാല്‍ ചെന്നൈയ്ക്ക് എന്താ കുഴപ്പം!

ചതിച്ചതാണെന്ന്

ചതിച്ചതാണെന്ന്

തങ്ങള്‍ തോറ്റാലും വേണ്ടില്ല, മുംബൈ പ്ലേ ഓഫില്‍ എത്തരുത് എന്ന് ആഗ്രഹിക്കുന്നത് ചെന്നൈ ഫാന്‍സ് ആയിരിക്കും. അപ്പോള്‍ പിന്നെ ഈ ന്യായീകരണം വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

ഏതൊക്കെ ആശ്വാസം?

ഏതൊക്കെ ആശ്വാസം?

രാജസ്ഥാന്‍ ജയിക്കുമ്പോള്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യത കുറയുമല്ലോ എന്നതാണ് ചെന്നൈയുടെ ഒരു ആശ്വാസം. ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള കളി ആയതുകൊണ്ട് തോറ്റുകൊടുത്തു എന്നത് വേറെ ഒരു ആശ്വാസം!

മുംബൈ എന്തിന് പേടിക്കണം

മുംബൈ എന്തിന് പേടിക്കണം

രാജസ്ഥാന്‍ റോയല്‍സും മുംബൈയും പോയന്റ് നിലയില്‍ സമമാണ്. പക്ഷേ, റണ്‍റേറ്റ് നോക്കുമ്പോള്‍ മുംബൈ ആണ് മുന്നില്‍. അപ്പോള്‍ പിന്നെ രാജസ്ഥാന്‍ ജയിച്ചതിന് മുംബൈ എന്തിന് പേടിക്കണം.... എന്നലും ചെന്നൈ തോറ്റത് മുംബൈയെ പ്ലേ ഓഫില്‍ കയറ്റാതിരിക്കാനാണത്രെ!

ആരാ ഈ ചോപ്ര?

ആരാ ഈ ചോപ്ര?

കളിയിങ്ങനെ അവസാന ഓവറുകളില്‍ മുറുകി നില്‍ക്കുകയായിരുന്നല്ലോ... അപ്പോഴല്ലേ ആ പ്രശാന്ത് ചോപ്ര ഇറങ്ങി രണ്ട് ഫോറും അടിച്ച് ഔട്ട് ആയി പോയത്... ധോണി തന്നെ ഞെട്ടിപ്പോയി!

എന്തും പറയാം...

എന്തും പറയാം...

തോറ്റുകഴിഞ്ഞാല്‍ പിന്നെ എന്തും പറയാമല്ലോ... മുംബൈ പ്ലേ ഓഫില്‍ എത്താതിരിക്കാന്‍ വേണ്ടി തോറ്റതാണെന്ന് പറയാം, ക്യാന്‍സര്‍ രോഗികള്‍ക്ക് പൈസ കിട്ടാന്‍ വേണ്ടി തോറ്റുകൊടുത്തതാണെന്നും പറയാം!

ക്യാച്ച് ഒക്കെ വിടുമോ!

ക്യാച്ച് ഒക്കെ വിടുമോ!

ധോണിയെ തല എന്നൊക്കെ അല്ലേ വിളിക്കുന്നത. ഭയങ്കര വിക്കറ്റ് കീപ്പറും ആണ്. പക്ഷേ, കളിയുടെ നിര്‍ണായക നിമിഷത്തില്‍ കൂടുതല്‍ ത്രില്‍ അടിപ്പിക്കാന്‍ വേണ്ടി ക്യാച്ച് ഒക്കെ വിട്ടുകളയും!

എന്തൊരു സമാധാനം

എന്തൊരു സമാധാനം

കളി തോറ്റപ്പോള്‍ ചെന്നൈ ഫാന്‍സിന്റെ കരച്ചില്‍ സഹിക്കാന്‍ പറ്റില്ലായിരുന്നു. മുംബൈയുടെ പ്ലേ ഓഫ് സാധ്യത കുറഞ്ഞു എന്ന് കേട്ടപ്പോള്‍ എന്തൊരു സമാധാനം. ഫാന്‍സ് ആകുമ്പോള്‍ ഇങ്ങനെ തന്നെ വേണം!

ജോസേട്ടന്‍...

ജോസേട്ടന്‍...

സഞ്ജു സാംസണെ റണ്‍ ഔട്ട് ആക്കിയത് ബട്‌ലര്‍ ആയിരുന്നു. എന്നാലും കളി ഫിനിഷ് ചെയ്ത് കണക്ക് തീര്‍ത്തു. ജോസേട്ടന്‍ സൂപ്പറല്ലേ!

മല്ലൂസിന്റെ കാര്യം

മല്ലൂസിന്റെ കാര്യം

സത്യത്തില്‍ ജോസ് ബട്‌ലര്‍ എന്നാണ് പേര്. പക്ഷേ, കണ്ടി മല്ലൂസ് വിളിക്കുന്നത് കേട്ടോ... ജോസേട്ടന്‍ എന്ന്. ഇഷ്ടപ്പെട്ടാല്‍ പിന്നെ മല്ലൂസ് എന്തും വിളിക്കും എന്ന സ്ഥിതിയായിട്ടുണ്ട്.

ബിന്നിച്ചായന്‍ ഫാന്‍സ്!

ബിന്നിച്ചായന്‍ ഫാന്‍സ്!

സംഗതി ബിന്നിച്ചായന്‍ സ്ഥിരം ട്രോളിന്റെ ഇരയൊക്കെ ആണ്. എന്നാല്‍ കഴിഞ്ഞ കളിയില്‍ ഉണ്ടല്ലോ...17 ബോളില്‍ ഒരു സിക്‌സും ഫോറും അടക്കം 22 റണ്‍സാണ് എടുത്തത്. അപ്പോ പിന്നെ ബിന്നിച്ചായന്‍ മെസ് അല്ലേ!

അതാണ് ചെന്നൈ

അതാണ് ചെന്നൈ

ഇതും സത്യമാണ് കേട്ടോ... രാജസ്ഥാന്‍ ചെന്നൈയെ തോല്‍പിച്ചെങ്കിലും , ചെന്നൈയ്ക്ക് തോല്‍വി എന്നത് തന്നെ ആയിരുന്നു വാര്‍ത്ത. വേറെ ഏത് ടീമിന് കിട്ടും ഇത്രയും മൈലേജ്!

17-ാം ഓവര്‍ കഴിഞ്ഞപ്പോള്‍

17-ാം ഓവര്‍ കഴിഞ്ഞപ്പോള്‍

17-ാം ഓവര്‍ വരെ ചെന്നൈ ശക്തമായിരുന്നു. ജയിക്കും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം വിസില്‍ പോടാന്‍ വച്ചിരുന്നു വിസില്‍ അങ്ങ് വിഴുങ്ങിപ്പോയ സ്ഥിതിയായി!

ബിന്നിച്ചായന്‍ മാസ് ഡാ...

ബിന്നിച്ചായന്‍ മാസ് ഡാ...

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആയ ബ്രാവോയെ ആണ് ധോണി ബൗളിങ്ങിനിറക്കിയത്... പക്ഷേ, ആരുടെ മുന്നില്‍ ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം. എന്താ, ബിന്നിച്ചായന്‍ മാസ്സ് അല്ലേ!!!

കുലൂ... കിഷനാടാ! ഒന്നും തോന്നരുത്!!! ഇടിവെട്ടാക്കി ദില്‍സേ! അംബാനി പെരുങ്കോഴയെന്ന് പാണ്ടീസ്... ട്രോൾകുലൂ... കിഷനാടാ! ഒന്നും തോന്നരുത്!!! ഇടിവെട്ടാക്കി ദില്‍സേ! അംബാനി പെരുങ്കോഴയെന്ന് പാണ്ടീസ്... ട്രോൾ

അശ്വിനാണത്രെ അശ്വിൻ... ക്യാപ്റ്റനാണത്രെ ക്യാപ്റ്റൻ!!! രാഹുലാണെങ്കിൽ പ്വൊളിച്ച്! ഒടുക്കത്തെ ട്രോൾ... അശ്വിനാണത്രെ അശ്വിൻ... ക്യാപ്റ്റനാണത്രെ ക്യാപ്റ്റൻ!!! രാഹുലാണെങ്കിൽ പ്വൊളിച്ച്! ഒടുക്കത്തെ ട്രോൾ...

ശോഭാജിയെ വിടാതെ ട്രോളന്‍മാര്‍! വീണ്ടും അടപടലം ട്രോളുകള്‍... കുമ്മോജി വരെ കൈമാറി ഇടിവെട്ട് പൊങ്കാലശോഭാജിയെ വിടാതെ ട്രോളന്‍മാര്‍! വീണ്ടും അടപടലം ട്രോളുകള്‍... കുമ്മോജി വരെ കൈമാറി ഇടിവെട്ട് പൊങ്കാല

English summary
IPL 2018: Social Media trolls on Chennai Super Kings' defeat to Rajasthan Royals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X