കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിക്കിട്ട് സഞ്ജുമോന്റെ ഇടിവെട്ട് വെടിക്കെട്ട്!!! വിഷു കഴിഞ്ഞിട്ടും പടക്കംപൊട്ടിച്ച് ട്രോളുകള്‍...

Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും വലിയ ഫിനിഷര്‍ എന്നൊക്കെയാണ് മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് പറയുന്നത്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം, പഞ്ചാബുമായുള്ള മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയിട്ടും ഫിനിഷിങ് മാത്രം നടന്നില്ല. അങ്ങനെ ഈ ഐപിഎല്‍ സീസണിലെ ആദ്യത്തെ തോല്‍വി ധോണിയുടെ ചെന്നൈ ടീം ഏറ്റുവാങ്ങി.

സംഗതി എന്തായാലും കിടിലന്‍ മത്സരം ആയിരുന്നു. ധോണിയുടെ വെടിക്കെട്ടിന് മുമ്പ് മലയാളിയായ സഞ്ജു സാംസണ്‍ അതിലും വലിയ വെടിക്കെട്ട് നടത്തിയിരുന്നു. സെഞ്ച്വറി നഷ്ടപ്പെട്ടത് വെറും എട്ട് റണ്‍സിനും.

എന്തൊക്കെ ആയാലും സഞ്ജുവിന്റെ കാര്യം കഷ്ടമാണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. സഞ്ജു ഫോം ആയപ്പോള്‍ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ ധോണിയും ഫോം ആയില്ലേ... അല്ലെങ്കില്‍ തന്നെ മലയാളികളെ കണ്ടാല്‍ സെലക്ടര്‍മാര്‍ക്ക് ചതുര്‍ത്ഥിയാണത്രെ!

മോദിയെ വീഴ്ത്താന്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയിലെത്തി, രാഹുലുമായി കൈകോര്‍ത്തു!! പക്ഷേ നടന്നില്ല!മോദിയെ വീഴ്ത്താന്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയിലെത്തി, രാഹുലുമായി കൈകോര്‍ത്തു!! പക്ഷേ നടന്നില്ല!

ധോണി ഫാന്‍സ്

ധോണി ഫാന്‍സ്

കളി തോറ്റാല്‍ എന്താ.. ധോണി ഫാന്‍സിന്റെ തള്ളലിന് ഒരു കുറവും ഉണ്ടാവില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന് കിരീടം പിടിക്കാന്‍ ഈ ഒരൊറ്റ മൊതല്‍ മാത്രം മതിയത്രെ! കഴിഞ്ഞ കളിയില്‍ ധോണി വേഗം ഔട്ടായതില്‍ ആശ്വാസം കൊണ്ടവരാണ് കേട്ടോ ഇതെല്ലാം പറയുന്നത്!

കഷ്ടമായിപ്പോയി

കഷ്ടമായിപ്പോയി

ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഒന്ന് ഫിനിഷ് ചെയ്ത് വന്നതാ... അപ്പോഴേക്കും സംഗതി തീരുമാനമായില്ലേ... എന്ത് പറയാന്‍! പാവം ധോണിയും സിഎസ്‌കെയും!

ഓ പിന്നെ...

ഓ പിന്നെ...

ആരാധകര്‍ക്ക് എന്ത് വേണമെങ്കിലും തള്ളാമല്ലോ... കളി തോല്‍ക്കാന്‍ ഏതെങ്കിലും ടീം ആഗ്രഹിക്കുമോ? അതും സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കണ്ട പഞ്ചാബ് ടീം!

 ഈ ഗതിയായി

ഈ ഗതിയായി

45 പന്തിലാണ് സഞ്ജു സാംസണ്‍ 92 റണ്‍സ് എടുത്തത്. ഒരു രണ്ട് ബോളും കൂടി കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ സെഞ്ച്വറിയും അടിച്ചേനെ. എന്തായാലും സഞ്ജുവിന്റെ ബാറ്റിങ് കഴിഞ്ഞതോടെ ബോളിന്റെ ഗതി ഇങ്ങനെ ആയത്രെ!

ബെസ്റ്റ് ഫിനിഷര്‍

ബെസ്റ്റ് ഫിനിഷര്‍

അവസാനത്തെ ഓവറില്‍ നാല് ബോളില്‍ വെറും 11 റണ്‍സ് മാത്രം മതിയായിരുന്നു ചെന്നൈ ടീമിന് ജയിക്കാന്‍. ബാറ്റ് ചെയ്യുന്നതാകട്ടെ ബെസ്റ്റ് ഫിനിഷറും! പക്ഷേ പറഞ്ഞിട്ടെന്താ... അത് മാത്രം നടന്നില്ല!

ജയിക്കാന്‍ വേണ്ടി

ജയിക്കാന്‍ വേണ്ടി

സത്യത്തില്‍ ഏത് പഞ്ചാബ് ഫാനും ഒന്ന് ശരിക്കും ഞെട്ടിയിട്ടുണ്ടാവും. ധോണിയുടെ ഫോം കണ്ടാല്‍ ആരായാലും ഞെട്ടുമായിരുന്നു. അവസാനം ബെസ്റ്റ് ഫിനിഷര്‍ ആയി കളിയും കൊണ്ട് പോകാന്‍ഡ മാത്രം ഉണ്ടല്ലോ ധോണി!

അമ്പയര്‍ കോഴ

അമ്പയര്‍ കോഴ

കളി തോറ്റാല്‍ പിന്നെ പറഞ്ഞ് നില്‍ക്കണമല്ലോ... അപ്പോള്‍ പിന്നെ അവസാനത്തെ ഓവറില്‍ നാല് ബോള്‍ വൈഡ് ആയിരുന്നു എന്ന് പറയാം. പിന്നെ ഒരു രസത്തിന് അമ്പയര്‍ കോഴ ആയിരുന്നു എന്നൂടെ പറഞ്ഞാല്‍ ഒരു ആശ്വാസം കിട്ടും!

വിട്ടുകൊടുത്തതാണത്രെ!

വിട്ടുകൊടുത്തതാണത്രെ!

ഈ ചെന്നൈ ഫാന്‍സിന്റെ ഒരു ഔദാര്യം കണ്ടോ... പഞ്ചാബിനെതിരെ ടീം തോറ്റതല്ലത്രെ, യുവിയുടേയും അശ്വിന്റേയും ഒക്കെ ദയനീയ മുഖം കണ്ട് വിട്ട് കൊടുത്തതാണത്രെ! അപ്പോള്‍ പിന്നെ കൊല്‍ക്കത്തയും മുംബൈയും എല്ലാം ഇതുപോലെ വിട്ടുകൊടുത്തത് തന്നെ ആയിരിക്കും!

ഒരേഗതി

ഒരേഗതി

അവസാന ഓവറില്‍ തോല്‍ക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. അത് ഇപ്പോഴാണ് ചെന്നൈ ടീമിന് മനസ്സിലായത് എന്ന് തോന്നുന്നു. ആ മുംബൈ ഇന്ത്യന്‍സിനെ ഇങ്ങനെ തോല്‍പിച്ചപ്പോള്‍ ഒരു വിഷമവും ഉണ്ടായിരുന്നില്ല!

പുറം വേദനയുടെ കാരണം

പുറം വേദനയുടെ കാരണം

കടുത്ത പുറം വേദനയോടെയാണ് ധോണി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. പിന്നെയല്ലേ കാര്യം മനസ്സിലായത്, കുറേ കാലത്തിന് ശേഷം മേലനങ്ങി കളിച്ചതുകൊണ്ടാണത്രെ ആ പുറം വേദന പോലും വന്നത്!

ഒന്നാം പ്രതി

ഒന്നാം പ്രതി

സംഗതി ട്രോളന് ടീം മാറിപ്പോയതാണെന്ന് തോന്നുന്നു. ബാംഗ്ലൂര്‍ ബൗളേഴ്‌സിനെ അല്ല, ചെന്നൈ ബൗളേഴ്‌സിനെ ആണ് സഞ്ജു സാംസണ്‍ പഞ്ഞിക്കിട്ടത്. എന്തായാലും ഒന്നാം പ്രതിയാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല!

സഞ്ജുവിനെ പോലെ

സഞ്ജുവിനെ പോലെ

സഞ്ജു സാംസണെ പോലെ സഞ്ജു സാംസണ്‍ മാത്രമേ ഉണ്ടാകൂ. അതിപ്പോള്‍ കരുണ്‍ നായര്‍ വന്നാലും ആ സ്‌നേഹം ഒന്നും പോയിപ്പോവില്ലെന്നാണത്രെ മല്ലൂസ് പറയുന്നത്. പക്ഷേ, യോഗം കൂടി വേണമല്ലോ!

ശരിയാണ്... ക്രിക്കറ്റ് ആണ്!

ശരിയാണ്... ക്രിക്കറ്റ് ആണ്!

44 പന്തില്‍ നിന്നാണ് ധോണി 79 റണ്‍സ് എടുത്തത്. മികച്ച പ്രകടനം തന്നെ ആയിരുന്നു അത്. എങ്കിലും ധോണിക്ക് ട്രോളിന് മാത്രം ഒരു കുറവും ഇല്ല. പക്ഷേ, ഇത് ക്രിക്കറ്റ് ആണ് എന്നെങ്കിലും ട്രോളന്‍മാര്‍ ഓര്‍ക്കണ്ടേ, ഈ കളിയില്‍ ഇങ്ങനെയൊക്കെയാണ് നടക്കുക എന്നും ഓര്‍ക്കണ്ടേ!

ഒരു കാര്യവും ഇല്ല

ഒരു കാര്യവും ഇല്ല

ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ആയിരുന്നു സഞ്ജു സാംസണ്‍ കാഴ്ചവച്ചത്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം. അപ്പോള്‍ തന്നെ ധോണി ഫോം ആയില്ലേ... ധോണിയുടെ മുന്നില്‍ സഞ്ജു പെട്ടാലത്തെ സ്ഥിതി എന്താ!

ഇപ്പോ വിളിക്കും

ഇപ്പോ വിളിക്കും

45 പന്തില്‍ നിന്ന് 92 റണ്‍സ്. ഈ പ്രകടനം കണ്ടാല്‍ എല്ലാവരും വിചാരിക്കും സഞ്ജുവിനെ ഇപ്പോള്‍ അങ്ങ് ഇന്ത്യന്‍ ടീമിലേക്ക് എടുക്കുമെന്ന്... ഇത്രയും കാലം ഇത്ര നന്നായി കളിച്ചിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല. പിന്നെയാണ്!

കാത്തിരുന്നോ

കാത്തിരുന്നോ

മലയാളികളുടെ ഒരു ഗതികേട് ആലോചിച്ച് നോക്കിക്കേ... ഒരു മലയാളി എത്ര നന്നായി കളിച്ചിട്ടും ഒരു കാര്യവും ഇല്ല. സഞ്ജു ഒന്ന് ഫോം ആയി വന്നതായിരുന്നു. അപ്പോള്‍ തന്നെ ധോണിയും ഫോം ആയതോടെ ആ പ്രതീക്ഷ അങ്ങ് പോയിക്കിട്ടി!

കോലി വിളിക്കുമോ

കോലി വിളിക്കുമോ

സഞ്ജുവിന്റെ കളി കണ്ടാല്‍ കോലി അല്ല, ആരായാലും സ്വന്തം ടീമിലേക്ക് വിളിക്കാന്‍ ആലോചിച്ച് പോകും. ഇന്ത്യന്‍ ടീമിലേക്കെങ്ങാനും സഞ്ജുവിനെ വിളിക്കുമോ എന്നാണ് അറിയേണ്ടത്... പാവം ധോണി അപ്പോള്‍ തുഴയേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോഴാണ്!

മറന്നുപോയതാ...

മറന്നുപോയതാ...

കുറേ കാലങ്ങള്‍ക്ക് ശേഷം ഒരു മികച്ച ഇന്നിങ്‌സ് ഒക്കെ കളിച്ചതാ... പക്ഷേ ടീം തോറ്റുപോയി. ഒരു ചെറിയ പ്രശ്‌നം പറ്റിയതാണ്... ഫിനിഷ് ചെയ്യാന്‍ മറന്നുപോയെന്ന്!

ദു:ഖങ്ങള്‍

ദു:ഖങ്ങള്‍

ഓരോരുത്തര്‍ക്കും ഓരോ ദു:ഖങ്ങളാണല്ലോ... ഒരു ബോള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ കളി ജയിക്കാമായിരുന്നു എന്നതാണ് ധോണിയുടെ ദു:ഖം. രണ്ട് ബോള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ സെഞ്ച്വുറി അടിമാക്കായിരുന്നു എന്നതാണ് സഞ്ജുവിന്റെ പ്രശ്‌നം!

ഊര ഉളുക്കി

ഊര ഉളുക്കി

സാധാരണ ഗതിയില്‍ ധോണി സിംപിളായി ഫിനിഷ് ചെയ്യേണ്ട കളിയായിരുന്നു. പക്ഷേ, എന്ത് ചെയ്യും. കടുത്ത പുറം വേദന ആയിരുന്നില്ലേ... അതുകൊണ്ട് മാത്രംമാണ് ഫിനിഷിങ് ഇത്തിരി പാളിപ്പോയതത്രെ!

ഡബിളാണ്.... ഡബിള്‍

ഡബിളാണ്.... ഡബിള്‍

തോല്‍ക്കും എന്ന് ഉറപ്പിച്ച കളിയില്‍ വലിയ പ്രതീക്ഷ നല്‍കിയത് ആരായിരുന്നു എന്ന് ചോദിച്ചാല്‍ ധോണി എന്നായിരിക്കും ഉത്തരം. കളി തോല്‍ക്കാന്‍ കാരണം ആരായിരുന്നു എന്ന് ചോദിച്ചാലോ... അപ്പോഴും ധോണി എന്ന് തന്നെ ഉത്തരം. ഡബിളാണ് ഡബിള്‍!

ഫിഫ്റ്റി വേറേയും

ഫിഫ്റ്റി വേറേയും

നാല് റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റത്. ധോണിയാണെങ്കില്‍ 79 നോട്ട് ഔട്ടും. അര്‍ദ്ധ സെഞ്ച്വറി തികച്ചത് റണ്‍സിന്റെ കാര്യത്തില്‍ മാത്രം ആയിരുന്നില്ല, നോട്ടൗട്ടുകളുടെ കാര്യത്തില്‍ കൂടി ആയിരുന്നു!

ന്യായം പറയും!

ന്യായം പറയും!

ഇത്രയും മികച്ച ഫോം പുറത്തെടുത്തിട്ടും ഒരു കാര്യവും ഇല്ല. സഞ്ജുവിന് ടീമില്‍ കയറിപ്പറ്റാന്‍ അത്ര എളുപ്പമാകില്ല. ബിസിസിഐ പറയാന്‍ പോകുന്ന ന്യായങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊക്കെ ആയിരിക്കും!

 താനൂരില്‍ ക്ഷേത്രം ആക്രമിച്ചു, ഹിന്ദുക്കളെ മര്‍ദ്ദിച്ചു; ഹര്‍ത്താലില്‍ നടന്നത്, യാഥാര്‍ഥ്യം ഇതാണ് താനൂരില്‍ ക്ഷേത്രം ആക്രമിച്ചു, ഹിന്ദുക്കളെ മര്‍ദ്ദിച്ചു; ഹര്‍ത്താലില്‍ നടന്നത്, യാഥാര്‍ഥ്യം ഇതാണ്

English summary
IPL 2018- Social Media trolls mocking MS Dhoni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X