കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പൻ ശപിച്ചില്ല!!! കലിപ്പൊക്കെ തീർത്ത് തുടങ്ങി, കടവും വീട്ടിത്തുടങ്ങി... സച്ചിനും കോപ്പലാശാനും!!

Google Oneindia Malayalam News

അങ്ങനെ ഐഎസ്എല്‍ പുതിയ സീസണ്‍ തുടങ്ങി. കഴിഞ്ഞ തവണ കലിപ്പടക്കാനും കടംവീട്ടാനും കപ്പടിക്കാനും ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിതി ദയനീയമായിരുന്നു. അതിന്റെ പേരില്‍ കേള്‍ക്കാത്ത ചീത്തയും കിട്ടാത്ത ട്രോളും ഇല്ല.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത് ചിരഞ്ജീവി... സൂപ്പര്‍ താരങ്ങള്‍ ഉടമകളാവും!!ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത് ചിരഞ്ജീവി... സൂപ്പര്‍ താരങ്ങള്‍ ഉടമകളാവും!!

ഇത്തവണയാണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിന്റെ ഓഹരികളെല്ലാം വിറ്റൊഴിവാക്കി തടി രക്ഷപ്പെടുത്തി. കോപ്പലാശാനെ നേരത്തേ ഒഴിവാക്കുകയും ചെയ്തു. പക്ഷേ, അതുകൊണ്ടൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ കലിപ്പിന് ഒരു കുറവും ഇല്ല.

ഓഹരികള്‍ കൈമാറിയെന്ന് സച്ചിന്‍;ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം; ഏറ്റെടുത്തത് എംഎ യൂസഫലി?ഓഹരികള്‍ കൈമാറിയെന്ന് സച്ചിന്‍;ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം; ഏറ്റെടുത്തത് എംഎ യൂസഫലി?

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ആദ്യ കളിയില്‍ നിലംപരിശാക്കിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ജയിച്ചങ്ങനെ നില്‍ക്കുമ്പോള്‍ പോലും സന്തോഷം കൊണ്ട് ട്രോളുന്നവരാണല്ലോ മല്ലൂസ്... അതുതന്നെ, ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ല!

കടംവീട്ടി

കടംവീട്ടി

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് വീട്ടാന്‍ കുറേ കടങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ മുതലും പലിശയും ചേര്‍ത്തങ്ങ് വീട്ടിക്കൊടുത്തില്ലേ!

കോപ്പലാശാന്‍

കോപ്പലാശാന്‍

കോപ്പലാശാന്‍ എന്ന് പറഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ചങ്കായിരുന്നു. പക്ഷേ, കക്ഷി നമ്മെ വിട്ട് കൊല്‍ക്കത്തയുടെ കൂടെ പോയി. എന്നാലും ഈ അവസരത്തില്‍ ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ എന്നറിയില്ല!!

എല്ലാം ഏട്ടന്‍മാര്‍

എല്ലാം ഏട്ടന്‍മാര്‍

ഇത്തവണ ഹ്യൂമേട്ടനും ഇല്ലല്ലോ... അതുകൊണ്ടെന്താ പ്രശ്‌നം... നമ്മള് പുതിയ പോപ്പേട്ടനെ ഇറക്കിയില്ലേ. ശരിക്കും പറ്റിയ പകരക്കാരന്‍ തന്നെ!

ഫസ്റ്റ് കളിയൊന്നും

ഫസ്റ്റ് കളിയൊന്നും

തീരെ ശീലമില്ലാത്ത ഒരു ഏര്‍പ്പാടാണിത്. ആദ്യത്തെ കളി തന്നെ ജയിക്കുക എന്നത്. അതും ഒരു ഗോളുപോലും ഇങ്ങോട്ട് വാങ്ങാതെ. വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് കാണും!

ചിലപ്പോള്‍ അറിഞ്ഞുകാണില്ല

ചിലപ്പോള്‍ അറിഞ്ഞുകാണില്ല

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. പക്ഷേ, പറഞ്ഞുപറഞ്ഞ് ഇപ്പോള്‍ അതിന്റെ ഉത്തരവാദിത്തം കേരളത്തിന്റെ തലയില്‍ ആക്കിയിട്ടുണ്ട്. അയ്യപ്പ കോപം കാരണം ശരിക്കും തോല്‍ക്കേണ്ടതായിരുന്നു കളി!

വെട്ടിവെട്ടിക്കളയും

വെട്ടിവെട്ടിക്കളയും

ഒരു വലിയ പേപ്പറില്‍ നിറച്ചും എഴുതിയങ്ങനെ വച്ചിരിക്കുകയല്ലേ കടങ്ങള്‍... വെട്ടിക്കളയാന്‍ ഇത്തിരി സമയം പിടിക്കും. ലാലേട്ടനിതൊന്നും പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല!

പോസിറ്റീവ് എനര്‍ജി

പോസിറ്റീവ് എനര്‍ജി

ഇത്തവണ മോഹന്‍ലാല്‍ ആണല്ലോ ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍! മോദിജിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ ആ പോസിറ്റീന് എനര്‍ജി ലാലേട്ടന്‍ ബ്ലാസ്‌റ്റേഴ്‌സിനും കൊടുത്തത്രെ... അതുകൊണ്ടാണ് ജയിച്ചതെന്ന്!

ഒന്നും മറന്നിട്ടില്ല

ഒന്നും മറന്നിട്ടില്ല

എന്നാലും തന്റെ ടീമിനോട് തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്നാണത്രെ കോപ്പലാശാന്‍ ഓര്‍ക്കുന്നത്. പിള്ളേര് പഠിപ്പിച്ചതൊന്നും മറന്നതും ഇല്ല!

സച്ചിന് നോവും

സച്ചിന് നോവും

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വലിയ ആവേശത്തില്‍ വാങ്ങിയ ടീം ആണല്ലോ. ഒടുവില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു.... ഇപ്പോള്‍ ഇങ്ങനെ ആകും മനസ്സില്‍ പറയുന്നത്!

പഠിച്ചെടുക്കണം

പഠിച്ചെടുക്കണം

കഴിഞ്ഞ സീസണിലെ പോലെ അല്ല ഇത്തവണ കാര്യങ്ങള്‍. ചില പുതിയ പേരുകളൊക്കെ പഠിക്കേണ്ടതുണ്ട്. പോപ്പേട്ടന്‍ എന്ന് പോപ്ലാട്‌നിക്കിനെ വിളിക്കാം, അപ്പോള്‍ ആ സ്‌റ്റോജാനോവിക്കിനെ എന്ത് വിളിക്കും!

അത്രയേ ഉള്ളൂ...

അത്രയേ ഉള്ളൂ...

ഫസ്റ്റ് ഹാഫില്‍ കേരളം കൊല്‍ക്കതയുടെ കളിയൊക്കെ നോക്കി ഇങ്ങനെ നില്‍ക്കുകയായിരുന്നു. സെക്കന്‍ഡ് ഹാഫില്‍ ആണ് ശരിക്കും എന്താണ് കേരളത്തിന്റെ എന്റര്‍ടെയ്ന്‍മെന്റ് എന്താണെന്ന് കാണിച്ച് കൊടുത്തത്!

ശീലം മാറ്റി

ശീലം മാറ്റി

സാധാരണ കടം വാങ്ങി വക്കുന്നതാണ് ശീലം. ഇനി പതുക്കെ വീട്ടിത്തുടങ്ങണം എന്നാണത്രെ. അതിന്റെ തുടക്കം ആയിരുന്നു കൊല്‍ക്കത്തയോട് കാണിച്ചത്!

എട്ടിന്റെ ലൂണാര്‍

എട്ടിന്റെ ലൂണാര്‍

ഇതിപ്പോള്‍ മഹേഷിന്റെ പ്രതികാരത്തില്‍ തല്ല് തിരിച്ചുകൊടുത്ത് ചെരുപ്പ് വാങ്ങാന്‍ പോയത് പോലെ ഉണ്ടല്ലോ എന്നാണ് ചിലര് പറയുന്നത്. എന്തായാലും എല്ലാവര്‍ക്കും സന്തോഷം!

വെറും പോസിറ്റീവ് എനര്‍ജി

വെറും പോസിറ്റീവ് എനര്‍ജി

ഇനി എങ്ങനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത് എന്നൊന്നും ആരും അന്വേഷിച്ച് നടക്കേണ്ട കാര്യമില്ല. പോസിറ്റീവ് എനര്‍ജിയാണ്... ലാലേട്ടന്‍ കൊടുത്ത വെറും പോസിറ്റീവ് എനര്‍ജി!

പ്രളയം...

പ്രളയം...

കഴിഞ്ഞ തവണ ചെന്നൈയില്‍ പ്രളയം ഉണ്ടായപ്പോള്‍ ചെന്നൈ ടീം കപ്പെടുത്തു. ഇത്തവണ കേരളത്തില്‍ പ്രളയം ഉണ്ടായ സ്ഥിതിയിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നാണ് ചോദ്യം!

വില്‍ക്കണ്ടായിരുന്നു...

വില്‍ക്കണ്ടായിരുന്നു...

തോറ്റ് തോറ്റ് നില്‍ക്കുന്നതല്ലേ സച്ചിന്‍ കണ്ടിട്ടുള്ളൂ... അങ്ങനെ അങ്ങ് വിറ്റ് പോയതാ. ഇതിപ്പോള്‍ കൊല്‍ക്കത്തയുടെ നെഞ്ചത്ത് രണ്ടെണ്ണം അല്ലേ പൊട്ടിച്ചത്. വില്‍ക്കണ്ടായിരുന്നു എന്നൊക്കെ സച്ചിന് തോന്നിപ്പോകും!

അല്‍ ബ്ലാസ്‌റ്റേഴ്‌സ്!!!

അല്‍ ബ്ലാസ്‌റ്റേഴ്‌സ്!!!

2017 വരെ കണ്ടത് വെറും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ ആയിരുന്നു. എന്നാല്‍ 2018 മുതല്‍ കാണാന്‍ പോകുന്നത് അല്‍- കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആണത്രെ!

സുമ്മാ അത്‌റ്തില്ലേ...

സുമ്മാ അത്‌റ്തില്ലേ...

കഴിഞ്ഞ സീസണിലെ കടം കിടക്കണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ കൊല്‍ക്കത്തക്കാര്‍ക്ക് ആളെ പിടികിട്ടി. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ എപ്പടി.... സുമ്മ അത്‌റതില്ലേ!

വീട്ടില്‍ കയറിയടിച്ചു

വീട്ടില്‍ കയറിയടിച്ചു

അന്ന് കുറേ വെല്ലുവിളിച്ചതല്ലേ..., ഇപ്പോ കണ്ടോ... നിങ്ങടെ സ്വന്തം ഗ്രൗണ്ടില്‍ തന്നെ വന്ന് തോല്‍പിച്ചില്ലേ? ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടോ ?

അതും അയ്യപ്പന്റെ തലയില്‍

അതും അയ്യപ്പന്റെ തലയില്‍

ഒരു കണക്കിന് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് നന്നായി... അല്ലെങ്കില്‍ ചിലര്‍ അതും അയ്യപ്പന്റെ തലയില്‍ കെട്ടിവച്ചേനെ!

ബാക്കിയുള്ളവര്‍ക്കും

ബാക്കിയുള്ളവര്‍ക്കും

ഇതിപ്പോള്‍ കൊല്‍ക്കത്തയ്ക്കുള്ള കണക്ക് മാത്രമേ തീര്‍ത്തിട്ടുള്ളു. ബാക്കിയുള്ളവരുടെ കടവും കണക്കും എല്ലാം ഇനി തീര്‍ക്കാന്‍ കിടക്കുന്നതേയുള്ളൂ!

English summary
ISL 2018: Kerala Blasters rocks, social media celebrates with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X