കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ട്... എസ്എഫ്‌ഐ നേതാവിന് അഡ്വ. ജയശങ്കറിന്റെ മറുപടി!

  • By Kishor
Google Oneindia Malayalam News

അഭിഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, രാഷ്ട്രീയ നിരൂപകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് അഡ്വക്കറ്റ് എ ജയശങ്കറിന്. ഇന്ത്യാവിഷനിലെ വാരാന്ത്യം പരിപാടിയിലൂടെ ടി വി പ്രേക്ഷകര്‍ക്ക് പരിചിതനായ ജയശങ്കര്‍ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ചാനല്‍ ചര്‍ച്ചക്കാരനാണ്. വിഷയം സി പി എം വിരുദ്ധ രാഷ്ട്രീയമാണോ അഡ്വ ജയശങ്കര്‍ ആരെയും കൂസാതെ വന്നിരുന്ന് പറയാനുള്ളത് മൊത്തമായി അങ്ങ് പറയും.

Read Also: ലക്ഷ്മി നായരെ മാറ്റാന്‍ അന്നും ഒപ്പിട്ടു ഇന്നും ഒപ്പിട്ടു, എസ്എഫ്‌ഐ കുമ്പിടിയാ കുമ്പിടി.. അച്ചറം പുച്ചറം ട്രോളുകള്‍!

പിണറായി വിജയനും എം സ്വരാജുമാണ് അഡ്വ. ജയശങ്കറിന് ഇഷ്ടപ്പെട്ട നേതാക്കള്‍. ഇവരെ അച്ചറം പുച്ചറം വിമര്‍ശിക്കലാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം. എന്നാല്‍ ലോ അക്കാദമി വിഷയത്തില്‍ പതിവുപോലെ പിണറായി വിജയനെ കൊട്ടാനൊരുങ്ങിയ ജയശങ്കറിന് അപ്രതീക്ഷിതമായി ഒരു തിരിച്ചടി കിട്ടി, അതും എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് തോമസിന്റെ കയ്യില്‍ നിന്നും. പറഞ്ഞത് വിഴുങ്ങി ജയശങ്കര്‍ അന്തംവിട്ട് ഇരുന്നുപോയ മറുപടി.

ജയശങ്കറിന്റെ പ്രശംസയോ ചീമുട്ടയോ

ജയശങ്കറിന്റെ പ്രശംസയോ ചീമുട്ടയോ

ജയശങ്കറിന്റെ അഭിനന്ദനം എസ് എഫ് ഐക്ക് വേണ്ട അതിനെക്കാളും നല്ലത് നടുറോട്ടില്‍ ചീമുട്ടയേറുകൊള്ളുന്നതാണ് - ലോ അക്കാദമി വിഷയത്തില്‍ ജയിച്ചതാര് എന്ന വിഷയത്തില്‍ മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അഡ്വ. ജയശങ്കറിനെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് പി തോമസ് ആഞ്ഞടിച്ചത്. സംഭവം ഇപ്പോള്‍ വൈറലായി സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ്.

ഉത്തരവാദിത്തം പിണറായിക്ക്

ഉത്തരവാദിത്തം പിണറായിക്ക്

അഹങ്കാരിയായ ഒരു പ്രിന്‍സിപ്പാളായ ലക്ഷ്മി നായരെ മാറ്റിനിര്‍ത്താനുള്ള സമരം ഇത്ര വലുതാക്കിയതിന്റെ ഉത്തരവാദിത്തം പിണറായി വിജയനാണ് എന്നായിരുന്നു അഡ്വ. ജയശങ്കര്‍ പറഞ്ഞത്. സംസ്ഥാനം കത്തിയപ്പോള്‍ പിണറായി വിജയന്‍ വീണ വായിച്ചില്ല കാരണം അദ്ദേഹത്തിന് വീണ വായിക്കാന്‍ അറിയില്ല. - ജയശങ്കര്‍ കളിയാക്കി. സംസ്ഥാന സര്‍ക്കാരിനെ ചോദ്യം ചെയ്ത അദ്ദേഹം പറഞ്ഞത് എസ് എഫ് ഐ വെറും പാവമാണ് സി പി എമ്മിന്റെ താളത്തിന് തുള്ളാനേ എസ് എഫ് ഐക്ക് കഴിയൂ എന്നായിരുന്നു.

പതിവ് നിലവാരം ജയശങ്കര്‍ കാത്തു

പതിവ് നിലവാരം ജയശങ്കര്‍ കാത്തു

ചോദ്യം കേട്ടപാതി കേള്‍ക്കാത്ത പാതി പിണറായി വിജയന്റെ പേര് പറഞ്ഞ് നിങ്ങള്‍ തുടങ്ങിയപ്പഴേ എനിക്ക് കാര്യം മനസിലായി. നിങ്ങള്‍ നിങ്ങളുടെ പതിവ് നിലവാരം കാണിച്ചു. - അഡ്വ ജയശങ്കറിന് ജെയ്ക്ക് സി തോമസ് മറുപടി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. പിന്നെ നിങ്ങളുടെ അഭിനന്ദനം, അത് ഏറ്റുവാങ്ങുന്നതിനെക്കാള്‍ നല്ലത് തെരുവില്‍ ചീമുട്ട കൊണ്ട് ഏറ് വാങ്ങുന്നതാണ്. അത് എസ് ഐക്ക് വേണ്ട. അതുകൊണ്ട് അത് നാലായി മടക്കി പോക്കറ്റില്‍ വെച്ചോളൂ.

പിണറായി വിജയന്റെ പേര് പറയരുത്

പിണറായി വിജയന്റെ പേര് പറയരുത്

അന്തസുള്ള വക്കീലന്മാരെ കൂടെ നിര്‍ത്തിയിട്ട് പറയണം സഖാവ് പിണറായി വിജയന്റെ പേര് എന്നായിരുന്നു ജെയ്ക്ക് സി തോമസിന്റെ വാദം. തുടര്‍ന്നായിരുന്നു അഡ്വ ജയശങ്കറിനെ ജെയ്ക്ക് വ്യക്തിപരമായി ആക്ഷേപിച്ചത്. തോന്നുംപടി വായില്‍തോന്നിയത് കോതയ്ക്ക് പാട്ട് ചാനലില്‍ കേറി വിളിച്ചുപറയുന്നവര്‍ക്ക് പറയാനുള്ള പേരല്ല കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത് - എസ് എഫ് ഐ നേതാവ് വികാരം കൊണ്ടു.

പകല്‍ സിപിഐ രാത്രി ആര്‍എസ്എസ്

പകല്‍ സിപിഐ രാത്രി ആര്‍എസ്എസ്

അഡ്വ ജയശങ്കര്‍ പകല്‍ സിപിഐ ഓഫീസിലും രാത്രി ആര്‍എസ്എസ് കാര്യാലയത്തിലും കയറിയിറങ്ങി നടക്കുന്ന മാന്യനാണ് എന്നായിരുന്നു ജെയ്ക്കിന്റെ അടുത്ത പ്രയോഗം. സി പി ഐ വക്കീല്‍ സംഘടനയുടെ നേതാവായിട്ട് ആര്‍ എസ് എസിന്റെ രക്ഷാബന്ധന് പോകുന്നയാളാണ് ഇദ്ദേഹം. അതുകൊണ്ട് ഇത്തരം രാഷ്ട്രീയം കൊണ്ട് എസ് എഫ് ഐയെ വിമര്‍ശിക്കാനും പിണറായിയുടെ പേര് പറയാനും വരേണ്ടെന്നായിരുന്നു ജെയ്ക്ക് പറഞ്ഞുവെച്ചത്.

നിയന്ത്രണം വിട്ട് ജയശങ്കര്‍

നിയന്ത്രണം വിട്ട് ജയശങ്കര്‍

ഇവന്റെ അന്തസ് ഇപ്പോള്‍ മനസിലായില്ലേ. ചര്‍ച്ചയ്ക്ക് വരുന്നവന്റെ അച്ഛനും അമ്മയ്ക്കും പറയലാണ് ഈ പറഞ്ഞ അന്തസ്. ഒന്ന് പോടാ അവിടന്ന്. നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ട്. വേഷം കെട്ട് എടുക്കണ്ട. ഇതിലും വലിയ വേഷം കെട്ട് എനിക്കറിയാം - ജയശങ്കറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അപ്പോഴേക്കും അവതാരകനായ വേണു ഇടപെട്ട് രണ്ട് കൂട്ടരെയും ശാന്തരാക്കി.

ആരാണീ ജെയ്ക്ക് സി തോമസ്

ആരാണീ ജെയ്ക്ക് സി തോമസ്

എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡണ്ടാണ് ജെയ്ക്ക് സി തോമസ്. ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചത് ജെയ്ക്ക് സി തോമസാണ്. മുമ്പ് എസ് എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. ലോ കോളജ് സമരത്തില്‍ എസ്.എഫ്.ഐചാമ്പ്യനായതിലുള്ള അസഹിഷ്ണുതയാണ് വിമര്‍ശകര്‍ക്ക് എന്ന് ജെയ്ക്ക് നേരത്തെ പറഞ്ഞിരുന്നു.

ലല്ലു ഫേസ്ബുക്കില്‍

ലല്ലു ഫേസ്ബുക്കില്‍

വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ട് കാര്യമില്ല വക്കീലേ.. ബോധം വേണം.. മോന്റെ പ്രായമുള്ള ആ പയ്യനെ ഊള എന്ന് പരസ്യമായി വിളിച്ച് ആക്ഷേപിച്ചപ്പോ കേസ് ജയിച്ച സുഖം കിട്ടിയോ? പ്രായത്തെ ബഹുമാനിച്ച സമചിത്തത പാലിച്ച ജെയ്ക് സി തോമസിന് അഭിനന്ദനങ്ങള്‍.. - മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലു ഫേസ്ബുക്കില്‍ പ്രതികരിക്കുന്നു. ഇതിന് സമാനമാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ പലതും.

എസ് എഫ് ഐ നേതാവ് സംസാരിക്കാന്‍ പഠിക്കണം

എസ് എഫ് ഐ നേതാവ് സംസാരിക്കാന്‍ പഠിക്കണം

പ്രായത്തെ മൂത്തവരെ എന്തുമാകാം. ആരെ വിമര്‍ശിക്കണമെന്ന് ഒരാള് പറയുന്നതുപോലെ പറ്റില്ലല്ലോ. വിദ്യാര്‍ഥി നേതാവിന് സംസാരിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. കാലം മാറിയത് ഓര്‍മ വേണം. അങ്ങാടിയില് തോറ്റതിന് അമ്മയോട് എന്ന് പറയുന്ന പോലെയായി നേതാവിന്റെ സംസാരം. അതിനെ പുകഴ്ത്താന് അഭിനവ മാധ്യമ ശുംഭന്മാരും. - ജയശങ്കറിനെ പിന്തുണക്കാനും ആളുകളുണ്ട്.

വീഡീയോ കാണാം

അഡ്വ ജയശങ്കറും എസ് എഫ് ഐ നേതാവ് ജെയ്ക്ക് സി തോമസും പോരടിച്ച മാതൃഭൂമി ചാനലിലെ ചര്‍ച്ച കാണാം.

English summary
Jaick C Thomas against Adv. Jayashankar in TV channel discussion. Social media celebrate video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X