കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യത്തെ അടിമുടി എതിര്‍ത്ത് ജമാ അത്തെ ഇസ്ലാമി, നിയമനിര്‍മാണത്തിന് അധികാരമില്ലെന്ന്... വീഡിയോ !

Google Oneindia Malayalam News

ജമാ അത്തെ ഇസ്ലാമി എന്ന സംഘടന പലപ്പോഴും ഇന്ത്യയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മൗദൂദിയന്‍ ആദര്‍ശങ്ങള്‍ ജനാധിപത്യ വിരുദ്ധമല്ലേ എന്ന ചോദ്യം തന്നെ ആയിരുന്നു അതില്‍ പ്രധാനം.

എന്നാല്‍, തങ്ങള്‍ ജനാധിപത്യത്തിനൊപ്പമാണെന്നാണ് ജമാ അത്തെ ഇസ്ലാമി എന്നും മുഖ്യധാരയില്‍ വിശദീകരിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറത്തുള്ള ജമാ അത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അവര്‍ ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ കേരളത്തിലെ ജമാ അത്തെ ഇസ്ലാമിയും ജനാധിപത്യത്തെ അംഗീകരിയ്ക്കുന്നില്ല എന്നാണ് ഷേയ്ക്ക് മുഹമ്മജ് കാരക്കുന്നിന്‍റെ ഈ പ്രസംഗം വ്യക്തമാക്കുന്നത്. നിയമനിര്‍മാണത്തിന് ജനപ്രതിനിധികള്‍ക്കല്ല, അള്ളാഹുവിന് മാത്രമാണ് അധികാരമുള്ളത്. ജനാധിപത്യത്തെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിയ്ക്കുന്നു എന്നൊക്കെയാണ് ഈ പ്രസംഗത്തിലുള്ളത്(ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന ഒരു വീഡിയോ ആണിത്. എന്നാണ് ഈ പ്രസംഗം നടത്തിയത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇല്ല. പത്ത് വര്‍ഷം പഴക്കമുള്ളതാണ് ഈ വീഡിയോ എന്നും പറയപ്പെടുന്നുണ്ട്‌)

ജാനാധിപത്യത്തെ എതിര്‍ക്കും

ജാനാധിപത്യത്തെ എതിര്‍ക്കും

ജനാധിപത്യത്തെ ജമാ അത്തെ ഇസ്ലാമി എതിര്‍ക്കും. ഇന്നലെ എതിര്‍ത്തു, നാളേയും എതിര്‍ക്കും കിയ്യാമത്തിന്റെ നാള് വരെ എതിര്‍ക്കും എന്നാണ് പറയുന്നത്.

 താത്വിക അടിത്തറ

താത്വിക അടിത്തറ

ജനാധിപത്യത്തിന്റെ താത്വിക അടിത്തറയെ ആണ് എതിര്‍ക്കുന്നത്. നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ് , ഭൂരിപക്ഷ-ന്യൂനപക്ഷ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിയ്‌ക്കേണ്ടത് എന്ന ജനാധിപത്യത്തിന്റെ തത്വത്തെ ജമാ അത്തെ ഇസ്ലാമി എതിര്‍ക്കുന്നു.

എല്ലാ ദൈവ വിശ്വാസികളും എതിര്‍്ക്കും

എല്ലാ ദൈവ വിശ്വാസികളും എതിര്‍്ക്കും

നിങ്ങള്‍ ദൈവ വിശ്വാസിയാണോ... എതിര്‍ക്കാന്‍ ബാധ്യസ്ഥനാണ്. ശരിയും തെറ്റും, നീതിയും അനീതിയും ധര്‍മവും അധര്‍മവും വേണ്ടതും വേണ്ടാത്തതും സന്മാര്‍ഗവും ദുര്‍മാര്‍ഗവും ഭൂരിപക്ഷത്തിന്റെ തീരുമാനപ്രകാരം ആയിരിക്കണം എന്നാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം.

ഉദാഹരണങ്ങള്‍

ഉദാഹരണങ്ങള്‍

49 ശതമാന ആളുകള്‍ മദ്യം വേണ്ടെന്നും 51 ശതമാനം ആളുകള്‍ മദ്യം വേണം എന്നും ആവശ്യപ്പെട്ടാല്‍ മദ്യം നിരോധിയ്ക്കുമോ? 49 ശതമാനം ആളുകള്‍ സ്വവര്‍ഗ്ഗ രതി വേണ്ട എന്ന് പറഞ്ഞാല്‍ അത് നിരോധിയ്ക്കുമോ? പലിശ വേണം എന്ന് 51 ശതമാനം പറഞ്ഞാല്‍ നടപ്പാകുമോ?

വീണ്ടും ഉദാഹരണം

വീണ്ടും ഉദാഹരണം

ടൂറിസം വികസനത്തിന്റെ പേരില്‍ കേരളത്തിലെ പണ്‍കുട്ടികളെ വിദേശികള്‍ക്ക് വ്യഭിച്ചാരിക്കാന്‍ കൊടുത്തിട്ട് അതിന്റെ നികുതി പിരിച്ച് തിന്നണം എന്ന് 51 ശതമാനം പറഞ്ഞാല്‍ അത് നടപ്പാകുമോ?

ഒരു മതവും അംഗീകരിയ്ക്കില്ലത്രെ

ഒരു മതവും അംഗീകരിയ്ക്കില്ലത്രെ

ജനാധിപത്യത്തിന്റെ താത്വികാടിത്തറ ഏത് മതമാണ് അംഗീകരിയ്ക്കുക, ഏത് ഈശ്വര വിശ്വാസിയാണ് അംഗീകരിയ്ക്കുക, ഏത് പടച്ചോനില്‍ വിശ്വസിയ്ക്കുന്നവനാണ് അനുവദിയ്ക്കുക? അജ്ജാതി പടച്ചോനെ പിന്നെ എന്തിനാ വേണ്ടത് എന്നാണ് പ്രാസംഗികന്‍ ചോദിയ്ക്കുന്നത്.

മാര്‍കിസം മാത്രം

മാര്‍കിസം മാത്രം

മാര്‍ക്‌സിസം മാത്രമാണ് അത് അംഗീകരിയ്ക്കുന്നത്. സമൂഹ്യ സാഹചര്യങ്ങളുടെസൃഷ്ടിയാണ് മൂല്യങ്ങള്‍ എന്ന് അംഗീകരിയ്ക്കുന്നത് മാര്‍ക്‌സിയന്‍ ദാര്‍ശനികതയാണ്.

വെറും മുസ്ലീം

വെറും മുസ്ലീം

മുജാഹിദോ ജമാ അത്തോ ആകട്ടെ, അവസാനം ഒരു മുസ്ലീമില്ലേ നമ്മള്‍ക്ക്... അവര്‍ പറയുമോ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് നല്ലതും ചീത്തയും തീരുമാനിയ്‌ക്കേണ്ടതെന്ന്. ആവരുതെന്നേ ജമാ അത്തെ ഇസ്ലാമി പറയൂ.

ഷിര്‍ക്ക്

ഷിര്‍ക്ക്

നിമയനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ് എന്ന് പറയുന്നത് ഷിര്‍ക്ക് ആണ്, പാര്‍ലമെന്റിനാണെന്ന് പറയുന്നത് ഷിര്‍ക്ക് ആണ്, അസംബ്ലിയ്ക്കാണെന്ന് പറയുന്ന് ഷിര്‍ക്കാണ്, മന്ത്രിസഭയ്ക്കാണെന്ന് പറയുന്നത് ഷിര്‍ക്കാണ്. അള്ളാഹുവിന് മാത്രമേ അതിനുള്ള അധികാരം ഉള്ളൂ.

എതിര്‍ത്തേ പറ്റൂ

എതിര്‍ത്തേ പറ്റൂ

ജനാധിപത്യത്തിന്റെ താത്വിക അടിത്തറെ ഏതൊരു ഈശ്വര വിശ്വാസിയും എതിര്‍ക്കാന്‍ ബാധ്യസ്ഥനാണ്. ജമാ അത്തെ ഇസ്ലാമി ആര്‍ജ്ജവത്തോടെ തന്റേടത്തോടെ എതിര്‍ക്കുന്നു.

അംഗീകരിയ്ക്കും

അംഗീകരിയ്ക്കും

ജനാധിപത്യത്തില്‍ രണ്ട് കാര്യം തങ്ങള്‍ അംഗീകരിയ്ക്കുന്നുണ്ടെന്നാണ് പറയുന്നത്. രാജ്യം ഭരിയ്‌ക്കേണ്ടത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ്. മനം മാറ്റത്തിലൂടെയാണ് രാജ്യം മാറേണ്ടത്.

മനം മാറ്റമോ മതം മാറ്റമോ?

മനം മാറ്റമോ മതം മാറ്റമോ?

നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിയ്ക്കുന്നു. അതോടൊപ്പം പറയുന്നു മനം മാറ്റത്തിലൂടെ മാറ്റം ഉണ്ടാക്കുമെന്ന്. നിയമനിര്‍മാണത്തിന് അള്ളാഹുവിന് മാത്രമേ അധികാരമുള്ളൂ എന്ന്. എന്താണ് ജമാ അത്തെ ഇസ്ലാമി ഉദ്ദേശിയ്ക്കുന്നത് എന്ന് വ്യക്തമല്ലേ...

പുറംകാലുകൊണ്ട് ചവിട്ടുന്നു

പുറംകാലുകൊണ്ട് ചവിട്ടുന്നു

ഭൂരിപക്ഷം ഭരിയ്ക്കുന്ന ജനാധിപത്യത്തെ പുറം കാല് കൊണ്ട് ചവിട്ടി അറബിക്കടലിലേയ്ക്ക് തെറിപ്പിയ്ക്കും എന്നാണ് പ്രാസംഗികന്‍ പറയുന്നത്. അടറബിക്കടലിന് അപ്പുറത്ത് വേറൊരു കടല്‍ ഉണ്ടെങ്കില്‍ അവിടേയ്ക്ക തെറിപ്പിയ്ക്കുമത്രെ.

സംഘ്പരിവാര്‍ഫാസിസത്തിന് കീഴടങ്ങാന്‍ഇന്ത്യ തയ്യാറല്ല.ഫാസിസത്തിന്റെകൊമ്പുംതേറ്റയുംനഖവുംതോല്‍ക്കാനുള്ളതാണ്.ആശയസംവാദങ്ങള്‍ക്കുംജനാധിപത്യത്തിനുംമാത്രമാണ്വിജയം.സംഘ്പരിവാര്‍ഫാസിസത്തിനുംഭരണകൂടഭീകരതക്കുമെതിരെനമ്മള്‍ജനാധിപത്യവാദികള്‍ഒരുമിക്കുകയാണ്.ഫാസിസത്തിന്എതിര്‍പക്ഷത്താണ്വെല്‍ഫെയര്‍ പാര്‍ട്ടി.തോറ്റുകൊടുക്കാന്‍ തയ്യാറല്ല.ജനാധിപത്യത്തിന്കരുത്തുപകരാന്‍ഞങ്ങളുണ്ടാകും;തീര്‍ച്ച.ഹമീദ് വാണിയമ്പലഇതിൽ ആര് പറയുന്നത് കേൾക്കണം വിശ്വസിക്കണം . ജനാധിപത്യത്തെ കുറിച്ച്

Posted by Ammar Kizhuparamb on Thursday, February 25, 2016

വീഡിയോ കാണാം

ഇതാണ് ആ പ്രസംഗം

English summary
A Jamaat e islami leader's speech saying against Democracy getting viral on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X