കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിന് വേണ്ടിയുള്ള സമരപന്തലില്‍ കോണ്‍ഗ്രസുകാരുടെ പേകൂത്ത്.... ആഞ്ഞടിച്ച് ജസ്ല മാടശ്ശേരി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജസ്ല മാടശ്ശേരി | Oneindia Malayalamn

രാഷ്ട്രീയം മുതലെടൂപ്പിന്‍റേതാവുമ്പോള്‍ പരസ്പരം പണികൊടുക്കലിന്‍റെതാവുമ്പോള്‍,
വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും' ഇതായിരുന്നു
കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്ല മാടശ്ശേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ജസ്ലയുടെ പോസ്റ്റ് വൈറലാവുകയും ഒരുവിഭാഗം പേര്‍ ജസ്ലയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമം അഴിച്ചുവിടുകയും ചെയ്തു.

കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ച ജസ്ലക്കെതിരെ നടപടി വേണമെന്ന് കെഎസ് യു പ്രവർത്തകര്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് അപക്വമായ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജസ്ലയെ സംഘടനാ ചുമതലകളില്‍ നിന്ന് കെഎസ്യു മാറ്റി നിര്‍ത്തി. സംഭവത്തിൽ ജസ്ല പിന്നീട് വിശദീകരണം നൽകിയെങ്കിലും സംഘടന അത് തള്ളുകയായിരുന്നു.എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജസ്ല. ഷുഹൈബിന്‍റെ മരണം സിബിഐ വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരപന്തലില്‍ ആട്ടവും പാട്ടും നടത്തിയതിനേയാണ് ജ്സല വിമര്‍ശിച്ച് രംഗത്തെത്തിയത്.

പാട്ടും കൂത്തും

പാട്ടും കൂത്തും

ഷുഹൈബിന്‍റെ മരണം സിബിഐ വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരപന്തലില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ പാട്ട് പാടി ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു.

പ്രതിഷേധം

പ്രതിഷേധം

റോഡരികില്‍ താത്കാലികമായി നിര്‍മ്മിച്ച സമരപന്തലില്‍ രാത്രിയിലാണ് നേതാക്കളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറിയത്. വീഡിയോകള്‍ വൈറലായതോടെ നേതാക്കള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. നോതാക്കള്‍ ഒരുമിച്ച് പാട്ടുപാടുകയും പിന്നീട് പാട്ടിനൊത്ത് ചുവടുവെയ്ക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.

സാമാന്യ ബോധം

സാമാന്യ ബോധം

ഇതിനെതിരെയാണ് ജസ്ല ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിങ്ങനെസമകാലിക രാഷ്ട്രീയ ഭീകരതയെ കുറിച്ച് ഞാനെഴുതി. അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത എന്റെ സഹപ്രവര്‍ത്തകര്‍, ഞാന്‍ ശുഹൈബിനെ അപമാനിച്ചു, അവന്റെ ഓര്‍മ്മകളെ പുച്ഛിച്ചു, നിസാരവല്‍കരിച്ചു, സങ്കടം പ്രകടിപ്പിച്ചില്ല എന്നെല്ലാം കരഞ്ഞ് വിളിച്ച്, എന്നെ തെറി വിളിച്ച്, മുസ്ലിം ലീഗിന്റെ മൂട് താങ്ങി, ഫ്‌ലാഷ് മോബ് വിഷയത്തിലൊരുക്കി വെച്ച സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എടുത്ത് തന്നു.

ഒരു റിലാക്സേഷന്‍

ഒരു റിലാക്സേഷന്‍

അതേ സഹപ്രവര്‍ത്തകര്‍ തന്നെയാണല്ലോ ഷുഹൈബിന്റെ ഓര്‍മ്മകള്‍ക്ക് മുന്നിലിരുന്ന് ആടിയും പാടിയും, സിനിമാറ്റിക് സ്റ്റെപ്പുകളിട്ടും, മ്യൂസിക്കിന്റെ അകമ്പടിയോടെ ദിക്‌റ് ചൊല്ലിയും, അവന്റെ ഓര്‍മ്മകളെ സ്മരിക്കുന്നത് എന്നോര്‍കുമ്പഴാ ഒരു റിലാക്‌സേഷന്‍.

കൂത്താടികൊണ്ട്

കൂത്താടികൊണ്ട്

38,39,40ആമത്തെ വെട്ട് വരേ നിങ്ങള് വെട്ടിയല്ലോ...കൂത്താടിക്കൊണ്ട്...
ആ ശുഹൈബിനെ..
പ്രിയ കോണ്‍ഗ്രസുകാരേ...
ആ ഖദറിന് ഒരു പാരമ്പര്യമുണ്ട്...
അത് കളങ്കപ്പെടുത്തല്ലേ..ജസ്ല കുറിച്ചു.

English summary
jasla madasserys facebook post against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X