കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിള്ളിമംഗലം വഴി'... കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തിലെ 'സൂപ്രണ്ട്' ഇടപെടലുകൾ; ഒരു അന്വേഷണം

Google Oneindia Malayalam News

തൃശൂർ: ഇത്തവണ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള കലാമണ്ഡലം പുരസ്കാരം ലഭിച്ചത് യുവ സംവിധായകനായ ജിഷ്ണു കൃഷ്ണൻ ഒരുക്കിയ 'കിള്ളിമംഗലം വഴി'എന്ന ഡോക്യുമെന്ററിയ്ക്കാണ്. ഫ്യുഡൽ കലകളെ പൊതു സ്ഥാപനങ്ങളിൽ എത്തിക്കുകയും അതു വഴി പൊതു ഇടങ്ങളിലേക്ക് എത്തിച്ചു എല്ലാവർക്കും പഠിയ്ക്കുള്ള അവസരം ഉണ്ടാക്കുകയും ചെയ്ത നവോത്ഥന പ്രക്രിയയുടെ കേരളത്തിലെ കണ്ണികളിൽ പ്രധാനിയായ കിള്ളിമംഗലം വാസുദേവൻ നമ്പുതിരിപ്പാടിനെ കുറിച്ചാണ് ഈ ഡോക്യുമെന്ററി.

Killimangalam Vazhi

കേരളത്തിന്റെ രാഷ്ട്രീയ-കലാ-സാംസ്ക്കാരിക ചരിത്രത്തിൽ സൂപ്രണ്ട് അഥവാ കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് നടത്തിയ ഇടപെടലുകൾ അന്വേഷണങ്ങൾ സംഭാവനകൾ എന്നിവയെക്കുറിച്ച് ഒരു പുതു തലമുറക്കാരന്റെ അന്വേഷണമാണ് ഈ ചിത്രം. ദേശീയ പ്രസ്ഥാനം, മാർക്സിസ്റ്റ് ചിന്ത, ദേശാഭിമാനി, കേരള കലാമണ്ഡലം തുടങ്ങി കേരളത്തിന്റെ രാഷ്ടിയ-സാമൂഹിക-കലാ-സാംസ്ക്കാരിക രംഗങ്ങളിൽ കിള്ളിമംഗലം വാസുദേവൻ നമ്പുതിരിപ്പാട് നടത്തിയ ഇടപെടലുകൾ, അന്വേഷണങ്ങൾ എന്നിവയിലൂടെ ഉള്ള യാത്രയാണ് സിനിമ.

കലാമണ്ഡലത്തിന്റെ ആദ്യത്തെയും അവസാനത്തെയും ആർട്ട് സൂപ്രണ്ട് ആയിരുന്നു കിള്ളിമംഗലം. കലാമണ്ഡലത്തിന്റെ വളർച്ചയിലും കേരളത്തിന്റെ ക്ലാസിക്ക് കലകളുടെ വളർച്ചയിലും സുപ്രധാന പങ്ക് വഹിച്ച ഒരാൾ ആയിരുന്നു അദ്ദേഹം . സ്വന്തം അറിവിൽ ഒട്ടുമേ അഹങ്കാരിക്കാത്ത, ചെയ്തു വെച്ച കാര്യങ്ങളെപ്പറ്റി യാതൊരു അവകാശവാദങ്ങളും ഉന്നയിക്കാൻ നിൽക്കാതെ അദ്ദേഹം കടന്നുപോയി. അത്തരത്തിലുള്ള ഒരു മഹാ ജ്ഞാനിയെ അടയാളപ്പെടുത്തുക എന്ന ഒരു വലിയ ദൌത്യം കൂടി ഇതിനുണ്ട് എന്നാണ് സംവിധായകൻ ജിഷ്ണു കൃഷ്ണൻ പറയുന്നത്. കേരളത്തിന്റെ കലാ പാരമ്പര്യത്തിന്റെ സുപ്രധാന കാലഘട്ടങ്ങളുടെ അടയാളപ്പെടുത്തൽ എന്ന നിലയിൽ കൂടി ഈ ചിത്രം പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നും ജിഷ്ണു പറയുന്നു.

കേരളത്തിന്റെ ക്ലാസിക്ക് കലകളെ പുതു വിദ്യാഭ്യാസ രീതികളുമായി എപ്രകാരം ബന്ധിപ്പിച്ചു എന്നും അവ അങ്ങിനെ മത ജാതി വ്യവസ്ഥികൾക്കപ്പുറം എല്ലാവർക്കും സ്വായത്തമാക്കാവുന്ന തരത്തിൽ ആധുനികവത്ക്കരിച്ച പ്രകിയയിൽ പ്രധാനപ്പെട്ട പങ്ക് സൂപ്രണ്ടിന്റേത് ആയിരുന്നു.

ഏസ്തെറ്റിക്സ് അൺപ്ലഗ്ഗ്ഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രയാഗ് മുകുന്ദൻ ക്യാമറയും രാകേഷ് ചെറുമഠം എഡിറ്റിംഗും സാം സന്തോഷ് സൗണ്ട് എഡിറ്റിംഗും സുദീപ് പാലനാട് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. മൂന്നാമത് സൌത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ലടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ല

ശബരിമലയില്‍ വിടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സിപിഎമ്മിന്... അടിമുടി കണ്‍ഫ്യൂഷന്‍ശബരിമലയില്‍ വിടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സിപിഎമ്മിന്... അടിമുടി കണ്‍ഫ്യൂഷന്‍

Recommended Video

cmsvideo
Kerala will not proceed CAA says pinarayi vijayan

എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...

English summary
Jishnu Krishnan's Killimangalam Vazhi bags Kerala Kalamandalam's Best Documentary Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X