കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെ 'ഡോക്ടറാക്കി' ജോണ്‍ ബ്രിട്ടാസ്... എന്തൊരു തള്ളാണിത് എന്ന് ചോദിച്ചാല്‍ കുറ്റം പറയാമോ!!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: കൈരളി ടിവിയുടെ ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം ആയിരുന്നു വിതരണം ചെയ്തത്. സംഗതി ഗംഭീരമാവുകയും ചെയ്തു.

കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി!!! ഇതാ ആ നുണയും പൊട്ടി; ലിജുവിന്റെ മുനയൊടിച്ച് വക്കീല്‍...കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി!!! ഇതാ ആ നുണയും പൊട്ടി; ലിജുവിന്റെ മുനയൊടിച്ച് വക്കീല്‍...

എന്നാല്‍ അതിനിടയ്ക്ക് മെഗാസ്റ്റാറും മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനും ആയ മമ്മൂട്ടിയെ ജോണ്‍ ബ്രിട്ടാസ് 'പൊക്കി' പറഞ്ഞതാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ച. ജോണ്‍ ബ്രിട്ടാസ് മലയാളം കമ്യൂണിക്കേഷന്‍സിന്റെ എംഡിയാണ്.

ഗണേഷും സരിതയും- വീഡിയോ പുറത്ത് വിടുമെന്ന് ബിജു രാധാകൃഷ്ണന്‍; ഗണേഷുമായി എന്തെന്ന് സരിതഗണേഷും സരിതയും- വീഡിയോ പുറത്ത് വിടുമെന്ന് ബിജു രാധാകൃഷ്ണന്‍; ഗണേഷുമായി എന്തെന്ന് സരിത

മമ്മൂട്ടി ഒരു മികച്ച ഡോക്ടര്‍ ആണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. അനുഭവ സാക്ഷ്യവും ഉണ്ടായി!

ഡോക്ടേഴ്‌സ് അവാര്‍ഡ്

ഡോക്ടേഴ്‌സ് അവാര്‍ഡ്

കൈരളി ടിവിയുടെ ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ആ ചടങ്ങില്‍ വച്ചായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രകടനം

മമ്മൂട്ടി ഡോക്ടര്‍!

മമ്മൂട്ടി ഡോക്ടര്‍!

എന്റെ മഹാനായ ഡോക്ടര്‍ മമ്മൂക്ക എന്നൊക്കെയാണ് ബ്രിട്ടാസ് അടിച്ചുവിട്ടത്. എന്താണ് ബ്രിട്ടാസ് ഇങ്ങനെയൊക്കെ പറയാന്‍ കാരണം എന്നല്ലേ...

തൊണ്ട വേദന

തൊണ്ട വേദന

കുറേ കാലം കടുത്ത തൊണ്ട വേദനയും അനുഭവിച്ച് ജീവിക്കുകയായിരുന്നത്രെ ബ്രിട്ടാസ്. ഒരുപാട് ഇഎന്‍ടി ഡോക്ടര്‍മാരെയൊക്കെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

വിശദമായി കേട്ടു

വിശദമായി കേട്ടു

ഈ പ്രശ്‌നം പറഞ്ഞപ്പോള്‍ മമ്മൂട്ടി അതെല്ലാം വിശദമായി കേട്ടുവത്രെ. എന്നിട്ട് അതിന് പ്രതിവിധിയും നിര്‍ദ്ദേശിച്ചു.

ഡോക്ടറുടെ കണ്ടെത്തല്‍!!!

ഡോക്ടറുടെ കണ്ടെത്തല്‍!!!

ദിവസവും രാവിലെ നടക്കാന്‍ പോകുന്നതാണ് ബ്രിട്ടാസിന്റെ പ്രശ്‌നം എന്ന് മമ്മൂട്ടി കണ്ടെത്തി. ചെവിയില്‍ കാറ്റ് കയറുകയും അത് തൊണ്ടയില്‍ ഇന്‍ഫെക്ഷനായി വരികയും ചെയ്യുന്നു എന്നതാണ് പ്രശ്‌നം എന്നായിരുന്നു മമ്മൂട്ടി കണ്ടെത്തിയത്.

പ്രതിവിധിയും

പ്രതിവിധിയും

ഈ പ്രശ്‌നത്തിന് മമ്മൂട്ടി ഒരു പ്രതിവിധിയും നിര്‍ദ്ദേശിച്ചുവത്രെ. ജാബ്ര സ്‌പോര്‍ട്‌സിന്റെ ഒരു ഹെഡ് സെറ്റ് വാങ്ങി വച്ചാല്‍ തീരാവുന്നതേയുള്ള തൊണ്ടവേദന പ്രശ്‌നം എന്നായിരുന്നത്രെ ആ പ്രതിവിധി.

എല്ലാം ഓക്കെയാകും

എല്ലാം ഓക്കെയാകും

ഹെഡ് സെറ്റ് വച്ച് നടന്നാല്‍ പാട്ടുകേള്‍ക്കാം, എഎഫ്എം റേഡിയോ കോള്‍ക്കാം, ചെവിയില്‍ കാറ്റ് കയറില്ല, അസുഖവും വരില്ല എന്നായിരുന്നത്രെ മമ്മൂട്ടി പറഞ്ഞത്.

മഹാനായ ഡോക്ടര്‍ മമ്മൂക്ക!

മഹാനായ ഡോക്ടര്‍ മമ്മൂക്ക!

കഴിഞ്ഞ കുറേ മാസങ്ങളായിട്ട് താന്‍ അസുഖത്തില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുകയാണെന്ന് എന്റെ മഹാനായ ഡോക്ടര്‍ മമ്മൂക്കയെ മുന്‍നിര്‍ത്തിക്കൊണ്ട് ഞാന്‍ പറയട്ടേ- ഇങ്ങനെയാണ് ബ്രിട്ടാസിന്റെ അനുഭവസാക്ഷ്യം അവസാനിക്കുന്നത്.

വീഡിയോ കാണാം

ബ്രിട്ടാസിന്റെ അനുഭവസാക്ഷ്യത്തിന്റെ വീഡിയോ കാണാം....

English summary
John Brittas praises Mammootty for his Medical Knowledge!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X