കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാക്കര്‍മാരുടെ വലയില്‍ ബര്‍ഖാ ദത്തും!! 'ലീജിയന്‍' നല്‍കുന്ന സന്ദേശം എന്ത്

  • By Sandra
Google Oneindia Malayalam News

മുംബൈ: പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ ലീജിയന്‍ ഒടുവില്‍ ലക്ഷ്യം വച്ചത് പ്രശസ്തമാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിനെ. ശനിയാഴ്ച വൈകിട്ട് ബര്‍ഖയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തുകൊണ്ടായിരുന്നു ലീജിയന്‍ സാന്നിധ്യമറിയിച്ചത്.

വ്യവസായി വിജയ് മല്യയുടെ ട്വിറ്റ അക്കൗണ്ടും ഇമെയിലും ഹാക്ക് ചെയ്തു എന്നവകാശപ്പെട്ട് രംഗത്തെത്തി ഒരുദിവസം പിന്നിടുമ്പോഴാണ് ബര്‍ഖ ദത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സംഘം ഹാക്ക് ചെയ്യുന്നത്. മല്യയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം ചില ഔദ്യോഗിക വിവരങ്ങളും പാസ് വേര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും ട്വിറ്ററിലും ഇമെയിലിലും പോസ്റ്റ് ചെയ്തിരുന്നു.

barkha-dutt

ബര്‍ഖ ദത്തിന്റെ ഇമെലുകള്‍ പുറത്തുവിടുമെന്നുള്ള ഭീഷണി ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങളും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ നവംബര്‍ 30ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെയും ഒരുദിവസത്തിന് ശേഷം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജെവാലയും ഡിസംബര്‍ ഒന്നിന് പരാതി നല്‍കിയിരുന്നു.

English summary
Journalist Barkha Dutt latest target of 'Legion' hacking group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X