കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സര്‍ ബോര്‍ഡ് തന്നെ എടുത്തുകളയണം- ആരാണീ ജോയ് മാത്യു?

Google Oneindia Malayalam News

മുംബൈ: സിനിമയ്ക്ക് എന്തിനാണ് ഒരു സെന്‍സര്‍ ബോര്‍ഡ്? അവര്‍ എന്താണ് ചെയ്യുന്നത്? ഈ ചോദ്യങ്ങള്‍ ചിലരെങ്കിലും മനസ്സില്‍ ചോദിച്ചിട്ടുണ്ടാകും. കാരണം പുസ്തകങ്ങള്‍ക്കോ, സാഹിത്യ സൃഷ്ടികള്‍ക്കോ ചിത്രങ്ങള്‍ക്കോ സംഗീതത്തിനോ, ടിവിയ്‌ക്കോ ഇല്ലാത്ത എന്താണ് സിനിമ എന്ന കലാരൂപത്തിന് ഉള്ളത്?

ഈ ചോദ്യം ഇപ്പോള്‍ പരസ്യമായി തന്നെ ചോദിയ്ക്കപ്പെടുകയാണ്. നാടക പ്രവര്‍ത്തകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ജോയ് മാത്യു ആണ് ഈ ചോദ്യം ചോദിയ്ക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് പിരിച്ചുവിടണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്രമാത്രമൊക്കെ പറയാന്‍ ആരാണ് ഈ ജോയ് മാത്യു എന്നല്ലേ..

മടിയ്ക്കാത്ത പ്രതികരണം

മടിയ്ക്കാത്ത പ്രതികരണം

സാമൂഹ്യ വിഷയങ്ങളില്‍ സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിയ്ക്കുന്നത് ഇപ്പോള്‍ വിരളമാണ്. എന്നാല്‍ ജോയ് മാത്യു അങ്ങനെയല്ല.

ജോണിന്റെ നായകന്‍

ജോണിന്റെ നായകന്‍

വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ സംഘത്തിലെ അംഗമായിരുന്നു ജോയ് മാത്യു. ജോണ്‍ സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന വിശ്വപ്രസിദ്ധ സിനിമയിലെ നായകനും ജോയ് മാത്യു ആയിരുന്നു.

നാടകങ്ങളിലൂടെ

നാടകങ്ങളിലൂടെ

നാടകങ്ങളായിരുന്നു ജോയ് മാത്യുവിന്റെ ജീവശ്വാസം. ഇരുപതിലധികം നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

നാടക പുരസ്‌കാരം

നാടക പുരസ്‌കാരം

നാടക രചനയ്ക്ക് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ജോയ് മാത്യുവിന്. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്‌കാരങ്ങള്‍...

സിനിമയില്‍

സിനിമയില്‍

1986 ല്‍ ആണ് അമ്മ അറിയാന്‍ എന്ന ജോണ്‍ എബ്രഹാം ചിത്രം റിലീസ് ചെയ്യുന്നത്. ആ ചിത്രത്തിലെ നായകനായിരുന്ന ജോ് മാത്യു പിന്നീട് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത്.

ഷട്ടര്‍

ഷട്ടര്‍

ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഷട്ടര്‍ എന്ന ചിത്രം ഒരുക്കിയാണ് ജോയ് മാത്യു 2013 ല്‍ സിനിമയിലേക്ക് തിരിച്ചുവരുന്നത്. 17-ാം ഐഎഫ്എഫ്‌കെയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രമായിരുന്ന ഷട്ടര്‍.

സിനിമാഭിനയം

സിനിമാഭിനയം

ഷട്ടറിന് ശേഷം ജോയ് മാത്യു ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ല. കാരണം എന്തെന്നോ... അഭിനയം തന്നെ

നടന്‍

നടന്‍

2013 ല്‍ വീണ്ടും അഭിനയത്തിലേയ്ക്ക് തിരിഞ്ഞ ജോണ്‍ മാത്യു ഒരു വര്‍ഷം കൊണ്ട് 13 സിനിമകളിലാണ് അഭിനയിച്ചത്. 2014 ല്‍ ഇരുപതോളം സിനിമകളില്‍ അഭിനയച്ചു.

സെന്‍സര്‍ ബോര്‍ഡിനെതിരെ

സെന്‍സര്‍ ബോര്‍ഡിനെതിരെ

സംഗീതത്തിനോ, കഥയ്‌ക്കോ, ചിത്രത്തിനോ, പത്രത്തിനോ, ടിവിയ്‌ക്കോ ഇല്ലാത്ത സെന്‍സറിംഗ് എന്തിനാണ് സിനിമയ്ക്ക് മാത്രം എന്നാണ് ഇപ്പോള്‍ ജോയ് മാത്യുവിന്റെ ചോദ്യം.

ഗൂഢാലോചനാസംഘം

ഗൂഢാലോചനാസംഘം

സെന്‍സര്‍ ബോര്‍ഡിലുള്ളത് ഗൂഢാലോചനാ സംഘമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഭരണഘടനാ ഭേദഗഗതി വരുത്തി സെന്‍സര്‍ ബോര്‍ഡ് എടുത്ത് കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Director cum Actor Joy Mathew questions the need of Censoring of a Cinema. He demands to demolish censor board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X