കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂഡ് ആന്റണിയെ ഫേസ്ബുക്കില്‍ 'പഞ്ഞിക്കിട്ടു'... എന്തിനാണെന്നോ...?

Google Oneindia Malayalam News

ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പല തവണ 'പൊങ്കാല' നേരിടേണ്ട വന്ന ആളാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പലപ്പോഴും വിളിച്ചു വരുത്തി തെറിവിളിപ്പിയ്ക്കുന്ന തരത്തിലാവും ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നൊരു ആക്ഷേപമുണ്ട്.

ഇപ്പോഴിതാ ദളിത് വിഷയത്തിലും ജെഎന്‍യു സമര വിവാദത്തിലും ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോഴും സംവരണം നല്‍കുന്നത് മറ്റൊരു ജനതയ്ക്ക് നല്‍കുന്ന അടിമത്തമാണെന്നാണ് ജൂഡ് ഫേസ്ബുക്കില്‍ എഴുതിയത്.

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തേയും ജൂഡ് അതി രൂക്ഷമായി വിമര്‍ശിയ്ക്കുന്നു. നിങ്ങള്‍ക്ക് പഠിയ്ക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ നികുതി അടയ്ക്കുന്നത്, അല്ലാതെ നിങ്ങളുടെ രാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നും ജൂഡ് എഴുതി.

ഇതൊക്കെ കണ്ടാല്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ വെറുതേയിരിയ്ക്കുമോ?

ജെഎന്‍യു സമരം

ജെഎന്‍യു സമരം

വി പേ ദ ടാക്‌സ് ഫോര്‍ യുവര്‍ സ്റ്റഡീസ്. നോട്ട് ഫോര്‍ യുവര്‍ പൊളിറ്റിക്‌സ്- ജെഎന്‍യു സമരത്തിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജൂഡ് ആന്റണി ഉദ്ദേശിച്ചത് അത് തന്നെയാണ്. ഞങ്ങള്‍ ടാക്‌സ് അടയ്ക്കുന്നത് നിങ്ങള്‍ക്ക് പഠിയ്ക്കാന്‍ വേണ്ടിയാണ്, അല്ലാതെ രാഷ്ട്രീയത്തിന് വേണ്ടിയല്ലെന്ന്.

ദളിത് വിരുദ്ധം

ദളിത് വിരുദ്ധം

ഒരുകാലത്ത് ഒരു ജനത അനുഭവിച്ച കഷ്ടതകള്‍ക്ക് പരിഹാരമെന്നോണം അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് അവരുടെ സാമ്പത്തിക നിലയോ ചുറ്റുപാടോ നോക്കാതെ നല്‍കുന്ന സംവരം മറ്റൊരു ജനതയ്ക്ക് നല്‍കുന്ന അടിമത്തമാണെന്നാണ് പിന്നീട് വന്ന ഫേസ്ബുക്ക് പോസ്റ്റ്.

ബാങ്ക് ലോണ്‍ എടുത്ത അപ്പന്‍

ബാങ്ക് ലോണ്‍ എടുത്ത അപ്പന്‍

സ്വന്തം അപ്പന്‍ ബാങ്ക് ലോണ്‍ എടുത്ത് തന്ന് എന്‍ജിനീയറിങ് പഠിച്ച ഒരു പാവം വിദ്യാര്‍ത്ഥി എന്ന് പറഞ്ഞാണ് രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

പൊങ്കാല

പൊങ്കാല

ജൂഡിന്റെ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ അതി ശക്തമായ പ്രതിഷേധമാണ് ഫേസ്ബുക്കില്‍ ഉയരുന്നത്.

സവര്‍ണ ഫാസിസ്റ്റ്

സവര്‍ണ ഫാസിസ്റ്റ്

സവര്‍ണഫാസിസ്റ്റിന്റെ സ്വരമാണ് ജൂഡ് ആന്റണി ജോസഫിന് എന്നാണ് ചിലരുടെ പ്രതികരണം.

 ആ സമരത്തിന്റെ തണലില്‍

ആ സമരത്തിന്റെ തണലില്‍

പണ്ട് പലരും സമരം ചെയ്തുണ്ടാക്കിത്തന്ന സ്വാതന്ത്ര്യത്തിന്റെ തണലില്‍ ഇരുന്നാണ് ജൂഡി ഇപ്പോള്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് എന്നാണ് മറ്റൊരു വിമര്‍ശനം.

 ഭരണഘടനയെ ചോദ്യം ചെയ്യുന്നോ?

ഭരണഘടനയെ ചോദ്യം ചെയ്യുന്നോ?

ഭരണഘടനാപരമായി ദളിതര്‍ക്ക് നല്‍കുന്ന സംവരണത്തെയാണ് ജൂഡ് ആന്റണി ചോദ്യം ചെയ്യുന്നത് എന്നാണ് മറ്റൊരു പ്രതികരണം. സത്യത്തില്‍ ഭരണഘടനയെ തന്നെയല്ലേ ജൂഡ് ചോദ്യം ചെയ്തത് എന്നും ചോദ്യം ഉയരുന്നു.

സംവരണത്തെക്കുറിച്ച് അറിയില്ലേ

സംവരണത്തെക്കുറിച്ച് അറിയില്ലേ

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ തന്നെ ഒരു കാര്യം വ്യക്തമാകും. അദ്ദേഹത്തിന് സംവരണം എന്നാല്‍ എന്താണെന്ന് പോലും അറിയില്ലെന്ന്- മറ്റൊരാളുടെ പരിഹാസം.

ചരിത്ര ബോധം ഇല്ലാത്തവന്‍

ചരിത്ര ബോധം ഇല്ലാത്തവന്‍

ജൂഡ് ആന്റണി ജോസഫിനെ ചരിത്ര ബോധം ഇല്ലാത്തവന്‍ എന്നും ചിലര്‍ വിമര്‍ശിയ്ക്കുന്നു.

പഠിയ്ക്കാന്‍ പോയപ്പോള്‍

പഠിയ്ക്കാന്‍ പോയപ്പോള്‍

സ്വന്തം അപ്പന്‍ ലോണ്‍ എടുത്ത് തന്ന് എന്‍ജിനീയറിങ് പഠിച്ച ആളാണെന്നല്ലേ പറയുന്നത്. നന്നായി പഠിച്ച് എന്‍ട്രന്‍സ് എഴുതിയിരുന്നെങ്കില്‍ ലോണ്‍ എടുക്കാതെ തന്നെ പഠിയ്ക്കാമായിരുന്നു എന്നാണ് മറ്റൊരു പരിഹാസം.

ജെഎന്‍യു പോസറ്റ്

ജെഎന്‍യു സമരത്തെ കുറിച്ച് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇതാണ്.

ദളിത് വിരുദ്ധ പോസ്റ്റ്

ദളിത് വിരുദ്ധതയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്.

English summary
Jude Anthony Joseph's Facebook post on Reservation and JNU strike on fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X