കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില മോദി 50 രൂപയാക്കും.. കമ്മികളെയും സുഡാപ്പികളെയും വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍!!

  • By Kishor
Google Oneindia Malayalam News

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ അധിക നികുതി ഈടാക്കുന്ന സംസ്ഥാന സര്‍ക്കാരും എണ്ണ വില വര്‍ധനവിന് കാരണമാണ് എന്നാണ് കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചാരണത്തിന്‍റെ ഒരു കൂടിയ വേര്‍ഷനാണ് ഇതെന്ന് സര്‍ക്കാര്‍ അനുകൂലികളും പറഞ്ഞു.

പെട്രോള്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബി ജെ പി നേതാവായ കെ സുരേന്ദ്രനും. പെട്രോള്‍ വില ഡികോഡ് ചെയ്തു എന്ന് കാണിച്ച് ഒരു ചിത്രവും സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സുഡാപ്പി, കമ്മി എന്നൊക്കെ പറഞ്ഞ് സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റും അതിനുള്ള കമന്‍റുകളും ഇങ്ങനെ...

സുഡാപ്പികളും കമ്മികളും

സുഡാപ്പികളും കമ്മികളും

ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊമ്മികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച് ഒരുപാട് പ്രചാരവേല നടത്തുന്നുണ്ട്. ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്. - ഒരു നേതാവിന് ചേർന്ന ഭാഷയല്ല സുരേന്ദ്രന്. അത് പറയാതെ തരമില്ല.

മോദിക്ക് കഴിയാഞ്‍ഞിട്ടല്ല പക്ഷേ...

മോദിക്ക് കഴിയാഞ്‍ഞിട്ടല്ല പക്ഷേ...

എന്നാൽ എൻറെ ഏതു പോസ്റ്റിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അൻപതു രൂപയിൽ താഴെ ഇന്ത്യാ ഗവണ്മെൻറിനു പെട്രോളും ഡീസലും വിൽക്കാൻ കഴിയും. ഒന്നുകിൽ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയിൽ കൊണ്ടുവരാൻ അനുവദിക്കുക.

മോദി എന്ത് ചെയ്തിട്ടാണ്..

മോദി എന്ത് ചെയ്തിട്ടാണ്..

2010 ൽ കോൺഗ്രസ്സ് സർക്കാരാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഒരിക്കൽപോലും മോദി സർക്കാർ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കിൽ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിൻറെ ഖജനാവ്. കാൽക്കാശിനു കൊള്ളാത്തവരുടെ ഗീർവാണം ആരു ചെവിക്കൊള്ളാൻ. - ഇതാണ് സുരേന്ദ്രന്റെ പോസ്റ്റ്.

ഒരു ഗ്രാഫുമുണ്ട്

ഒരു ഗ്രാഫുമുണ്ട്

ഗ്രാഫ് എന്ന് പറഞ്ഞുകൂട ഒരു പോസ്റ്ററും കെ സുരേന്ദ്രന്റെ പോസ്റ്റിനൊപ്പമുണ്ട്. പെട്രോൽ, ഡീസൽ വില ഡീകോഡ് ചെയ്തു. പെട്രോളിന്റെ പണം എവിടെ പോകുന്നു എന്നാണ് പോസ്റ്റർ. ഇത് പ്രകാരം കേന്ദ്രത്തിന് 12.46 രുപയാണ് ഒരു ലിറ്റർ പെട്രോൾ വിറ്റാൽ കിട്ടുന്നത്. സംസ്ഥാനങ്ങൾക്കോ 27.44 രൂപയും.

എന്താണ് സോഴ്സ്

എന്താണ് സോഴ്സ്

മിനിസ്ട്രീ ഓഫ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗാസിനെ ക്വോട്ട് ചെയ്താണ് ഈ പോസ്റ്റർ. കേന്ദ്രം കളക്ട് ചെയ്യുന്ന ടാക്സ് കൃഷി, ജലസേചനം, ഇൻഫ്രാസ്ട്രക്ചർ, റോഡ്, റെയിൽവേ തുടങ്ങിയ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് പോസ്റ്ററിൽ പറയുന്നു. ബി ജെ പി പരസ്യവിഭാഗത്തിന്റേതാണ് കൈപ്പണി എന്ന് പോസ്റ്റർ കണ്ടാൽ മനസിലാകും.

പണ്ട് ഇതല്ലല്ലോ പറഞ്ഞത്

പണ്ട് ഇതല്ലല്ലോ പറഞ്ഞത്

കഴിഞ്ഞ ഒന്നര വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ഒരു നികുതിയും കൂട്ടിയിട്ടില്ല എന്ന് പറയുന്നു ... സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടിയിട്ടുണ്ടോ ? എങ്കില്‍ എത്ര ? 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറക്കാന്‍ എന്ത് നടപടിയാണ് എടുത്തത് ? ജി എസ് ടി വന്നത് എപ്പഴാണെന്ന് എല്ലാവര്‍ക്കും അറിയാം ... പെട്രോളിന്‍റെ കാര്യത്തില്‍ എന്ത് പറഞ്ഞിട്ടാണ് അധികാരത്തില്‍ വന്നത് എന്നൊന്ന് ഓര്‍ത്ത് നോക്കണം - സുരേന്ദ്രനോടാണ് ചോദ്യം.

എന്ത് മലയാണ് മറിച്ചത്?

എന്ത് മലയാണ് മറിച്ചത്?

ഈ പറയുന്ന ജി എസ് ടി വന്നാൽ വില കുറയും, ടാക്സ് വെട്ടിക്കാൻ പറ്റില്ല, എല്ലാം അങ്ങു മലമറിക്കും എന്നൊക്കെ പറഞ്ഞു കൊണ്ടുവന്നിട്ടു വിലകൂടിയാതല്ലാതെ എന്തു വിപ്ലവം ആണ് സംഭവിച്ചത്. യാതൊരു വിധ മുന്നൊരുക്കങ്ങളും ഇല്ലാതെ കാണിച്ചുകൂട്ടിയ മണ്ടത്തരങ്ങൾക്കു അനുഭവിക്കേണ്ടത് സാധാരണ ജനങ്ങളും

English summary
K Surendran Facebook about Petrol and Diesel price rise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X