• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾ

  • By Desk

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ഒരു തൂക്കുമന്ത്രിസഭയെങ്കിലും പ്രതീക്ഷിച്ചിരുന്നവരായിരുന്നു പലരും. പക്ഷേ, ഫലം വന്നപ്പോള്‍ ബിജെപി തൂത്തുവാരി. ഇനിയ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സാന്നിധ്യമില്ലെന്ന് ആരും പറയില്ല.

എന്തായാലും കോണ്‍ഗ്രസ് ഇങ്ങനെ തകര്‍ന്നടിയാനുള്ള കാരണങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍... അതില്‍ പ്രധാന കാരണം കേട്ടാല്‍ ആരായാലും അമ്പരക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആണത്രെ അതിന് കാരണക്കാരന്‍! മാന്‍ഡ്രേക്ക് വിജയന്‍ എന്നൊരു ഓമനപ്പേരും ഇട്ടുകൊടുത്തിട്ടുണ്ട് പിണറായി വിജയന്... കൂടെ നിന്നവരൊക്കെ കുടുങ്ങിയ ചരിത്രല്ലേ ഉള്ളൂ എന്നാണ് ചോദ്യം. പതിവ് പോലെ വോട്ടിങ് മെഷീന്‍ ക്രമക്കേടും ബിജെപി വിരുദ്ധത ട്രോളുകളും അരങ്ങ് തകര്‍ക്കുകയാണ്.

ത്രിപുരയുടെ ശാപം

ത്രിപുരയുടെ ശാപം

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം തകര്‍ന്നടിഞ്ഞപ്പോള്‍ ആഹ്ലാദിച്ചവരായിരുന്നല്ലോ കോണ്‍ഗ്രസ്സുകാര്‍... അപ്പോള്‍ പിന്നെ ഇത് അവരുടെ ശാപം തന്നെ ആയിരിക്കും. ആഹ്ലാദിച്ചാട്ടെ, ആഹ്ലാദിച്ചാട്ടെ!

ഇവിഎം ഉണ്ടല്ലോ!

ഇവിഎം ഉണ്ടല്ലോ!

ജനങ്ങള്‍ തോല്‍പിക്കും എന്ന പേടിയൊന്നും ഈയിടെയായി ബിജെപിക്കാര്‍ക്ക് ഇല്ലത്രെ. അതിന്റെ കാരണം വോട്ടിങ് മെഷീന്‍ ആണെന്ന്... ആര്‍ക്ക് കുത്തിയാലും വോട്ട് ബിജെപിക്കാണത്രെ!

ഇന്നലെ വരെ....

ഇന്നലെ വരെ....

സിദ്ധരാമയ്യ ഇത്രയും നാള്‍ പറഞ്ഞിരുന്നത് താന്‍ ഭരിക്കുന്ന കര്‍ണാടക എന്നായിരുന്നു. പക്ഷേ, ഒറ്റ ദിവസം കൊണ് യെദ്യൂരപ്പ കൊണ്ടുപോയില്ലേ എല്ലാം!

കിങ് മേക്കറോ...

കിങ് മേക്കറോ...

തൂക്കുമന്ത്രിസഭ വരും, കുമാരസ്വാമി കിങ് മേക്കര്‍ ആകും... എന്തൊക്കെ ആയിരുന്നു പ്രചാരണം. ഒടുക്കം എല്ലാം ബിജെപി കൊണ്ടുപോയപ്പോള്‍ കുമാരസ്വാമി ആരായി!

ബീഫ് കിട്ടില്ലേ

ബീഫ് കിട്ടില്ലേ

കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതില്‍ ഏറ്റവും അസ്വസ്ഥരാകുന്നത് ബാംഗ്ലൂര്‍ മലയാളികള്‍ ആയിരിക്കും. വേറെ ഒന്നും അല്ല കാരണം, ബീഫ് കഴിക്കാന്‍ ഇനി എന്ത് ചെയ്യും!

എന്തായി പോയിട്ട്!

എന്തായി പോയിട്ട്!

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും കര്‍ണാടകത്തില്‍ കൊണ്ടുപിടിച്ച പ്രചാരണത്തില്‍ ആയിരുന്നു. ഒടുക്കം അറഞ്ചം പുറഞ്ചം തോല്‍പിച്ചുകളഞ്ഞില്ലേ... ഇനിയിപ്പോള്‍ കേരളത്തില്‍ വന്ന് സഖാക്കളോട് പറഞ്ഞിട്ട് എന്താ കാര്യം!

കേരളത്തിലേക്ക് വാ...

കേരളത്തിലേക്ക് വാ...

ഇപ്പോള്‍ ഇതാണത്രെ ഇപ്പോള്‍ കേരളത്തിലെ കമ്മികള്‍ പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ കേരളത്തില്‍ വന്ന് മുട്ടി നോക്കാന്‍, ഇന്ത്യയിലല്ലേ ബിജെപിയുടെ കള്ളക്കളി നടക്കൂ എന്ന്!

അത് സത്യമായി!

അത് സത്യമായി!

വോട്ടിങ് പുരോഗമിക്കുമ്പോള്‍ തന്നെ സത്യപ്രതിജ്ഞ ചടങ്ങിന്റെ തിയ്യതി പ്രഖ്യാപിച്ച ആളാണ് യെദ്യൂരപ്പ. അപ്പോള്‍ തന്നെ ആലോചിക്കണമായിരുന്നു വോട്ടിങ് മെഷീനോടാണ് മത്സരം എന്ന്!

എന്തൊരു ഗതികേട്

എന്തൊരു ഗതികേട്

കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമ്പോള്‍ ആക്കായിരിക്കും ഏറ്റവും അധികം വിഷമം? അത് ഇവര്‍ക്കൊക്കെ ആയിരിക്കുമത്രെ!

അങ്ങ് ഇല്ലാണ്ടായിപ്പോയി

അങ്ങ് ഇല്ലാണ്ടായിപ്പോയി

ഇതിപ്പോള്‍ പേടിപ്പിക്കാന്‍ പറഞ്ഞത് അല്ല കോണ്‍ഗ്രസ്സുകാരേ... തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിങ്ങള്‍ ഏതാണ്ട് ഇല്ലാണ്ടായിപ്പോയിട്ടുണ്ട്.

ത്രിപുരക്കാര്‍ പറയും

ത്രിപുരക്കാര്‍ പറയും

ഒരു രസത്തിന് ബിജെപിയെ ജയിപ്പിച്ച് നോക്കിയിട്ടുണ്ടോ... നല്ല രസം ആണത്രെ... സംശയം ഉണ്ടെങ്കില്‍ ആ ത്രിപുരക്കാരോട് ചോദിച്ചാല്‍ മതി!

ചാട്ടം എങ്ങോട്ടാണെന്ന്

ചാട്ടം എങ്ങോട്ടാണെന്ന്

അയല്‍ സംസ്ഥാനം ആയ കര്‍ണാടകത്തില്‍ വരെ താമര വിരിഞ്ഞുവെന്ന്! പറയുന്നത് കുമ്മം ആകുമ്പോള്‍ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ!

ചമ്മിപ്പോയി

ചമ്മിപ്പോയി

പാവം കോണ്‍ഗ്രസ്സിന്റെ കാര്യം കഷ്ടമാണ്. എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനയെ പോലെ കര്‍ണാടകത്തിലെ ജനങ്ങള്‍ ചിരിച്ചുകാണിച്ചത് തങ്ങളോടാണെന്ന് തെറ്റിദ്ധരിച്ച് പോയി...

എവിടെ പോയാലും

എവിടെ പോയാലും

രാഹുല്‍ ഗാന്ധിയുടെ കാര്യം അതിലും കഷ്ടമാണ്. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണ് ഗതി... ആകെ കൂടി ഉള്ളത് ആ പഞ്ചാബം മിസോറാനും മാത്രം!

മാന്‍ഡ്രേക്ക് വിജയന്‍

മാന്‍ഡ്രേക്ക് വിജയന്‍

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിച്ചത് പിണറായി വിജയന്‍ ആണത്രെ... മാന്‍ഡ്രേക്ക് വിജയന്‍ എന്നാണ് പരിഹാം. സന്തോഷത്തോടെ കൂടെ നിര്‍ത്തിയവര്‍ക്കൊക്കെ പണി കൊടുക്കുന്ന ആളാണെന്ന്!

മ്മടെ കോണ്‍ഗ്രസ്

മ്മടെ കോണ്‍ഗ്രസ്

ഇത്രയും കാലം ഒരു സംസ്ഥാനത്ത് മാത്രം ഭരണം ഉള്ള പാര്‍ട്ടി എന്ന് പറഞ്ഞ് സിപിഎമ്മുകാരെ കളിയാക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാലും മെച്ചമാണ്, രണ്ട് സംസ്ഥാനങ്ങളില്‍ ഭരണം ഉണ്ടല്ലോ!

എത്ര വേണേല്‍ കൂട്ടിക്കോ...

എത്ര വേണേല്‍ കൂട്ടിക്കോ...

പെട്രോള്‍ വിലയൊക്കെ എത്ര വേണമെങ്കിലും കൂട്ടിക്കോ എന്ന് പറയാന്‍ കര്‍ണാടകക്കാര്‍ക്ക് മാത്രമേ പറ്റൂ... അല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഒരു വിജയം ബിജെപിക്ക് സമ്മാനിക്കുമോ എന്നാണ് സംശയം!

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍

എന്റെ വിധി എന്റെ തീരുമാനങ്ങളാണ് എന്നും പറഞ്ഞ് കര്‍ണാടകക്കാര്‍ വന്നാല്‍ ഇത്രയേ പറയാന്‍ ഉള്ളൂ! മൈ ഹാര്‍ട്ട് ഫെല്‍റ്റ് കണ്ടോളന്‍സ്!

കര്‍ണാടക മുടിപ്പിക്കാന്‍!

കര്‍ണാടക മുടിപ്പിക്കാന്‍!

ബിജെപി ഭയങ്കര സംഭവം ആണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്... ഇനി കര്‍ണാടക കൂടി മുടിപ്പിക്കാന്‍ ആണത്രെ പദ്ധതി! യെദ്യൂരപ്പയുടെ ഭരണം ഒക്കെ ഓര്‍മയുണ്ടോ ആവോ!

 പറ്റില്ലെങ്കില്‍ വേണ്ട

പറ്റില്ലെങ്കില്‍ വേണ്ട

ഞങ്ങളെ കൊണ്ട് ബിജെപിയെ തോല്‍പിക്കാന്‍ പറ്റില്ലെന്ന് എന്തായാലും കോണ്‍ഗ്രസ്സുകാര്‍ സമ്മതിച്ചുകഴിഞ്ഞു. അത് പറ്റില്ലെങ്കില്‍ വേണ്ട, ആ രാഹുല്‍ ഗാന്ധിയെ എടുത്ത് കാട്ടില്‍ കളയാന്‍ പറ്റുമോ എന്നാണത്രെ ജനം ചോദിക്കുന്നത്.

ലിംഗായത്തുകളുടെ പണി

ലിംഗായത്തുകളുടെ പണി

ഇപ്പോള്‍ കിട്ടും ലിംഗായത്തുകളുടെ വോട്ട് എന്നും പറഞ്ഞാണ് അവര്‍ക്ക് പ്രത്യേക മത പദവിയൊക്കെ കൊടുത്തത്. ഒടുക്കം ത്രീജി ആയപ്പോള്‍ ആര് ത്രീജി ആയി എന്നാണ് സംശയം!

വല്ലാത്ത ചെയ്ത്തായിപ്പോയി

വല്ലാത്ത ചെയ്ത്തായിപ്പോയി

അന്നേ പലരും പറഞ്ഞതാ, പിണറായി വിജയനെ ഒന്നിനും കൂടെ കൂട്ടേണ്ടെന്ന്. പക്ഷേ, കേട്ടില്ല... ഇപ്പോള്‍ സിദ്ധരാമയ്യക്കും തോന്നുന്നുണ്ടത്രെ, സംഗതി മാന്‍ഡ്രേക്ക് ആയിരുന്നോ എന്ന്!

ആര്‍ക്ക് ചെയ്താലും

ആര്‍ക്ക് ചെയ്താലും

ജനങ്ങള്‍ ഇനി ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് വിചാരിച്ചിട്ടും ഒരു കര്യവും ഇല്ലത്രേ.. അതെല്ലാം വോട്ടിങ് മെഷീന്‍ ബിജെപിക്ക് മറിച്ച് കൊടുത്തിരിക്കുമെന്ന്!

കേന്ദ്രത്തിൽ മാത്രമല്ല

കേന്ദ്രത്തിൽ മാത്രമല്ല

ഞങ്ങള്‍ക്ക് കേന്ദ്രത്തില്‍ മാത്രമല്ല, വോട്ടിങ് മെഷീനിലും ഉണ്ട് പിടി എന്നാണത്രെ ഇപ്പോള്‍ ബിജെപിക്കാര്‍ പറയുന്നത്. ഇതിപ്പോള്‍ കുറേ കാലം ആയി വോട്ടിങ് മെഷീനെ കുറ്റം പറയാന്‍ തുടങ്ങിയിട്ട്!

ചിരിച്ചോ ചിരിച്ചോ

ചിരിച്ചോ ചിരിച്ചോ

ത്രിപുരയില്‍ സിപിഎം തോറ്റപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പൊട്ടിച്ചിരിച്ചു. ബാംഗ്ലൂരില്‍ കോണ്‍ഗ്രസ് തോറ്റപ്പോള്‍ സിപിഎമ്മുകാര്‍ പൊട്ടിച്ചിരിച്ചു... എല്ലാ സമയത്തും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വേറെ ഒരാള്‍ ഉണ്ട് എന്ന കാര്യം മറക്കണ്ട!

എല്ലാത്തിനും പിന്നില്‍

എല്ലാത്തിനും പിന്നില്‍

ജയിച്ചപ്പോള്‍ ബിജെപിക്കാര്‍ ആഹ്ലാദിക്കുന്നത് കണ്ട് അമ്പരക്കുകയൊന്നും വേണ്ട! സംഗതി ജയിക്കുമെന്ന് നേരത്തേ തന്നെ വോട്ടിങ് മെഷീന്‍ ഉറപ്പാക്കിയതായിരുന്നത്രെ... അണികള്‍ക്ക് മാത്രമേ അറിയാത്തതായിട്ടുള്ളൂ എന്ന്!

ഇത്രയൊക്കെ ചെയ്തിട്ടും...

ഇത്രയൊക്കെ ചെയ്തിട്ടും...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. യെദ്യൂരപ്പയുടെ ഭരണം അഴിമതി നിറഞ്ഞതാണെന്ന് അമിത് ഷാ തന്നെ പറഞ്ഞു. ഇത്രയൊക്കെ കേട്ടിട്ടും കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന്...

ചെങ്ങന്നൂരിലെ ഫലം കൂടി

ചെങ്ങന്നൂരിലെ ഫലം കൂടി

ഇക്കണക്കിനാണെങ്കില്‍ ചെങ്ങന്നൂരിലെ ഫലം കൂടി ഇപ്പോള്‍ അങ്ങ് പ്രഖ്യാപിക്കാമല്ലോ എന്നാണ്! ചിലപ്പോള്‍ 2019 ലെ തിരഞ്ഞെടുപ്പ് ഫലം കൂടി അതിനിടയില്‍ അറിയാതെ പ്രഖ്യാപിച്ച് പോയേക്കും!

സിപിഎമ്മിന്റെ വോട്ട്

സിപിഎമ്മിന്റെ വോട്ട്

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ആവേശം ആയിരുന്നു കേരളത്തിലെ സഖാക്കള്‍ക്ക്. വോട്ടെണ്ണല്‍ കഴിഞ്ഞ് തങ്ങള്‍ക്ക് കിട്ടിയ വോട്ടുകള്‍ എണ്ണി നോക്കുന്ന സഖാവിന്റെ അവസ്ഥ ഇതാണത്രെ!

കേരളത്തിനോടാണ്

കേരളത്തിനോടാണ്

കര്‍ണാടകത്തില്‍ വന്‍ വിജയം നേടി, കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞു എന്നൊക്കെ കേരളത്തില്‍ വന്ന് ഈ സംഘികള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന് പലര്‍ക്കും മനസ്സിലാകുന്നില്ലത്രെ!

 മാന്‍ഡ്രേക്കിന്റെ ശക്തി

മാന്‍ഡ്രേക്കിന്റെ ശക്തി

കണ്ടില്ലേ... സിദ്ധരാമയ്യയുടെ കൂടെ കുറച്ച് നേരം ചെലവഴിച്ചതേ ഉള്ളൂ! മാന്‍ഡ്രേക്കിന്റെ ശക്തി അങ്ങനെയൊന്നും പൊയ്‌പ്പോവില്ലത്രെ!

നോട്ടയ്ക്കും താഴെ

നോട്ടയ്ക്കും താഴെ

എന്നാലും സിപിഎമ്മിന്റെ ഒരു ഗതികേട് നോക്കണേ... കര്‍ണാടകത്തില്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കിട്ടിയ വോട്ട് നോട്ടയേക്കാള്‍ താഴെ! എന്നാലും നോട്ട ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ!

കനല്‍ എടുത്താലോ!

കനല്‍ എടുത്താലോ!

വോട്ടിങ് മെഷീനിലെ ക്രമക്കേടിന്റെ കഥയൊക്കെ പറഞ്ഞു മടുത്തു. ഇനി വേണമെങ്കില്‍ 'കനല്‍ ഒരു തരി മതി' എടുക്കാം. ഇനിയിപ്പോള്‍ അത്രയൊക്കെ അല്ലേ ബാക്കിയുള്ളൂ!

ഇനി ഇതേ വഴിയുള്ളൂ

ഇനി ഇതേ വഴിയുള്ളൂ

എന്തായാലും തോറ്റു. ഇനി വോട്ടിങ് മെഷീനെ കുറച്ച് കുറ്റം പറയാം, വര്‍ഗ്ഗീയ ധ്രുവീകരണത്തെ കുറിച്ചും പറയാം. പക്ഷേ, അപ്പോഴേക്കും രാഹുല്‍ജിക്ക് ഒന്ന് ഇറ്റലിയിലെ മുത്തശ്ശിയെ കാണേണ്ടി വരും!

ടിപ്പു പ്രതിമയുടെ കാര്യം

ടിപ്പു പ്രതിമയുടെ കാര്യം

ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ബിജെപി വലിയ പ്രശ്‌നം ഒക്കെ ഉണ്ടാക്കിയതാണ്. ഇനിയിപ്പോള്‍ ഭരണം കിട്ടിയ സ്ഥിതിയ്ക്ക് ആ പ്രതിമയുടെ ഭാഗത്തേക്ക് നോക്കാതിരിക്കുന്നതാവും നല്ലത്!

കനൽ രണ്ട് തരി

കനൽ രണ്ട് തരി

കനല്‍ ഒരു തരി മതി എന്ന് സിപിഎമ്മുകാര്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് വെറുതേയിരിക്കാന്‍ പറ്റുമോ? കനല്‍ രണ്ട് തരി മതി- പഞ്ചാബും മിസോറാമും! ചെക്ക്!!!

കേരളത്തോട് കളിച്ചാല്‍

കേരളത്തോട് കളിച്ചാല്‍

കര്‍ണാടകത്തില്‍ വിജയിച്ച ആവേശത്തില്‍ കേരളത്തിലേക്ക് വരേണ്ടെന്നാണത്രെ ബിജെപിക്കാരോട് പറയുന്നത്. തടയാന്‍ സിപിഎം ഉണ്ടെന്ന്!

ഇപ്പോ കിട്ടും അച്ഛാ ദിന്‍

ഇപ്പോ കിട്ടും അച്ഛാ ദിന്‍

ബിജെപിക്കാര്‍ക്ക് വോട്ട് ചെയ്ത സ്ഥിതിക്ക് അച്ഛാ ദിന്‍ ഉടന്‍ കിട്ടുമായിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുകയാണത്രെ കര്‍ണാടകക്കാര്‍.... ആ ത്രിപുരക്കാരോട് കൂടി ഒന്ന് ചോദിച്ചാല്‍ മതി, നല്ല ഉത്തരം കിട്ടും!

നന്ദി മാന്‍ഡ്രേക്കേ...

നന്ദി മാന്‍ഡ്രേക്കേ...

ബിജെപിക്കാര്‍ പോലും ഇത്രയും വലിയ ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴല്ലേ, സിദ്ധരാമയ്യയ്‌ക്കൊപ്പം പിണറായി ഇറങ്ങിയത്. ഇതില്‍ കൂടുതല്‍ എങ്ങനെ നന്ദി രേഖപ്പെടുത്തും എന്നാണ് സംശയം!

 ബസ്സ് മുതലാളിമാര്‍ക്ക് ലാഭം

ബസ്സ് മുതലാളിമാര്‍ക്ക് ലാഭം

ബീഫില്ലാതെ മലയാളികള്‍ക്ക് പറ്റില്ലല്ലോ... ബിജെപി അധികാരത്തില്‍ വന്നാല്‍ പിന്നെ ബാംഗ്ലൂരില്‍ ബീഫ് കിട്ടാനുള്ള സാധ്യത കുറവാണ്. അപ്പോള്‍ പിന്നെ കേരളത്തിലേക്ക് വച്ചുപിടിക്കണം. അങ്ങനെ വന്നാല്‍ ലാഭം ബസ്സുമുതലാളിമാര്‍ക്കല്ലാതെ ആര്‍ക്ക്!

English summary
Karnataka Election 2018: Social Media trolls mocking BJP, Congress, EVM and Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more