കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം, സുരേന്ദ്രന്‍, ലസിത പാലക്കല്‍ പിന്നെ പന്തളംജി!!! കേരളത്തില്‍ ട്രോള്‍ ഇരന്നുവാങ്ങിയവർ...

  • By Desk
Google Oneindia Malayalam News

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റതിന് എന്തിനാണ് കേരളത്തിലെ പാവപ്പെട്ട ബിജെപി നേതാക്കളെ ട്രോളുന്നത് എന്ന് ആരും ചിലപ്പോള്‍ ചോദിക്കും. പക്ഷേ, ട്രോള്‍ ഇരന്നുവാങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും എന്നാണ് ട്രോളന്‍മാരുടെ ചോദ്യം.

നാല് പേരാണ് കര്‍ണാടകത്തില്‍ കിട്ടിയ തിരിച്ചടിക്ക് കേരളത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഒന്നാമന്‍ മറ്റാരും അല്ല- അത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ. രണ്ടാം സ്ഥാനത്തേക്കും വലിയ മത്സരം ഒന്നും ഇല്ല- കെ സുരേന്ദ്രന്‍.

എന്നാല്‍ മൂന്നും നാലും സ്ഥാനങ്ങള്‍ക്കായി പൊരിഞ്ഞ മത്സരം തന്നെ ആണെന്നാണ് ട്രോളന്‍മാരുടെ പരിഹാസം. രാഷ്ട്ര സേവിക സമിതി നേതാവ് ലസിത പാലക്കലും പിന്നെ പന്തളം ശ്രീജിത്തും... എന്തായാലും നാലുപേര്‍ക്കും പൊങ്കാലയ്ക്ക് ഒരു കുറവും ഇല്ല.

ശൂന്യതയില്‍ നിന്ന് സാമ്രാജ്യം!!!

ശൂന്യതയില്‍ നിന്ന് സാമ്രാജ്യം!!!

ശൂന്യതയില്‍ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്തിയവന്റെ രക്തമാണ് സിരകളിള്‍.. കൊടിയേറ്റ് നടത്തിയെങ്കില്‍ ഉത്സവം അമിത് ഷാ നടത്തിയിരിക്കും- ലസിത പാലക്കല്‍ മെയ് 17 ന് ഇട്ട ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. കൊടിയേറ്റം അമിത് ഷാ ആണ് നടത്തിയതെങ്കിലും ഉത്സവം നടത്താന്‍ പോകുന്നത് കുമാരസ്വാമി ആണെന്ന് മാത്രം!

ചിരി അടക്കാന്‍

ചിരി അടക്കാന്‍

ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അന്ന് കണ്ടപ്പോള്‍ എല്ലാവരും ഒന്ന് അമ്പരന്നിരുന്നു. ഇനി ശരിക്കും അമിത് ഷാ ചാണക്യന്‍ ആകുമോ എന്നൊക്കെ സംശയിക്കുകയും ചെയ്തു. പക്ഷേ, യെദ്യൂരപ്പ രാജി വച്ചതോടെ ഇതായി സ്ഥിതി!

കഷ്ടം തന്നെ

കഷ്ടം തന്നെ

ഫേസ്ബുക്ക് പോസ്റ്റിട്ട ലസിത പാലക്കലിന് അത് വലിയ സംഭവം ആയിട്ടൊക്കെ തോന്നിയേക്കാം... അത് കണ്ടാല്‍ ചിലപ്പോള്‍ അമിത് ഷായുടെ ചിരി ഇങ്ങനെ ആകും. പക്ഷേ, ജനങ്ങളുടെ ചിരിയോ!

അതും പൊട്ടി

അതും പൊട്ടി

യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അദ്ദേഹത്തെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടില്ലായിരിന്നു. പക്ഷേ, കെ സുരേന്ദ്രന്‍ പോസ്റ്റിട്ടു. അതിന്റെ അവസ്ഥ ഇങ്ങനെ ആവുകയും ചെയ്തു!

എങ്ങനെ സാധിക്കുന്നു

എങ്ങനെ സാധിക്കുന്നു

സ്വന്തം പാര്‍ട്ടി കര്‍ണാടകത്തില്‍ നാണം കെട്ട് അധികാരവും പോയി ഇരുക്കുമ്പോള്‍ കുമ്മനം രാജശേഖരന് എങ്ങനെ ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കുന്നു എന്ന്!!! ചെങ്ങന്നൂരില്‍ എങ്ങാനും ഇനി നേട്ടം ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്!

പന്തളംജി!!!

പന്തളംജി!!!

പന്തളം ശ്രീജിത്തിന്റെ ഈ പോസ്റ്റ് അല്ല ശരിക്കുമുള്ള പോസ്റ്റ്. വേറെ ഒന്നുണ്ട്. അതുകൂടി കണ്ടാലേ ഈ പോസ്റ്റിന്റെ ഒക്കെ ഒരു മഹത്തരം മനസ്സിലാവുകയുള്ളൂ... ഈ സമയത്ത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ആവോ!

ധര്‍മയുദ്ധം അല്ലെന്ന്

ധര്‍മയുദ്ധം അല്ലെന്ന്

ധര്‍മ യുദ്ധം നടത്താന്‍ ഇത് കുരിക്ഷേത്ര യുദ്ധം ഒന്നും അല്ലെന്ന് പറഞ്ഞ ആളാണ്. എന്ത് കളി കളിച്ചിട്ടായാലും അമിത് ഷാ ഭരണം ബിജെപിക്ക് നേടിക്കൊടുക്കും എന്നൊക്കെ തള്ളി വിട്ടു. പക്ഷേ, ഒടുവില്‍...

കരയുവായിരിക്കും

കരയുവായിരിക്കും

കര്‍ണാടകത്തിലെ യെദ്യൂരപ്പയുടെ രാജി ചെങ്ങന്നൂരില്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യും എന്നൊക്കെ പുറത്ത് പറയുന്നുണ്ടെങ്കിലും കുമ്മനം ഉള്ളില്‍ കരയുകയായിരുന്നിരിക്കണം. എന്തായാലും സ്വന്തം പാര്‍ട്ടിയല്ലേ!

ദുരന്തം!!!

ദുരന്തം!!!

കെ സുരേന്ദ്രന്റെ അവസ്ഥ കുറച്ച് കാലമായിട്ട് ഇങ്ങനെയൊക്കെ തന്നെ ആണ്. എന്ത് പറഞ്ഞ് വന്നാലും അവസാനം അത് ദുരന്തമാകും. ഇതിപ്പോള്‍ അഭിനന്ദനം അര്‍പിച്ചതും ദുരന്തമായ മട്ടാണ്!

അത് പിന്നേ...

അത് പിന്നേ...

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന യെദ്യൂരപ്പ് അഭിനന്ദനം അര്‍പിച്ചുകൊണ്ട് പോസ്റ്റ് ഇട്ടു എന്നതൊക്കെ ശരി തന്നെ. പക്ഷേ, അത് പിന്നേ... സുരേന്ദ്രന്‍ മാത്രം അല്ലല്ലോ ഇങ്ങനെ ഇട്ടത്. പിന്നെ അദ്ദേഹത്തെ മാത്രം എന്തിനാണ് ഇങ്ങനെ ട്രോളുന്നത്!

എല്ലാം കഴിഞ്ഞു

എല്ലാം കഴിഞ്ഞു

കൊടിയേറ്റം നടത്തിയാല്‍ അമിത് ഷാ ഉത്സവവും നടത്തും എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. ഉത്സവവും വെടിക്കെട്ടും കഴിഞ്ഞപ്പോള്‍ കര്‍ണാടകത്തിലെ രണ്ട് സഹോദരങ്ങളുടെ സ്ഥിതി ഇതാണ്!

അരുതരുതായിരുന്നു!!!

അരുതരുതായിരുന്നു!!!

സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ ന്നെ ഇങ്ങനെ ഒരു അഭിനന്ദനത്തിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ് ചോദ്യം. മാന്‍ഡ്രേക്ക് എന്ന പേര് ഇനി കെ സുരേന്ദ്രനും വീഴുമോ എന്നാണ് സംശയം.

ഇത്ര പെട്ടെന്നോ...

ഇത്ര പെട്ടെന്നോ...

യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയാകും എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു- എന്താ ശരിയായില്ലേ, യെദ്യൂരപ്പ മുഖ്യമന്ത്രിയായില്ലേ.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കും എന്ന് പറഞ്ഞു- പക്ഷേ, അതിന് കാത്ത് നിന്നില്ല! അഞ്ച് വര്‍ഷം തികച്ച് ഭരിക്കും എന്നും പറഞ്ഞു- അതിന് അവസരം കിട്ടിയില്ല.

വലുതെന്തോ...

വലുതെന്തോ...

കെ സുരേന്ദ്രന്‍ അല്ലേ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇട്ടത്... ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം അല്ലേ പോയുള്ളൂ. അതിലും വലുത് എന്തോ വരാനിരുന്നതാണത്രെ. ഇപ്പോള്‍ ഇങ്ങനെയൊക്കെ സമാധാനിക്ക് എന്ന്!

ഭയങ്കര പ്രമോഷന്‍!!!

ഭയങ്കര പ്രമോഷന്‍!!!

ബിജെപി നേതാക്കള്‍ മണ്ടത്തരം പറയുന്നത് പ്രശസ്തിക്ക് വേണ്ടിയാണത്രെ. ചെറിയ കുട്ടികള്‍ക്ക് വരെ ബിജെപി നേതാക്കളെ അറിയാമെന്ന്! പക്ഷേ, കൊച്ചുപിള്ളേര്‍ക്ക് ഗാന്ധിജിയേയും അറിയാം... എന്നാല്‍ എങ്ങനെ അറിയുന്നു എന്നതിലാണ് കാര്യം എന്ന്!

മാന്‍ഡ്രേക്ക് സുരേന്ദ്രന്‍

മാന്‍ഡ്രേക്ക് സുരേന്ദ്രന്‍

നേരത്തെ പറഞ്ഞു വന്നേ ഉള്ളൂ... അപ്പോഴേക്കും ട്രോളന്‍മാര്‍ കെ സുരേന്ദ്രന് ആ പേരും കൂടി അങ്ങ് സമ്മാനിച്ചിട്ടുണ്ട്. ആ പോസ്റ്റിട്ട ഒറ്റ കാരണം കൊണ്ടാണെന്ന് തോന്നും യെദ്യൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്!

കരഞ്ഞ് പോകും

കരഞ്ഞ് പോകും

ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഒക്കെ ഇട്ട്, യെദ്യൂരപ്പ ഇപ്പോള്‍ വിശ്വാസ വോട്ട് സ്വന്തമാക്കും എന്നും പ്രതീക്ഷിച്ച് ഇരുന്നവര്‍, ആ രാജി പ്രഖ്യാപനം കേട്ടപ്പോള്‍ എങ്ങനെയൊക്കെ കരഞ്ഞിട്ടുണ്ടാകും!

കണ്ടം വഴി

കണ്ടം വഴി

അമിത് ഷായെ അമിത് ഷാ അണ്ണന്‍ ആക്കിയ ആളാണ് പന്തളം ശ്രീജിത്ത്! പക്ഷേ, ശ്രീജിത്ത് ഉദ്ദേശിച്ച ആ കളികള്‍ ഈ കണ്ടം വഴി ഓടല്‍ ആയിരുന്നോ എന്നാണ് ഇപ്പോള്‍ പലരുടേയും സംശയം!

സുസ്ഥിരം

സുസ്ഥിരം

സുസ്ഥിരവും വികസനോന്‍മുഖവും ആയ ഭരണം കാഴ്ചയ്ക്കാന്‍ കഴിയട്ടെ എന്നായിരുന്നല്ലോ കെ സുരേന്ദ്രന്‍ യെദ്യൂരപ്പയോട് ആശംസിച്ചത്. ഇനി കെ സുരേന്ദ്രന്റെ നാട്ടില്‍ സുസ്ഥിരം എന്ന് പറഞ്ഞാല്‍ രണ്ട് ദിവസം എന്നാണോ ആവോ!

ഒന്ന് പൊട്ടിക്കരഞ്ഞൂടെ

ഒന്ന് പൊട്ടിക്കരഞ്ഞൂടെ

ഇത്രയും വിഷമം ഉള്ള സമയത്ത്, ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങള്‍ പറയുമ്പോള്‍ എങ്ങിലും ഈ ചിരിക്കുന്ന ഫോട്ടോ തന്നെ കൊടുക്കണം എന്ന് എന്താണ് മാധ്യമങ്ങള്‍ക്ക് ഇത്ര നിര്‍ബന്ധം. ഒന്ന് പൊട്ടിക്കരയാമായിരുന്നില്ലേ കുമ്മനത്തിന്!

തടിയൂരപ്പ, യെദുവടി, ചാണകം... കര്‍ണാടകത്തില്‍ സംഘികളെ പൊരിച്ച് കടുകുവറുത്ത് ട്രോളന്‍മാര്‍!!!തടിയൂരപ്പ, യെദുവടി, ചാണകം... കര്‍ണാടകത്തില്‍ സംഘികളെ പൊരിച്ച് കടുകുവറുത്ത് ട്രോളന്‍മാര്‍!!!

മാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾമാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾ

ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!

English summary
Karnataka Floor Test: Kerala BJP leaders also got trolls for their reactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X