കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടിയൂരപ്പ, യെദുവടി, ചാണകം... കര്‍ണാടകത്തില്‍ സംഘികളെ പൊരിച്ച് കടുകുവറുത്ത് ട്രോളന്‍മാര്‍!!!

  • By Desk
Google Oneindia Malayalam News

കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളുടെ അര്‍മാദം ആയിരുന്നു. യെദ്യൂരപ്പ സത്യ പ്രതിജ്ഞ ചെയ്യുക കൂടി കഴിഞ്ഞപ്പോള്‍ പിന്നെത്തെ പൂരം പറയണോ... കൊങ്ങികളേയും കമ്മികളേയും പൊളിച്ചടുക്കുകയായിരുന്നു.

അമിത് ഷായുടെ ചാണക്യ തന്ത്രം, മോദിജിയുടെ പ്രചാരണ വിജയം, ദക്ഷിണേന്ത്യയില്‍ കാല്‍വയ്പ്.... എന്തൊക്കെ ആയിരുന്നു തള്ളുകള്‍. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട് പെട്ടെന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ പറഞ്ഞപ്പോഴും ആഘോഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഒരു കുറവും ഉണ്ടായില്ല. പക്ഷേ, വിശ്വാസ വോട്ടെടുപ്പ് നടത്താതെ തന്നെ യെദ്യൂരപ്പ രാജി വച്ചു.

അതുവരെ കോണ്‍ഗ്രസ്സുകാരോട് ടേക്ക് ഇറ്റ് ഈസി എന്നും പറഞ്ഞ് നടന്നിരുന്ന സംഘികളെല്ലാം മിണ്ടാട്ടം മുട്ടി ഒളിച്ചിരിപ്പായി. ഇത്രയും ദിവസം തങ്ങള്‍ക്കിട്ട് കിട്ടിയതിന്റെ കലിപ്പ് കൊങ്ങികളും കമ്മികളും തീര്‍ക്കാതിരിക്കുമോ? യെദ്യൂരപ്പയെ തടിയൂരപ്പയാക്കിയും യെദ്യൂരപ്പയടി എന്ന പുതിയ വാക്ക് സംഭാവന ചെയ്തും പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍....

പുതിയ വാക്ക്

പുതിയ വാക്ക്

യെദ്യൂരപ്പ എന്നതിന് പുതിയൊരു അര്‍ത്ഥം കൂടി കൊടുത്തിരിക്കുകയാണ് ഇപ്പോള്‍ മലയാളി ട്രോളന്‍മാര്‍. രണ്ട് ദിവസം കഴിഞ്ഞ് ഇറങ്ങാം എന്നതിന് പോലും യെദ്യൂരപ്പയാകാം എന്നാണത്രെ ഇപ്പോള്‍ പറയുന്നത്.

വായും തുറന്നിരുന്നതാ

വായും തുറന്നിരുന്നതാ

കേന്ദ്ര സര്‍ക്കാര്‍ കൂടെയുണ്ട്, ഗവര്‍ണര്‍ കൂടെയുണ്ട്... പിന്നെ അമിത് ഷായും കൂടെയുണ്ട്. ഭരിക്കാം എന്നുവിചാരിച്ച് വായും തുറന്ന് ഇരുന്നതാ... പക്ഷേ, ഭരണം മാത്രം പോയിക്കിട്ടി!

തടിയൂരപ്പ!

തടിയൂരപ്പ!

ആദ്യത്തെ ദിവസം ഇതുപോലെ വടി പോലെ നിന്ന മനുഷ്യനാണ്. മൂന്നാം ദിവസം ആയപ്പോള്‍ തടിയൂരപ്പയായി, ഈ ഗതിയില്‍ ഇരിപ്പായി!

ശരിക്ക് നോക്കിക്കോ

ശരിക്ക് നോക്കിക്കോ

ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ ലിസ്റ്റ് ആയിരുന്നു. അങ്ങ് സുപ്രീം കോടതിയില്‍ വരെ പോയി കാണിച്ചതാണ്. പക്ഷേ, ഈ ഗതി ആയിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ ആണ്!

 യെദുവടി

യെദുവടി

യെദ്യൂരപ്പയടി എന്നൊക്കെ എഴുതാന്‍ വലിയ മിനക്കേടാണെന്നേ... എന്തായാലും ഡിക്ഷണറിയില്‍ ഒക്കെ എടുത്ത സ്ഥിതിയ്ക്ക് ഒന്ന്‌ന ചുരുക്കി കിട്ടിയാല്‍ കൊള്ളാമായിരുന്നു. യെദുവടി എന്നാക്കിയാല്‍ പൊളിക്കും!

താത്കാലികം!

താത്കാലികം!

ഇനിയിപ്പോള്‍ താത്കാലികം എന്ന വാക്ക് തന്നെ അങ്ങ് മറന്നേക്കൂ... കെഎസ്ഇബിയില്‍ പോയി താത്കാലിക കണക്ഷന് അപേക്ഷിക്കുമ്പോള്‍ പോലും യെദ്യൂരപ്പ കണക്ഷന്‍ എന്നൊക്കെ ആണത്രെ ട്രോളന്‍മാര്‍ പറയുന്നത്!

യെദ്യൂരപ്പ നിയമനം!

യെദ്യൂരപ്പ നിയമനം!

ഇന്റര്‍വ്യൂ ബോര്‍ഡ് വരെ ഇപ്പോള്‍ യെദ്യൂരപ്പയെ ട്രോളിത്തുടങ്ങിയത്രെ... ജോലി സ്ഥിരം ആണോ താത്കാലികം ആണോ എന്ന് ചോദിച്ചപ്പോള്‍, ആദ്യം യെദ്യൂരപ്പ ആയിട്ടാണ് നിയമനം എന്ന്!

ഒന്നും നോക്കണ്ട

ഒന്നും നോക്കണ്ട

ഭരണം പിടിക്കും, വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷം നടത്തും എന്നൊക്കെ തള്ളി വിട്ടതായിരുന്നു. പക്ഷേ, അടവ് പാളിക്കഴിഞ്ഞാല്‍ എന്ത് ചെയ്യണം എന്ന് മോദിജിയും യോഗിജിയും എല്ലാം കാണിച്ച് കൊടുത്തിട്ടുണ്ടല്ലോ... അതുപോലെ അങ്ങ് പൊട്ടിക്കരഞ്ഞുകൊള്ളണം

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

ഈ നോട്ടം കണ്ടാല്‍ ഒരു വല്ലാത്ത ക്ലോസ് ഇനഫ് തോന്നുന്നുണ്ടല്ലേ... ഇതില്‍ ഇപ്പോള്‍ ആര്, ആരെ കുറ്റം പറയും എന്ന് മാത്രം ആണ് അറിയേണ്ടത്... എന്നാലും മോദിജിയെ വരെ അവര്‍ തെറി പറഞ്ഞല്ലോ എന്നോര്‍ക്കുമ്പോഴാ!!

അത് ദേശീയ ഗാനം ആയിരുന്നോ

അത് ദേശീയ ഗാനം ആയിരുന്നോ

ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആയിരുന്നല്ലോ യെദ്യൂരപ്പയും സംഘവും അതൊന്നും ശ്രദ്ധിക്കാതെ രാജിയും വച്ച് ഇറങ്ങിപ്പോയത്. കേട്ടപ്പോള്‍ ദേശീയ ഗാനം ആണെന്ന് തോന്നിയില്ലായിരുന്നത്രെ... കുറ്റം പറയാന്‍ പറ്റുമോ!

അത് ഞങ്ങളല്ല സര്‍!!!

അത് ഞങ്ങളല്ല സര്‍!!!

പണ്ട് കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം പാടി സമരം ചെയ്തതൊക്കെ സംഘികള്‍ക്ക് ഓര്‍മയുണ്ടോ ആവോ... യെദ്യൂരപ്പ ദേശീയ ഗാനത്തിന്റെ സമയത്ത് ഇറങ്ങിപ്പോയതൊന്നും ഇപ്പോള്‍ ഒരു പ്രശ്‌നമേ അല്ലെന്ന്!

 ടേക്ക് ഇറ്റ് ഈസി ബ്രോ...

ടേക്ക് ഇറ്റ് ഈസി ബ്രോ...

കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയപ്പോള്‍ കമ്മികളോടും കൊങ്ങികളോടും സംഘികള്‍ അടിച്ച ഡയലോഗ് ആയിരുന്നു. ഇപ്പോള്‍ എല്ലാ സംഘികള്‍ക്കും നന്നായി കിട്ടുന്നുണ്ട്!

മാനം പോയിരിക്കുമ്പോള്‍

മാനം പോയിരിക്കുമ്പോള്‍

വൈകുന്നേരം വിജയാഘോഷം നടത്തും എന്ന് വീമ്പിളിക്കി നിയമസഭയില്‍ വന്നതായിരുന്നു. മാനവും പോയി, രാജിയും വച്ചു. അപ്പോഴാണ് ഒരു ദേശീയ ഗാനം...

ചാണകന്‍

ചാണകന്‍

കര്‍ണാടകത്തില്‍ യെദ്യൂരപ്പ രാജി വയ്ക്കും വരെ ദേശീയ രാഷ്ട്രീയത്തിലെ ചാണക്യന്‍ ആയിരുന്നു അമിത് ഷാ... ഒറ്റ ദിവസം കൊണ്ട് വെറും ചാണകന്‍ ആയിപ്പോയി!

നമ്മുടെ ആളുകളായിപ്പോയി

നമ്മുടെ ആളുകളായിപ്പോയി

രാജി പ്രഖ്യാപിച്ചതിന് ശേഷം ദേശീയ ഗാനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത് യെദ്യൂരപ്പയും കൂട്ടരും ആയത് ഭാഗ്യം. വേറെ വല്ലവരും ആയിരുന്നെങ്കില്‍ ഇപ്പോള്‍ എന്തായേനെ എന്ന് ഒന്ന ഊഹിച്ച് നോക്കൂ!

ട്രോളന്‍മാര്‍...

ട്രോളന്‍മാര്‍...

കര്‍ണാടകത്തിലെ വിവാദം സുപ്രീം കോടതിയില്‍ എത്തിയത് മുതല്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരിക്കുകയായിരുന്നു ട്രോളന്‍മാര്‍.... യെദ്യൂരപ്പ രാജി വച്ചപ്പോള്‍ ആണ് ഒന്ന് ആശ്വാസമായത്.

യെടീന്ന് ഊരാന്‍...

യെടീന്ന് ഊരാന്‍...

യെഡിയൂരപ്പ എന്ന പേര് അറിഞ്ഞിട്ടതാണത്രെ.... യടീന്ന് ഊരാന്‍ അപ്പോ കാണിച്ച ആ മനസ്സുണ്ടല്ലോ... അത് ആ പേര് കൊണ്ട് കിട്ടിയതാണെന്ന് വരെ പറഞ്ഞുകളയും!

കേരളം പിടിക്കാം...

കേരളം പിടിക്കാം...

10 കോടി ഓരോ എംഎല്‍എമാര്‍ക്ക് കൊടുത്ത് കര്‍ണാടകം പിടിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അത് നടന്നില്ല... ഇനി ഏതായാലും കേരളം പിടിച്ചോളാം എന്നാണത്രെ! ടേക്ക് ഇറ്റ് ഈസി ബ്രോ!

നല്ല മുറ്റാ...

നല്ല മുറ്റാ...

സൗത്ത് ഇന്ത്യയില്‍ മാത്രമാണ് ബിജെപിയുടേയും അമിത് ഷായുടേയും കളികള്‍ ഒന്നും നടക്കാത്തത്. ഇപ്പോള്‍ ശരിക്കും തോന്നുന്നുണ്ടത്രെ... സൗത്ത് ഇന്ത്യ നല്ല മുറ്റാണെന്ന്!

പെട്രോള്‍ അടിച്ചോ...

പെട്രോള്‍ അടിച്ചോ...

കര്‍ണാടകത്തില്‍ യെദ്യൂരപ്പ രാജി വച്ചതിന് രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ ഉള്ളവര്‍ ഇത്ര പങ്കപ്പാട് പെടുന്നത് എന്തിനാണെന്ന് മനസ്സിലായല്ലേ... അതിന്റെ ദേഷ്യം തീര്‍ക്കാന്‍ ഇനി മോദിയെങ്ങാനും പെട്രോളിന്റെ വിലകൂട്ടുമോ എന്നാണ് പേടി!

ഇതാണ് സ്ഥിതി

ഇതാണ് സ്ഥിതി

കര്‍ണാടകത്തില്‍ വരുന്നത് വരെ അമിത് ഷാ ബാഹുബലിയെ പോലെ ആയിരുന്നു. ഇപ്പോള്‍ ഭരണം പിടിക്കും എന്നൊക്കെ തള്ളിയതാണ്. പക്ഷേ, തിരിച്ച് പോകുമ്പോള്‍ ഈ അവസ്ഥയില്‍ ആയിട്ടുണ്ട്!

യെഡ്ഡി ട്രിപ്പ്

യെഡ്ഡി ട്രിപ്പ്

രണ്ട് ദിവസത്തെ ട്രിപ്പ് എന്നൊക്കം പറയാന്‍ ഇപ്പോള്‍ ട്രോളന്‍മാര്‍ക്ക് മടിയാണ്. യെഡ്ഡി ട്രിപ്പ് എന്നാണത്രെ അതിനെ ഇപ്പോള്‍ വിളിക്കുന്നത്!

ബട്ട് സൗത്ത് റെഫ്യൂസ്ഡ്!!!

ബട്ട് സൗത്ത് റെഫ്യൂസ്ഡ്!!!

ഗെയിം ഓഫ് ത്രോണ്‍സിലെ കഥ പോലെയാണ് ഇപ്പോള്‍ ഇന്ത്യയിലും ഏഗിയോണ്‍സ് വെസ്‌ട്രോസ് മുഴുവന്‍ കീഴടക്കി, പക്ഷേ, സൗത്തിനെ തൊടാന്‍ പറ്റിയില്ല. അതുപോലെ, ബിജെപി ഇന്ത്യ മുഴുവന്‍ കീഴടക്കി, പക്ഷേ, ദക്ഷിണേന്ത്യയെ തൊടാന്‍ പറ്റിയില്ല!

വീണ്ടും ക്ലോസ്സ് ഇനഫ്

വീണ്ടും ക്ലോസ്സ് ഇനഫ്

ഈ രണ്ട് സീനുകള്‍ തമ്മില്‍ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ... എങ്കില്‍ നിങ്ങളുടെ ട്രോള്‍ ജീവിതം ഈ ഔസം!!!

മൂന്നാം തവണയും

മൂന്നാം തവണയും

ഈ യെദ്യൂരപ്പയുടെ ഒരു സ്ഥിതി ഒന്ന് ആലോചിച്ച് നോക്കണേ... ഇതിന് മുമ്പ് രണ്ട് തവണ മുഖ്യമന്ത്രി ആയതാ. അപ്പോഴൊന്നും കാലാവധി തികയ്ക്കാന്‍ പറ്റിയില്ല. ഇപ്പോഴിതാ മൂന്നാം തവണയും!

ജയ് വിളിക്കാന്‍!!!

ജയ് വിളിക്കാന്‍!!!

ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇറങ്ങിയപ്പോയത് അതിനോട് ബഹുമാനം ഇല്ലാഞ്ഞിട്ടൊന്നും അല്ലത്രെ... ആ സമയം ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കാന്‍ പോയതാണെന്ന്!

അല്ലേലും വേണ്ട...

അല്ലേലും വേണ്ട...

അല്ലേലും ഈ കേരളത്തിന്റെ അടുത്ത് കിടക്കുന്ന കര്‍ണാടകത്തിലെ ഭരണം ഞങ്ങള്‍ക്ക് വേണ്ട എന്നാണത്രെ ഇപ്പോള്‍ അമിത് ഷായും യെദ്യൂരപ്പയും പറയുന്നത്... കുമ്മനം ജി കേള്‍ക്കണ്ട.. ചങ്ക് തകര്‍ന്ന് പോകും!

യെച്ചൂരിയോ...

യെച്ചൂരിയോ...

യെച്ചൂരിയെ ക്ലച്ചൂരി എന്നും വാഷിങ് മെഷീന്‍ എന്നും ഒക്കെ വിളിച്ച് കുറേ കളിയാക്കിയതല്ലേ... അതിന്റെ ആയിരിക്കും ഇപ്പോള്‍ ഈ കിട്ടുന്നതെല്ലാം!

ജനാധിപത്യത്തിന്റെ വിജയം അല്ല!

ജനാധിപത്യത്തിന്റെ വിജയം അല്ല!

കര്‍ണാടകത്തില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയം ആയിട്ടൊന്നും കാണുന്നില്ലത്രെ... ഭൂരിപക്ഷം കൂടിയ പാര്‍ട്ടിക്കാരനെ. ഭൂരിപക്ഷം കുറഞ്ഞ രണ്ട് പാര്‍ട്ടിക്കാര്‍ കൂടി താഴെ ഇറക്കിയെന്ന്!

 ഈ സമയത്ത്....

ഈ സമയത്ത്....

ഇങ്ങനെ തകര്‍ന്ന് കിടക്കുന്ന നേരത്ത് സംഘപുത്രന്‍മാര് തന്നെ ഇങ്ങനെ പറഞ്ഞാല്‍ എന്ത് ചെയ്യും! എന്നാലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ... ടേക്ക് ഇറ്റ് ഈസി ബ്രോ!

ഡെക്കറേഷന്‍ ഒന്നും വേണ്ട

ഡെക്കറേഷന്‍ ഒന്നും വേണ്ട

അമിത് ഷായെ ഇനി രാഷ്ട്രീയ ചാണക്യന്‍ എന്നൊന്നും വിളിക്കേണ്ടെന്ന്... ആ ഡെക്കറേഷന്‍ ഒക്കെ ഒഴിവാക്കി രാഷ്ട്രീയ ചാണകം എന്ന് മാത്രം വിളിച്ചാല്‍ മതിയത്രെ!

കോലിയും യെഡ്ഡിയും!!!

കോലിയും യെഡ്ഡിയും!!!

എന്തായാലും ബെംഗളൂരുവില്‍ രണ്ട് തള്ളുകാര്‍ക്ക് കിടിലന്‍ പണിയാണ് കിട്ടിയത്. ഐപിഎല്ലില്‍ കോലിയുടെ ടീം പുറത്തായി. യെദ്യൂരപ്പ രാജിയും വച്ചു.... രണ്ട് പേരും നല്ല ചേര്‍ച്ചയാണെന്ന്!

കുമ്മനിക്കല്‍

കുമ്മനിക്കല്‍

കുമ്മനടി, കുമ്മനിക്കല്‍ എന്നിവ ഒഴിവാക്കിക്കൊണ്ട് ഒരു ട്രോളും മല്ലൂസ് ഉണ്ടാക്കില്ല എന്ന് തോന്നുന്നു. കേരളത്തില്‍ മാത്രം അല്ലത്രെ കുമ്മനിക്കല്‍, കര്‍ണാടകത്തില്‍ അങ്ങനെ മുഖ്യമന്ത്രി ആയ ആളാണ് യെദ്യൂരപ്പയെന്ന്!

 എന്തൊരു ദിവസം!!!

എന്തൊരു ദിവസം!!!

സംഘികളെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും ദുരന്ത ദിവസം ആയിരുന്നു. പെട്രോള്‍ വില ആണെങ്കില്‍ 80 കടന്നു. യെദ്യൂരപ്പ ആണെങ്കില്‍ രാജിയും വച്ചു... അതിനും ഒടുവില്‍ ദേശീയ ഗാനം വകവയ്ക്കാതെ നടന്നു പോവുകയും ചെയ്തു! മിണ്ടാന്‍ പറ്റുമോ!!

ആംബുലന്‍സ് എവിടെ...

ആംബുലന്‍സ് എവിടെ...

വൈകുന്നേരം നാല് മണിയാകുമ്പോള്‍ കോണ്‍ഗ്രസ്സിനേയും ജെഡിഎസിനേയും കൊണ്ടുപോകാന്‍ ആംബുലന്‍സിന് ബുക്ക് ചെയ്തതായിരുന്നു. പക്ഷേ, ഒടുവില്‍ അതേ വണ്ടിയില്‍ പോകണ്ടി വന്നു എന്ന് മാത്രം!

മറ്റൊരു ആദര്‍ശം!!!

മറ്റൊരു ആദര്‍ശം!!!

കുതിരക്കച്ചവടത്തിനൊന്നം പോകാതെ മാന്യമായി രാജിവച്ചതാണത്രെ തങ്ങളുടെ മഹത്തായ ആദര്‍ശം. അപ്പോള്‍ ഭൂരിപക്ഷം ഇല്ലെന്ന് അറിഞ്ഞിട്ടും സത്യ പ്രതിജ്ഞ ചെയ്തതോ... അത് മറ്റൊരു മഹത്തായ ആദര്‍ശം!

അവസാനം വരെ പിടിച്ചുനില്‍ക്കും

അവസാനം വരെ പിടിച്ചുനില്‍ക്കും

സത്യത്തില്‍ ബിജെപിക്കും യെദ്യൂരപ്പയ്ക്കും ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ... ആദ്യം തന്നെ അങ്ങ് സമ്മതിച്ചാല്‍ മതിയായിരുന്നില്ലേ... പക്ഷേ, പറ്റില്ലല്ലോ, അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കുന്നതല്ലേ അതിന്റെ ഒരു സ്റ്റൈല്‍!

ചരിത്രത്തില്‍ ഇടം!!!

ചരിത്രത്തില്‍ ഇടം!!!

ഇത്രയും കാലം ഇന്ത്യ ചരിത്രത്തില്‍ ബിജെപിക്ക് ഒരു ഇടം ഇല്ല എന്നായിരുന്നല്ലോ പരിഹാസം. ഇനിയിപ്പോള്‍ അങ്ങനെ പറയാന്‍ പറ്റുമോ... അതുപോലെ ഒരു രിത്രത്തില്‍ അല്ലേ യെദ്യൂരപ്പ ഇടം നേടിയത്!

ജനം ടിവിയ്ക്ക് സല്യൂട്ട്!!!

ജനം ടിവിയ്ക്ക് സല്യൂട്ട്!!!

യെദ്യൂരപ്പ രാജിവച്ചതിനെ കുറിച്ച് ഇങ്ങനെ ഒരു വാര്‍ത്ത കൊടുക്കാന്‍ ജനം ടിവിയ്ക്കല്ലാതെ മറ്റാര്‍ക്ക് പറ്റും!!! സത്യം വിളിച്ചുപറഞ്ഞ ജനം ടിവിയ്ക്ക് ഒരു സല്യൂട്ട് മാത്രം കൊടുത്താല്‍ പോര, പറ്റുമെങ്കില്‍ ഒരു കുതിരപ്പവനും കൂടി കൊടുക്കണം!

നാണം കെട്ട്...

നാണം കെട്ട്...

വികാരാധീനനായി പ്രസംഗിച്ച് രാജിവച്ച് ഇറങ്ങിപ്പോയി എന്നൊന്നും പറഞ്ഞ് ഓവര്‍ ആക്കണ്ട... ഭൂരിപക്ഷം തെളിയിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായപ്പോള്‍ നാണം കെട്ട് രാജിവച്ചു! അത്രയും മതിയെന്ന്!

ആ പ്രകടനം കഴിഞ്ഞോ...

ആ പ്രകടനം കഴിഞ്ഞോ...

വൈകുന്നേരും അഞ്ച് മണിക്ക് ആഹ്ലാദ പ്രകടനം നടത്തും എന്നൊക്കെ ആയിരുന്നു യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നത്. ആ പ്രകടനം കഴിഞ്ഞോ എന്നൊക്കെ ചോദിക്കുന്നത് കഷ്ടമാണ്!

ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!

കനലും മാൻഡ്രേക്കും പപ്പുമോനും!! സോഷ്യൽ മീഡിയയിൽ 'സംഘി'കളുടെ അർമാദം... ഔട്‌സ്‌പോക്കണിൽ പൊട്ടിച്ചിരി!!കനലും മാൻഡ്രേക്കും പപ്പുമോനും!! സോഷ്യൽ മീഡിയയിൽ 'സംഘി'കളുടെ അർമാദം... ഔട്‌സ്‌പോക്കണിൽ പൊട്ടിച്ചിരി!!

മാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾമാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾ

English summary
Karnataka Floor Test: Social Media trolls mocking BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X