• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കത്വായിലെ ദൈവത്തിന് അന്ന് ജലദോഷമായിരുന്നു... പിന്നെ മൂങ്ങനും ബധിരനും; ദൈവത്തിന് ട്രോൾ പൊങ്കാല

  • By Desk

എല്ലാവരുടേയും രക്ഷകനാണ് ദൈവം എന്നാണ് വിശ്വാസികള്‍ കരുതുന്നത്. പക്ഷേ, ലോകം വലിയ ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ എല്ലാം ദൈവത്തെ പല വിശ്വാസികളും ചോദ്യം ചെയ്തിട്ടുണ്ട്. അത്രയ്ക്ക് കരുണാമയനാണ് ദൈവമെങ്കില്‍ എന്തിന് നിരപരാധികളെ കൊലയ്ക്ക് കൊടുക്കുന്നു എന്നാണ് പലരുടേയും ചോദ്യം.

എന്നാല്‍ ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ചോദ്യത്തിന് പ്രസക്തി കുറച്ച് കൂടുതലാണ്. കത്വായിലെ എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ അതി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് ക്ഷേത്രത്തിനുള്ളിലെ ദേവസ്ഥാനത്ത് വച്ചായിരുന്നു.

കണ്‍മുന്നില്‍ ഇങ്ങനെ ഒരു ക്രൂരത നടന്നിട്ടും കണ്ണ് തുറക്കാത്ത ദൈവത്തെ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുന്നത്. യുക്തിവാദ ട്രോളുകളും അതില്‍ കുറവല്ല. ഈ ട്രോളുകള്‍ ഒരുപക്ഷേ, ചില വിശ്വാസികളുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാം... എങ്കിലും ആ എട്ടുവയസ്സുകാരിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധമായിത്തന്നെ ഇവയെ കണക്കാക്കണം.

കാഴ്ച ദൈവം

കാഴ്ച ദൈവം

എല്ലാ കുറ്റവും ഇപ്പോള്‍ ദൈവത്തിനാണ്. ദൈവത്തിന്റെ സന്നിധിയില്‍ വ്ച്ചാണല്ലോ ആ ക്രൂരകൃത്യം അരങ്ങേറിയത്. എന്നിട്ടും എന്തുകൊണ്ടാണ് ദൈവം ആ കുഞ്ഞിനെ രക്ഷിക്കാതിരുന്നത്? സ്വന്തം ഭക്തരെ മാത്രം രക്ഷിക്കുന്നതാണത്രെ ഹീറോയിസം.

എതിര്‍പ്പില്ലത്രെ

എതിര്‍പ്പില്ലത്രെ

സാധാരണ ഗതിയില്‍ അന്യ മതസ്ഥരെ അമ്പത്തില്‍ കയറ്റാന്‍ പാടില്ല എന്നാണല്ലോ... എന്നാല്‍ പീഡിപ്പിക്കാന്‍ വേണ്ട്ി അമ്പലത്തില്‍ കയറ്റുന്നതുകൊണ്ട് കുഴപ്പമില്ലെന്ന്... ദേഷ്യം മുഴുവന്‍ ദൈവത്തോടാണ്.

തെറിവിളി

തെറിവിളി

കത്വായിലെ പെണ്‍കുട്ടിയെ അധിക്ഷേപിച്ചുകൊണ്ട് മലയാളികളില്‍ പലരും രംഗത്ത് വന്നിട്ടുണ്ട്. എട്ടുവയസ്സുള്ള ആ കുഞ്ഞിനെ പോലും തീവ്രവാദികളായി കാണുന്നവരാണ് അവര്‍. അത്തരക്കാര്‍ക്കെല്ലാം നല്ല പുളിച്ച തെറിവിളി തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

മനുഷ്യന്‍ മാറുന്നു

മനുഷ്യന്‍ മാറുന്നു

പരിണാമ സിദ്ധാന്തം ശരിയല്ലെന്നാണ് പല ദൈവവിശ്വാസികളും വാദിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അവരില്‍ ചിലര്‍ക്ക് പോലും തോന്നിത്തുടങ്ങുന്നുണ്ട്.... മനുഷ്യന്‍ വീണ്ടും പരിണമിച്ച് മറ്റെന്തോ ആയിക്കൊണ്ടിരിക്കുകയാണെന്ന്!

കണ്ണും കാണില്ല, ചെവിയും കേള്‍ക്കില്ല

കണ്ണും കാണില്ല, ചെവിയും കേള്‍ക്കില്ല

കണ്ണുകാണാത്തവരെ അന്ധന്‍ എന്ന് വിളിക്കും. ചെവി കേള്‍ക്കാത്തവരെ ബധിരന്‍ എന്ന് വിളിക്കും. സംസാരിക്കാന്‍ ആകാത്തവരെ മൂകന്‍ എന്നും വിളിക്കും. അപ്പോള്‍ കണ്ണ് കാണാത്താ, ചെവി കേള്‍ക്കാത്ത, സംസാരിക്കാന്‍ പറ്റാത്തവരെ ആണോ ദൈവം എന്ന് വിളിക്കുക?

ഇന്ത്യയില്‍ ഇങ്ങനെ...

ഇന്ത്യയില്‍ ഇങ്ങനെ...

ജസ്റ്റിസ് ഫോര്‍... എന്ന് മാത്രം എഴുതി സ്ഥിരമായി ാെരു ഹാഷ്ടാഗ് ഉണ്ടാക്കേണ്ട സ്ഥിതിയാണ്. പേര് മാത്രം തരം പോലെ മാറ്റിയാല്‍ മതിയല്ലോ... ഇത് ഇന്ത്യയാണ്‌സ ഇവിടെ ഇങ്ങനെയൊക്കെയാണ്!

ബലാല്‍സംഘി

ബലാല്‍സംഘി

ബലാത്സംഗം ചെയ്യുന്നവര്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ അവരെ ബലാല്‍സംഘി എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ വിളിക്കുന്നത്. അമ്പലത്തിനുള്ളില്‍ വച്ച് ചെയ്യുന്നതാണത്രെ ഇപ്പോഴത്തെ ്അവരുടെ ട്രെന്‍ഡ്.

ആളൂര്‍ ഇറങ്ങും

ആളൂര്‍ ഇറങ്ങും

എവിടെ എന്ത് പ്രമാദമായ കേസ് ഉണ്ടോ... അവിടെ ആളൂര്‍ വക്കീല്‍ ഉണ്ടാകും എന്നാണല്ലോ ! ജിഷ കേസില്‍ ആയാലും നടി ആക്രമിക്കപ്പെട്ട കേസില്‍ ആയാലും പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന ആളൂര്‍ ഇനി കത്വാ കേസിലെ പ്രതികള്‍ക്ക് വേണ്ടിയും ഇറങ്ങുമോ എന്നാണ് ചോദ്യം.

ചോറിന് പകരം ചാണകം തിന്നാല്‍

ചോറിന് പകരം ചാണകം തിന്നാല്‍

കത്വാ കേസിലെ പെണ്‍കുട്ടിയെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ട്രോളന്‍മാരും വെറുതേ വിടുന്നില്ല. ചോറിന് പകരം ചാണകം തിന്നാല്‍ എന്താണ് കുഴപ്പം എന്നതിനുള്ള ഉഹാദരണം ആണത്രെ ഇത്തരക്കാര്‍.

ദൈവമേ....

ദൈവമേ....

ആ പിഞ്ചു കുഞ്ഞിനെ കണ്‍മുന്നില്‍ വച്ച് പീഡിപ്പിച്ച് കൊന്നപ്പോള്‍ കരുണാമയനും സര്‍വ്വശക്തും ആയ ദൈവത്തിന് പ്രതികരിക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ പഞ്ചാബി ഹൗസിലെ രമണന്‍ പറഞ്ഞതുപോലെ ആണത്രെ കാര്യങ്ങള്‍!

ദൈവഭാവം

ദൈവഭാവം

കണ്‍മുന്നില്‍ ഒരു പിഞ്ചു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അമ്പലത്തിനകത്ത് ഇരിക്കുന്ന ദൈവത്തിന്റെ ഭാവം ഇങ്ങനെ ആയിരുന്നത്രെ... അല്ലെങ്കില്‍ തന്നെ ദൈവത്തെ എന്ത് പറയാന്‍. ചിന്താശേഷിയുള്ള മനുഷ്യര്‍ അല്ലേ എല്ലാം ചെയ്തത്.

രക്ഷകന്‍ എന്ന വിളി

രക്ഷകന്‍ എന്ന വിളി

രക്ഷകനാണ്, കരുണാമയനാണ്, സര്‍വ്വ ശക്തനാണ്... ദൈവം. പക്ഷേ, കണ്‍മുന്നില്‍ ഒരു പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നിട്ടും ഒന്നും ചെയ്തില്ല. എന്നാലും രക്ഷകന്‍ എന്ന വിളിയാണ് ബാക്കി.

മുസ്ലീം ദൈവം

മുസ്ലീം ദൈവം

ഓരോ മതവിശ്വാസികള്‍ക്ക് ഓരോ ദൈവങ്ങളാണല്ലോ ഉള്ളത്. എല്ലാ ദൈവവും ഒന്ന് തന്നെ എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും കത്വായിലെ ആ ക്ഷേത്രത്തിലെ ദൈവം ഇങ്ങനെയൊക്കെ ആയിരിക്കുമോ വിചാരിച്ചിട്ടുണ്ടാവുക?

നോക്കുകുത്തികൾ

നോക്കുകുത്തികൾ

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നപ്പോള്‍ ദൈവം നോക്കുകുത്തിയായി നിന്നു... ശരിക്കും നോക്കുകുത്തികളെ പോലെ ആണോ ദൈവങ്ങള്‍. വെറുതേ ആളുകളെ പേടിപ്പിക്കാന്‍ വേണ്ടി മാത്രം?

 പ്രാര്‍ത്ഥിക്കാനോ... ആരോട്?

പ്രാര്‍ത്ഥിക്കാനോ... ആരോട്?

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ആ പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നൊക്കെ പലരും പറയുന്നുണ്ട്. പക്ഷേ, പ്രാര്‍ത്ഥിക്കേണ്ടത് ആരോടാണ് എന്ന് കൂടി പറയണം. അമ്പലത്തില്‍ വച്ചാണല്ലോ ആ കുഞ്ഞ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

സംഘികള്‍ പറയുന്നത്!

സംഘികള്‍ പറയുന്നത്!

ഒരു എട്ട് വയസ്സുകാരിയെ ഭക്തര്‍ ചേര്‍ന്ന് കൊന്നതായി കാണുന്നില്ല, വളര്‍ന്നു വരുന്ന ദേശദ്രോഹിയെ കുറച്ച് രാജ്യസ്‌നേഹികള്‍ കൂടിച്ചേര്‍ന്ന് കൊന്നതായേ കാണുന്നുള്ളൂ എന്നാണത്രെ കത്വാ സംഭവത്തെ കുറിച്ച് സംഘികള്‍ പറയുന്നത്.

ഇത്രക്ക് ചീപ്പാണോ

ഇത്രക്ക് ചീപ്പാണോ

എട്ട് വയസ്സുള്ള പിഞ്ചു പൈതലിനെ അമ്പലത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചു. ഇത്രയ്ക്കും ചീപ്പ് ആയിരുന്നോ ദൈവം എന്നൊന്നും അങ്ങോട്ട് ചേദിച്ചേക്കല്ലേ... തിരിച്ച് ഇങ്ങോട്ടും ഒരു ചോദ്യം വരും. ഇത്ര ചീപ്പ് ആയിരുന്നോ മനുഷ്യര്‍ എന്ന്

എന്തൊക്കെയാണ് നിബന്ധനകള്‍

എന്തൊക്കെയാണ് നിബന്ധനകള്‍

ക്ഷേത്രത്തില്‍ കയറുന്നതിന് എന്തൊക്കെയാണ് നിബന്ധനകള്‍... ആര്‍ത്തവം പാടില്ല, അന്യമതസ്ഥര്‍ ആകരുത്, കുളിക്കണം... എന്നാല്‍ ഇതൊന്നും ദൈവം ഉണ്ടാക്കിയ നിയമങ്ങള്‍ അല്ല എന്നത് വേറെ കാര്യം. മനുഷ്യരുണ്ടാക്കിയ നിയമങ്ങള്‍ മനുഷ്യര്‍ തന്നെ തെറ്റിക്കുന്നു.

ആരുണ്ട് കൂടെ

ആരുണ്ട് കൂടെ

ഇത്രയും വലിയ ക്രൂരത കാണിച്ചിട്ട് ആര് കൂടെ നില്‍ക്കും എന്നാണാവോ ഇവരൊക്കെ പ്രതീക്ഷിച്ചിരുന്നത്. എന്തായാലും ആ പ്രതീക്ഷ തെറ്റിയില്ല, ബിജെപി മന്ത്രിമാരും എംഎല്‍എമാരും ഒക്കെ തന്നെയാണ് കൂടെയുള്ളത്.

കുരയല്ല, തെറിയാണ്....

കുരയല്ല, തെറിയാണ്....

കത്വായിലെ സംഭവത്തെ മൃഗീയം എന്നൊന്നും വിളിച്ചേക്കരുത്. അത് കേട്ടാല്‍ നിങ്ങളുടെ അടുത്തുള്ള വളര്‍ത്തുനായ പോലും വയലന്റ് ആയിപ്പോകും. മൃഗങ്ങള്‍ പോലും ചെയ്യില്ല ഇത്തരം കാര്യങ്ങള്‍...

ആ പൈതലിനെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ന്യായീകരിച്ച് മലയാളി 'സംഘികൾ'... എന്ത് ചെയ്യണം ഈ നരാധമന്‍മാരെ?

ഇത് അവളുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

English summary
Kathua rape and murder Case: Social Media criticise God with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more