കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൂഹ് പിടിക്കാൻ വന്ന അസ്രാഈൽ മാലാഖപോലും കണ്ണുനിറയാതെ തിരിച്ച് പോയിട്ടുണ്ടാവില്ല; മെഹ്ബൂബയോട് മല്ലൂസ്

  • By Desk
Google Oneindia Malayalam News

കത്വ(ജമ്മു കശ്മീര്‍): കത്വായില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. എന്നാല്‍ ഇക്കാര്യത്തിലും മലയാളികള്‍ അല്‍പം വ്യത്യസ്തരാണ്. മലയാളികളുടെ പ്രതിഷേധം ഇപ്പോള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

മുമ്പ് മരിയ ഷറപ്പോവയുടേയും സ്‌നാപ് ചാറ്റ് സിഇഒയുടേയും ഒക്കെ ഫേസ്ബുക്ക് പേജില്‍ കയറി പൊങ്കാലയിട്ട് ചീത്തപ്പേരുണ്ടാക്കിയവരാണ് മലയാളികള്‍. എന്നാല്‍ കത്വായിലെ ആ എട്ട് വയസ്സുകാരിക്ക് വേണ്ടി മലയാളികള്‍ വീണ്ടും പൊങ്കാല തുടങ്ങിയിരിക്കുകയാണ്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ഫേസ്ബുക്ക് പേജില്‍ ആണെന്ന് മാത്രം.

പ്രതികള്‍ക്ക് വേണ്ടി റാലി നടത്തിയ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവച്ചൊഴിഞ്ഞ സാഹചര്യത്തില്‍ ബിജെപിയുമായുള്ള സഹകരണം തുടരും എന്നാണ് മെഹ്ബൂബ വ്യക്തമാക്കിയിട്ടുള്ളത്. ആസിഫയ്ക്ക് നീതി തേടുന്നതിനൊപ്പം മെഹ്ബൂബയുടെ ഈ തീരുമാനത്തിനെതിരേയും ആഞ്ഞടിക്കുകയാണ് മലയാളികള്‍.

മെഹ്ബുബയുടെ പോസ്റ്റുകള്‍

മെഹ്ബുബയുടെ പോസ്റ്റുകള്‍

കഴിഞ്ഞ ദിവസങ്ങളായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ക്ക് താഴെയാണ് മലയാളികള്‍ കൂട്ടത്തോടെയത്തി കമന്റ് ചെയ്യുന്നത്. കൂട്ട ബലാത്സംഗത്തിന് ശേഷം കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി ലഭ്യമാക്കും എന്നാണ് മെഹ്ബൂബയും പറയുന്നത്.

വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്തിക്കൊണ്ട്, ആ എട്ടുവയസ്സുകാരിക്ക് ജമ്മു കശ്മീരിലെ ജനങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയാണ് എന്നതായിരുന്നു മെഹ്ബൂബയുടെ അവസാനത്തെ പോസ്റ്റ്. ജമ്മു കശ്മീര്‍ ഐക്യത്തോടെ നിലനില്‍ക്കുമെന്നും അതിന്റെ മാതൃകയാകുമെന്നും ഉള്ള തന്റെ വിശ്വാസം ബലപ്പെട്ടു എന്നും മെഹ്ബൂബ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അതൊന്നും മലയാളികള്‍ക്ക് ഒരു വിഷയമല്ല. തങ്ങളുടെ പ്രതിഷേധവും വിഷമവും എല്ലാം അവര്‍ അവിടെ ചൊരിയുകയാണ്.

തന്തക്ക് പിറന്ന മലയാളികള്‍

തന്തക്ക് പിറന്ന മലയാളികള്‍

'നീയൊക്കെ കണ്ട ഊച്ചാളി സംഘികളെയല്ലേ കണ്ടിട്ടുള്ളൂ... നല്ല തന്തക്ക് പിറന്ന മലയാളികളെ കണ്ടിട്ടില്ലെങ്കില്‍ ദാ കണ്ടോ...! ഞങ്ങളുടെ മാലാഖയ്ക്ക് നീതികിട്ടും വരെ ഞങ്ങള്‍ പോരാടും' - അരുണ്‍ എംജെ എന്ന വ്യക്തി മെഹ്ബൂബ മുഫ്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എഴുതുയ കമന്റ് ആണിത്. മെഹ്ബൂബയുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത് അധികവും മലയാളികള്‍ ആണ് എന്ന പ്രത്യേകതയും ഉണ്ട്.

പലരും മലയാളത്തില്‍ തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ മലയാളത്തില്‍ എഴുതി, അതിന്റെ ഇംഗ്ലീഷ് പരിഭാഷയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഒരു ആഹ്വാനം പോലും ഇല്ലാതെയാണ് മലയാളികളുടെ ഈ കമന്റ് പ്രതിഷേധം. ഇതിപ്പോള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

റൂഹ് പിടിക്കാന്‍ വന്ന മാലാഖ പോലും

റൂഹ് പിടിക്കാന്‍ വന്ന മാലാഖ പോലും

എനിക്കുറപ്പാണു റൂഹ് പിടിക്കാന്‍ വന്ന അസ്റാഈല്‍ എന്ന മാലാഖപോലും കണ്ണു നിറയാതെ തിരിച്ച് പോയിണ്ടുട്ടാവില്ല ;

'ഒരു കുഞ്ഞ് പനി വന്ന് പോയാല്‍ ഉമ്മയുടെ മടിത്തട്ടിലേക്ക് ഒതുങ്ങികൂടിയിരുന്ന നമ്മള്‍ ആ പൊന്നു മോള്‍ മരിക്കാതെ കിടന്ന ഏഴ് ദിവസങ്ങളെക്കുറിച്ച് ഓര്‍ത്ത് നോക്കിയിട്ടുണ്ടോ ?

കണ്ണീരു കൊണ്ടാണവര്‍ അവളെ മയ്യിത്ത് കുളിപ്പിച്ചത് അത്രമേല്‍ നെഞ്ച് പൊട്ടുന്ന കാഴ്ച്ചയായിരുന്നത് . വയറെല്ലാം ഒട്ടി , ലൈംഗീകവയവം കുത്തിക്കീറി , ചുണ്ടുകള്‍ കടിച്ച് മുറിച്ച് , വിരലുകള്‍ കുത്തിയൊടിച്ച് , കാലുകള്‍ തല്ലിയൊടിച്ച് . കൊലുസിന്റെ കിലുക്കവുമായി ഓടി നടന്നവള്‍ ഇങ്ങനെ കിടക്കുന്നത് കണ്ടാല്‍ ആരാണു കരഞ്ഞു പോവാത്തത്

അപേക്ഷയാണു ;
ജാതിയും മതവും രാഷ്ട്രീയവും നോക്കരുത് ;
ഇത്തരക്കാര്‍ക്കുള്ള ശിക്ഷ ജനങ്ങളാണു വിധിക്കേണ്ടത് ,
എന്റേയും നിന്റേയും വീട്ടില്‍ കുഞ്ഞു മക്കളുണ്ട് , മറന്ന് പോവരുത്'

അജ്മല്‍ ഖാന്‍ എന്ന വ്യക്തിയുടെ കമന്റ് ആണിത്,

 ഒരു ചുക്കും ചെയ്യില്ല

ഒരു ചുക്കും ചെയ്യില്ല

കോടതിയില്‍ കുറ്റം പത്രം സമര്‍പ്പിച്ചുകഴിഞ്ഞു. പ്രതികളെ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ രാജിവച്ചു. എങ്കില്‍ പോലും ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കും എന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്. അതിന് കാരണം, മെഹ്ബൂബ മുഫ്തി ഇപ്പോഴും ബിജെപിയുമായി സഖ്യത്തിലാണ് എന്നതാണത്രെ.

മലയാളത്തിലും ഇംഗ്ലീഷിലും ആയിട്ടാണ് ഈ കമന്റ്. ഇത് പലരും കോപ്പി പേസ്റ്റ് ചെയ്യുന്നും ഉണ്ട്. സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് പലരും നടത്തുന്നത്.

രാജ്യം മുഴുവനും ആസിഫയുടെ നീതിക്ക് വേണ്ടിയുടെ പോരാട്ടം അവസാനിപ്പിച്ചാലും കേരളം അതില്‍ നിന്ന് പിന്‍മാറില്ലെന്ന് പറയുന്നവരും ഉണ്ട്. മെഹ്ബൂബ മുഫ്തിക്ക് രൂക്ഷ വിമര്‍ശനങ്ങളും ഉണ്ട്.

ഇരട്ടച്ചങ്കന്റെ നാട്ടിലെ പിള്ളേര്‍

ഇരട്ടച്ചങ്കന്റെ നാട്ടിലെ പിള്ളേര്‍

ആ എട്ട് വയസ്സുകാരിക്ക് നീതി കിട്ടുന്നത് വരെ കേരളം പ്രതിഷേധിച്ചുകൊണ്ടിരിക്കും എന്ന് ഇംഗ്ലീഷില്‍ എഴുതിയതിന് ശേഷം ഒരാള്‍ പറഞ്ഞത് കേള്‍ക്കണം. ഇത് വെറും വാക്കല്ല, ഇരട്ടച്ചങ്കന്റെ നാട്ടിലെ ആണ്‍പിള്ളേരുടെ വാക്കാണത്രെ.

നരേന്ദ്ര മോദിയെ വിമര്‍ശിച്ചും, രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ചും ഉള്ള കോപ്പി പേസ്റ്റ് കമന്റുകളും മമെഹ്ബൂബ മുഫ്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മലയാളികള്‍ ഒട്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിലപ്പോള്‍, ഈ പ്രതിഷേധത്തിന്റെ ഗൗരവും നഷ്ടപ്പെടുന്നുണ്ട്.

മലയാളത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത് ഒരു തരത്തില്‍ വ്യത്യസ്തമായ പ്രതിഷേധം ആണെന്ന് പറയാം. എന്നാല്‍ മെഹ്ബൂബ മുഫ്തി അറിയാനാണ് ഈ പ്രതിഷേധങ്ങള്‍ എങ്കില്‍, അത് ഇംഗ്ലീഷില്‍ തന്നെ കൊടുക്കുന്നതാവും നല്ലത്.

കത്വായിലെ ദൈവത്തിന് അന്ന് ജലദോഷമായിരുന്നു... പിന്നെ മൂങ്ങനും ബധിരനും; ദൈവത്തിന് ട്രോൾ പൊങ്കാലകത്വായിലെ ദൈവത്തിന് അന്ന് ജലദോഷമായിരുന്നു... പിന്നെ മൂങ്ങനും ബധിരനും; ദൈവത്തിന് ട്രോൾ പൊങ്കാല

ആ പൈതലിനെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ന്യായീകരിച്ച് മലയാളി 'സംഘികൾ'... എന്ത് ചെയ്യണം ഈ നരാധമന്‍മാരെ?ആ പൈതലിനെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ന്യായീകരിച്ച് മലയാളി 'സംഘികൾ'... എന്ത് ചെയ്യണം ഈ നരാധമന്‍മാരെ?

ഇത് അവളുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ... ഇത് അവളുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

English summary
Kathua Rape: Malayalees mark their protest on Jammu Kashmir CM Mehbooba Mufti's Facebook wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X