കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകെ ആന്റണിക്ക് കുമ്മനത്തിന്റെ വക 'സൗജന്യ പാസ്' അഥവാ നൈസായിട്ട് ഒരു ട്രോള്‍!

  • By Desk
Google Oneindia Malayalam News

ആന്റണി സാര്‍ ആവിശ്യപ്പെട്ടാല്‍, രാജേട്ടന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്നതിനായി സന്ദര്‍ശന ഗാലറിയിലേക്കുള്ള പാസ്സ് ഞങ്ങള്‍ എടുത്ത് കൊടുക്കുന്നതാണ് - ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ആണിത്. എന്തായിരിക്കും കുമ്മനം ഇങ്ങനെ ഒരു പോസ്റ്റിടാന്‍ കാരണമെന്നല്ലേ, ഉണ്ട് ഒരു കാരണം.

ബി ജെ പി നിയമസഭയില്‍ എത്തണമെങ്കില്‍ സന്ദര്‍ശക പാസ് വാങ്ങി ഗാലറിയില്‍ കയറേണ്ടി വരും എന്നായിരുന്നു ഏ കെ ആന്റണി മുമ്പ് പറഞ്ഞത്. നേമത്ത് ഒ രാജഗോപാല്‍ ജയിച്ചതോടെ ആന്റണിയുടെ വാക്കുകള്‍ക്ക് ചുട്ട മറുപടി കൊടുക്കുകയാണ് കുമ്മനം രാജശേഖരന്‍ ചെയ്തത്. നിയമസഭയില്‍ അംഗമല്ലാത്ത എ കെ ആന്റണിക്ക് നിയമസഭയില്‍ കയറണമെങ്കില്‍ ഇപ്പോള്‍ സന്ദര്‍ശന പാസ് ഉണ്ടായേലെ പറ്റൂ എന്ന കാര്യം കൂടിയാണ് കുമ്മനം ഫേസ്ബുക്കില്‍ പറഞ്ഞത്.

facebook-

നേമത്ത് ഒ രാജഗോപാല്‍ ജയിച്ചപ്പോള്‍ ഏ കെ ആന്റണിയുടെ യു ഡി എഫിന്റെ സ്ഥാനാര്‍ഥിയായ വി സുരേന്ദ്രന്‍പിള്ള മൂന്നാം സ്ഥാനത്താണ് എത്തിയത്. ഒ രാജഗോപാല്‍ 67813 വോട്ടുകള്‍ നേടിയപ്പോള്‍ വി ശിവന്‍കുട്ടി 59142 വോട്ടുകളും സുരേന്ദ്രന്‍ പിള്ള 13860 വോട്ടുകളുമാണ് നേടിയത്. ഒ രാജഗോപാലിന്റെ ഭൂരിപക്ഷം 8671. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബി ജെ പി സ്ഥാനാര്‍ഥി നിയമസഭയിലേക്ക് ജയിക്കുന്നത്.

English summary
Kerala Assembly Election 2016: Kummanam Rajashekharan trolls AK Antony in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X