കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന: മലപ്പുറത്തെ 'പിടിച്ചപ്പോൾ' പൊള്ളി, നാണംകെട്ട ചില 'മൃഗസ്‌നേഹികൾ'... മുതലെടുപ്പുകാർക്ക് കിട്ടിയത്!

  • By Desk
Google Oneindia Malayalam News

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ പൊട്ടിത്തെറിച്ച് ദിവസങ്ങളോളം ഒരു ആന അലഞ്ഞതും ഒടുവില്‍ അത് പുഴയിലെ ചരിഞ്ഞതും ഒന്നും ആദ്യം മലയാളികള്‍ക്ക് വലിയ വാര്‍ത്ത ആയിരുന്നില്ല. ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ലോകം അത് ഏറ്റെടുത്തത്. എന്നാല്‍ അത് ഉണ്ടാക്കിയ പുകില്‍ അതിലും ഭീകരം ആയിരുന്നു.

മലപ്പുറം ജില്ലയിലാണ് സംഭവം എന്ന് പറഞ്ഞായിരുന്നു വാര്‍ത്ത പുറത്ത് വന്നത്. ചില പ്രത്യേക വിഭാഗം ആളുകള്‍ക്ക് മലപ്പുറം എന്ന് കേട്ടാലേ പ്രശ്‌നമാണ്. ആനയുടെ ദുരന്തത്തേക്കാളും മലപ്പുറത്തിന്റെ ക്രൂരതയെ പറ്റി പ്രചരിപ്പിക്കാനായി പിന്നീട് ഇവരുടെ ശ്രമം.

എന്തായാലും അത്തരക്കാരെ മലാളികള്‍ എങ്കിലും വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞു എന്നത് ഒരു ആശ്വാസമാണ്. അതിന്റെ ഇടയില്‍ ആയിരുന്നു ഉത്സവത്തിന് ആനയെ എഴുന്നെള്ളിക്കാന്‍ വാശിപിടിക്കുന്ന പൂരപ്രേമികളുടെ മുതലക്കണ്ണീര്‍. സോഷ്യല്‍ മീഡിയയിലെ ചില ട്രോളുകള്‍ ഒന്ന് കണ്ടുനോക്കാം...

ഗജേഷ്... പിണ്ടത്തെ പ്രണയിച്ചവന്‍

ഗജേഷ്... പിണ്ടത്തെ പ്രണയിച്ചവന്‍

പാലക്കാട് ഗര്‍ഭിണിയായ ആനയുടെ ദുരിത മരണത്തില്‍ കരഞ്ഞുവിളിക്കുന്ന ചില ആനപ്രേമികളുണ്ട്. എന്നാല്‍ ഉത്വത്തിന് എഴുന്നള്ളിക്കാന്‍ ആനകളെ തന്നെ വേണം. അതില്‍ ഒരു ക്രൂരതയും കാണാത്ത കൂട്ടര്‍.

ആന ആയാല്‍ മതിയായിരുന്നു

ആന ആയാല്‍ മതിയായിരുന്നു

മൃഗസ്‌നേഹം എന്നത് ആനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണോ? അതേ ദിവസം തന്നെ ഇത്തരത്തില്‍ ഒരു കെണിയില്‍ പെട്ട് ഒരു കാട്ടുപന്നിയും ചത്തിരുന്നെങ്കിലോ? അല്ലെങ്കില്‍ തന്നെ എത്രയധികം കാട്ടുപന്നികള്‍ ഇങ്ങനെ ഓരോ ദിവസവും ചത്തുപോകുന്നുണ്ടാവും?

കാണുന്നവരുടെ കുഴപ്പം

കാണുന്നവരുടെ കുഴപ്പം

പലപ്പോഴും വാര്‍ത്തയുടെ കുഴപ്പം ആവില്ല. അത് കാണുന്നവരുടെ മനസ്സിന്റെ കുഴപ്പമാണ്. കേരളത്തില്‍ നിന്നുള്ള ആന വാര്‍ത്തയിലും സംഭവിച്ചത് ഏതാണ്ട് ഇതുപോലെ ആണെന്നാണ് ട്രോളന്‍ പറയുന്നത്.

പ്രബുദ്ധ മലയാളി

പ്രബുദ്ധ മലയാളി

മലയാളികളുടെ പൊതു സ്വഭാവം ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. ഉത്സവ സീസണ്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ പൂരപ്രേമിയും ആനപ്രേമിയും ആണ്. ആനകളെ അങ്ങനെ വിഷമിപ്പിക്കുന്നതില്‍ ഒരു വിഷമവും ഇല്ലാത്തവര്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗസ്‌നേഹികള്‍ ആയി മാറി.

ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

കേരളത്തില്‍ ആനപ്രേമികള്‍ എന്ന് അവകാശപ്പെട്ട് നടക്കുന്നവരുടെ അത്ര ഇരട്ടത്താപ്പ് എന്തായാലും ഭൂരിപക്ഷം പേര്‍ക്കും ഉണ്ടാവില്ല. ആനയെ ചങ്ങലയ്ക്കിട്ട് മണിക്കൂറുകളോളം ഉത്സവ പറമ്പില്‍ നിര്‍ത്തുന്നതില്‍ ഇവര്‍ക്ക് വലിയ സന്തോഷം ആണ്.

എല്ലാം മലപ്പുറത്തിന്റെ തലയില്‍

എല്ലാം മലപ്പുറത്തിന്റെ തലയില്‍

കുറച്ച് കാലമായി മലപ്പുറം ജില്ലയുടെ സ്ഥിതി ഇങ്ങനെയാണ്. എന്ത് പ്രശ്‌നം വന്നാലും അത് അവരുടെ തലയില്‍ കൊണ്ടുചെന്നിടും. ഇതിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല.

മൃഗസ്‌നേഹം

മൃഗസ്‌നേഹം

യഥാര്‍ത്ഥത്തിലുള്ള മൃഗസ്‌നേഹം എങ്ങനെ നിര്‍വ്വചിക്കും എന്നത് വലിയൊരു പ്രതിസന്ധിയാണ്. ഇറച്ചി വിഭവങ്ങള്‍ കഴിയ്ക്കുന്ന ഒരാള്‍ക്ക് മൃഗസ്‌നേഹി ആകാന്‍ പറ്റുമോ അതോ പറ്റില്ലേ? ലോകം ആദ്യം ഈ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തട്ടേ....

സംഘികള്‍ പറയുമ്പോള്‍

സംഘികള്‍ പറയുമ്പോള്‍

ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് സംഭവിച്ച ഒരു പിഴവ്... എവിടെയാണ് സംഭവം നടന്നത് എന്ന് അന്വേഷിക്കാതെ മലപ്പുറം എന്ന് തട്ടി വിട്ടു. ഒടുവില്‍ അത് ഇങ്ങനെയൊക്കെ ആയിട്ടാണ് അവസാനിച്ചത്.

ആനജിഹാദോ?

ആനജിഹാദോ?

മുന്‍ കേന്ദ്ര മന്ത്രി കൂടിയായ മനേക ഗാന്ധിയൊക്കെ ഒരു പ്രതികരണം നടത്തുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതില്ലേ.... പക്ഷേ, പറഞ്ഞുവന്നപ്പോള്‍ എല്ലാം ശുദ്ധ നുണയും വര്‍ഗ്ഗീയതയും ആയി.

കേട്ടവര്‍ കരുതിയത്

കേട്ടവര്‍ കരുതിയത്

സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ ആനയ്ക്ക് മലപ്പുറത്തുകാര്‍ എടുത്ത് തിന്നാന്‍ കൊടുത്തു എന്ന മട്ടിലാണ് വാര്‍ത്ത പ്രചരിച്ചത്. ഈ വാര്‍ത്ത ദേശീയ തലത്തില്‍ ഇത്രയേറെ ചര്‍ച്ചയാകാനുള്ള കാരണവും ഇത് തന്നെയാണ്.

കുത്തിത്തിരിപ്പുകാര്‍

കുത്തിത്തിരിപ്പുകാര്‍

ഇത് തന്നെ അവസരം എന്നും പറഞ്ഞ് കുത്തിത്തിരിപ്പുകാര്‍ ഇറങ്ങിയിട്ടുണ്ട്. കേരളത്തില്‍ മുസ്ലീങ്ങള്‍ ആനകളെ കൊല്ലുന്നു എന്നാണ് പ്രചാരണം. കൂടെ മലപ്പുറം ജില്ലയില്‍ ആണെന്നും കൂടി വരുമ്പോള്‍ കുത്തിത്തിരിപ്പിന് ഇത്തിരി കൂടി ആവേശം കൂടും.

അത് നടക്കില്ല

അത് നടക്കില്ല

മലപ്പുറത്ത് കട്ടാനയ്ക്കുണ്ടായ ദാരുണാന്ത്യത്തില്‍ വര്‍ഗ്ഗീയ കൂടി ചേര്‍ക്കാന്‍ ആണ് ദേശീയ തലത്തില്‍ ചിലരുടെ ശ്രമം. എന്തായാലും ഈ വിഷയത്തില്‍ മലയാളികള്‍ ഒറ്റക്കെട്ടാണ്. സംഭവം നടന്നത് മലപ്പുറം ജില്ലയിലല്ല, പാലക്കാട് ജില്ലയില്‍ ആണെന്ന കാര്യമെങ്കിലും വ്യാജ പ്രചാരണക്കാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

Recommended Video

cmsvideo
വർഗീയ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങളും | Oneindia Malayalam
തെറ്റിദ്ധാരണ

തെറ്റിദ്ധാരണ

ഈ വിഷയത്തില്‍ നോര്‍ത്ത് ഇന്ത്യക്കാരനെന്നോ സൗത്ത് ഇന്ത്യക്കാരന്‍ എന്നോ വ്യത്യാസം ഒന്നും ഇല്ല. പലരും ആദ്യ ഘട്ടത്തില്‍ ഇങ്ങനെ തന്നെ ആയിരുന്നു തെറ്റിദ്ധരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തെറ്റുപറ്റിയവര്‍ കൃത്യമായി തിരുത്തുകയും ചെയ്തില്ല.

English summary
Kerala Elephant Death: How Social Media react to the spread of hatred against Malappuram? Watch Trolls and memes on this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X