കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് 'ലോഡ് ഭ്രാന്ത്'... ശ്രീപത്മനാഭനെയെങ്കിലും ബാക്കിവച്ചാൽ മതി!!! മേയർ ബ്രോയ്ക്ക് അഭിനന്ദന ട്രോളുകൾ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് നേരത്തേ തന്നെ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍ തന്നെ ആയിരുന്നു വികെ പ്രശാന്തിനെ ശ്രദ്ധേയനാക്കിയത്.

<strong>ഈ ട്രോളന്‍മാര്‍ കിടുവാണ്, കിക്കിടുവാണ്, അന്യായമാണ്!!! തൊഴുത്തില്‍ കുത്തികളെ 'കുറിയിട്ട്' വാഴിച്ചു!!</strong>ഈ ട്രോളന്‍മാര്‍ കിടുവാണ്, കിക്കിടുവാണ്, അന്യായമാണ്!!! തൊഴുത്തില്‍ കുത്തികളെ 'കുറിയിട്ട്' വാഴിച്ചു!!

ഇത്തവണ പ്രളയം വടക്കന്‍ കേരളത്തെ രൂക്ഷമായി ബാധിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ സഹായങ്ങളൊന്നും കാര്യമായി എത്തിയിരുന്നില്ല. അതിനിടെ ഫേസ്ബുക്കില്‍ 'വടക്കന്‍', 'തെക്കന്‍' വിവാദങ്ങളും കൊടുമ്പിരിക്കൊണ്ടു. ഈ സാഹചര്യത്തില്‍ ആയിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ഷന്‍ സെന്റര്‍ തുടങ്ങിയത്.

പിന്നെ നടന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. വയനാട്ടിലേക്കും നിലമ്പൂരിലേക്കും എല്ലാം നിറഞ്ഞ ലോറികളുടെ പ്രവാഹം ആയിരുന്നു. വികെ പ്രശാന്ത് എന്ന കോര്‍പ്പറേഷന്‍ മേയര്‍ ആയിരുന്നു ഇതിന്റെ ചാലകശക്തി. അങ്ങനെ തിരുവനന്തപുരം മേയറെ കേരളം മുഴുവന്‍ ഏറ്റെടുത്തു. മേയര്‍ ബ്രോ എന്ന പേരും നല്‍കി. ഇപ്പോള്‍ അഭിനന്ദന ട്രോളുകള്‍ കൊണ്ട് മൂടുകയാണ് വികെ പ്രശാന്തിനെ...

ഇങ്ങനെ പോയാല്‍ ശ്രീപത്മനാഭനെ വരെ....

ഇങ്ങനെ പോയാല്‍ ശ്രീപത്മനാഭനെ വരെ....

ഇങ്ങനെ പോയാല്‍ നമ്മുടെ ശ്രീപത്മനാഭനെ കൂടി മേയര്‍ കയറ്റി അയക്കുമല്ലോ എന്നാണത്രെ തിരുവനന്തപുരത്തെ സംസാരം. അത് കേട്ടാല്‍ സംശയം തോന്നാവുന്ന ഒരു കൂട്ടരേ ഉള്ളു. അവര്‍ ഇതല്ല, ഇതിനപ്പുറവും പറയും!

ലോഡ് കയറ്റി ഭ്രാന്തായോ

ലോഡ് കയറ്റി ഭ്രാന്തായോ

തിരുവനന്തപുരത്ത് നിന്ന് ദുരിതാശ്വാസത്തിനുള്ള ലോഡുകള്‍ ഒന്നിന് പിറകേ ഒന്നായി പുറപ്പെട്ടുകൊണ്ടിരിക്കുകയല്ലേ. ഇനിയിപ്പോള്‍ മേയര്‍ക്ക് ലോഡ് കയറ്റി ഭ്രാന്തായിപ്പോയോ എന്ന് വരെ സംശയിക്കേണ്ടിവരും!

അനിയാ നില്‍!!!

അനിയാ നില്‍!!!

വയനാട്ടിലേക്ക് ഒരു ലോഡ് കയറ്റി തിരിച്ചെത്തി എന്ന് കരുതി ജോലി തീരുമോ... അനിയാ, നില്‍! ഒരു പത്ത് ലോഡ് കൂടി എത്തിച്ചിട്ട് വീട്ടില്‍ പോയാല്‍ മതിയെന്നാണത്രെ ഡ്രൈവറോട് പറഞ്ഞത്!

ലോഡ് സ്പിരിറ്റില്ലാത്ത ഡ്രൈവര്‍!!!

ലോഡ് സ്പിരിറ്റില്ലാത്ത ഡ്രൈവര്‍!!!

വയനാട്ടിലേക്കും മലപ്പുറത്തേക്കും വണ്ടി ഓടിച്ച് മടുത്ത് ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടാന്‍ വരെ ശ്രമിച്ചത്രെ!!! ഇവര്‍ക്കൊന്നും ഒരു ലോഡ് സ്പിരിറ്റില്ലെന്നാണത്രെ മേയര്‍ ബ്രോയുടെ പ്രതികരണം!

ഇങ്ങ് പോരേ...

ഇങ്ങ് പോരേ...

ഒതുക്കത്തില്‍ വണ്ടിയും ഒതുക്കി ഒന്ന് മുങ്ങാന്‍ നോക്കിയതായിരുന്നു നമ്മുടെ ലോറി ഡ്രൈവര്‍. അപ്പോള്‍ തന്നെ കണ്ടുപിടിച്ചുകളഞ്ഞു നമ്മുടെ മേയര്‍ ബ്രോ. ഇങ്ങ് പോരേ... ലോഡ് ഫുള്ളായിക്കഴിഞ്ഞെന്ന്!

അത് കേട്ടാല്‍ മതി

അത് കേട്ടാല്‍ മതി


തിരുവനന്തപുരം മേയര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ചെയ്തിരുന്നു. പക്ഷേ എന്നിട്ടും എന്തിനാണ് ഇതിന് ഇത്ര പ്രചാരം കൊടുക്കുന്നത് എന്നല്ലേ... ചിലരുടെ ആ വിഷമം ഒന്ന് കാണാന്‍ വേണ്ടി മാത്രമാണത്രെ!

എപ്പോഴും വീശണമെന്നില്ല

എപ്പോഴും വീശണമെന്നില്ല

സത്യത്തില്‍ ഓരോ ട്രക്കും ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആ ഫ്‌ലാഗിന്റെ കാര്യം ആണ് കഷ്ടം. ഇതിലും ഭേദം ആ ഗേറ്റില്‍ എങ്ങാനും കെട്ടിവയ്ക്കുന്നതാവും!

നോക്കിയിരിക്കുവാ

നോക്കിയിരിക്കുവാ

കളക്ഷന്‍ സെന്ററില്‍ ആണെങ്കില്‍ സാധനങ്ങള്‍ വന്ന് നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ആ പ്രദേശത്തുകൂടെ ഏതെങ്കിലും ലോറി കാലിയായി പോകുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയാണ് മേയര്‍. കണ്ണില്‍ പെട്ടാല്‍ തീര്‍ന്നു!

ലൈസന്‍സ് ഉണ്ടായാല്‍ മതി

ലൈസന്‍സ് ഉണ്ടായാല്‍ മതി

വെറുതേയിരിക്കുമ്പോഴാണ് മേയര്‍ വന്ന് ഹെവി ലൈസന്‍സ് ഉണ്ടോ എന്ന് ചോദിച്ചത്. ഒരു ആവേശത്തിന് ഉണ്ടെന്ന് പറഞ്ഞതേ ഓര്‍മയുള്ളു. പിന്നെ ലോറിയൊക്കെ എവിടെ നിന്നോ വന്നത്രെ!

ഇത്രയേ ഉള്ളൂ...

ഇത്രയേ ഉള്ളൂ...

ഇവിടെ നിന്ന് ലോഡ് എടുക്കുക. പിന്നെ നേരെ വയനാട്ടിലേക്ക് പോവുക. അവിടെ ലോഡ് ഇറക്കിയിട്ട് തിരിച്ച് പോരുക. ഇടയില്‍ ഒരു ചായ കുടിക്കുക. പിന്നെ അടുത്ത ലോഡ് കയറ്റി നിലമ്പൂരിലേക്ക് പോവുക. ഇത്രയേ ഉള്ളു പണി!

ശ്രീപത്മനാഭനെ വരെ!

ശ്രീപത്മനാഭനെ വരെ!

രാവിലെ ഉറക്കമുണര്‍ന്ന ശ്രീപത്മനാഭന്‍ കാണുന്നത് പറശ്ശിനിക്കടവ് മുത്തപ്പനെ! മുത്തപ്പനെങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്... എല്ലാം ആ മേയര്‍ ബ്രോയുടെ പണിയാണത്രെ!

കാര്‍ഗോ മുതലാളിയാണോ....

കാര്‍ഗോ മുതലാളിയാണോ....

അറുപത് ലോഡ് ഒക്കെ എപ്പഴേ കയറ്റി അയച്ചുകഴിഞ്ഞു. ഇപ്പോള്‍ ചിലര്‍ക്കൊരു സംശയം... ഈ മേയര്‍ ബ്രോ വല്ല കാര്‍ഗോ കമ്പനി മുതലാളി എങ്ങാനും ആണോ എന്ന്!

ഒരു മൊട്ടുസൂചി പോലും കൊടുക്കാത്തവര്‍

ഒരു മൊട്ടുസൂചി പോലും കൊടുക്കാത്തവര്‍

മേയര്‍ ഈ കയറ്റി അയക്കുന്ന ലോഡുകളൊക്കെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നതൊന്നും അല്ലല്ലോ എന്നാണ് ചിലരുടെ ചോദ്യം. ചോദിക്കുന്നത് ആരാണെന്നറിയാമോ... ഒരു മൊട്ടുസൂചി പോലും കൊടുത്താത്തവര്‍!

ഭാഗ്യം... ബോണറ്റില്‍ ഇല്ല

ഭാഗ്യം... ബോണറ്റില്‍ ഇല്ല

പരമാവധി സാധനങ്ങള്‍ ശേഖരിച്ച് പ്രളയബാധിത പ്രദേശങ്ങളിലേക്ക് അയക്കുകയാണ് തിരുവനന്തപുരം മേയര്‍. സ്ഥലം തികയാതെ ഇനി ബോണറ്റില്‍ എങ്ങാനും അരിച്ചാക്ക് വച്ചിട്ടുണ്ടോ എന്ന സംശയത്തിലായിരുന്നത്രെ ലോറി ഡ്രൈവര്‍!

ലോക്കോ പൈലറ്റ്

ലോക്കോ പൈലറ്റ്

വയനാട്ടിലേക്ക് റെയില്‍ പാത വേണം എന്നൊക്കെ പറഞ്ഞത് ചുമ്മാതാണെന്ന് കരുതിയോ. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കില്‍ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ പോലും വെറുതേ വിടില്ലായിരുന്നു!

ഒരു ടാങ്ക് വെളിച്ചെണ്ണയായാലോ

ഒരു ടാങ്ക് വെളിച്ചെണ്ണയായാലോ

ഇനി ശേഷിക്കുന്നത് ഫയര്‍ ഫോഴ്‌സിന്റെ വണ്ടി മാത്രം ആണെന്ന് വന്നാല്‍ മേയര്‍ ബ്രോ എന്ത് ചെയ്യും? അതിലിപ്പോള്‍ അരികയറ്റാന്‍ അല്ലേ ബുദ്ധിമുട്ടുള്ളൂ, ഒരു ടാങ്ക് നിറയെ വെളിച്ച കയറ്റി വിട്ടാലോ എന്നായിരിക്കും ചിന്ത!

ഖേദിക്കേണ്ടി വരും

ഖേദിക്കേണ്ടി വരും

തെക്കനേയും മൂര്‍ഖനേയും കണ്ടാല്‍ ആദ്യം തെക്കനെ തല്ലിക്കൊല്ലണം എന്നായിരുന്നു ഇതുവരേയും പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ സഹായങ്ങളൊക്കെ കണ്ടപ്പോള്‍ ആ പറഞ്ഞതില്‍ ഖേദിക്കുകയാണത്രെ!

ഇനിയും തീര്‍ന്നില്ല

ഇനിയും തീര്‍ന്നില്ല

മനുഷ്യര്‍ക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരുമാതി കയറ്റി അയച്ചുകഴിഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ മേയര്‍ തീരുമാനിച്ചിട്ടില്ല. ഇനി കന്നുകാലികള്‍ക്കുള്ള സാധനങ്ങളാണത്രെ കയറ്റി അയക്കാന്‍ പോകുന്നത്!

ചറപറ ലോഡുകള്‍!!!

ചറപറ ലോഡുകള്‍!!!

ആദ്യം ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിച്ചു തുടങ്ങുന്നു. ഒരു ലോഡ് അയക്കുന്നു. രണ്ടാമത്തെ ലോഡ് അയക്കുന്നു... പിന്നെ ചറപറ ലോഡുകള്‍ അയക്കുന്നു!

കോലി പോലും ഞെട്ടി

കോലി പോലും ഞെട്ടി

വിരാട് കോലി അങ്ങനെ 43-ാം സെഞ്ച്വറി ഒക്കെ അടിച്ച് ആവേശത്തില്‍ നില്‍ക്കുകയാണ്. അപ്പോഴാണ് മേയര്‍ ബ്രോ പറയുന്നത് 49-ാം ലോഡും കയറ്റി അയച്ചുവെന്ന്. കള്ളക്കളി എന്നല്ലാതെ പിന്നെന്ത് പറയാനാണ്!

ഒരു രക്ഷേം ഇല്ല

ഒരു രക്ഷേം ഇല്ല

രാത്രി ലോറി സൈഡാക്കി കിടന്നുറങ്ങിയതായിരുന്നു. രാവിലെ വന്ന് നോക്കിയപ്പോള്‍ ലോറി കിടന്നിരുന്നിടത്ത് ഒരു പൂടപോലും ഇല്ല. ഒരു കുറിപ്പ് മാത്രം!!!

മാര്‍ക്കിടാന്‍ പറ്റില്ല

മാര്‍ക്കിടാന്‍ പറ്റില്ല

നിലമ്പൂരില്‍ പിവി അന്‍വര്‍ എന്ന എംഎല്‍എ ആയിരുന്നു ഇത്തവണത്തെ ഹീറോ. വില്‍ക്കാന്‍ വച്ചിരുന്ന വസ്ത്രങ്ങള്‍ മുഴുവന്‍ സംഭാവന ചെയ്ത നൗഷാദിനെ കേരളം മുഴുവന്‍ വാഴ്ത്തി. പക്ഷേ, തിരുവനന്തപുരത്തെ മേയര്‍ ബ്രോയ്ക്ക് മാര്‍ക്കിടാന്‍ ആര്‍ക്കും പറ്റില്ല.

English summary
Kerala Floods: Social Media trolls praising Thiruvananthapuram Mayor VK Prasanth for his initiation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X