കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിമുരുകനും ഇക്കയ്ക്കും കൊല്ലുന്ന ട്രോളുകള്‍... ഏഷ്യാനെറ്റ് എംഡിയ്ക്ക് അറഞ്ചംപുറഞ്ചം!!! ദദാണ് ഗംഗ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പല സൂപ്പര്‍ താരങ്ങളും ഞെട്ടിപ്പോയിട്ടുണ്ട്. കാരണം അവാര്‍ഡും പ്രതീക്ഷിച്ചിരുന്നവരൊക്കെ 'ശൂന്യന്‍'മാരായിപ്പോയി. പല മുഖ്യധാരാ ചാനലുകളും അവഗണിച്ച വിനായകനും മണികണ്ഠനും ഒക്കെ താരങ്ങളായി മാറുകയും ചെയ്തു.

വിനായകന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ പണികിട്ടിയത് പുലിമുരുകനായിരുന്നു. അവാര്‍ഡുകളുടെ പെരുമഴയില്‍ കുളിച്ച് നിന്നിരുന്ന പുലിമുരുകനും മോഹന്‍ലാലും സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പൊരിവെയിലത്തായിപ്പോയി.

ഇതെല്ലാം കണ്ടാല്‍ പിന്നെ ട്രോളേഴ്‌സ് വെറുതേയിരിക്കുമോ. പുലിമുരുകനെ അവാര്‍ഡില്‍ മുക്കിയ ഏഷ്യാനെറ്റിനെ പൊരിച്ച് കടുക് വറുത്തുകഴിഞ്ഞു!!!

പരമശിവന്റെ അവസ്ഥ

പറഞ്ഞുവരുമ്പോ പരമശിവന്റെ മകനാണല്ലോ ഈ മുരുകന്‍. വിനായകനും മണികണ്ഠനും കിട്ടി അവാര്‍ഡ്.... എന്നിട്ടും മുരുകന് മാത്രം കിട്ടിയത് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് !!!!

അതേ... അതേ... അത് തന്നെയാണ്

ഇനിയിപ്പോ ഇക്ക ആരാധകര്‍ക്ക് ഇതല്ലാതെ എന്ത് പറയാന്‍. അല്ലെങ്കില്‍ തന്നെ ഏത് പടത്തിന്റെ കാര്യമാണാവോ ഇവരൊക്കെ പറയുന്നത്!

നല്ല വിഷമം കാണും

ശരിയാണ് ... നല്ല വിഷമം കാണും. കമ്മട്ടിപ്പാടത്തിലെ നായകനും വൈറ്റിലെ നായകനും കൂടി ഇങ്ങനെ ഇരിക്കുമ്പോ ഒരുപാട് വിഷമം ഉണ്ടാവും!

ഏട്ടന്‍ ഫാന്‍സിന്റെ അവസ്ഥ

ഏട്ടന്‍ ഫാന്‍സിന്റെ അവസ്ഥയെ കുറിച്ച് പറയാതിരിക്കുന്നതാവും നല്ലത്. എന്തൊക്കെ പ്രതീക്ഷിച്ചിരുന്നതാ...

വൈറ്റും ഒപ്പവും!!!

മമ്മൂട്ടിയുടെ വൈറ്റും അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ഒപ്പവു. പറഞ്ഞിട്ടെന്താ... ഇതാണ് അവസ്ഥ!

അല്‍ ജൂറി

സ്ഥിരമായി തെറിവിളി കേള്‍ക്കുന്ന ജൂറിയല്ല ഇത്. സിനിമ ഫാന്‍സിന്റെ കയ്യടികണ്ട് കണ്ണ് തള്ളിയ അല്‍ ജൂറി!

ഇതാണ് മറുപടി

ഏതാണ് ആ പ്രമുഖ ചാനല്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ അല്ലേ... കമ്മട്ടിപ്പാടത്തെ പിള്ളേരുടെ മറുപടി കൊള്ളാം!

മാന്‍ഹോളോ... അതേത് പടം

ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ കാര്യം തന്നെ പലരും അറിഞ്ഞിട്ടില്ല. പക്ഷേ നൗഷാദ് എന്ന രക്തസാക്ഷിയെ എല്ലാവര്‍ക്കും അറിയുകയും ചെയ്യും.

ട്രോളിക്കൊന്നേനെ

ഇനിയെങ്ങാനും വൈറ്റിന് അവാര്‍ഡ് കിട്ടിയിരുന്നെങ്കിലോ......ലോ... ലോ... ഒന്നും ഉണ്ടാവില്ല. വിനായകന്‍ ഫ്ാന്‍സ് ട്രോളിട്രോളിക്കൊന്നേനെ.

പുലിയെ കാണിക്കാന്‍

ആ പുലിയെ കാണിക്കാന്‍ ഒരു പൊടി അവാര്‍ഡെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ച് പോവില്ലേ ആരായാലും. എന്തായാലും അത് കഷ്ടമായിപ്പോയി.

ആ എലിക്ക് വരെ കിട്ടി... പാവം മുരുകന്‍

അമ്മയായ പാര്‍വ്വതിയ്ക്ക് ഇങ്ങനെ ഒരു ദു:ഖം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ...? വിനായകന്റെ വാഹനമായ എലിയ്ക്ക് വരെ കിട്ടിയില്ലേ സംസ്ഥാന പുരസ്‌കാരം. എന്നിട്ടും മുരുകന് കിട്ടിയില്ലല്ലോ!

കണ്ണ് കാണാത്തത് ജയരാമനല്ലേ

ഇപ്പോള്‍ ഒപ്പത്തിലെ ജയരാമന്റെ അഭിനയത്തെകുറിച്ചാണ് ഫാന്‍സിന്റെ വാദം. ശരിയാണ്.. ജയരാമന് കണ്ണ് കാണില്ല, ചിലപ്പോ ഫാന്‍സിനും കാണില്ലായിരിക്കും. പക്ഷേ ജൂറിയ്ക്ക് കണ്ണ് കാണുമല്ലോ!!!

ദുല്‍ഖറിന്റെ ഭാവങ്ങള്‍

കമ്മട്ടിപ്പാടത്തിലും അവാര്‍ഡ് വാങ്ങിക്കാം എന്ന് പ്രതീക്ഷിച്ചിരുന്നതായിരുന്നു കുഞ്ഞിക്ക. ഇനിയിപ്പോ വിനായകനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടേക്കാം!!! എന്തൊരു ഭാവം

ഏഷ്യാനെറ്റിന് ചവിട്ട്

എല്ലാ പ്രധാനപ്പെട്ട അവാര്‍ഡുകളും പുലിമുരുകന് നല്‍കിക്കൊണ്ടായിരുന്നു ഏഷ്യാനെറ്റിന്റെ പുരസ്‌കാര പ്രഖ്യാപനം. അന്നേ ട്രോളേഴ്‌സ് നോട്ടമിട്ടതാണ്... ഇനി വെറുതേ വിടുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ!

തിരുവഞ്ചൂരിന്റെ കൊതി

പാവം തിരുവഞ്ചൂര്‍. അങ്ങേര് മന്ത്രിയായിരിക്കുമ്പോ അവാര്‍ഡ് കിട്ടിയവരുടെ പേരൊക്കെ പറയാന്‍ എന്ത് ബുദ്ധിമുട്ടായിരുന്നു. ഇപ്പോ കണ്ടില്ലേ... രജിഷ വിജയന്‍, സിംപിളല്ലേ!

ആ തല്ല് നിന്ന്‌ കിട്ടി

എന്തായാലും വിനായകന് അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു ഗുണം ഉണ്ടായി. ഏട്ടന്‍ ഫാന്‍സും ഇക്ക ഫാന്‍സും തമ്മിലുള്ള അടിപിടി അങ്ങ് നിന്ന് കിട്ടി.

ആ വരയന്‍ പുലിയ്‌ക്കെങ്കിലും

പുലിമുരുകന് അവാര്‍ഡ് ഒന്നും തന്നില്ലെങ്കിലും പ്രശ്‌നമുണ്ടായിരുന്നില്ല... ആ പാവപ്പെട്ട വരയന്‍ പുലിയ്‌ക്കെങ്കിലും എന്തെങ്കിലും അവാര്‍ഡ് കൊടുക്കാമായിരുന്നു.

എല്ലാം ഹിന്ദു ദൈവങ്ങള്‍ക്കാണല്ലോ

നോക്കൂ... മികച്ച നടന്‍ വിനായകന്‍, അതായത് ഗണപതി. സഹനടന്‍ മണികണ്ഠന്‍. പിന്നെ മികച്ച നടിയുടംെ കഥാപാത്രത്തിന്റെ പേര് എലി(ഗണപതിയുടെ വാഹനം). അപ്പോള്‍ അവാര്‍ഡ് മൊത്തം ഹിന്ദു ദൈവങ്ങള്‍ക്കാണോ

 എല്ലാം കൊടുത്തതല്ലേ... ഇപ്പോള്‍കൊണ്ടോളൂ

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ ബെസ്റ്റ് ആക്ടര്‍ മോഹന്‍ലാല്‍, ബെസ്റ്റ് മൂവി ഒപ്പം, പോപ്പുലര്‍ മൂവി പുലിമുരുകന്‍... ഇപ്പോള്‍ കൊണ്ടോളൂ, നന്നായി കൊണ്ടോളൂ!

വാരിക്കോരി കൊടുത്ത സിനിമ!

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൊടുത്ത ഒരു സിനിമയുണ്ടായിരുന്നല്ലോ... അതിന്റെ പേരെന്താ? ചോദ്യം ഏഷ്യാനെറ്റ് എംഡിയോടാണ്.

ചത്തിട്ടില്ലെടാ...

അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം നല്‍കുന്ന ഏതെങ്കിലും ജൂറിയുണ്ടോ എന്ന് ചോദിച്ചാല്‍ അപ്പോള്‍ കിട്ടും ഉത്തരം... ചത്തിട്ടില്ല, കേരള അവാര്‍ഡ് ജൂറിയെന്ന്!

അതുംകൂടിയങ്ങ് പോയേനെ

വൈറ്റിനെങ്ങാനും അവാര്‍ഡ് കിട്ടിയാല്‍ എന്ത് സംഭവിച്ചേനെ? ഇപ്പോഴുള്ള ആരാധകരും കൂടി അങ്ങ് പോയിക്കിട്ടിയേനെ!

ബ്ലഡി ഏഷ്യാനെറ്റ് വാസീസ്

തെറിവിളിയില്‍ നിന്ന് ഏഷ്യാനെറ്റിന് രക്ഷപ്പെടാന്‍ പറ്റില്ലല്ലോ. ഒഴിവാക്കപ്പെട്ട ഏട്ടന്‍, നൈസ് ആയിട്ട് തേപ്പ് കിട്ടിയ മഹേഷ്... പക്ഷേ അവര്‍ക്ക് മുന്നിലുണ്ട് രണ്ട് പേര്‍!

അവാര്‍ഡിന് മുമ്പും പിമ്പും

ആദ്യം വരയന്‍പുലി ശരിക്കും പുലിയായിരുന്നു. ഏഷ്യാനെറ്റ് അവാര്‍ഡ് ഒക്കെ പ്രഖ്യാപിച്ച സമയത്ത്. എന്നാല്‍ സ്റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എലി പുലിയായ, പുലി എലിയും!

അത് വേണ്ടെന്നേ

ഇനിയിപ്പോ തെറ്റ് പറ്റിപ്പോയി ഗംഗേ എന്നൊന്നും ഏഷ്യാനെറ്റുകാര് പറഞ്ഞിട്ട് കാര്യമില്ല. ആ അവാര്‍ഡൊന്നും ഇനി ഗംഗയ്ക്ക് വേണ്ട.

ഒരു താരതമ്യം

ഏഷ്യാനെറ്റ് അവാര്‍ഡില്‍ സൂപ്പര്‍ താരത്തിലാണ് ചോറ്. സ്‌റ്റേറ്റ് അവാഡിന്റെ കൂറ് അര്‍ഹതപ്പെട്ടവനോടും!

ഞെട്ടിയത് ഫാന്‍സ് മാത്രം

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും കൂടി കിട്ടിയപ്പോള്‍ ഏട്ടന്‍ ഫാന്‍സൊക്കെ ഉറപ്പിച്ചതായിരുന്നു. പക്ഷേ് സ്റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടി. പക്ഷേ ഞെട്ടിയത് ഫാന്‍സ് മാത്രം ആയിരുന്നു!

അഭിനയം കൂടി വേണം!!!

150 കോടി കളക്ഷന്‍ ഉണ്ടാക്കിയ പുലിമുരുകന് ഒന്നും കിട്ടിയില്ലല്ലേ... വെറുതേയല്ല, ഫേസ്ബുക്കില്‍ തള്ളിയതുകൊണ്ട് മാത്രം അവാര്‍ഡ് കിട്ടില്ലല്ലോ!

നൂസിയും ഗോശാലയും

ഇപ്പോഴത്തെ അവാര്‍ഡ് വിന്നേഴ്‌സിന്റെ പേരൊക്കെ എന്ത് സിംപിളാണ്... വിനായകനും രജിഷയും! പാവം തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചപ്പോള്‍ നൂസിയ നസീമും ശ്രേയ ഗോശാലയും!

മേലാല്‍ ആവര്‍ത്തിക്കരുത്

വൈറ്റിന് പ്രത്യേക ജൂറി പരാമര്‍ശമെന്ന്!!! ' മേലാല്‍ ഈ മാതിരി പടം കൊണ്ട് വരരുത്' എന്നാണത്രെ പരാമര്‍ശം.

ചതിച്ചതാ.. ഡയറക്ടര്‍ ചതിച്ചതാ

കമ്മട്ടിപ്പാടത്തിലെ നായകന്‍ ആരാ? ദുല്‍ഖറാണെന്നാണ് പറയുന്നത്. പക്ഷേ അവാര്‍ഡ് കിട്ടിയത് വിനായകനും!!! അപ്പോ ആരാണ് ശരിക്കും നായകന്‍, ഇനിയിപ്പോ ഡയറക്ടര്‍ ചതിച്ചതാണോ!

അര്‍ഹതയുള്ളവന്‍

ഇതിപ്പോ ഹാപ്പി വെഡ്ഡിങ് സിനിമ പോലെ ആയല്ലോ കര്‍ത്താവേ... ആരും പ്രതീക്ഷിക്കാതിരുന്നതല്ലേ സംഭവിച്ചത്.

പുലിക്കൊന്നും ഇല്ലേ

അത്രയ്ക്കും അവാര്‍ഡുകളല്ലേ പുലിമുരുകന് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ കൊടുത്തത്. അതുകൊണ്ട് ഏഷ്യാനെറ്റ് എംഡിയ്ക്ക് ഇങ്ങനെ ഒരു ചോദ്യമൊക്കെ ചോദിക്കാം.

കമ്മട്ടിപ്പാടത്തെ പിള്ളേര്‍

പുലിമുരികന് അവാര്‍ഡ് ഒന്നും ഇല്ലേ എന്ന് ചോദിച്ചാല്‍, അത് കമ്മട്ടിപ്പാടത്തെ പിള്ളേര് കൊണ്ടുപോയി എന്ന് പറഞ്ഞാല്‍ മതിയത്രെ!

ആദ്യമായിട്ടാ....

സത്യം പറഞ്ഞാല്‍ ജൂറി അംഗങ്ങളൊക്കെ കണ്ണ് തുടച്ച് കാണും. ആദ്യമായിട്ടാണല്ലോ ഇങ്ങനെ കൈയ്യടി കിട്ടുന്നത്.

അത് ബാഷ... ഇതേ...

രജനീകാന്തിന്റെ ബാഷയാണ് സംസ്ഥാന പുരസ്‌കാരം. ഇന്ദ്രന്‍സിന്റെ ബാഷ ഏഷ്യാനെറ്റ് അവാര്‍ഡ്!

ഇനിയിപ്പോ അങ്ങനേം പറയാം

വെറുതേയല്ല പുലിമുരുകന് അവാര്‍ഡ് കിട്ടാതിരുന്നത്. ചിലപ്പോള്‍ ജൂറി പുലിമുരുകന്‍ കണ്ട് കാണില്ല!

ഇത്രയ്ക്കും ബ്രില്ല്യന്‍സ് വേണ്ടേ

മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിന് കിട്ടി. പക്ഷേ മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തന് കിട്ടിയില്ല. അത്രയ്ക്കും ബ്രില്ല്യന്‍സ് ആവശ്യമുണ്ടാകില്ല അല്ലേ!

 എന്ന് നിന്റെ ജൂറി!!!

അവാര്‍ഡ് എന്ന് കേട്ടപ്പോള്‍ ഏട്ടന്‍ ഫാന്‍സ് വിചാരിച്ചു അത് നമുക്ക് തന്നെയെന്ന്. തൊട്ടപ്പുറത്ത് വിനായകന്‍ ഇരിക്കുന്നത് കണ്ടില്ലാന്ന് മാത്രം!

എലിക്ക് വരെ കിട്ടി... പുലിയാണത്രെ

ശിവന്റെ മോനാണെന്നും പറഞ്ഞ് വെറുതേ നടന്നോ... എലിക്ക് വരെ കിട്ടി അവാര്‍ഡ്!!!

English summary
Kerala State Film Award 2017: Social Median trolls Pulimurukan and Asianet film Award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X