കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോഗ്യ ഷാജീ...ഇനിയിപ്പോ നാമജപം തന്നെ രക്ഷ!!! കോടതി വിധിയില്‍ കെഎം ഷാജിയ്ക്ക് അടപടലം ട്രോളുകള്‍

Google Oneindia Malayalam News

അഴീക്കോട് എംഎല്‍എ ആയ കെഎം ഷാജിയെ ഹൈക്കോടതി തിരഞ്ഞെടുപ്പ് കേസില്‍ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഷാജിയുടെ ഹര്‍ി പരിഗണിച്ച് ഉത്തരവിന് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിക്കുകയും ചെയ്തു.

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്

തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തി എന്ന് കാണിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കെടി ജലീലിനെതിരെ സമരം നയിക്കുന്ന മുസ്ലീം ലീഗിന് കിട്ടിയ ഉഗ്രന്‍ അടിയായിരുന്നു കോടതിയുടെ വിധി.

'മുഅ്മിനായ കെ മുഹമ്മദ് ഷാജി വിജയിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥികുക'; ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ'മുഅ്മിനായ കെ മുഹമ്മദ് ഷാജി വിജയിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥികുക'; ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ

മുമ്പ് പിണറായി വിജയനെയൊക്കെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കെഎം ഷാജിയ്ക്ക് ഇങ്ങനെ ഒരു അടി കിട്ടുമ്പോള്‍ ട്രോളന്‍മാര്‍ വെറുതേയിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ. വിധി സ്‌റ്റേ ചെയ്തിട്ടും ട്രോളിന് ഒരു കുറവും ഇല്ല!

തോറ്റതല്ല, രണ്ടാം സ്ഥാനമാ

തോറ്റതല്ല, രണ്ടാം സ്ഥാനമാ

കെഎം ഷാജിയെ അയോഗ്യനാക്കിയാല്‍ മാത്രം പോര, തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്ന് കൂടി ആവശ്യപ്പെട്ട ആളാണ് എംവി നികേഷ് കുമാര്‍. കോടതി എന്തായാലും രണ്ടാം സ്ഥാനം കിട്ടിയ ആളോട് കണ്ടം വഴി ഓടാന്‍ പറഞ്ഞിട്ടുണ്ട്!

അതിലും തറയോ!

അതിലും തറയോ!

സംഘികളാണല്ലോ പൊതുവേ വര്‍ഗ്ഗീയത പറഞ്ഞ് വോട്ട് വാങ്ങിക്കുന്നവര്‍ എന്ന ചീത്തപ്പേര് കേള്‍ക്കുന്നവര്‍. ഇതിപ്പോള്‍ ഷാജിയ്ക്ക് വേണ്ടി ഇറക്കിയ നോട്ടീസ് ഒക്കെ കണ്ടപ്പോള്‍ അവര് പോലും ഞെട്ടിയത്രെ!

സന്തോഷമായില്ലേ...

സന്തോഷമായില്ലേ...

ഷാജിയുടെ എംഎല്‍എ സ്ഥാനം റദ്ദാക്കി എന്നത് മാത്രമല്ലല്ലോ, ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തില്ലേ! അപ്പോള്‍ പിന്നെ ആര്‍ക്കായിരിക്കും സന്തോഷം ആയിട്ടുണ്ടാവുക!

ഒരു പഞ്ചായത്ത് മെമ്പര്‍ എങ്കിലും

ഒരു പഞ്ചായത്ത് മെമ്പര്‍ എങ്കിലും

ആറ് വര്‍ഷത്തേക്കല്ലേ അയോഗ്യനാക്കിയത്. ഇത്രയും കാലം എംഎല്‍എ ആയി വിലസിയ ആളാണ്. ഇനി ഒരു പഞ്ചായത്ത് മെമ്പര്‍ എങ്കിലും ആകുമോ എന്നാണ് ആരാധകരുടെ വിഷമം!

തീരെ കുറഞ്ഞുപോയി!!!

തീരെ കുറഞ്ഞുപോയി!!!

കാരുണ്യവാനായ അള്ളാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ലെന്നൊക്കെ ആയിരുന്നില്ലേ ലഘുലേഖയില്‍. ഇനിയിപ്പോള്‍ അക്കാര്യത്തില്‍ ആറഅ വര്‍ഷം കോടതി സമയം അനുവദിച്ചിട്ടുണ്ടത്രെ!!!

ആകെയുള്ള സമാധാനം

ആകെയുള്ള സമാധാനം

എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടെങ്കില്‍ എന്താണ്... ആശ്വസിക്കാന്‍ വേറെ വഴികള്‍ ഉണ്ടല്ലോ എന്നൊക്കെയാണ് ട്രോളന്‍മാര്‍ തട്ടി വിടുന്നത്. നഷ്ടപ്പെടുന്നതിന്റെ വേദന നഷ്ടപ്പെടുന്നോര്‍ക്കറിയാം!

അതെപ്പോ തരും

അതെപ്പോ തരും

വെറുതേ അയോഗ്യനാക്കിയതല്ല, അതിന്റെ കൂടെ കോടതി ചെലവായി നികേഷ് കുമാറിന് ഒരു അമ്പതിനായപം രൂപ കൂടി കൊടുക്കണം. അതെപ്പോ കിട്ടും എന്നാണത്രെ ഇപ്പോള്‍ ചോദിക്കുന്നത്!

എവിടെ...

എവിടെ...

കെഎം ഷാജിയെ അയോഗ്യനാക്കിയ വാര്‍ത്ത കാണാന്‍ വേണ്ടി ചന്ദ്രികയുടെ ഓണ്‍ലൈനില്‍ പോയി നോക്കിയതാണ്. ജലീലിനെതിരെയുള്ള വാര്‍ത്തകളുടെ ബഹളം മാത്രം!

അങ്ങോട്ട് ചെന്നാല്‍ മതി

അങ്ങോട്ട് ചെന്നാല്‍ മതി

കേരളത്തില്‍ ശബരിമല സമരത്തില്‍ സമരക്കാരെ അനുകൂലിക്കുന്ന നിലപാടാണ് മുസ്ലീം ലീഗിന്. അതും സുപ്രീം കോടതി വിധിയ്‌ക്കെതിരെ. ഇനിയിപ്പോള്‍ ഷാജിയുടെ കേസില്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോയാല്‍ എന്താകുമോ എന്തോ!

അയോഗ്യ ഷാജി!!!

അയോഗ്യ ഷാജി!!!


മണിച്ചിത്രത്താഴിലെ ശോഭനയുടെ ആ പഞ്ച് ഡയലോഗ് എടുത്തിട്ടാണ് ഇപ്പോള്‍ ഷാജിയ്‌ക്കെതിരെ ട്രോള്‍. അയോഗ്യനാക്കിയ ഷാജിയെ പിന്നെ അയോഗ്യ ഷാജി എന്ന് വിളിച്ചൂടെ എന്നാണ്!

സംഘികള്‍ക്കാണ് വിഷമം

സംഘികള്‍ക്കാണ് വിഷമം

കെഎം ഷാജിയെ അയോഗ്യനാക്കിയ വാര്‍ത്ത കേട്ടപ്പോള്‍ കൊങ്ങികള്‍ കരഞ്ഞു. നോക്കിയപ്പോള്‍ സംഘികള്‍ അതിലും വലിയ കരച്ചില്‍ ആണ്. അതിനുള്ള കാരണം അറിയാത്തവരുണ്ടോ ആവോ!

ഔട്ട് ആയി

ഔട്ട് ആയി

ഔട്ട് വിളിക്കാന്‍ വേണ്ടി അമ്പയറോട് കൂട്ടത്തോടെ അപ്പീല്‍ ചെയ്തതായിരുന്നു. ഒടുവില്‍ അപ്പീല്‍ ചെയ്തവരുടെ കൂട്ടത്തിലെ ഒരാളെ തന്നെ അമ്പയര്‍ പുറത്താക്കിയത് പോലെ ആയി!

അതിന്...

അതിന്...

അഞ്ച് നേരവും നിസ്‌കരിച്ച് വോട്ടര്‍മാര്‍ക്ക് വേണ്ടി കാവലിനെ തേടുന്ന ആളാണെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. ആ ലഘുലേഖ കണ്ടാല്‍ കണ്ടാല്‍ എല്ലാം തീരില്ലേ!

സംഘോപദേശം

സംഘോപദേശം

കോടതി വിധി കേട്ട് വിഷമിച്ചിരിക്കുന്ന കെഎം ഷാജിയ്ക്ക് സംഘികള്‍ കൊടുക്കുന്ന ഉപദേശം എന്തായിരിക്കും? ശബരിമല വിഷയം ഒന്ന് ഓര്‍ത്തുനോക്കിയാല്‍ മതി!

സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം

സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം

സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം കടക്കാന്‍ ഒക്കെ ആഗ്രഹം ഉണ്ട്. എന്തായാലും ഇനി നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ഉള്ള പാലം ആറ് വര്‍ഷം കഴിഞ്ഞിട്ട് കടന്നാല്‍ മതിയെന്ന്!

ആരാണ് ഈ പിണറായി

ആരാണ് ഈ പിണറായി

പണ്ട് പിണറായി വിജയനെതിരെ പ്രസംഗിച്ചത് വല്ലതും ഇപ്പോള്‍ ഓര്‍മയുണ്ടോ ആവോ... ആരാണ് ഈ പിണറായി എന്നാണ് ചോദിച്ചത്. ഒരു പഞ്ചായത്ത് മെമ്പര്‍ എങ്കിലും ആണോ എന്നും ചോദിച്ചിരുന്നു. അങ്ങനെ ചോദിച്ച ആളുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ!

നിസ്സാര കേസ്!!!

നിസ്സാര കേസ്!!!

മതം നോക്കി വോട്ട് ചെയ്യാന്‍ പറഞ്ഞ നിസ്സാര കുറ്റത്തിനാണത്രെ ഈ അയോഗ്യതയൊക്കെ . എന്തൊരു കഷ്ടമാണല്ലേ മഹേഷേട്ടാ!

രാത്രിയും പകലും

രാത്രിയും പകലും

വര്‍ഗ്ഗീയ വാദികളുടെ വോട്ട് വേണ്ട എന്നൊക്കെ ആഞ്ഞടിച്ചിരുന്ന ആളാണ്. പക്ഷേ, ഇങ്ങനെ ഒക്കെ ആയിരുന്നോ ജയിച്ചത് എന്നാണ് ഇപ്പോള്‍ ചിലരുടെ സംശയം!

 കിണറ്റില്‍

കിണറ്റില്‍

ആ തിരഞ്ഞെടുപ്പ് കാലത്ത് നികേഷ് കുമാര്‍ കിണറ്റില്‍ ഇറങ്ങിയതൊന്നും ആരും മറന്നുകാണില്ല. ഇനിയിപ്പോള്‍ ഒന്നൂടെ കിണറ്റില്‍ ഇറങ്ങേണ്ടി വരുമോ എന്നാണത്രെ നികേഷിന്റെ പേടി!

എത്ര പ്രതീക്ഷിച്ചതാ

എത്ര പ്രതീക്ഷിച്ചതാ

അയോഗ്യനാക്കി എന്ന് കേട്ടപ്പോള്‍ ആ കെടി ജലീലിനെ ആയിരിക്കും എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. ഇതിപ്പോള്‍ നമ്മള്‍ തന്നെ അപ്പീല്‍ ചെയ്തിട്ട് നമ്മുടെ തന്നെ വിക്കറ്റ് പോയത് പോലെ ആയല്ലോ!

 പാര്‍ട്ടിയുടെ പേര്...

പാര്‍ട്ടിയുടെ പേര്...

മതം നോക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞതിന്റെ പേരിലാണ് അയോഗ്യനാക്കിയത് എന്ന്. അപ്പോള്‍ പിന്നെ പാര്‍ട്ടിയുടെ പേര് കൂടി പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ എന്ന്!

എന്തൊരു ദ്രാവിഡ് ആണ്

എന്തൊരു ദ്രാവിഡ് ആണ്

നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ ഔട്ട് ആകുന്നത് എന്തൊരു കഷ്ടമാണ്. സത്യത്തില്‍ നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുക തന്നെ ആയിരുന്നോ ആവോ!

വാവരുടെ ശാപം

വാവരുടെ ശാപം

ഇനിയിപ്പോള്‍ വാവര് സ്വാമിയുടെ ശാപം വല്ലതും ആയിരിക്കുമോ എന്നാണ്. നാമജപ യാത്രയ്ക്കും രഥയാത്രയ്ക്കും ഒക്കെ നാരങ്ങാവെള്ളം കൊടുക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരല്ലേ

വല്ലാത്ത ചതിയായിപ്പോയി

വല്ലാത്ത ചതിയായിപ്പോയി

കേരളം മുഴുവന്‍ ആഞ്ഞടിക്കുന്ന ഒരു രഥ യാത്ര അങ്ങ് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും ഷാജിയുടെ കേസില്‍ വിധി വന്നു. ഇനിയിപ്പോള്‍ എന്ത് രഥയാത്ര!

 വേഗം ചെല്ല്...

വേഗം ചെല്ല്...

ജലീലിനെതിരെ സമരം ചെയ്ത് മന്ത്രി സ്ഥാനത്ത് നിന്ന് രാജിവപ്പിക്കാനുള്ള കൊടും ശ്രമത്തിലായിരുന്നു. ഒന്ന് പാര്‍ട്ടി ഓഫീസ് വരെ ചെന്ന് നോക്കിയപ്പോള്‍ ആണ് വാര്‍ത്ത കണ്ടത്!

 ഒരു മാറ്റവും ഇല്ല

ഒരു മാറ്റവും ഇല്ല

സുപ്രീം കോടതി വിധിയ്‌ക്കെതിരെ നാപജമ യാത്രയുടെ കാര്യത്തില്‍ രണ്ട് കൂട്ടര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ലാത്ത സ്ഥിതിയ്ക്ക്, ഷാജിയുടെ കേസും അത് തന്നെ പയറ്റി നോക്കാവുന്നതാണ്!

അതുക്കും മേലെ!

അതുക്കും മേലെ!

ജലീലിന്റെ ബന്ധുനിമയന വിവാദം ആളിക്കത്തിച്ച് സന്തോഷിച്ചിരിക്കുകയായിരുന്നു. അപ്പോഴല്ലേ കോടതിയില്‍ നിന്ന് ഇങ്ങനെ ഒന്ന്!

അതും നിര്‍ത്താം

അതും നിര്‍ത്താം

കെഎം ഷാജിയുടെ എംഎല്‍എ സ്ഥാനം തെറിച്ചതില്‍ ആഹ്ലാദ പ്രകടനം നടത്താനിരുന്നതാ... അതിന് മുമ്പേ കോടതി ആ വിധി അങ്ങ് സ്‌റ്റേ ചെയ്തുകളഞ്ഞു!

ഇതിന്റെ ഇടയില്‍

ഇതിന്റെ ഇടയില്‍

സംഭവം എന്തായാലും ലീഗ് ഓഫീസ് ആണെങ്കില്‍ ബിരിയാണിയില്ലെങ്കില്‍ പറ്റില്ലെന്നാണല്ലോ ട്രോളന്‍മാരുടെ പരിഹാസം. അപ്പോള്‍ പിന്നെ ഈ വിഷയത്തിലും അത് ഒഴിവാക്കാന്‍ പറ്റില്ല!

ഇത് തന്നെ കിട്ടുമോ...

ഇത് തന്നെ കിട്ടുമോ...

വര്‍ഗ്ഗീയത പറഞ്ഞവര്‍ക്ക് ഇങ്ങനെ തന്നെ കിട്ടണം എന്നാണത്രെ സംഘബന്ധുക്കള്‍ പറയുന്നത്. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കാന്‍ നടക്കുന്നവരോടും ഇതൊക്കെ തന്നെ ആണത്രെ പറയാന്‍ ഉള്ളത്!

ഹോ... എന്തൊരു കഷ്ടം

ഹോ... എന്തൊരു കഷ്ടം

കെടി ജലീല്‍ രാജിവയ്ക്കണം എന്നൊക്കെ പറഞ്ഞ് ആഞ്ഞു പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു കെഎം ഷാജി. അതിന്റെ ഇടയില്‍ ആയിപ്പോയല്ലോ ഇങ്ങനെ ഒരു വാര്‍ത്ത!

English summary
KM Shaji's disqualification and its stay- Social Media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X