കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തിരി ആട്ടിൻ സൂപ്പ് എടുക്കട്ടേ...! കൂടത്തായിലെ ജോളിയെ ട്രോളി സോഷ്യൽ മീഡിയ; അടിമുടി സ്ത്രീവിരുദ്ധം

Google Oneindia Malayalam News

എന്തിലും ഏതെങ്കിലും ഹാസ്യം കണ്ടെത്താന്‍ കേരളത്തിലെ ട്രോളന്‍മാര്‍ ശ്രമിക്കാറുണ്ട്. അതിപ്പോള്‍ വന്‍ ദുരന്തം ആയാലും ചെറിയ തമാശ ആയാലും അങ്ങനെ തന്നെ. ഇപ്പോള്‍ കൂടത്തായിയിലെ കൊലപാതക പരമ്പരയും ട്രോളന്‍മാര്‍ ആഘോഷിക്കുകയാണ്.

ആമയൂര്‍, നന്ദന്‍കോട്, പിണറായി, ഒടുവില്‍ കൂടത്തായി... കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകള്‍ആമയൂര്‍, നന്ദന്‍കോട്, പിണറായി, ഒടുവില്‍ കൂടത്തായി... കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകള്‍

ആറ് പേരാണ് കൂടത്തായിയില്‍ കൊല്ലപ്പെട്ടത്. ആറ് പേരേയും കൊന്നത് ജോളി എന്ന സ്ത്രീയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയായിരുന്നു ഈ കൊലപാതകങ്ങള്‍ എല്ലാം എന്നാണ് പുറത്ത് വരുന്ന വിവരം.

Recommended Video

cmsvideo
Jolly Koodathai : ജോളിയെ ട്രോളി സോഷ്യല്‍ മീഡിയ | Oneindia Malayalam

ആട്ടിന്‍ സൂപ്പില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയായിരുന്നു ജോളിയുടെ ആദ്യ കൊലപാതക ശ്രമവും കൊലപാതകവും എന്നാണ് പറയുന്നത്. ഇതിന്റെ ചെലവില്‍ കുറേയേറെ സ്ത്രീവിരുദ്ധ ട്രോളുകളും ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പാചകം അറിയില്ലേ... രക്ഷപ്പെട്ടു

പാചകം അറിയില്ലേ... രക്ഷപ്പെട്ടു

പണ്ടൊക്കെ പെണ്‍കുട്ടികള്‍ക്ക് പാചകം അറിയില്ല എന്ന് പറയുന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ലത്രെ. എല്ലാം ജോളി വരുത്തിവച്ചതാണെന്നാണ് ചിലരുടെ പക്ഷം.

വല്ലാത്ത ടാര്‍ഗറ്റ് തന്നെ

വല്ലാത്ത ടാര്‍ഗറ്റ് തന്നെ

ടാര്‍ഗറ്റ് അച്ചീവ് ചെയ്യുക എന്നത് പലര്‍ക്കും ശ്രമകരമായ ഒന്നാണ്. മാര്‍ക്കറ്റിങ്ങിലും സെയില്‍സിലും എല്ലാം ജോലി ചെയ്യുന്നവര്‍ക്കൊക്കെ ഒടുക്കത്തെ ടാര്‍ഗറ്റ് ആയിരിക്കും. എന്നാല്‍ അവരെയൊക്കെ വെല്ലും വിധത്തിലാണത്രെ ജോളി തന്റെ ടാര്‍ഗറ്റില്‍ എത്തിയത്.

സൂപ്പ് എടുത്താല്‍ ഉടന്‍ അടി

സൂപ്പ് എടുത്താല്‍ ഉടന്‍ അടി

നല്ല വിശപ്പോടെ കയറി വന്നതാ. കഴിക്കാന്‍ എന്തെങ്കിലും എടുക്കാന്‍ പറഞ്ഞപ്പോള്‍ സൂപ്പ് എടുക്കാമെന്ന് ഭാര്യ. ഇപ്പോഴത്തെ സ്ഥിതിയില്‍ ഭര്‍ത്താക്കന്‍മാര്‍ ഇത്തിരി വിരണ്ടുപോകുമെന്ന്

നല്ല ഭര്‍ത്താവ്

നല്ല ഭര്‍ത്താവ്

ഇനി മുതല്‍ താന്‍ കഴിയ്ക്കുന്നതിന് മുമ്പ് ആദ്യത്തെ ഉരുള ഭാര്യക്ക് കൊടുക്കാനാണത്രെ ചില ഭര്‍ത്താക്കന്‍മാരുടെ തീരുമാനം. ഇങ്ങനെയുള്ളവന്‍മാര് ഇത്തിരി സയനൈഡ് വാങ്ങി തന്നെത്താന്‍ കഴിക്കുന്നതാണ് നല്ലത്.

 ഇങ്ങനേയും

ഇങ്ങനേയും

മുമ്പൊരിക്കല്‍ ജോളിയോട് കുമ്പസരിക്കാന്‍ പള്ളീലച്ചന്‍ ആവശ്യപ്പെട്ടതായിരുന്നു. അന്ന് ഇതുപോലെ ഒരു ഡയലോഗും അടിച്ചുകൊണ്ട് ഇറങ്ങിയതാണത്രെ!

പവനായി ഞെട്ടി

പവനായി ഞെട്ടി

പ്രൊഫഷണല്‍ കില്ലര്‍ ആയ പവനായി പോലും ജോളിയുടെ കൊലപാതകങ്ങള്‍ കണ്ട് ഞെട്ടിയത്രെ. അമ്പും വില്ലും മിസൈലും മലപ്പുറം കത്തിയും ഒന്നും ഇല്ലാതെ എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നാണ് പുള്ളിയുടെ സംശയം.

അതോടെ തീര്‍ന്നു

അതോടെ തീര്‍ന്നു

കുറച്ച് കഞ്ഞിയെടുക്കട്ടേ മാണിക്യാ എന്ന ഒറ്റ ഡയലോഗിന്റെ പേരില്‍ മഞ്ജു വാര്യര്‍ ട്രോള്‍ ചെയ്യപ്പെട്ടതിന് കൈയ്യും കണക്കും ഇല്ല. ഇതിപ്പോള്‍ കൂടത്തായിയിലും ചേരും എന്നാണ് ട്രോളന്‍മാരുടെ കണ്ടെത്തല്‍.

സംശയിക്കേണ്ടിയിരിക്കുന്നു

സംശയിക്കേണ്ടിയിരിക്കുന്നു

വീട്ടില്‍ ഉള്ള ആറ് പേര്‍ക്ക് സയനൈഡ് കലക്കിക്കൊടുത്തതല്ലേ. അതിന്റെ ബാക്കിയെങ്ങാനും പൂച്ച കഴിച്ചിട്ടുണ്ടോ എന്ന് നോക്കണമല്ലോ. മനുഷ്യന്‍മാരെ പോലെ അല്ല, പൂച്ചകള്‍ക്ക് സ്‌നേഹമുണ്ട്!

സ്‌ക്രിപ്റ്റ് ആക്കിയിരുന്നേല്‍

സ്‌ക്രിപ്റ്റ് ആക്കിയിരുന്നേല്‍

ജോളിയുടെ കൊലപാതക പരമ്പരയുടെ വാര്‍ത്ത കേട്ട ആന്‌റണി പെരുമ്പാവൂര്‍ മൂക്കത്ത് വിരലും വച്ച് നില്‍പാണത്രെ. ഇങ്ങനെ വല്ല ഐഡിയയും ഉണ്ടായിരുന്നെങ്കില്‍, അതൊരു തിരക്കഥയാക്കി കൊടുത്താല്‍ പോരായിരുന്നോ. എത്ര പൈസ വേണേലും കൊടുക്കാമായിരുന്നല്ലോ എന്ന്!

ചായ ആയാലോ

ചായ ആയാലോ

കേസ് അന്വേഷണത്തിനിടെ ജോളിയുടെ വീട്ടില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യമാണ് കഷ്ടം. ഒന്ന് ചായ പോലും അവിടെ നിന്ന് വാങ്ങിക്കുടിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലത്രെ!

ഇങ്ങനെയൊക്കെ സംശയിക്കാമോ

ഇങ്ങനെയൊക്കെ സംശയിക്കാമോ

എന്തായാലും ഈ നാട്ടില്‍ ഏറ്റവും അധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് സ്ത്രീകളല്ല, പുരുഷന്‍മാര്‍ തന്നെയാണ്. എന്നിട്ടും കൂടത്തായി കൊലപാതകങ്ങളുടെ പേരില്‍ സ്വന്തം ഭാര്യയെ സംശയിക്കാന്‍ തുടങ്ങിയാല്‍ അവനെയൊക്കെ എന്ത് ചെയ്യണം

ഒരു സംശയവും ഇല്ല

ഒരു സംശയവും ഇല്ല

ആറ് കൊലപാതകം നടത്തിയിട്ടും ആര്‍ക്കും ഒരു സംശയവും ഇല്ലാത്ത രീതിയില്‍ മുന്നോട്ട് പോയില്ലേ ജോളി. അതിപ്പോള്‍ ഒരു ക്രെഡിറ്റ് ആയി എടുക്കണോ വേണ്ടയോ എന്നാണത്രെ സംശയം!

അറിയാതെ ചെയ്തതോ

അറിയാതെ ചെയ്തതോ

സയനൈഡ് കൊടുത്തത് ഒരു തവണ മാത്രം എന്നാണത്രെ സ്വര്‍ണ പണിക്കാരന്റെ മൊഴി. ഒരു തവണ ആണെങ്കിലും എന്തിനാണ് അത് കൊടുത്തത് എന്നൊന്നും അന്വേഷിച്ച് കാണില്ലായിരിക്കും.

ആളൂര്‍ ഇറങ്ങും

ആളൂര്‍ ഇറങ്ങും

കുറച്ച് കാലമായി ആളൂര്‍ വക്കീലിന്റെ പേര് കേള്‍ക്കാതിരിക്കുകയായിരുന്നു. ഇനിയിപ്പോള്‍ ജോളിയ്ക്ക് വേണ്ടി ആളൂര്‍ രംഗത്തിറങ്ങുമായിരിക്കും അല്ലേ!

ജയിലില്‍ എത്തിയാല്‍

ജയിലില്‍ എത്തിയാല്‍

ഇനിയിപ്പോള്‍ ജോളിയെ ജയിലില്‍ അടച്ചാല്‍ ജയില്‍ പുള്ളികള്‍ക്കും സമാധാനം ഉണ്ടാവില്ലത്രെ. എന്ത് ധൈര്യത്തില്‍ ഭക്ഷണം കഴിക്കും എന്നാണ് ചോദ്യം!

ആ നിലവിളി ശബ്ദമിടൂ....

ആ നിലവിളി ശബ്ദമിടൂ....

ജയിലില്‍ ജോളിയുണ്ടാക്കിയ ഭക്ഷണം ആണ് കഴിച്ചത് എന്ന് അറിഞ്ഞാല്‍ പിന്നെ ഇതൊക്കെ തന്നെയേ നിവൃത്തിയുള്ളൂ എന്നാണ് ചിലരുടെ കണ്ടെത്തല്‍. സൂപ്രണ്ട് ആയതുകൊണ്ട് നേരിട്ട് ആംബുലന്‍സ് വിളിക്കാം!

English summary
Koodathai Serial Murder: Social Media trolls mocking Jolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X