കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബിയ്ക്ക് ചാക്കോച്ചന്റെ കത്ത്, ഇത്തവണ സോഷ്യല്‍മീഡിയ 'പൊങ്കാല' മീറ്റര്‍ റീഡിങ്ങിന്... കാണൂ

Google Oneindia Malayalam News

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ വൈദ്യുതി ബില്‍ കണക്കാക്കാന്‍ വീട്ടിലെത്തുമ്പോള്‍ ആളില്ലെങ്കില്‍ പിഴയടക്കേണ്ടിവരും എന്നാണല്ലോ വാര്‍ത്ത. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തുന്നതും കാത്ത് വീട്ടിലിരിയ്‌ക്കേണ്ട ഗതികേടിലാണ് മലയാളികള്‍ എന്ന് ചുരുക്കം.

ഇങ്ങനെ ഒരു സംഗതി നടന്നാല്‍ പിന്നെ നമ്മുടെ സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ വെറുതേ ഇരിയ്ക്കുമോ. കഴിഞ്ഞ ദിവസത്തെ പൊങ്കാല കെഎസ്ഇബിയ്ക്ക് തന്നെ ആയിരുന്നു.

അതിനിടെ ആയിരുന്നു നമ്മുടെ ചാക്കോച്ചന്റെ ഒരു കത്ത് ഫേസ്ബുക്കില്‍ പരന്നത്. അത് വൈറല്‍ ആവുകയും ചെയ്തു.

ചാക്കോച്ചന്റെ കത്ത് വൈറല്‍

ചാക്കോച്ചന്റെ കത്ത് വൈറല്‍

പ്രിയപ്പെട്ട കെഎസ്ഇബി മാറ്റര്‍ റീഡര്‍, ഞങ്ങള്‍ ഒരു കല്യാണത്തിന് പോവുകയാണ്. വീട്ടില്‍ ആരും ഇല്ല. താക്കോല്‍ മുറ്റത്തുള്ള വലിയ ചെടിച്ചെട്ടിയുടെ അടിയില്‍ ഉണ്ട്. ഡബിള്‍ ലോക്ക് ആണ്. കള്ളന്‍മാരുടെ ശല്യം ഇവിടെ കൂടുതലാണ്. വാതില്‍ തുറന്ന് റീഡിങ് എടുത്ത ശേഷം താക്കോല്‍ അവിടെത്തന്നെ വയ്ക്കുക. മേശപ്പുറത്ത് ചായ വച്ചിട്ടുണ്ട്. അത് കുടിച്ചിട്ടേ പോകാവൂ- എങ്ങനുണ്ട് ചാക്കോച്ചന്റെ കത്ത്.

കൗണ്ടറില്‍ ആളില്ലെങ്കില്‍

കൗണ്ടറില്‍ ആളില്ലെങ്കില്‍

വീട്ടില്‍ വരുമ്പോള്‍ ആളില്ലെങ്കില്‍ പിഴയടക്കും. ബില്ലടയ്ക്കാന്‍ ഓഫീസിലെത്തുമ്പോള്‍ ആളില്ലെങ്കില്‍ വണ്ടിക്കൂലി തരുമോ... ന്യായമായ ചോദ്യം.

പിഴചുമത്തി അങ്ങുന്നേ

പിഴചുമത്തി അങ്ങുന്നേ

ആളില്ലാത്ത നേരം നോക്കി തന്നെ ഇനി മുതല്‍ കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ എത്തുമെന്നാണ് പരിഹാസം.

 ഒളിച്ചിരിക്യാണല്ലേ...

ഒളിച്ചിരിക്യാണല്ലേ...

'ഞാന്‍' സിനിമ കണ്ടവര്‍ക്കേ ഇതിലെ കോമഡി മനസ്സിലാവൂ...

മോദിയ്ക്കിട്ടും പണി!!!

മോദിയ്ക്കിട്ടും പണി!!!

നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങള്‍ ആണല്ലോ ഇപ്പോഴും പലരുടേയും പരിഹാസ വിഷയം. മീറ്റര്‍ റീഡര്‍മാര്‍ക്ക് ഫൈന്‍ ഒപ്പിയ്ക്കാന്‍ മോദിയുടെ വീട്ടില്‍ പോയാല്‍ മതിയാകും!!!

കഴിഞ്ഞ തവണ...

കഴിഞ്ഞ തവണ...

ഇനിയിപ്പോള്‍ മീറ്റര്‍ റീഡര്‍മാരുടെ മുഖമൊന്നും മലയാളികള്‍ മറക്കാന്‍ ഒരു സാധ്യതയും ഇല്ല.

പണികിട്ടും

പണികിട്ടും

ഇനി വീട്ടില്‍ ഒളിച്ചിരുന്ന് മീറ്റര്‍ റീഡര്‍മാര്‍ക്ക് പണികൊടുക്കുന്ന ടീംസും ഉണ്ടാകും എന്ന് ഉറപ്പാണ്.

ബാഹുബലി ലൈന്‍മാന്‍

ബാഹുബലി ലൈന്‍മാന്‍

ഇത്തിരി ഓവറായിപ്പോയോന്ന്ൊരു സംശയം!!!

മീറ്റര്‍ കൊണ്ടുകൊടുക്കാം

മീറ്റര്‍ കൊണ്ടുകൊടുക്കാം

ഇനിയിപ്പോള്‍ വൈദ്യുതി മീറ്റര്‍ കെഎസ്ഇബി ഓഫീസില്‍ തന്നെ കൊണ്ടുകൊടുക്കാം. സൗകര്യം പോലെ റീംഡിങ് കഴിഞ്ഞ് തിരിച്ചുതന്നാല്‍ മതിയല്ലോ!!!

കാത്ത് നില്‍ക്കുകയാണ്

കാത്ത് നില്‍ക്കുകയാണ്

വീട്ടുകാര്‍ പുറത്ത് പോകുന്നതും കാത്ത് നില്‍ക്കുന്ന രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍.

കുട്ടൂസനും പണികൊടുക്കും

കുട്ടൂസനും പണികൊടുക്കും

ഇക്കണക്കിന് പോയാല്‍ കുട്ടൂസനും ഡാകിനിയും ഒക്കെ കെഎസ്ഇബിക്കാര്‍ക്ക് പണികാെടുക്കാന്‍ രംഗത്തിറങ്ങും എന്ന് ഉറപ്പല്ലേ.

അച്ഛനുറങ്ങാത്ത വീട്

അച്ഛനുറങ്ങാത്ത വീട്

കെഎസ്ഇബി മീറ്റര്‍ റീഡറെ കാത്ത് ഉറക്കമൊഴിച്ചിരിയ്ക്കുന്ന ഒരു കുടുംബം.

അതാണ് സന്തോഷം

അതാണ് സന്തോഷം

അപ്പോള്‍ എന്താണ് കെഎസ്ഇബിക്കാരുടെ യഥാര്‍ത്ഥ സന്തോഷം?

കണ്ണില്‍..

കണ്ണില്‍..

കണ്ണില്‍ എണ്ണയൊഴിച്ചല്ല, തീപ്പെട്ടിക്കൊള്ളി കുത്തിവച്ച് ഉറക്കമിളച്ച് കാത്തിരിയ്‌ക്കേണ്ടി വരുമോ...

മീറ്റര്‍ കൂടെ കൊണ്ടുപോകാം

മീറ്റര്‍ കൂടെ കൊണ്ടുപോകാം

ഫൈന്‍ അടിയ്ക്കാതിരിയ്ക്കാന്‍ മീറ്റര്‍ കൂടെ കൊണ്ടുപോകുന്ന മീറ്റര്‍ കോയ.

ഇത് ആളുള്ള വീടാണ് സര്‍

ഇത് ആളുള്ള വീടാണ് സര്‍

ദൃശ്യത്തിലെ ഈ സീന്‍ ഓര്‍മയില്ലേ... ഹോ... ട്രോളായപ്പോള്‍ ചിരിച്ച് മരിയ്ക്കും. അല്ലെങ്കില്‍ ടെന്‍ഷനടിച്ച് മരിയ്ക്കും.

അടുത്ത വീട്ടില്‍ നോക്കാം

അടുത്ത വീട്ടില്‍ നോക്കാം

ഈ വീട്ടില്‍ ആളുണ്ടോ... എങ്കില്‍ അടുത്ത വീട്ടില്‍ നോക്കാം. കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ ഇങ്ങനെ ചിന്തിയ്ക്കുമോ

 ദൃശ്യം കെഎസ്ഇബി

ദൃശ്യം കെഎസ്ഇബി

'മ്യാരക' ട്രോള്‍ എന്ന് തന്നെ വിശേഷിപ്പിയ്ക്കാം ഈ ദൃശ്യം ട്രോളിനെ.

എന്തൊക്കെ ചെയ്തിട്ടെന്താ...

എന്തൊക്കെ ചെയ്തിട്ടെന്താ...

മീറ്റര്‍ റീഡര്‍ വീട്ടിലെത്തിയാല്‍ അറിയാല്‍ മൊബൈല്‍ ഫോണില്‍ അലര്‍ട്ട് സംവിധാനം ഒക്കെ ഉണ്ടാക്കി വയ്‌ക്കേണ്ടിവരും.

പണിയ്ക്ക് പോവില്ല

പണിയ്ക്ക് പോവില്ല

ഇനി മുതല്‍ ജോലിയ്ക്ക് പോലും പോകാതെ മീറ്റര്‍ റീഡറേയും കാത്ത് വീട്ടിലിരിയ്ക്കുന്ന ആളുകളേയും കേരളത്തില്‍ കാണേണ്ടിവരും.

English summary
KSEB meter reading controversy: Social media criticism through troll. Chackochan's letter gone viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X